Wednesday, 11 May 2022

Current Affairs- 11-05-2022

1. 2022 ഏപ്രിലിൽ Whitley Fund for Nature (WFN) നൽകുന്ന Whitely Gold Award- നു അർഹനായത്- Charudutt Mishra


2. 2022 ഏപ്രിലിൽ UNESCO W205 World Heritage Sites- ന്റെ List- ൽ ഉൾപ്പെട്ട ബ്രസീലിലെ ലാൻഡ്സ്കേപ് ഗാർഡൻ- Sitio Burle Marx (റിയോ ഡി ജനീറോ)


3. 2022 ഏപ്രിലിൽ നാഷണൽ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന്റെ ദേശീയ തലത്തിലുള്ള അവാർഡിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ബാങ്ക്- കേരള ബാങ്ക് (സഹകരണ മേഖലയിലുള്ള മികവിനാണ് അവാർഡ്)


4. 2022- ലെ Indian Pharma Leader of the Year അവാർഡ് നേടിയ മെഡിക്കൽ കമ്പനി- Cipla Ltd 


5. 2022- ലെ World Press Freedom index- ൽ ഇന്ത്യയുടെ സ്ഥാനം- 150 (ഒന്നാമതെത്തിയ രാജ്യം നോർവെ) 


6. Central Board of Direct Tax (CBDT) ചെയർമാനായി നിയമിതനായത്- സംഗീത സിങ്


7. ഫിഫ പ്ലസ് ലൈവ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമിൽ ഇടം നേടുന്ന ആദ്യ ഇന്ത്യൻ സ്പോർട്സ് ഡോക്യുമെന്ററി- മൈതാനം


8. കർണാടകയിൽ വെച്ച് നടക്കുന്ന ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് 2021ന്റെ ഭാഗ്യചിഹ്നം- വീര എന്ന ആന


9. ഇന്ത്യയിൽ നടക്കുന്ന ജി20 ഉച്ചകോടിയുടെ കോർഡിനേറ്റർ ആയി നിയമിക്കപ്പെട്ടത്- ഹര്ഷാവർധൻ ശങ്ഗള (വിരമിച്ച വിദേശകാര്യ സെക്രട്ടറി)


10. ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന രാജ്യത്ത ആദ്യ വൈദ്യുത കപ്പലുകൾ നിർമ്മിക്കുന്നത്- കൊച്ചിൻ ഷിപ്പിയാർഡ്


11. ക്വാഡിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ് 2022 ഉച്ചകോടിയുടെ വേദി- ടോക്കിയോ


12. 2022 ബാഡ്മിന്റൺ ഏഷ്യ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ ഇന്ത്യൻ താരം- പി.വി. സിന്ധു


13. ഏത് ഭരണഘടനാ സ്ഥാപനമാണ് വിജയ് സാംപ്ലയെ അതിന്റെ ചെയർപേഴ്സണായി നിയമിച്ചത്- ദേശീയ പട്ടികജാതി കമ്മീഷൻ


14. നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്വെയർ ആൻഡ് സർവീസസ് കമ്പനീസിന്റെ (നാസകോം) പുതിയ ചെയർപേഴ്സണായി ആരെയാണ് നിയമിച്ചത്- കൃഷ്ണൻ രാമാനുജം


15. ഇന്ത്യയിലെ ആദ്യത്തെ അമൃത് സരോവർ ഏത് സംസ്ഥാനത്താണ് വികസിപ്പിച്ചത് - ഉത്തർ പ്രദേശ് 


16. നാഷണൽ മാരിടൈം ദിനമായി ആചരിക്കുന്നത് (ഏപ്രിൽ 5) 2022 Theme- Sustainable Shipping Beyond Covid- 19 


17. കേരള സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി എല്ലാ കുടുംബങ്ങളെയും കൃഷിയിലേക്ക് കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ ആവിഷ്ക്കരിക്കുന്ന ക്യാമ്പയിൻ- ഞങ്ങളും കൃഷിയിലേക്ക് 


18. സംസ്ഥാന പോലീസിന് കീഴിലെ ആദ്യ കൃത്രിമ പുൽമൈതാനം അടുത്തിടെ ഉദ്ഘാടനം ചെയതത്- കണ്ണൂർ 


19. വാഹനങ്ങളിൽ അമിത പ്രകാശമുള്ള ലൈറ്റുകളുടെ ഉപയോഗം തടയാൻ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച പരിശോധന- ഓപ്പറേഷൻ ഫോക്കസ് 


20. 2022- ൽ വിക്ഷേപിച്ച ഇന്ത്യയിലെ ആദ്യ സ്വകാര്യ വാണിജ്യ ഇമേജിംഗ് സാറ്റലൈറ്റ്- Shankuntala (TD-2) 


21. Centre for Monitoring Indian Economy- യുടെ പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്ക്- 7.6

  • ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്ക്- ഹരിയാന 
  • ഏറ്റവും താഴ്ന്ന തൊഴിലില്ലായ്മ നിരക്ക്- ചത്തീസ്ഗഡ് (0.61) 

22. 2022 ൽ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായി നിയമിതനാകുന്ന വ്യക്തി– വിനയ് മോഹൻ ഖാത്ര (4-ാം തവണ) 


23. 'Crunch Tinme - Narendra Modis National Security Crises' എന്ന പുസ്തകം രചിച്ചത്- Dr. Sreeram Chauliahas 


24. സംസ്ഥാന സാംസ്കാരിക ക്ഷേമനിധി ബോർഡിന്റെ ചെയർമാനായി ചുമതലയേറ്റത്- മധുപാൽ 


25. 2022 ൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടി വേദി- ബെയ്ജിങ്, ചൈന 


26. 2022 മെയിൽ കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി മന്ത്രാലയത്തിന്റെ സെക്രട്ടറിയായി നിയമിതനായത്- അൽകേഷ് കുമാർ ശർമ


27. 2022 മെയിൽ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്റലിജൻസ് ഉപദേശക സമിതിയിൽ അംഗമായ ഇന്ത്യൻ വംശജൻ- റിച്ചാർഡ് ആർ വർമ


28. 2022- ലെ World Snooker Championship ജേതാവ്- Ronnie O' Sullivan (ഇംഗ്ലണ്ട്)


29. ഇന്ത്യയിലാദ്യമായി Tribal Health Observatory ആരംഭിക്കുന്ന സംസ്ഥാനം- ഒഡീഷ


30. 2022- ലെ 2-ാമത് ഖേലോ മാസ്റ്റേഴ്സ് ഗെയിംസിന്റെ വേദി- ന്യൂഡൽഹി


31. 2022 മെയിൽ യു.എസ് രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എയുടെ പ്രഥമ ചീഫ് ടെക്നോളജി ഓഫീസറായി നിയമിതനായ ഇന്ത്യൻ വംശജൻ- നന്ദ് മുൽചന്ദാനി


32. 2022 മെയിൽ Central Board of Direct Taxes (CBDT) ചെയർപേഴ്സണായി നിയമിതയായത്- Sangeeta Singh (അധികച്ചുമതല)


33. 2022 മെയിൽ ഫ്ളാഗ് ഓഫീസർ കമാൻഡിങ് ഗോവ ഏരിയയും (FOGA) ഫ്ളാഗ് ഓഫീസർ നേവൽ ഏവിയേഷനുമായി (FONA) ചുമതലയേറ്റത്- റിയർ അഡ്മിറൽ വിക്രം മേനോൻ


34. കേന്ദ്ര ഐ.ടി. സെക്രട്ടറി ആയി നിയമിതനായത്- അൽകേഷ് കുമാർ ശർമ


35. ജീവിത ശൈലീരോഗ വിവര ശേഖരണത്തിനായി ആരോഗ്യവകുപ്പ് സജ്ജമാക്കിയ മൊബൈൽ ആപ്ലിക്കേഷൻ- ശൈലി ആപ്പ്


36. രാഷ്ട്രപിതാവിന്റെ 74-ാം രക്തസാക്ഷി ദിനമായ 2022 ജനുവരി 30- ന് ഗുജറാത്തിലെ സബർമതി നദീ തീരത്ത് ഗാന്ധിജിയുടെ ചുവർ ചിത്രം അനാച്ഛാദനം ചെയ്യപ്പെട്ടു. ഈ ചിത്രം നിർമിച്ചിരിക്കുന്നത് എന്തുകൊണ്ടാണ്- കളിമൺ കപ്പുകൾകൊണ്ട് 

  • 2975 കപ്പുകൾ അലുമിനിയം തകിടിൽ പതിപ്പിച്ച് തയ്യാറാക്കിയ ചുവർ ചിത്രത്തിന് 100 ചതുരശ്രമീറ്റർ വിസ്തൃതിയുണ്ട്. 

37. സ്വതന്ത്ര ഇന്ത്യയുടെ എത്രാമത് പൂർണ ബജറ്റാണ് 2022 ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ലോക് സഭയിൽ അവതരിപ്പിച്ചത്- 75-ാമത്  

  • ഫെബ്രുവരി അവസാന പ്രവൃത്തിദിവസമെന്ന കൊളോണിയൽ പതിവുമാറ്റി ഫെബ്രുവരി ഒന്നാം തീയതി ബഡ്ജറ്റ് അവതരിപ്പിക്കുന്ന രീതി നിലവിൽ വന്നത് 2017- ലാണ്. ധനമന്ത്രി അരുൺ ജെയ്റ്റ്ലി യാണ് ഇത്തരത്തിലുള്ള ബജറ്റ് അവതരണം ആദ്യമായി നടത്തിയത്. 
  • 92 വർഷം പ്രത്യേകമായി അവതരിപ്പിച്ചുകൊണ്ടിരുന്ന റെയിൽവേ ബജറ്റ് പൊതു ബജറ്റിന്റെ ഭാഗമാക്കിയതും 2017- ലാണ്.
  • കൊച്ചി ദിവാൻ കൂടിയായിരുന്ന പ്രഥമ ധനമന്ത്രി ആർ.കെ. ഷൺമുഖം ചെട്ടിയാണ് 1947 നവംബർ 26-ന് സ്വതന്ത്ര ഇന്ത്യയുടെ ആദ്യബജറ്റ് അവതരിപ്പിച്ചത്. 
  • 2021 ഫെബ്രുവരി ഒന്നിനാണ് കടലാസില്ലാതെ ആദ്യമായി ഡിജിറ്റൽ രീതിയിൽ ബജറ്റവതരണം നടത്തിയത് (നിർമലാ സീതാരാമൻ). 

38. കേന്ദ്രസർക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് ആരാണ്- ഡോ. വി, അനന്തനാഗേശ്വരൻ(തമിഴ്നാട്) 


39. 2016 ഫെബ്രുവരി 13- ന് അന്തരിച്ച കവി ഒ.എൻ.വി. കുറുപ്പിന് സ്മാരകം നിർമിക്കുന്നത് എവിടെയാണ്- കവടിയാർ (തിരുവനന്തപുരം) 

  • കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിലാണ് നിർമാണം. 

40. മധ്യ അമേരിക്കൻ രാഷ്ട്രമായ ഹോൺഡുറസിന്റെ ആദ്യ വനിതാ പ്രസിഡന്റായി ചുമതലയേറ്റത്- സിയോമാര കാട്രോ (Xiomara Castro)

No comments:

Post a Comment