Sunday, 13 March 2022

Current Affairs- 13-03-2022

1. 2022 മാർച്ചിൽ ജെറ്റ് എയർവേസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO) ആയി നിയമിതനായത്- സഞ്ജീവ് കപൂർ


2. 2022 മാർച്ചിൽ ഇന്ത്യൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത മെട്രോ റെയിൽ പ്രോജക്ട്- പൂനെ മെട്രോ റെയിൽ പ്രോജക്ട് (മഹാരാഷ്ട്ര)


3. 2022 മാർച്ചിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ ഇന്ത്യൻ ബൗളർ എന്ന നേട്ടത്തിനുടമയായത്- ആർ. അശ്വിൻ (435 വിക്കറ്റ്, കപിൽ ദേവിനെ മറികടന്നു) (ഒന്നാം സ്ഥാനം- അനിൽ കുംബെ)


4. കേരളത്തിൽ നിന്നും 2021- ലെ നാരീശക്തി പുരസ്കാരം നേടിയത്- രാധിക മേനോൻ (മർച്ചന്റ് നേവി ക്യാപ്റ്റൻ)


5. കേരളത്തിൽ നിന്നും 2020-ലെ നാരീശക്തി പുരസ്കാരം നേടിയത്- ടിഫനി ബ്രാർ (കാഴ്ച പരിമിതർക്കുള്ള സേവനങ്ങളിൽ ഏർപ്പെടുന്ന സാമൂഹ്യ പ്രവർത്തക)


6. അടുത്തിടെ അന്തരിച്ച ഇറ്റാലിയൻ കർദിനാളും ഇന്ത്യയിലെ മുൻ വത്തിക്കാൻ സ്ഥാനപതിയുമായിരുന്ന വ്യക്തി- അഗസ്റ്റിനോ കാഷ്യവിലൻ 

  • യു.എസിലും നേപ്പാളിലും സ്ഥാനപതിയായി പ്രവർത്തിച്ചിട്ടുണ്ട്. വത്തിക്കാൻ നിക്ഷേപകസ്ഥാപനത്തിലെ മുൻ തലവനാണ്. 

7. അടുത്തിടെ അന്തരിച്ച പാകിസ്ഥാൻ മുൻ പ്രസിഡന്റ്- റഫീഖ് തരാർ 


8. അടുത്തിടെ ചരിഞ്ഞ, ഏഷ്യയിലെ ഏറ്റവും വലിയ ആന- നടുങ്കമുവ രാജ (ഉയരം 3.37 മീറ്റർ 11 അടി 1 ഇഞ്ച്) 


9. റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട യുക്രൈൻ തലസ്ഥാന നഗരമായ കീവിനു സമീപമുള്ള ഗോറ്റ മിൽ ടൗൺ മേയർ- യുറി ഇല്ലിച്ച് പ്രിലിപ്ത്കൊ 


10. സ്വാതന്ത്ര്യ സമരസേനാനിയും പത്രപ്രവർത്തകനും സോഷ്യലിസ്റ്റുമായിരുന്ന കെ.

കുഞ്ഞിരാമകുറിപ്പിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ മാധ്യമ പുരസ്കാരം ലഭിച്ച വ്യക്തി- പി.ലിജീഷ്


11. സ്ത്രീകൾ തൊഴിലിടങ്ങളിൽ നേരിടുന്ന വിവിധ പ്രശ്നങ്ങൾ തൊഴിൽ വകുപ്പിനെ അറിയിക്കുവാൻ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച കോൾ സെന്റർ- സഹജ

  • ടോൾഫ്രീ നമ്പർ- 1800 4255 5215 

12. സാംസ്കാരിക വകുപ്പ് നൽകുന്ന യുവസംഗീതജനുള്ള ചെമ്പ പുരസ്കാരം ലഭിച്ച വ്യക്തി- ആനന്ദ് കെ.രാജ് 


13. സംസ്കൃത സർവകലാശാലാ വി.സി. ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- ഡോ.എം.വി.നാരായണൻ 


14. ലോക വനിതാദിനത്തിൽ സർക്കാർ ആംബുലൻസിലെ ആദ്യ വനിതാ ഡ്രൈവറായത്- ദീപമോൾ (കോട്ടയം)


15. ഇന്ത്യയിലെ ആദ്യത്തെ ഭവന പാർക്ക് നിലവിൽ വരുന്നത് എവിടെയാണ്- വാഴമുട്ടം, തിരുവനന്തപുരം


16. 2022 മാർച്ചിൽ രാജിവെച്ച ഇന്ത്യയുടെ അഡീഷണൽ സോളിസിറ്റർ ജനറൽ- അമൻ ലെഖി 


17. 2022- ലെ ഹെൽത്ത് എഫക്ട് ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് അനുസരിച്ച് ഏറ്റവും കൂടുതൽ വായു മലിനീകരണം നിലവിലുള്ള രാജ്യം- ഈജിപ്റ്റ് 


18. 2022- ലെ അഷിത സാഹിത്യ പുരസ്കാരം നേടിയതാര്- സന്തോഷ് എച്ചിക്കാനം  


19. 'ശംഖുപുഷ്പങ്ങൾ' എന്ന പുസ്തകത്തിൻറെ രചയിതാവ്- സ്മിത ദാസ്


20. ചരിത്രത്തിൽ ആദ്യമായി വനിതാ ജഡ്ജിമാർ മാത്രമടങ്ങുന്ന ബെഞ്ച് സിറ്റിംഗ് നടത്തിയ ഇന്ത്യയിലെ ആദ്യത്തെ ഹൈക്കോടതി- കേരള ഹൈക്കോടതി


21. 2022 മാർച്ചിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ദേശീയ വനിതാ കമ്മീഷന്റെ സഹകരണത്തോടെ വനിതാ പാർലമെന്റ് സംഘടിപ്പിക്കുന്നത്- കേരള സംസ്ഥാന വനിതാ കമ്മീഷൻ


22. 2022 മാർച്ചിൽ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ എൽ.ഐ.സിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി നിയമിതനായത്- സുനിൽ അഗർവാൾ


23. 2022 മാർച്ചിൽ ജെറ്റ് എയർവേസിന്റെ സിഇഒ ആയി നിയമിതനായത്- സഞ്ജീവ് കപൂർ


24. 2022 മാർച്ചിൽ രാജ്യത്തെ ഏറ്റവും വലിയ വ്യാപാര സാംസ്കാരിക കേന്ദ്രമായ ജിയോ വേൾഡ് സെന്റർ നിലവിൽ വരുന്നത്- മുംബൈ


25. 2022 ഫെബ്രുവരിയിൽ വിവിധ സേവനങ്ങൾ നൽകുന്ന വൻകിട കമ്പനികൾക്ക് ഡിജിറ്റൽ സേവന നികുതി ചുമത്താൻ തീരുമാനിച്ച രാജ്യം- കാനഡ


26. ലോകത്ത് ഏറ്റവുമധികം സമ്പന്നരുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം- മുന്ന് 

  • ലോകത്ത് ഏറ്റവുമധികം ശതകോടീശ്വരന്മാരുള്ളത് അമേരിക്കയിലാണ് രണ്ടാം സ്ഥാനം- ചൈന

27. 'സ്വദേശ് ദർശൻ' പുരസ്കാരം ആരംഭിച്ചത് ഏത് മന്ത്രാലയമാണ്- ടൂറിസം മന്ത്രാലയം 


28. അടുത്തിടെ അന്തരിച്ച മുൻകരസേന മേധാവിയും പഞ്ചാബ് ഗവർണറുമായിരുന്ന വ്യക്തി- സുനിത് ഫ്രാൻസിസ് റോഡ്രിഗസ്


29. പത്തൊൻപതാമത് ഇന്ത്യ - യു.എസ് മിലിറ്ററി കോർപ്പറേഷൻ മീറ്റിംഗ് വേദി- ആഗ്ര, ഉത്തർപ്രദേശ്   


30. ലിംഗ ഭേദമില്ലാതെ എല്ലാവർക്കും തുല്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനായുള്ള ക്യാമ്പയിൻ- ഇടം 


31. ബഹിരാകാശത്ത് എത്തിയ ഏറ്റവും പ്രായംകൂടിയ വനിത ആര്- വാലിഫങ് (82) 

  • 1960- കളിൽ ബഹിരാകാശ ദൗത്യത്തിനായി 'നാസ' തിരഞ്ഞെടുത്ത ‘മെർക്കുറി 13' എന്ന വനിതാ സംഘത്തിൽ വാലിഫങ് ഉൾപ്പെട്ടിരുന്നുവെങ്കിലും അന്ന് യാത്ര ചെയ്യാൻ കഴിഞ്ഞില്ല. 
  • 2021 ജൂലായ് 20- നാണ് ആമസോൺ സ്ഥാപകൻകൂടിയായ ജെഫ് ബെസോസി നോടൊപ്പം അദ്ദേഹത്തിന്റെ സ്വന്തം സ്പേസ് കമ്പനിയായ ബ്ലൂ ഒറിജിന്റെ ന്യൂഷെപ്പേഡ് പേടകത്തിലേറി ബഹിരാകാശത്തിന്റെ അതിർത്തിയായ 100 കി.മീ. ഉയരത്തിലുള്ള കാർമൻ രേഖ കടന്ന് വാലിഫങ് ഉൾപ്പെട്ട സംഘം തിരികെയെത്തിയത്. മാർക്ക് ബെസോസ്, ഒലിവർ ഡെയ്ലൻ എന്നിവരായിരുന്നു സംഘത്തിലെ മറ്റംഗങ്ങൾ. 
  • ബഹിരാകാശത്ത് എത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് പതിനെട്ടു കാരനായ ഒലിവർ ഡെയ്ലൻ (നെതർലൻഡ്സ്)
  • ബഹിരാകാശ സന്ദർശനം നടത്തിയ ഏറ്റവും പ്രായം കൂടിയ വ്യക്തി കനേഡിയൻ അഭിനേതാവുകൂടിയായ വില്യം ഷാറ്റ്നർ (90) ആണ്.
  • 2021 ഒക്ടോബർ 13- ന് ഭൂമിയിൽ നിന്ന് 100 കിലോമീറ്റർ ഉയരത്തിൽ പോയി 10 മിനിറ്റിനുശേഷം തിരികെയെത്തി. 
  • ബഹിരാകാശം തൊട്ട ആദ്യത്ത ശതകോടീശ്വരൻ റിച്ചാർഡ് ബ്രാൻസനാണ്. രണ്ടാമൻ ജെഫ് ബെസോസ്. 
  • ബഹിരാകാശത്ത് എത്തിയ ആദ്യ വിനോദസഞ്ചാരി ഡെന്നിസ് ടിറ്റോ (2001, യു.എസ്.എ)

32. ഖരമാലിന്യ സംസ്കരണ ന്യൂനതകൾ, പുരോഗതി എന്നിവ അറിയാനും പരാതി അറിയിക്കാനും സൗകര്യമൊരുക്കുന്നതിനായി ഹരിത കേരളം മിഷൻ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- ഹരിതമിത്രം 


33. ജീവിതശൈലി രോഗങ്ങളെ കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം സൃഷ്ടിക്കാനായി രോഗമില്ലാത്ത ഗ്രാമം പദ്ധതി നടപ്പിലാക്കിയത്- പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത്, തിരുവനന്തപുരം 


34. സിയാൽ ഹരിത ഊർജ്ജം പദ്ധതിയിലുൾപ്പെടുത്തി നിർമ്മിച്ച് സോളാർ പ്ലാന്റ് കേരളത്തിൽ നിലവിൽ വന്നത്- പയ്യന്നൂർ 


35. ഈയിടെ ഏത് മരുഭൂമിയിലാണ് 9000 വർഷം പഴക്കമുള്ള നവീന ശിലായുഗ കാലത്തെ ദേവാലയം കണ്ടത്തിയത്- ജോർദാനിലെ കിഴക്കൻ മരുഭൂമിയിൽ 


36. 2022- ലെ ഉഴമലയ്ക്കലമ്മ പുരസ്കാരം ലഭിച്ച വ്യക്തി- വാവ സുരേഷ് 


37. 2022 ഫെബ്രുവരിയിൽ സിംഗപ്പൂർ വേദിയായ രാജ്യാന്തര ഭാരദ്വാഹന ചാമ്പ്യൻഷിപ്പിൽ 55 കി.ഗ്രാം വിഭാഗത്തിൽ സ്വർണം നേടിയ ഇന്ത്യൻ താരം- മീരാഭായ് ചാനു 


38. 2022- ലെ പ്രൊ കബഡി ലീഗിൽ ചാമ്പ്യന്മാരായ ടീം- ദബാങ് ഡൽഹി 


39. 2022- ൽ അഖിലേന്ത്യാ അന്തർ സർവ്വകലാശാല വനിതാ അത്ലറ്റിക് മീറ്റിന്റെ വേദി എവിടെയാണ്- ഭുവനേശ്വർ 

  • ഒന്നാം സ്ഥാനം- മാംഗ്ലൂർ സർവ്വകലാശാല 
  • രണ്ടാം സ്ഥാനം- കാലിക്കറ്റ് സർവ്വകലാശാല

40. 2022-ൽ ഇന്ത്യൻ റെയിൽവെയ്ക്കു വേണ്ടി ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (BHEL) കമ്മീഷൻ ചെയ്തത ഇന്ത്യയിലെ ആദ്യ സോളാർ ഫോട്ടോവോൾട്ടായിക് പ്ലാന്റ് നിലവിൽ വന്നത്- മധ്യപ്രദേശ്

No comments:

Post a Comment