Sunday, 29 May 2022

Current Affairs- 29-05-2022

1. ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീട ജേതാക്കൾ- മാഞ്ചസ്റ്റർ സിറ്റി 

  • അവസാന മത്സരത്തിൽ ആസ്റ്റൻ വില്ലയ്ക്കെതിരെ 3-2- ന് ജയം

2. ദേശീയ മാസ്റ്റേഴ്സ് ഗെയിംസിൽ ചാംപ്യൻമാരായത്- കേരളം 


3. പ്രേം നസീർ സ്മൃതി പുരസ്കാര ജേതാവ്- രവി മേനോൻ


4. 2022 മെയ് മാസത്തിൽ അന്തരിച്ച ശിവകുമാർ ശർമ ഏതു വാദ്യോപകരണം ആയി ബന്ധപ്പെട്ടിരിക്കുന്നു- സന്തൂർ


5. നെൽകൃഷി ചെയ്യുന്ന കർഷകർക്ക് ഏക്കറിന് 1,500 രൂപ ഇൻസെന്റീവ് നൽകാൻ തീരുമാനിച്ച സംസ്ഥാനം- പഞ്ചാബ്


6. ലോക വനിതാ ബോക്സിംഗ് കിരീടം നേടുന്ന അഞ്ചാം മത്തെ ഇന്ത്യൻ വനിത- നിഖാത് സരിൻ


7. കുട്ടികളിലെ ഇംഗ്ലീഷ് ഭാഷാ ശേഷി വർധിപ്പിക്കാൻ സമഗ്ര ശിക്ഷാ കേരളം തയ്യാറാക്കുന്ന കഥാപുസ്തക പരമ്പര- ഹലോ ഇംഗ്ലീഷ് കിഡ്സ്


8. നാറ്റോയിൽ ചേരാൻ സംയുക്ത അപേക്ഷ സമർപ്പിച്ച് രാജ്യങ്ങൾ- ഫിൻലൻഡ്, സ്വീഡൻ


9. ഓസ്ട്രേലിയയുടെ 31st പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്ന വ്യക്തി- ആന്റണി അൽബനീസ്


10. 8830 മീറ്റർ പൊക്കത്തിൽ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള കാലാവസ്ഥ നിലയം നിലവിൽ വന്നത്- എവറസ്റ്റ്


11. കേരളത്തിലെ ആദ്യത്തെ ഇ -വിദ്യാഭ്യാസ ഓഫീസ് ആയി മാറുന്നത്- ആറ്റിങ്ങൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്


12. രാജ്യാന്തര ഫുട്ബോളിൽ തുല്യവേതനം നടപ്പാക്കുന്ന ലോകത്തിലെ ആദ്യ രാജ്യം- അമേരിക്ക


13. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ ഐ.എസ്.ആർ.ഒ വിക്ഷേപണ ദൗത്യത്തിന് ഒരുങ്ങുന്ന ഇന്ത്യയിലെ 14 പ്രമുഖ പഠന കേന്ദ്രങ്ങളിലെ വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്തു വികസിപ്പിച്ച് 75 ഉപഗ്രഹങ്ങളുടെ ദൗത്യം- ആസാദി സാറ്റ്


14. പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി 'ലോക് മിൽനി' എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം- പഞ്ചാബ്


15. ഓസ്ട്രേലിയയുടെ പുതിയ പ്രധാനമന്ത്രി- ആന്റണി ആൽബനീസ്


16. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാമപഞ്ചായത്ത് അംഗം ആയി നിയമിതനായത്- മണികണ്ഠൻ


17. 2022 മെയിൽ കേരള ഫോക് ലോർ അക്കാദമി ചെയർമാനായി നിയമിതനായത്- ഒ.എസ്. ഉണ്ണികൃഷ്ണൻ


18. 2022- ലെ അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനത്തിന്റെ (May 22) പ്രമേയം - Building a shared future for all life


19. സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ 2021- ലെ സമഗ്ര സംഭാവനാ പുരസ്കാരത്തിന് അർഹനായത്- ശ്രീകുമാരൻ തമ്പി


20. 2022 മെയിൽ നാഷണൽ ജ്യോഗ്രഫിക് സൊസൈറ്റി ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള കാലാവസ്ഥാ നിലയം സ്ഥാപിച്ചത്- എവറസ്റ്റിൽ


21. BRICS രാജ്യങ്ങളുടെ Multilateral ബാങ്കായ New Development Bank (NDB)- ന്റെ ഇന്ത്യയിലെ ആദ്യത്തെ റീജിയണൽ ഓഫീസ് നിലവിൽ വരുന്നത്- Gujarat International Finance Tec-City (GIFT City)


22. 2022 മെയിൽ ലക്ഷദ്വീപിലെ ആഴക്കടലിൽ നിന്നു കണ്ടെത്തിയ രണ്ട് പുതിയ മീനുകൾ- ഫിസിക്കുലസ് ഇൻഡിക്കസ്, ഫിസിക്കുലസ് ലക്ഷദ്വീപ്


23. 2022 മെയിൽ കേരള സംഗീതനാടക അക്കാദമി ചെയർമാനായി നിയമിതനാകുന്നത്- മട്ടന്നൂർ ശങ്കരൻകുട്ടി


24. 2022 മെയിൽ ഓസ്ട്രേലിയയുടെ 31 - ാമത് പ്രധാനമന്ത്രിയായി നിയമിതനായത് - Anthony Albanese


25. 2022 മെയിൽ രാജ്യത്തെ ആദ്യ 5 ജി ഓഡിയോ, വീഡിയോ കാൾ നെറ്റ്വർക്ക് വിജയകരമായി പരീക്ഷിച്ചത്- ഐഐടി മദ്രാസിൽ


26. Greenko Group- ന്റെ നേതൃത്വത്തിൽ ലോകത്തിലെ ഏറ്റവും വലിയ Integrated Renewable Energy Storage Project നിലവിൽ വരുന്നത്- കുർണൂൽ, ആന്ധാപ്രദേശ്


27. 2022- ലെ ലോക സാമ്പത്തിക ഉച്ചകോടി (World Economic Forum) വാർഷിക സമ്മേളനത്തിന്റെ വേദി- ദാവോസ്, സ്വിറ്റ്സർലൻഡ്


28. 2022 മെയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായത്- വിവേക് കുമാർ


29. കോളിളക്കം സൃഷ്ടിച്ച വിസ്മയ കേസിൽ ഭർത്താവ് കിരൺ കുമാറിനെതിരെ ചുമത്തപ്പെട്ട വകുപ്പുകളും ലഭിക്കാവുന്ന ശിക്ഷയും . 

  • സ്ത്രീധനമരണം (ഐ.പി.സി. 304 എ)- ജീവപര്യന്തം വരെ തടവുശിക്ഷ
  • ആത്മഹത്യ പ്രേരണ (306)- 10 വർഷം വരെ തടവ് 
  • സ്ത്രീധന പീഡനം (498 എ)- 3 വർഷം വരെ തടവ് 
  • സ്തീധന നിരോധന നിയമത്തിലെ വകുപ്പ് 3 (സ്ത്രീധനം ആവശ്യപ്പെടൽ)- 5 വർഷം വരെ തടവ് 
  • സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പ് 4 (സ്ത്രീധനം വാങ്ങൽ)- 2 വർഷം വരെ തടവ് 

30. "ഗാന്ധി ഗ്രാമങ്ങളിലൂടെ' എന്ന പുസ്തകം രചിച്ചത്- രമേശ് ചെന്നിത്തല 


31. പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്സാരം നേടിയത്- ഉസ്താദ് അംജദ് അലിഖാൻ 

  • 2022 മാർച്ച് അഞ്ചിന് മുംബൈയിൽ നടന്ന ചടങ്ങിൽ പുല്ലാങ്കുഴൽ പ്രതിഭ പൗരസ്യയാണ് സരോദ് വാദകനായ അംജദ് അലിഖാന് പുരസ്കാരം സമ്മാനിച്ചത്. 

32. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ പുതിയ വൈസ് ചാൻസലർ- ഡോ. എം.വി, നാരായണൻ 

  • നാലുവർഷമാണ് കാലാവധി.

33. 2022 മാർച്ചിൽ ശ്രീലങ്കയിൽവെച്ച് ചെരിഞ്ഞ ഏഷ്യയിലെ ഏറ്റവും വലിയ ആന-  നടുങ്കമുവ രാജ (69) 

  • കാൻഡിയിലെ ബുദ്ധക്ഷേത്രത്തിൽ ശ്രീബുദ്ധന്റെ ദന്തതിരുശേഷിപ്പ് എഴുന്നള്ളത്തിൽ കഴിഞ്ഞ 11 വർഷമായി പേടകം വഹിച്ചിരുന്നത് ഈ ആനയായിരുന്നു. 10.5 അടിയിലേറെയായിരുന്നു ഉയരം. 
  • ബന്ധുവിന്റെ അസുഖം ഭേദമാക്കുന്നതിനായി മൈസൂർ രാജാവാണ് മൈസൂരിൽ ജനിച്ച ആനയെ ലങ്കയിലെ ചികിത്സാവിദഗ്ധനായ ബുദ്ധസന്ന്യാസിക്ക് സമ്മാനിച്ചത്. 

34. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ ബോസിങ് പാലം ഉദ്ഘാടനം ചെയ്യപ്പെട്ടത് എവിടെയാണ്- വലിയഴീക്കൽ (ആലപ്പുഴ ജില്ല) 

  • വില്ലിന്റെയും ഞാണിന്റെയും ആകൃതി യിലുള്ള ആർച്ചുകൾ ഉള്ളതിനാലാണ് ഈ മാതൃകയെ Bow String Bridge എന്ന് വിളിക്കുന്നത്. 
  • ആറാട്ടുപുഴ ഗ്രാമപ്പഞ്ചായത്തിലെ (ആലപ്പുഴ) വലിയഴീക്കലിനെയും ആലപ്പാട് (കൊല്ലം) പഞ്ചായത്തിലെ അഴീക്കലിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പാലം. അറബിക്കടലിന്റെ പൊഴിമുഖത്തിന് കുറുകെ നിർമിച്ച പാലത്തിന്റെ നീളം 981 മീറ്ററാണ്. 
  • ചെന്നൈ ഐ.ഐ.ടി.യിലെ പ്രൊഫസറും മലയാളിയുമായ അന്തരിച്ച ഡോ. പി.കെ. അരവിന്ദനാണ് പാലം രൂപകല്പന ചെയ്തത്.
  • ചൈനയിലെ 1,741 മീറ്റർ നീളമുള്ള ചാവോതിയാൻമെൻ പാലമാണ് ഏഷ്യയിലെ ഏറ്റവും നീളമുള്ള ബോസ് ട്രിങ് പാലം. 

35. ഇന്ത്യയിലെ ഏത് രാഷ്ട്രീയ കക്ഷിയാണ് 2022 മാർച്ച് 10- ന് 75-ാം പിറന്നാളിലേക്ക് കടന്നത്- ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് 

  • 1906-ൽ ധാക്ക (ബംഗ്ലാദേശ്)- യിലാണ് അഖിലേന്ത്യാ മുസ്ലിം ലീഗ് രൂപംകൊണ്ടത്. 
  • ലീഗിന്റെ ഭൂരിപക്ഷ നേതൃത്വം രാജ്യവിഭജനത്തിന്റെ വക്താക്കളായി മാറിയപ്പോഴാണ് അതിൽനിന്ന് പിന്മാറിയ ന്യൂനപക്ഷ നേതൃത്വം 1948 മാർച്ച് 10- ന് മദിരാശിയിൽ സമ്മേളിച്ച് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് രൂപംകൊടുത്തത്

No comments:

Post a Comment