Thursday, 27 June 2024

Current Affairs- 27-06-2024

1. സംസ്ഥാന നൈപുണ്യ വികസന മിഷന്റെ കീഴിൽ ആദ്യ ജില്ലാ വികസന നൈപുണ്യ കേന്ദ്രം നിലവിൽ വരുന്നത്- പാപ്പനംകോട്


2. 'KNIFE ' എന്ന പുസ്തകത്തിന്റെ രചയിതാവ്- സൽമാൻ റുഷ്ദി

3. 18 -ാം ലോകസഭയിൽ സത്യപ്രതിജ്ഞ ചെയ്‌ത ക്യാബിനറ്റ് മന്ത്രിമാരുടെ എണ്ണം- 30

  • 2024 ജൂൺ 9- ന് 71 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്.
  • സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരുടെ എണ്ണം- 5
  • സഹമന്ത്രിമാർ- 36
  • കേരളത്തിൽ നിന്നുള്ള ബി.ജെ.പി യുടെ ആദ്യ ലോകസഭാംഗം- സുരേഷ് ഗോപി (തൃശ്ശൂർ മണ്ഡലം) 
  • കേന്ദ്രസഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേശീയ ന്യൂനപക്ഷ കമ്മീഷൻ മുൻ വൈസ് ചെയർമാൻ- ജോർജ് കുര്യൻ

4. 18 -ാം ലോകസഭയിലെ വനിത മന്ത്രിമാരുടെ എണ്ണം- 7


5. 2024 ഫ്രഞ്ച് ഓപ്പണ് സിംഗിൾസ് കിരീട ജേതാവ്- കാർലോസ് അൽക്കരാസ് (സ്പെയിൻ)

  • ജർമ്മനിയുടെ അലക്സാണ്ടർ സ്വരേവിനെയാണ് കീഴടക്കിയത്.

6. 2024 ഫ്രഞ്ച് ഓപ്പൺ വനിത ഡബിൾസ് കിരീട ജേതാക്കൾ- കൊക്കോഗാഫ് - കാതറിന സിനിയ കോവ് (യു.എസ്)

  • ഇറ്റലിയുടെ സാറ ഇറാനി- ജാസ്മിൻ പവലോനി സഖ്യത്തെ തോൽപ്പിച്ചു.

7. ലോക പരിസ്ഥിതി ദിനം - ജൂൺ 5

  • 2024- ലെ theme- Land restoration, desertification and draught resilience
  • ആതിഥേയ രാജ്യം- സൗദി അറേബ

8. ഏത് സംസ്ഥാനത്തെ ജൈവവൈവിധ്യ മേഖലയിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം ഉറുമ്പ് വർഗ്ഗമാണ് പരപരട്രെക്കിനനില- അരുണാചൽ പ്രദേശ് (സിയാങ് വാലി)


9. 2024 ജൂണിൽ അന്തരിച്ച ബി. ആർ.പി.ഭാസ്കർ ഏതെല്ലാം മേഖലയിൽ പ്രശസ്തനാണ്- മാധ്യമ പ്രവർത്തകൻ,സാമൂഹ്യപ്രവർത്തകൻ,എഴുത്തുകാരൻ


10. ഇന്ത്യയിൽ ആദ്യമായി നായക്ക് വിജയകരമായി ഹൃദയശസ്ത്രക്രിയ നടത്തിയ ഡോക്ടർ- ഭാനു ദേവ് ശർമ


11. ലോക സമുദ്ര ദിനം- ജൂൺ 08

  • 2024 Theme- Awaken New Depths

12. കുട്ടികളിൽ ശാസ്ത്രബോധവും യുക്തിബോധവും വളർത്തുന്നതിനായി സാംസ്കാരിക വകുപ്പ് ആരംഭിക്കുന്ന പദ്ധതി- ബാല കേരളം


13. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആക്ടിംഗ് ചെയർപേഴ്സൺ ആയി നിയമിതയായത്- വിജയ ഭാരതി സയാനി


14. "സ്റ്റോറി ഓഫ് എ ചീഫ് ജസ്റ്റിസ് "എന്ന ആത്മകഥ ആരുടേതാണ്- യു.എൽ. ബട്ട്


15. 2028- ൽ യു.എസിലെ ലോസ് ആഞ്ജലിസിൽ വച്ച് നടക്കുന്ന ഒളിമ്പിക്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിതനായത്- റെയ്നോൾഡ് ഹൂവർ


16. നിയമസഭാ സെക്രട്ടറിയായി നിയമിതനായ വ്യക്തി- ഡോ.എൻ കൃഷ്ണകുമാർ


17. സത്യജിത്ത് റേ ഫിലിം സൊസൈറ്റിയുടെ സാഹിത്യ പുരസ്കാരം ലഭിച്ച വ്യക്തി- പ്രഭാവർമ


18. ലോക ചെസ്സ് ചരിത്രത്തിൽ ഗ്രാൻഡ്മാസ്റ്റർ പദവി നേടുന്ന സഹോദരി- സഹോദരൻ- ആർ വൈശാലി, ആർ പ്രശ്നാനന്ദ


19. അരുണാചൽ പ്രദേശിന്റെ മുഖ്യമന്ത്രി- പേമഖണ്ഡ


20. ഇന്റർനാഷണൽ ഇയർ ഓഫ് ക്വാണ്ടം സയൻസ് ആന്റ് ടെക്നോളജി ആയി യു. എൻ ആചരിക്കുന്ന വർഷം- 2025


21. കിരൺ ബേദിയുടെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങുന്ന ചിത്രം- BEDI: The Name You Know, The Story You Don't 


22. ഗ്ലോബൽ ജെൻഡർ ഗ്യാപ് ഇൻഡക്സ് 2024- ൽ ഒന്നാം സ്ഥാനത്തുള്ളത്- ഐസ്ലെൻഡ് 

  • ഇന്ത്യയുടെ സ്ഥാനം- 129

23. MMA (മിക്സഡ് മാർഷ്യൽ ആർട്സ്) യിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ താരം- സംഗ്രാം സിംഗ്


24. ഇന്റർനാഷണൽ ലേബർ കോൺഫറൻസിന്റെ 112-ാമത് സെഷന്റെ വേദി- ജനീവ


25. 2024 ജൂണിൽ കേരള ചെസ് ബോക്സിങ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ദേശീയ ചെസ് ബോക്സിങ് ചാംപ്യൻഷിപ്പിന്റെ വേദി- കോവളം


26. 2024 ജൂണിൽ അന്തരിച്ച ഈനാട് മാധ്യമ ഗ്രൂപ്പിന്റെ ചെയർമാനും റാമോജി ഫിലിം സിറ്റിയുടെ സ്ഥാപകനുമായിരുന്ന വ്യക്തി- റാമോജി റാവു


27. ജവഹർലാൽ നെഹ്റുവിനു ശേഷം തിരഞ്ഞെടുപ്പിലൂടെ തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയാകുന്ന ആദ്യത്തെയാൾ- നരേന്ദ്രമോദി


28. 2024 ജൂണിൽ അന്തരിച്ച പ്രശസ്ത ചാർട്ടേഡ് അക്കൗണ്ടന്റും സാമ്പത്തിക നികുതി വിദഗ്ധനുമായിരുന്ന വ്യക്തി- ആർ.കൃഷ്ണയ്യർ


29. ഭൂമിയുടെ ബഹിരാകാശ ചിത്രമെടുത്ത് പ്രശസ്തനായ, 2024 ജൂണിൽ വിമാനാപകടത്തിൽ മരിച്ച വ്യക്തി- വില്യം ആൻഡേഴ്സ്

  • 1968- ലെ നാസയുടെ അപ്പോളോ 8 ചാന്ദ്ര ദൗത്യത്തിലെ 3 ബഹിരാകാശ സഞ്ചാരികളിലൊരാൾ

30. 2024 ഫ്രഞ്ച് ഓപ്പൺ വനിത സിംഗിൾസ് കിരീട ജേതാവ്- ഇഗ സ്വിയാടെക് (പോളണ്ട്)

  • ഇറ്റാലിയൻ താരം ജാസ്മിൻ പവലോനിയെ പരാജയപ്പെടുത്തി. 

No comments:

Post a Comment