Wednesday, 2 March 2022

Current Affairs- 02-03-2022

1. 2022 ഫെബ്രുവരിയിൽ രാജ്യാന്തര റബ്ബർ പഠന സംഘം (International Rubber Study Group) ചെയർമാനായി നിയമിതനായ ഇന്ത്യൻ- കെ. എൻ രാഘവൻ


2. 2022 ഫെബ്രുവരിയിൽ പ്രഖ്യാപിച്ച കേരള റവന്യൂ അവാർഡ്സിൽ മികച്ച കളക്ടറേറ്റായി തിരഞ്ഞെടുക്കപ്പെട്ടത്- തിരുവനന്തപുരം


3. മികച്ച പാർലമെന്റേറിയന്മാർക്ക് പ്രൈം പോയിന്റ് ഫൗണ്ടേഷൻ നൽകുന്ന സൻസദ് രത്ന പുരസ്കാരം 2022- നു അർഹരായ മലയാളികൾ- എൻ.കെ പ്രേമചന്ദ്രൻ, കെ.കെ രാഗേഷ്


4. 2022 ഫെബ്രുവരിയിൽ ഇന്ത്യയുമായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (Comprehensive Economic Partnership Agreement) ഒപ്പുവെച്ച രാജ്യം- UAE


5. 2022 ഫെബ്രുവരിയിൽ ഗവേഷകർ പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ ശുദ്ധജല ആവാസവ്യവസ്ഥകളിൽ വസിക്കുന്ന പുതിയ ഇനം തവള- Euphlyctis jaladhara


6. 2022 മാർച്ചിൽ ഇന്ത്യ പങ്കെടുക്കുന്ന UK Royal Air Force (RAF)- ന്റെ നേത്യത്വത്തിൽ നടക്കുന്ന ബഹുരാഷ്ട്ര വ്യോമാഭ്യാസം- Cobra Warrior22


7. പ്രശസ്ത കവി പ്രൊഫ.വിഷ്ണുനാരായണൻ നമ്പൂതിരിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ആദ്യത്തെ 'വൈഷ്ണവം സാഹിത്യ പുരസ്കാരം' ലഭിച്ച വ്യക്തി- ഡോ.എം.ലീലാവതി (1,11,111 രൂപയുടേതാണ് പുരസ്കാരം)


8. അടുത്തിടെ അന്തരിച്ച മലയാള സാഹിത്യത്തിലും ക്രൈസ്തവ സഭാ ചരിത്രത്തിലും ശ്രദ്ധേയനായ വ്യക്തി.- പ്രൊഫ. മാത്യ ഉലകംതറ 

  • സിറോ മലബാർ സഭയുടെ പരമോന്നത ബഹുമതിയായ 'സഭാതാരം' ലഭിച്ചിട്ടുണ്ട് 

9. കേരളത്തിലെ രണ്ടാമത്തെ സമ്പൂർണ ഡിജിറ്റൽ ജില്ലയായി മാറിയത്- കോട്ടയം (ആദ്യ ജില്ല തൃശ്ശൂർ ആണ്) 


10. അഖിലേന്ത്യാ അന്തർ സർവകലാശാല വനിതാ അത്ലറ്റിക്സ് ജേതാക്കൾ- മാംഗ്ലൂർ

  • കാലിക്കറ്റ് സർവകലാശാലയ്ക്ക് രണ്ടാം സ്ഥാനം.
  • പഞ്ചാബിലെ ലവി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയാണ് മൂന്നാം സ്ഥാനത്ത് 

11. രാജ്യാന്തര ട്വന്റി 20 യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത്- രോഹിത് ശർമ്മ 

  • ന്യൂസിലാൻഡിന്റെ മാർട്ടിൻ ഗപ്ടിലാണ് രണ്ടാം സ്ഥാനം. 
  • വിരാട് കൊഹ്ലിയാണ് മൂന്നാമത്.

12. 2022 ഫെബ്രുവരിയിൽ യുക്രൈനിലേക്ക് സൈനിക അധിനിവേശം നടത്തി, കര -വ്യോമ ആക്രമണം ആരംഭിച്ച രാജ്യം- റഷ്യ

  • യുക്രന്റെ തെക്കു-കിഴക്കൻ മേഖലയായ ഡോൺബാസിലൂടെയാണ് സൈനിക നീക്കം റഷ്യ ആരംഭിച്ചത്.
  • യുക്രനെ നാസി മുക്തമാക്കുകയും സൈനിക ശക്തി ഇല്ലാതാക്കുകയുമാണ് ലക്ഷ്യം.

13. സാമ്പത്തിക ഉപരോധം മറികടക്കുവാൻ റഷ്യൻ സെൻട്രൽ ബാങ്ക് വികസിപ്പിച്ചുകൊിരിക്കുന്ന ഡിജിറ്റൽ കറൻസി- ഡിജിറ്റൽ റൂബിൾ 


14. പൊതുവിദ്യാഭ്യാസ ഏകീകരണവുമായി ബന്ധപ്പെട്ട പ്രത്യേക ചട്ടം തയ്യാറാക്കുവാൻ രൂപം നൽകിയ കമ്മിറ്റി- കോർ കമ്മിറ്റി (6 അംഗങ്ങൾ ആണ് കമ്മിറ്റിയിൽ ഉള്ളത്) 


15. രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാൻ (റുസ കേരള) ടെക്നിക്കൽ കൺസൾട്ടന്റ് ആയി നിയമിതനായ വ്യക്തി- ഡോ.എം.എ.ലാൽ


16. കേരളത്തിലെ ഗ്രാമീണ വികസനം ലക്ഷ്യമിട്ട് ഇസാഫുമായി ധാരണയിൽ ഒപ്പിട്ട ബാങ്ക്- നബാർഡ് 


17. 2022 ഫെബ്രുവരിയിൽ സംസ്ഥാനത്തിന്റെ ഹരിതാഭ വർദ്ധിപ്പിക്കുന്നതിനായി വനം, തദ്ദേശ വകുപ്പുകൾ സംയുക്തമായി ആരംഭിക്കുന്ന പദ്ധതി- വക്ഷ സമ്യദ്ധി 


18. കൃഷിയിടങ്ങളിൽ നവ സാങ്കേതിക വികസനം കൊണ്ട് വരാൻ കേന്ദ്ര ഗവണ്മെന്റ് കൊണ്ട് വരുന്ന ഉപകരണം- Kisan Drone


19. സ്വാതന്ത്ര്യത്തിനുശേഷം രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ സൈനിക പോരാളികൾക്കായി യുദ്ധസ്മാരകം നിലവിൽ വരുന്നത്- ആക്കുളം (തിരുവനന്തപുരം) 


20. കൃഷി പരിപാലനത്തിലൂടെ ഭിന്നശേഷിക്കാരായ കുട്ടികളിൽ മാനസിക സാമൂഹിക മാറ്റം കൊണ്ടുവരുന്നതിനായി ആരംഭിച്ച പദ്ധതി- ബ്ദുസം


21. 'Pradhan Mantri Gram Sadak Yojana (PMGSY)' പദ്ധതി നടപ്പിലാക്കുന്ന കേന്ദ്ര മന്ത്രാലയമേത്- ഗ്രാമവികസന മന്ത്രാലയം


22. എല്ലാവിധ രജിസ്ട്രേഷൻ ഇടപാടുകൾക്കും 'ഇസ്റ്റാമ്പിങ്’ സമ്പ്രദായം ഏർപ്പെടുത്താൻ പോകുന്ന സംസ്ഥാനം- കേരളം(2022 മാർച്ച് മുതൽ)


23. ട്രാൻസ്ജെൻഡർ വിഭാഗത്തിന് അധ്യാപക ജോലിയിൽ 1% സംവരണം ഉറപ്പാക്കി വിജ്ഞാപനം ഇറക്കിയ സംസ്ഥാനം- കർണാടക


24. സംരംഭകർക്കായി കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ് യുഎം) ഒരുക്കുന്ന സ്റ്റാർട്ടപ്പ് ഉച്ചകോടി- ഹഡിൽ ഗ്ലോബൽ


25. നല്ലയിനം തൈകൾ ഉൽപാദിപ്പിക്കുകയും വനേതര പ്രദേശങ്ങളിൽ വൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കുന്നതും അവയുടെ പരിപാലനം നടത്താനുമായി വനം വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച പദ്ധതി- വക്ഷസമിതി പദ്ധതി


26. സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നോർവേ സർവകലാശാല നാമനിർദേശം ചെയ്ത പ്രമുഖ ഇന്ത്യൻ മനുഷ്യാവകാശ പ്രവർത്തകൻ- ഹർഷ് മന്ദർ


27. സിഗരറ്റ് കുറ്റികൾ കൊത്തിപ്പെറുക്കി നഗരം വൃത്തിയാക്കൽ ശുചീകരണദൗത്യത്തിൽ പങ്കാളിയാവാൻ കാക്കകൾക്ക് പരിശീലനം നൽകൽ ആരംഭിച്ച രാജ്യം- സ്വീഡൻ 


28. ഗുണനിലവാരമുള്ള കൃത്രിമപ്പല്ലുകൾ സൗജ ന്യമായി നൽകുന്ന കേരള സർക്കാരിന്റെ പദ്ധതി- മന്ദഹാസം 

29. ഗാർഹികപീഡനാരോപണത്തെ തുടർന്ന് അധികാരത്തിലെത്തി മൂന്നു ദിവസത്തിനു ശേഷം സ്ഥാനം നഷ്ടമായ പെറു പ്രധാനമ ന്തി- ഹെക്ടർ വാലർ പിന്റോ 

30. തിമിംഗിലമാംസത്തിന് ആവശ്യക്കാർ കുറഞ്ഞതിനെ തുടർന്ന് രണ്ടു കൊല്ലത്തിനുള്ളിൽ തിമിംഗിലവേട്ട പൂർണമായും അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച രാജ്യം- ഐസ്ലൻഡ് 

31. മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥാപിതമായതിന്റെ എത്രാമത് വാർഷികമാണ് 2020 ഒക്ടോബറിൽ ആഘോഷിച്ചത്- 125 

  • 1895 ഒക്ടോബർ പത്തിനാണ് പെരിയാർ നദിയിൽ നിർമിച്ച മുല്ലപ്പെരിയാർ ഡാം ഉദ്ഘാടനം ചെയ്തത്.
  • ബ്രിട്ടീഷ് ആർമി എൻജിനീയറായിരുന്ന ജോൺ പെന്നിക്വിക്ക് ആയിരുന്നു ഡാമിന്റെ മുഖ്യശില്പി. മദ്രാസ് ഗവർണറായിരുന്ന വെൻലോക് പ്രഭുവാണ് ഡാം ഉദ്ഘാടനം ചെയ്തത്. 

32. 2021 ജനുവരി 28- ന് ഉദ്ഘാടനം ചെയ്ത ആലപ്പുഴ ബൈപാസിന്റെ നീളം- 6.8 കിലോമീറ്റർ 

  • സംസ്ഥാനത്തെ ഏറ്റവും വലുതും കടൽ ത്തീരത്തിന് മുകളിലൂടെ കടന്നു പോകുന്നതുമായ ആദ്യ എലിവേറ്റഡ് ഹൈവേ (ആകാശപാത) കൂടിയാണിത് 
  • 3.2 കിലോമീറ്ററാണ് ആകാശപാത. എൻ.എച്ച് 66- ന്റെ ഭാഗമായാണ് നിർമിച്ചിട്ടുള്ളത്

33. "പീപ്പിൾസ് ഡെയ് ലി' ദിനപത്രം ഏത് രാജ്യത്തുനിന്നാണ് പ്രസിദ്ധീകരിക്കുന്നത്- ചൈന 

  •  ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി സെൻട്രൽ കമ്മിറ്റിയുടെ ഔദ്യോഗിക മുഖപത്രംകൂടിയാണ് 1948 മുതൽ പ്രസിദ്ധീകരിച്ചുവരുന്ന പീപ്പിൾസ് ഡെയ് ലി 
  • 2021 ജൂലായ് ഒന്നിനാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ രൂപവത്കരണത്തിന്റെ 100-ാം വാർഷികം ആഘോഷിച്ചത്. 1949 മുതൽ ചൈനയിൽ അധികാരത്തിലുള്ളത് കമ്യൂണിസ്റ്റ് പാർട്ടിയാണ്. 

34. ഇന്ത്യൻ ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ട നാവിക കലാപം ആരംഭിച്ചതിന്റെ എത്രാം വാർഷികമാണ് 2021 ഫെബ്രുവരി 18- ന് ആഘോഷിച്ചത്- 75 

  • 1946 ഫെബ്രുവരി 18- നാണ് റോയൽ ഇന്ത്യൻ നേവിയിലെ ഇന്ത്യൻ ഭടന്മാർ മുംബൈയിൽ കലാപം ആരംഭിച്ചത്. 20,000- ത്തിൽപരം നാവികരും 78 കപ്പലുകളും രാജ്യവ്യാപകമായ സമരത്തിൽ പങ്കെടുത്തു. 
  • മുംബൈയിൽ നങ്കൂരമിട്ടിരുന്ന HMIS തൽവാർ എന്ന പടക്കപ്പലിലെ സൈനികരാണ് കലാപത്തിന് നാന്ദികുറിച്ചത്
  • ഇന്ത്യൻ നാവികർ Naval Central Strike Committee- ക്ക് രൂപം കൊടുത്തു. എം.എസ്, ഖാൻ, മദൻസിങ് തുടങ്ങിയവരായിരുന്നു ഭാരവാഹികൾ. 
  • കലാപത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. 1946 ഫെബ്രുവരി 25- ന് കലാപം അവസാനിച്ചു.
  • സർദാർ വല്ലഭ്ഭായ് പട്ടേൽ, മുഹമ്മദലി ജിന്ന തുടങ്ങിയവർ കലാപം ഒത്തു തീർപ്പാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. 
  • 1973- ൽ നാവിക കലാപകാരികള ഇന്ത്യാ ഗവൺമെന്റ് സ്വാതന്ത്ര്യസമര സേനാനികളായി പ്രഖ്യാപിച്ചു. 

35. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭർത്താവും എഡിൻബറ പ്രഭുവുമായിരുന്ന വ്യക്തി 2021 ഏപ്രിൽ 9- ന് അന്തരിച്ചു. പേര്- ഫിലിപ്പ് രാജകുമാരൻ -

  • ലോകത്തിലെ ഏറ്റവും പ്രശസ്തനായ ' ഭർത്താവ് എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു. 

36. ആഫ്രിക്കൻ രാജ്യമായ ചാഡിൽ വിമതരുമായുണ്ടായ ഏറ്റുമുട്ടലിൽ 2021 ഏപ്രിൽ 20- ന് വധിക്കപ്പെട്ട പ്രസിഡന്റ്- ഇദ്രിസ് ദൈബി

37. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റിന് 'യാസ്' (Yaas) എന്ന് പേരിട്ട രാജ്യം- ഒമാൻ 

  • പേർഷ്യൻ ഭാഷയിൽ മുല്ലപ്പൂ (Jasmine) എന്നർഥമുള്ള പദമാണ് യാസ് 

38. ബഹിരാകാശത്തെത്തിയ എത്രാമത്തെ ഇന്ത്യൻ വംശജയാണ് സിരിഷ ബാൻഡ് ല- മൂന്നാമത്തെ 

  • കല്പനാ ചൗള, സുനിത വില്യംസ് എന്നിവ രാണ് മറ്റുരണ്ട് വനിതകൾ 

39. സാമൂഹിക മാധ്യമമായ ഫെയ്സ്ബുക്കി ന്റെ മാതൃകമ്പനിയുടെ പുതിയ പേര്- മെറ്റ് (Meta) 

40. ജപ്പാന്റെ എത്രാമത്തെ പ്രധാനമന്ത്രിയാണ് മിയ കിഷിദ- 100-ാമത് 

  • ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയെയാണ് അദ്ദേഹം പ്രതിനിധാനം ചെയ്യുന്നത്. 

41. ഏത് മുൻ പ്രധാനമന്ത്രിയുടെ ജന്മശതാബ്ദി ആഘോഷങ്ങൾക്കാണ് 2021 ജൂൺ 28- ന് തുടക്കം കുറിച്ചത്- പി.വി. നരസിംഹറാവു 

  • ഇപ്പോഴത്തെ തെലങ്കാന സംസ്ഥാനത്ത് വാറംഗൽ ജില്ലയിൽ 1921 ജൂൺ 28- നാണ് ജനനം. 
  • 1991-96 കാലത്ത് ഇന്ത്യയുടെ ഒൻപതാമത് പ്രധാനമന്ത്രിയായിരുന്നു. 
  • ദക്ഷിണേന്ത്യയിൽനിന്നുള്ള ആദ്യപ്രധാനമന്ത്രിയാണ് നരസിംഹറാവു. രണ്ടാമൻ എച്ച്.ഡി. ദേവഗൗഡ (1996-97). 
  • ഡോ. മൻമോഹൻസിങ്ങിനെ ധനമന്ത്രിയായി നിയമിച്ചുകൊണ്ട് റാവുവാണ് രാജ്യത്ത് സാമ്പത്തിക പരിഷ്കാരങ്ങൾക്ക് തുടക്കം കുറിച്ചത്.
  • ഇന്ത്യയുടെ സാമ്പത്തിക പരിഷ്കാരങ്ങളു ടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നു. 
  • 17 ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്ന റാവു ഇംഗ്ലീഷിൽ രചിച്ച ആത്മകഥാപരമായ നോവലാണ് ‘ദ ഇൻസൈഡർ', 
  • 2004 ഡിസംബർ 23- ന് അന്തരിച്ചു. 

42. രാജ്യത്തെ ആദ്യ പ്ലാസ്മ ബാങ്ക് പ്രവർത്തനം തുടങ്ങിയത് എവിടെയാണ്- ഡൽഹിയിൽ 

  • വസന്തകുഞ്ജിലെ ഐ.എൽ.ബി.എസ്. (Institute of Liver and Biliary Sciences) ആശുപത്രിയിൽ ഡൽഹി ഗവണ്മെന്റാണ് 2020 ജൂലായിൽ പ്ലാസ്മാ ബാങ്ക് ആരംഭിച്ചത്.

43. 2021- ലെ പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുര സ്സാരം നേടിയ മലയാളി പെൺകുട്ടി- ഹൃദയ ആർ. കൃഷ്ണൻ 

  • വീണ വാദനത്തിലെ മികവിനാണ് പുരസ്കാരം. 
  • നവീനാശയങ്ങൾ, കലാ-കായിക-സാംസ്കാരിക-സാമൂഹിക മേഖലകളിലെ പ്രാഗല്ഭ്യം, ധീരത തുടങ്ങിയവ പരിഗണിച്ചാണ് 1996 മുതൽ പുരസ്കാരം നൽകിവരുന്നത്.

44. 'By Many a Happy Accident: Recollections of a Life' എന്ന കൃതിയുടെ രചയിതാവ്- എം. ഹമീദ് അൻസാരി 

  • 2007 മുതൽ 2017 വരെ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായിരുന്നു. 

45. 2021 ജനുവരിയിൽ യു.എസ്സിലെ സാൻ ഫ്രാൻസിസ്കോയിൽനിന്ന് ബെംഗളൂരുവി ലേക്ക് നിർത്താതെ വിമാനം പറത്തിയ വനിതാ പൈലറ്റുമാർ- സോയ അഗർവാൾ, പാപഗിരി തന്മയി, ആകാംക്ഷ സൊനാവേർ, ശിവാനി മനാസ് 

  • ഉത്തരധ്രുവത്തിനു മുകളിലൂടെ അറ്റ്ലാന്റിക് പാതയിൽ 13,993 കി.മീറ്ററാണ് എയർ ഇന്ത്യ വിമാനം പറന്നത്. ലോകത്ത ഏറ്റവും ദൈർഘ്യമേറിയ വ്യോമപാതയാണ് വനിതകൾ തരണംചെയ്തത്

46. തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ടിന്റെ വീണപൂവ് ശതാബ്ദി സമ്മാനം നേടിയത്- ജി. പ്രിയദർശൻ 

  • 'ആശാന്റെ അറിയപ്പെടാത്ത മുഖങ്ങൾ' എന്ന കൃതിക്കാണ് പുരസ്കാരം.


47. ജനവാസകേന്ദ്രങ്ങളിലേക്ക് അതിക്രമിച്ചു കടക്കുന്ന കാട്ടാനകളെ തുരത്താനായി കേരളമടക്കം ഏഴു സംസ്ഥാനങ്ങളിൽ ആരംഭിച്ച പദ്ധതി- ആനയ്ക്കുതിരേ തേനീച്ച പദ്ധതി (RE-HAB -Reducing Elephant-Human Attacks using Bees)  

  • ജനവാസകേന്ദ്രങ്ങളുടെ അതിർത്തികളിൽ തേനീച്ചക്കൂടുകൾ സ്ഥാപിച്ചാണ് ആനകളെ അകറ്റുന്നത്. 

48. 2021- ലെ ലോക ജലദിനത്തിന്റെ ഭാഗമായി ആരംഭിച്ചു, മഴ വെള്ളസംഭരണത്തിനുള്ള ജലശക്തി അഭിയാൻ പദ്ധതിയുടെ പ്രചാരണവിഷയം എന്താണ്- പെയ്യുമ്പോൾ പെയ്യുന്നിടത്ത് മഴവെള്ളം (Catch the rain, where it falls, when it falls)

  • മാർച്ച് 22-നാണ് ലോക ജലദിനം ആചരി ക്കുന്നത്. 

49. മൃഗങ്ങൾക്കായുള്ള ആദ്യ കോവിഡ് പ്രതിരോധ വാക്സിൻ രജിസ്റ്റർചെയ്ത രാജ്യം- റഷ്യ 

  • Cornivac-COV എന്നാണ് വാക്‌സിന്റെ പേര്.

50. 2021 ഏപ്രിൽ ഒന്നിന് സംസ്ഥാനത്ത ചാരായനിരോധന നിയമത്തിന് എത്ര വർഷം തികഞ്ഞു- 25

  • എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കെ 1996 ഏപ്രിൽ ഒന്നിനാണ് സംസ്ഥാനത്ത് ചാരായനിരോധനം നിലവിൽവന്നത്

No comments:

Post a Comment