Monday, 17 June 2024

Current Affairs- 17-06-2024

1. 2024 മെയിൽ യുഎൻ മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് പുരസ്കാരം ലഭിച്ച ഇന്ത്യൻ കമാൻഡർ- മേജർ രാധിക സെൻ


2. സർക്കാർ സ്കൂളുകളിൽ 6 മുതൽ 12 വരെ ക്ലാസ്സുകളിലെ എല്ലാ വിദ്യാർത്ഥിനികൾക്കും പ്രതിമാസം ആയിരം രൂപ നൽകുന്നതിനായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആരംഭിച്ച പദ്ധതി- പുതുമ പെണ്ണ്


3. 2024 മെയിൽ പശ്ചിമ ഘട്ടത്തിന്റെ ഭാഗമായ കൊല്ലം ജില്ലയിലെ കുംഭവുരുട്ടി കാടുകളിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം ആൽഗ- ഓയ്ഡോക്ലാഡിയം സഹ്യാദ്രിക്കം 


4. 2023 UN MILITARY GENDER ADVOCATE OF THE YEAR പുരസ്കാരത്തിനർഹയായ ഇന്ത്യൻ സൈന്യത്തിലെ മേജർ- മേജർ രാധിക സെൻ


5. ചില്ലറ നിക്ഷേപങ്ങൾക്ക് സർക്കാർ കടപ്പത്രം വാങ്ങാനും വിൽക്കാനുമുള്ള റിസർവ് ബാങ്കിന്റെ റീട്ടെയ്ൽ ഡയറക്ട് സംവിധാനത്തിനായി 2024 മെയ്യിൽ പുറത്തിറക്കിയ APP- RBI RETAIL DIRECT MOBILE APP

  • PRAVAAH Portal (Platform for Regulatory Application, VAlidation and Authorisation)
  • FinTech Repository എന്നിവയും പുറത്തിറക്കി 

6. 2024 മെയ്യിൽ അന്തരിച്ച, ഇന്ത്യയിലെ ആധുനിക ബാങ്കിംഗിന്റെ ശിൽപി എന്നറിയപ്പെടുന്ന വ്യക്തി- നാരായണൻ വാഗുൽ


7. 2024 മെയ്യിൽ ആണവ സുരക്ഷ സംബന്ധിച്ച അന്താരാഷ്ട സമ്മേളനം (ICONS / INTERNATIONAL CONFERENCE ON NUCLEAR SECURITY 2024) നടന്നത്- വിയന്ന (ഓസ്ട്രിയ)


8. 2024 കാൻ ചലച്ചിത്രമേളയിൽ മത്സരിച്ച മലയാള ഹ്രസ്വചിത്രം- കൈമിറ (സംവിധാനം- ഐശ്വര്യ തങ്കച്ചൻ) 

  • കാൻ ഫിലിം ഫെസ്റ്റിവലിന്റെ മാർച്ച് ഡു ഫിലിം ഫന്റാസ്റ്റിക് പവലിയനിൽ മലയാള ചിത്രം വടക്കൻ പ്രദർശിപ്പിച്ചു (സംവിധാനം- സജീദ് എ)

9. കേരള ബാങ്കിന് വിവരാവകാശ നിയമം ബാധകമാണെന്ന സുപ്രധാന ഉത്തരവിട്ട കേരള വിവരാവകാശ കമ്മീഷണർ- കെ.എം.ദിലീപ്

  • 2024 മെയ്യിലാണ് ഉത്തരവിറക്കിയത്
  • നിലവിലെ കേരള മുഖ്യ വിവരാവകാശ
  • കമ്മീഷണർ- വി ഹരി നായർ

10. സ്കൂൾ കുട്ടികൾക്കിടയിൽ ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിനായി സംസ്ഥാന എക്സൈസ് വകുപ്പ് നടപ്പാക്കുന്ന പദ്ധതി- നേർവഴി


11. തെലങ്കാന സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗാനമായ JAYA JAYAHE TELANGANA ഗാനത്തിന് സംഗീതം നൽകിയത്- എം എം കീരവാണി


12. ഏത് സംസ്ഥാനത്തിന്റെ 37th രൂപീകരണ വാർഷികമാണ് 2024 മെയ്യ് 30- ന് ആചരിക്കുന്നത്- ഗോവ


13. 2024 ICC T20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ- രോഹിത് ശർമ്മ


14. ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് നിശ്ചിത തുക ഈടാക്കാനും വിരമിച്ച ശേഷം മാസം തോറും തുക തിരികെ നൽകാനും ലക്ഷ്യമിടുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതി- ജീവാനന്ദം


15. അവകാശികളില്ലാത്ത നിക്ഷേപങ്ങൾ കണ്ടെത്താനുള്ള റിസർവ് ബാങ്കിന്റെ കേന്ദ്രീകൃത പോർട്ടൽ- ഉദ്ഗം


16. പാരിസ് ഒളിംപിക്സിൽ ഇന്ത്യൻ പതാകയേന്തുന്ന കായികതാരം- ശരത് കമൽ

  • ശരത് കമൽ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ടേബിൾ ടെന്നിസ്

17. ട്വന്റി 20 ലോകകപ്പ് 2024 ആതിഥേയ രാജ്യങ്ങൾ- യു.എസ്.എ, വെസ്റ്റിൻഡീസ്


18. ആദിവാസി മേഖലയിൽ എക്സൈസ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി പാലക്കാട് ജില്ലയിൽ നടപ്പിലാക്കുന്ന നൂതന പരാതി പരിഹാര സമ്പർക്ക പദ്ധതി- കരുതൽ


19. തെലുങ്കാനയുടെ സംസ്ഥാന ഗാനമായി പ്രഖ്യാപിച്ചത്- ജയ ജയഹേ തെലങ്കാന

  • ഈണം ചിട്ടപ്പെടുത്തിയത്- എം എം കീരവാണി

20. ലോക പുകയില വിരുദ്ധ ദിനം (മെയ്- 31) 2024 പ്രമേയം Protecting Children from Tobacco Industry Interference. 


21. ഇന്ത്യൻ ഗ്രാൻപ്രീ അത്ലറ്റിക്സിൽ പുരുഷ വിഭാഗം 400 മീറ്റർ ഹാർഡിൽസിൽ സ്വർണ്ണം നേടിയ മലയാളി- എം പി ജാബിർ


22. ആദിവാസി മേഖലയിൽ എക്സൈസ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി പാലക്കാട് ജില്ലയിൽ നടപ്പിലാക്കുന്ന നൂതന പരാതി പരിഹാര സമ്പർക്ക പദ്ധതി- കരുതൽ


23. ഇന്ത്യയുടെ ലോകകപ്പ് ടീമിലെത്തുന്ന മൂന്നാമത്തെ മലയാളി- സഞ്ജു സാംസൺ


24. ഖത്തർ ഫുട്ബോൾ ടീമിലെത്തുന്ന ആദ്യ മലയാളി താരം- തഹ്സിൻ ജംഷീദ്


25. സ്കൂൾ ബസ് യാത്ര നിരീക്ഷിക്കാൻ രക്ഷിതാക്കൾക്കു വേണ്ടി കേരള മോട്ടോർ വാഹന വകുപ്പ് വികസിപ്പിച്ച ആപ്ലിക്കേഷൻ- വിദ്യാവാഹൻ


26. അഗ്നികൽ കോസ്മോസ് ത്രീഡി പ്രിന്റിങ്ങിലൂടെ നിർമ്മിച്ചു വിജയകരമായി വിക്ഷേപിച്ച ഇന്ത്യയിലെ ആദ്യ സെമി ക്രയോജനിക് എൻജിൻ റോക്കറ്റ്- അഗ്നിബാൺ


27. കുട്ടികളുടെ മുഖം കണ്ട് അവർ നേരിടുന്ന പ്രശ്നങ്ങൾ അദ്ധ്യാപകർ മനസിലാക്കി പരിഹാരം കാണുന്ന പദ്ധതി?

സന്തോഷ വിദ്യാലയം


28. 2024 മെയ് 27- ന് ഏത് മുൻപ്രധാനമന്ത്രിയുടെ അറുപതാം ചരമവാർഷികമാണ് ആചരിച്ചത്- ജവഹർലാൽ നെഹ്റു


29. ഏഷ്യൻ ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം- ദിപ കർമാകർ


30. സാമൂഹികനീതി വകുപ്പിന് കീഴിൽ തദ്ദേശസ്ഥാപനങ്ങൾ നടത്തുന്ന വയോജന പകൽ പരിപാലനകേന്ദ്രങ്ങൾക്ക് നൽകുന്ന പുതിയ പേര്- സായംപ്രഭ ഹോം

No comments:

Post a Comment