Friday, 13 May 2022

Current Affairs- 13-05-2022

1. 2022- ലെ Wangari Maathai ചാമ്പ്യൻസ് ഫോറസ്റ്റ് അവാർഡ് ലഭിച്ചത്- Cecile Ndjebet (കാമറൂണിയൻ പരിസ്ഥിതി പ്രവർത്തക)


2. 2022 മെയിൽ ലോക മാനസികാരോഗ്യ ഫെഡറേഷൻ ഏഷ്യ- പസഫിക് ചെയർമാനും ആഗോള വൈസ് പ്രസിഡന്റുമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ- ഡോ. റോയി കള്ളിവയലിൽ


3. ഇംഗ്ലീഷ് വനിതാ സൂപ്പർ ലീഗ് (Barclays FA Women's Super League) ഫുട്ബോൾ 2021-22 ജേതാക്കൾ- ചെൽസി 


4. 2022 മെയിൽ 26-ാം തവണയും എവറസ്റ്റ് കൊടുമുടി കയറി റെക്കോഡ് സ്ഥാപിച്ച നേപ്പാൾ സ്വദേശി - കാമി റിത ഷർട്


5. 8000 മീറ്ററിന് മുകളിലുള്ള 5 കൊടുമുടികൾ കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത എന്ന നേട്ടം കരസ്ഥമാക്കിയത്- പ്രിയങ്ക മോഹിതെ


6. വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറിയായി നിയമിതയാകുന്ന ആദ്യ കറുത്ത വർഗക്കാരി- Karine Jean - Pierre


7. 2022 മെയിൽ പ്രവർത്തനമാരംഭിക്കുന്ന സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ടാക്സി സേവനം- കേരള സവാരി.


8. 2022 മെയിൽ ലോകത്തിലെ ഏറ്റവും വലിയ പാസഞ്ചർ എലിവേറ്റർ നിലവിൽ വന്ന നഗരം- മുംബൈ


9. 2022 മെയിൽ സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത രാജ്യം- കാനഡ


10. 2022 മെയിൽ ഇന്ത്യയിലെ ആദ്യ 'Flow Chemistry Technology Hub' നിലവിൽ വന്ന നഗരം- ഹൈദരാബാദ്


11. 2022 മെയിൽ ലോകത്തിലെ ആദ്യ Flying Taxi Airport ആയ 'Urban Air One Vertiport' നിലവിൽ വന്നത്- യു. കെ


12. മിസ് ഇന്ത്യ- ന്യൂയോർക്ക് കിരീടം നേടിയ മലയാളി- മീര മാത്യ


13. കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിലിലേക്കു നിർദേശിക്കപ്പെട്ട ആദ്യ ട്രാൻസ്ജൻഡർ- വിജയരാജ മല്ലിക


14. ശബ്ദ മലിനീകരണത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന സംസ്ഥാനതല ബോധവത്കരണ കാമ്പയിന്റെ പ്രമേയം- സുരക്ഷിത ശബ്ദം, നമ്മുടെ അവകാശം



15. 2022 കുഞ്ഞുണ്ണി പുരസ്കാര ജേതാവ്- ഗോപിനാഥ് മുതുകാട് 


16. ജമ്മുകാശ്മീരിലെ നിയമസഭയുടെ അഭാവംമൂലം ഇത്തവണ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പാർലമെന്റ് അംഗങ്ങളുടെ വോട്ടിന്റെ മൂല്യം- 700 (708 ആയിരുന്നു) 


17. ഇംഗ്ലീഷ് വനിതാ സൂപ്പർ ലീഗ് ഫുട്ബോൾ കിരീട ജേതാക്കൾ- ചെൽസി (മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തി) 


18. തപസ്യ കലാ സാഹിത്യവേദിയുടെ പ്രഥമ മാടമ്പ് സ്മാരക പുരസ്കാര ജേതാവ്- സുരേഷ് ഗോപി


19. ഹോങ്കോങ് നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്- ജോൺ ലീ 


20. ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയ വ്യക്തി- കാമി റിത (26 തവണ)


21. 28 സംസ്ഥാനങ്ങളിൽ ഉള്ള 117 ജില്ലകളുടെ സാമൂഹ്യസാമ്പത്തിക നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്രത്തിന്റെ ട്രാൻസ്ഫോർമേഷൻ ഓഫ് ആസ്പിറേഷണൽ ഡിസ്ട്രിക്ട്സ് പ്രോഗ്രാമിന് കീഴിൽ തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ ഏക ജില്ല- വയനാട്


22. ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ ഫീൽഡ് ഗ്രേയിൻ അടിസ്ഥാനമാക്കിയുള്ള എത്തനോൾ പ്ലാന്റ് ഏത് സംസ്ഥാനത്താണ് ഉദ്ഘാടനം ചെയ്തത്- ബിഹാർ


23. 2022 മെയ്യിൽ പുതിയ കരസേനാ ഉപമേധാവിയായി നിയമിതനാകുന്നത്- ലഫ്റ്റനന്റ് ജനറൽ ബഗ്ഗവല്ലി സോമശേഖർ രാജു


24. വിമാനക്കമ്പനിയായ എയർ ഏഷ്യയെ ഏറ്റെടുക്കുന്ന ഇന്ത്യൻ കമ്പനി- എയർ ഇന്ത്യ


25. സഹകരണ മേഖലയിലെ പ്രവർത്തന മികവിന് 2022ൽ ദേശീയ അവാർഡ് ലഭിച്ച ബാങ്ക്- കേരള ബാങ്ക്


26. 2022 മെയ്യിൽ ഏത് രാജ്യത്തിൽ സ്ഥിതി ചെയ്യുന്ന സനാതൻ മന്ദിർ കൾച്ചറൽ സെന്ററിലാണ് സർദാർ വല്ലഭായ് പട്ടേലിന്റെ പൂർണ്ണകായ പ്രതിമ അനാച്ഛാദനം ചെയ്തത്- കാനഡ


27. ഇന്ത്യയിൽ ആദ്യമായി ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന SEHAT സ്കീമിന് കീഴിൽ മുഴുവൻ കുടുംബങ്ങളെയും രജിസ്റ്റർ ചെയ്തത് ഏത് ജില്ലയിലാണ്- സാംബ (ജമ്മു & കശ്മീർ)


28. ടൈംസ് ഹയർ എഡ്യൂക്കേഷന്റെ 2022ലെ ദി ഇംപാക്റ്റ് റാങ്കിംഗിൽ രാജ്യത്ത കേന്ദ്ര - സംസ്ഥാന - എയ്ഡഡ് പൊതു സർവകലാശാലകളിൽ ഒന്നാം സ്ഥാനം നേടിയത്- കൊൽക്കത്ത സർവകലാശാല


29. 24-ാമത് ശൈത്യകാല ഒളിമ്പിക്സ് (2022- ൽ) നടന്നത് എവിടെയാണ്- ബെയ്ജിങ് (ചൈന) 

  • 2022 ഫെബ്രുവരി നാലുമുതൽ 22- വരെ നടന്ന ഒളിമ്പിക്സ് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ബഹിഷ്കരിച്ചിരുന്നു. 

30. യൂണിവേഴ്സിറ്റി ഗ്രാൻഡ്സ് കമ്മിഷന്റെ പുതിയ ചെയർമാൻ- എം.ജഗദേഷ്കുമാർ 


31. ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിലെ ഏത് പ്രധാന സംഭവത്തിനാണ് 2022 ഫെബ്രുവരി 5- ന് 100 വർഷം തികഞ്ഞത്- ചൗരിചൗരാ 

  • 1922 ഫെബ്രുവരി 5- നാണ് ഗോരഖ്പുർ ജില്ല (യു.പി.)- യിലെ ചൗരിചൗരാ ഗ്രാമത്തിൽ ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ച് 22 പോലീസുകാർ കൊലപ്പെടുത്തിയത്. 
  • ചൗരിചൗരായിൽ നടന്ന അക്രമസംഭവ ത്തെത്തുടർന്ന് ഗാന്ധിജി നിസ്സഹകരണ സമരം നിർത്തിവെച്ചു. 
  • സംഭവത്തിന്റെ പേരിൽ 1923 ജൂലായിൽ തൂക്കിലേറ്റപ്പെട്ട 19 പേരെയും രാജ്യം രക്ത സാക്ഷികളായി ആദരിക്കുന്നു. 
  • 2021 ഫെബ്രുവരിയിലാണ് ഒരു വർഷം നീളുന്ന ശതാബ്ദി ആഘോഷം തുടങ്ങിയത്. 

32. 2022 ഫെബ്രുവരിയിൽ വെസ്റ്റിൻഡീസിലെ ആന്റിഗ്വയിൽ നടന്ന അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ കിരീടം നേടിയത്- ഇന്ത്യ

  • യഷ് ദൂലിന്റെ നായകത്വത്തിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തോൽപ്പിച്ചത്. കൗമാര ലോകകപ്പിൽ ഇന്ത്യയുടെ അഞ്ചാമത്തെ വിജ യംകൂടിയാണിത്. 2000, 2008, 2012, 2018 വർഷങ്ങളിലാണ് ഇതിനുമുൻപ് വിജയിച്ചത്.

33. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് വിക്രം സാരാഭായ്, ആണവശാസ്ത്രത്തിന്റെ പിതാവ് ഹോമി ജെ.ഭാഭ എന്നിവരു ടെ ജീവിതം ആധാരമാക്കിയുള്ള ഹിന്ദി വെബ്സിരീസിന്റെ പേര്- റോക്കറ്റ് ബോയ്സ് 


34. ഏറ്റവും കൂടുതൽകാലം ബ്രിട്ടീഷ് രാജസിംഹാ സനത്തിലിരുന്നതിന്റെ റെക്കോഡ് എലിസബത്ത് രണ്ട് രാജ്ഞിക്കാണ്. എത്രാംവർഷമാണ് അവർ സിംഹാസനത്തിൽ തുടരുന്നത്- 70-ാം വർഷം 

  • 1952 ഫെബ്രുവരി ആറിനാണ് രാജ്ഞിയായത്. ഇപ്പോൾ വയസ്സ് 96. 
  • ബ്രിട്ടീഷ് രാജപദവി വഹിക്കുന്ന 40-ാമത്തെ വ്യക്തികൂടിയാണ് എലിസബത്ത്. ലോകത്ത് ഏറ്റവും കൂടുതൽ കറൻസികളിൽ സ്ഥാനംപിടിച്ച ഭരണാധികാരിയെന്ന ഗിന്നസ് റെക്കോഡും രാജ്ഞിയുടെ പേരിലാണ്. 

35. രാജ്യത്തെ ദേശീയ രാഷ്ട്രീയ കക്ഷികളി ഏറ്റവും കൂടുതൽ ആസ്തിയുള്ളത് ഏതാണ്- ഭാരതീയ ജനതാ പാർട്ടി

No comments:

Post a Comment