1. വൈറസ് രോഗമായ പക്ഷിപ്പനി (H5N2) ബാധിച്ച് ആദ്യ Human Death 2024 ജൂണിൽ WHO സ്ഥിരീകരിച്ച രാജ്യം- മെക്സിക്കോ
- 2024 ഏപ്രിലിലാണ് മരണപ്പെട്ടത്
2. 2024 ജൂണിൽ SpaceX വിജയകരമായി പരീക്ഷിച്ച ലോകത്തെ ഏറ്റവും കരുത്തുറ്റ റോക്കറ്റ്- SpaceX Starship
3. 2024 ജൂണിൽ കേരള നിയമസഭ സെക്രട്ടറിയായി നിയമിത നായത്- ഡോ.എൻ.കൃഷ്ണകുമാർ
4. പ്രകൃതി വാതക ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ഗെയിൽ ആരംഭിച്ച കാമ്പയിൻ- വാ ക്യാ എനർജി ഹെയ്
5. പി കേശവദേവ് ട്രസ്റ്റിന്റെ പി കേശവദേവ് സാഹിത്യ പുരസ്കാരം നേടിയ വ്യക്തി- അടൂർ ഗോപാലകൃഷ്ണൻ
6. സ്വതന്ത്ര മെക്സിക്കോയിലെ ആദ്യ വനിതാ പ്രസിഡന്റ്- ക്ലോഡിയ ഷേൻബോം
7. കുവൈറ്റിന്റെ പുതിയ കിരീടവകാശിയായി ചുമതലയേറ്റത്- ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ സബാഹ്
8. പ്രശസ്ത ഇന്ത്യൻ ചിത്രകാരൻ കൃഷ്ണ കൻഹായുടെ ഏറ്റവും പുതിയ ശേഖരമായ 'ദ ഗോൾഡൻ കൃഷ്ണ' യുടെ പ്രദർശനത്തിന് വേദിയായത്- ദുബായ്
9. സേവനത്തിനും ഇടപാട് കോളുകൾക്കുമായി കേന്ദ്രം ആരംഭിച്ച പുതിയ മൊബൈൽ നമ്പർ സീരീസ് തുടങ്ങുന്നത്- 160
10. അലാസ്കയിൽ വച്ച് നടന്ന ബഹുരാഷ്ട്ര അഭ്യാസമായ RIMPAC-24- ൽ പങ്കെടുത്ത ഇന്ത്യൻ നാവികസേനാ കപ്പൽ ഏത്- INS സിവാലിക്
11. ബ്ലും ബർഗിന്റെ ആഗോള ശതകോടീശ്വര പട്ടികയിൽ ഏഷ്യയിൽ ഒന്നാം സ്ഥാനത്ത് എത്തിയത്- ഗൗതം അദാനി
12. ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരം നേടിയത്- ആനന്ദ് പട്വർദൻ
13. കേരളത്തിൽ പ്രകൃതി ദുരന്തങ്ങൾ സംബന്ധിച്ച് മുന്നറിയിപ്പ് നൽകാനായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ആരംഭിക്കുന്ന സമഗ്ര മുന്നറിയിപ്പ് സംവിധാനം- കവചം
14. 18-ാമത് ലോകസഭയിലെ ആകെ വനിതകളുടെ എണ്ണം- 74
15. പുന്നയൂർക്കുളം സാഹിത്യ സമിതി ഏർപ്പെടുത്തിയ പ്രഥമ മാധവിക്കുട്ടി പുരസ്കാരം ലഭിച്ചത്- കെ ആർ മീര
16. ഫോർമുല വൺ കാനഡ ഗ്രാൻപ്രിയിലെ ജേതാവ്- മാക്സ് വെസ്റ്റപ്പൻ (റെഡ് ബുൾ)
17. സിക്കിമിന്റെ പുതിയ മുഖ്യമന്ത്രി- പ്രേം സിംഗ് തമാങ്
18. ഒഡിഷയുടെ പുതിയ മുഖ്യമന്ത്രി- മോഹൻ ചരൺ മജ്ഹി
19. 2024 നോർവേ ചെസ്സ് പുരുഷ കിരീടം നേടിയത്- മാഗ്നസ് കാൾസൺ
20. ഇന്ത്യയിലെ ആദ്യ സ്വകാര്യ ബയോസ്ഫിയർ- രാജാജി രാഘതി ബയോസ്ഫിയർ (ഉത്തരാഖണ്ഡ്)
21. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആക്ടിങ് ചെയർപേഴ്സൺ- വിജയ ഭാരതി സയാനി
22. 2024 കുടുംബശ്രീ കലോത്സവത്തിൽ ജേതാക്കളായത്- കാസർഗോഡ്
23. രവിചന്ദ്രൻ അശ്വിന്റെ ആത്മകഥ- I Have the Streets: A Kutti Cricket Story
24. ലോക സമുദ്ര ദിനം- ജൂൺ 8
- 2024 Action Theme- Catalyzing Action for our Ocean and Climate (World Ocean Day പ്രകാരം)
- 2024 Theme- Awaken New Depths (UN പ്രകാരം)
25. നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പണ നയയോഗത്തിൽ റിപ്പോനിരക്ക് എത്ര ശതമാനമായി തുടരാനാണ് 2024 ജൂണിൽ റിസർവ് ബാങ്ക് തീരുമാനിച്ചത്- 6.5%
- തുടർച്ചയായി 8 -ാം തവണയാണ് റിസർവ് ബാങ്ക് പലിശ നിരക്ക് മാറ്റാതെ തുടരുന്നത്.
- റിവേഴ്സ് റിപ്പോ നിരക്ക്- 3.35%
26. 1970- ന് ശേഷം UN സെക്യൂരിറ്റി കൗൺസിലിലെ 'Non permanent' അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ രാജ്യം- സൊമാലിയ
27. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2023-24 കാലയളവിൽ യു.എസിനും യു.എ.ഇ ക്കും ശേഷം ഇന്ത്യയുടെ മൂന്നാമത്തെ വലിയ കയറ്റുമതി കേന്ദ്രമായി മാറിയ രാജ്യം- നെതർലാൻഡ്സ്
28. 2024 ജൂണിൽ നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (NDA) നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്- നരേന്ദ്രമോദി
29. 2024 ജൂണിൽ റംസാർ പട്ടികയിൽ ഇടംനേടിയ ബീഹാറിൽ നിന്നുള്ള രണ്ട് പക്ഷി സങ്കേതങ്ങൾ- നാഗി, നക്തി
- ഇന്ത്യയിൽ നിന്നും നിലവിൽ റംസാർ പട്ടികയിൽ ഉൾപ്പെട്ട ആകെ സ്ഥലങ്ങൾ- 82
30. 2024- ലെ 18 -ാം ലോക്സഭ തിരഞ്ഞെടുപ്പിൽ വിജയിച്ച പ്രായം കൂടിയ സ്ഥാനാർത്ഥി- ടി.ആർ ബാലു
ഫ്രഞ്ച് ഓപ്പൺ 2024
- പുരുഷ സിംഗിൾസ്- Carlos Alcaraz Garfia
- വനിത സിംഗിൾസ്- Iga Swiatek
No comments:
Post a Comment