1. തെക്കൻ ബ്രിട്ടനിൽ അടുത്തിടെ വീശിയടിച്ച ഏത് കൊടുങ്കാറ്റിലാണ് രാജ്യത്ത് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചത്- യുണിഷ് കൊടുങ്കാറ്റ്
2. മാലിന്യങ്ങളിൽനിന്ന് പ്രകൃതിവാതകവും ജൈവകമ്പോസ്റ്റും ഉത്പാദിപ്പിക്കാൻ ലക്ഷ്യമിട്ട് മധ്യപ്രദേശിലെ ഇന്ദോറിൽ ആരംഭിച്ച പ്ലാന്റ്- ഗോബർധൻ (ജൈവ സമ്മർദിത പ്രകൃതിവാതക) പ്ലാന്റ്
3. കാർഷിക മേഖലയിൽ കീടനാശിനികൾ തളിക്കുന്നതടക്കമുള്ള ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന 100 ഡ്രോണുകൾ അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ പേര്- കിസാൻ ഡ്രോൺ
4. ചിലിയിലും അർജന്റീനയിലുമായി കഴിഞ്ഞിരുന്ന യാഗൻ ഗോത്രക്കാർ ഉപയോഗിച്ചിരു ന്ന ‘യാമന' അറിയുകയും സംസാരിക്കുകയും ചെയ്തിരുന്ന അവസാനത്തെ വ്യക്തി അടുത്തിടെ അന്തരിച്ചു. അവരുടെ പേര്- ക്രിസ്റ്റിന കാൽഡെറോൺ
5. അവിവാഹിതരായ അമ്മമാർക്കുള്ള സഹായ ധനം നൽകിയിരുന്ന സാമൂഹികാ സുരക്ഷാ മിഷന്റെ പദ്ധതിയുടെ പേര്- സ്നേഹസ്പർശം
6. രാജാ രവിവർമയുടെ ഏത് ചിത്രങ്ങളാണ് പുതിയ സാങ്കേതിക വിദ്യയായ എൻ.എഫ്.ടി- യിലൂടെ ഒരുകോടി രൂപയ്ക്ക് വിൽപ്പന നടന്നത്- കാമിനി, ചരിഞ്ഞുകിടക്കുന്ന നായർ സ്ത്രീ
7. സൊസൈറ്റി ഫോർ വേൾഡ് വൈഡ് ഇന്റർബാങ്ക് ഫൈനാൻഷ്യൽ ടെലികമ്യൂണിക്കേഷൻ (SWIFT) ഏത് രാജ്യം ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്- ബെൽജിയം
8. 2022- ൽ ബാലാമണിയമ്മ പുരസ്കാര ജേതാവ്- പ്രൊഫ. എം കെ സാനു
9. 2022 ഫെബ്രുവരിയിൽ ലോകത്താദ്യമായി സസ്യ അധിഷ്ഠിത കോവിഡ്- 19 വാക്സിൻ ഉപയോഗിക്കാൻ അനുമതി നൽകിയ രാജ്യം- കാനഡ
10. അന്താരാഷ്ട്ര ട്വന്റി20 യിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന പുരുഷതാരം എന്ന റെക്കോർഡ് നേടിയത്- രോഹിത് ശർമ
11. National Assessment and Accreditation Council (NAAC)- ന്റെ ചെയർമാനായി നിയമിതനായത്- ഭൂഷൺ പട്വർധൻ
12. പത്തുലക്ഷത്തോളം വിദ്യാർഥികളുടെ വിദ്യാഭ്യാസം, അറിവ്,കഴിവ് എന്നിവ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2022 മാർച്ചിൽ തമിഴ്നാട് സർക്കാർ ആരംഭിച്ച പദ്ധതി- നാൻ മുതൽവൻ
13. ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സ്ത്രീകൾക്കായി കേന്ദ്ര വനിതാ ശിശുവികസന വകുപ്പ് ആരംഭിച്ച പദ്ധതി- സ്ത്രീ മനോരക്ഷാ പ്രോജക്ട്
14. Camel Protection and Development Policy ആരംഭിക്കാൻ തീരുമാനിച്ച സംസ്ഥാനം- രാജസ്ഥാൻ
15. സംസ്ഥാന സർക്കാരിന്റെ സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി ചലച്ചിത്ര വികസന കോർപറേഷൻ നിർമിച്ച ചിത്രം- നിഷിഡോ
16. ടെസ്റ്റ് ക്രിക്കറ്റിൽ 4000 വിക്കറ്റുകൾ നേടുന്ന നാലാമത്തെ ഇന്ത്യൻ താരം- രവിചന്ദ്ര അശ്വിൻ
17. അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ഈ വർഷത്തെ ബാലാമണിയമ്മ പുരസ്കാരം ലഭിച്ചത്- പ്രൊഫ.എം.കെ. സാനു
18. ആറു ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങൾ കളിക്കുന്ന ആദ്യ വനിത എന്ന നേട്ടത്തിനുടമയായ ഇന്ത്യൻ താരം- മിതാലി രാജ്
19. 2022 മാർച്ചിൽ Human Space Flight Centre (HSFC)- ന്റെ ഡയറക്ടറായി നിയമിതനായത്-ഉമാമഹേശ്വരൻ
20. കലക്ടർ ഡോ.ദിവ്യ എസ്. അയ്യർ നേരിൽക്കണ്ട് അനുഭവങ്ങളും കാഴ്ചപ്പാടുകളും വിവരിച്ചുകൊണ്ട് എഴുതിയ പുസ്തകം- കയ്യൊപ്പിട്ട വഴികൾ
21. വാടപ്പുറം ബാവ സ്മാരക സാഹിത്യ പുരസ്കാര ജേതാവ്- രവിവർമ തമ്പുരാൻ
22. കലാരഞ്ജലി ഫൗണ്ടേഷൻ വനിതാരത്നം പുരസ്കാരം ലഭിച്ചത്- എം.കെ.സാവിത്രി
23. സംസ്ഥാന സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കിരീടം ലഭിച്ച ജില്ല- പാലക്കാട്
- രണ്ടാം സ്ഥാനം കോട്ടയം ജില്ലയ്ക്കും മുന്നാം സ്ഥാനം തിരുവനന്തപുരത്തിനും ലഭിച്ചു.
24. സംസ്ഥാന ജൂനിയർ വനിതാ ഹോക്കി ഫൈനൽ ജേതാക്കൾ- തിരുവനന്തപുരം
25. 2022- ലെ പ്രഥമ കേരള ഒളിംപിക് മാരത്തണിന്റെ വേദി- തിരുവനന്തപുരം
26. 2022 മാർച്ചിൽ റഷ്യ തകർത്ത യുക്രൈനിലെ ലോകത്തിലെ ഏറ്റവും വലിയ കാർഗോ വിമാനം- ആൻറനോവ് 225- മ്രിയ
27. ഐക്യരാഷ്ട്രസഭ അംഗീകരിച്ചു 2022- ലെ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ (എസ്ഡിജി) ഇന്ത്യയുടെ റാങ്ക്- 120
28. 2022- ലെ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ (എസ്ഡിജി) ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ഒന്നാമത് എത്തിയത്- കേരളം
29. എയർ ഇന്ത്യയുടെ സിഇഒയും മാനേജിങ് ഡയറക്ടർ സ്ഥാനം നിരസിച്ച ടർക്കിഷ് എയർലൈൻസിന്റെ മുൻ ചെയർമാൻ- മെഫെറ്റ് എൽകർ ഐജെ
30. 2022- ലെ വനിത ജുനിയർ ഹോക്കി വേൾഡ് കപ്പിന്റെ വേദി- ദക്ഷിണാഫ്രിക്ക
31. 2021- ലെ ലോക പുസ്തകതലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട നഗരം- ടിബിലിസി (ജോർജിയ)
- യുനെസ്കോയുടെ ആഭിമുഖ്യത്തിൽ 1996 മുതൽ ഏപ്രിൽ 23- ന് ലോക പുസ്തക ദിനം ആഘോഷിച്ചുവരുന്നു. 25-ാം ആഘോഷമാണ് 2021- ൽ നടന്നത്.
- To share a story എന്നതായിരുന്നു 2021- ലെ പുസ്തകദിന വിഷയം.
32. എത്രാമത് ദാദാസാഹേബ് പുരസ്കാര ജേതാവാണ് രജനീകാന്ത്- 51
- ഇന്ത്യൻ സിനിമയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹേബ് ഫാൽക്കെയുടെ പേരിലുള്ള പുരസ്ലാരത്തുക 10 ലക്ഷം രൂപയാണ്
- ഫാൽക്കെയുടെ നൂറാം ജന്മവാർഷികമായ 1969- ലാണ് പുരസ്കാരം നൽകിത്തുടങ്ങിയത്.
- ആദ്യ ജേതാവ് ദേവികാ റാണി
- ഫാൽക്കെ പുരസ്കാരം നേടിയ ഏക മലയാളിയാണ് അടൂർ ഗോപാലകൃഷ്ണൻ (2004).
- 'സ്റ്റൈൽമന്നൻ' എന്ന് വിശേഷിപ്പിക്ക പ്പെടുന്ന രജനീകാന്തിന്റെ ശരിയായ പേര് ശിവാജിറാവു ഗെയ്ക്ക്വാദ്.
33. ഗാന്ധിജിയുടെ അവസാനത്തെ പേഴ്സസ് ണൽ സെക്രട്ടറിയും സ്വാതന്ത്ര്യ സമരസേനാ നിയുമായിരുന്ന വ്യക്തി 2021 മേയ് നാലിന് അന്തരിച്ചു. പേര്- വി. കല്യാണം
- ഗാന്ധിജിയുടെ ജീവിതത്തിന്റെ അവസാനകാലത്ത് (1943-48) കല്യാണമായിരുന്നു പേഴ്സണൽ സെക്രട്ടറി.
34. സർക്കാർ ജോലികളിൽ വനിതകൾക്ക് 40 ശതമാനം സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം- തമിഴ്നാട്
- നിലവിൽ 30 ശതമാനമായിരുന്നു സംവരണം
35. 2021 ജൂലായ് മാസത്തിൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ട ഇംഗ്ലണ്ടിലെ നഗരം- ലിവർപൂൾ
- പരിധിവിട്ട വികസന പ്രവർത്തനങ്ങൾ കാരണമാണ് 2004- ൽ പട്ടികയിൽ ഉൾപ്പെട്ട ലിവർപൂൾ നീക്കംചെയ്യപ്പെട്ടത്
- ലോക പൈതൃക പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട മൂന്നാമത്തെ നഗരംകൂടിയാണ് ലിവർപൂൾ. അറേബ്യൻ ഓറിക്സ് സാങ്ച്വറി (ഒമാൻ), ഡ്രസ്ഡൻ എൽബ്വാലി (ജർമനി) എന്നിവയാണ് മറ്റ് രണ്ട് നഗരങ്ങൾ.
36. കേരളത്തിന്റെ ട്യൂബർമാൻ എന്നറിയപ്പെടുന്നത്- എൻ.എം. ഷാജി
- 2021- ലെ ജൈവ വൈവിധ്യ പരിപാലനത്തിനുള്ള ഇന്ത്യാ ബയോഡൈവേഴ്സിറ്റി അവാർഡ് നേടിയ മലയാളികൂടിയാണ് ഷാജി. വിളകളുടെ സംരക്ഷണത്തിനുള്ള വ്യക്തിഗത പുരസ്കാരമാണ് ലഭിച്ചത്.
37. 2020- ലെ ജ്ഞാനപീഠപുരസ്കാരം (56-ാമത്) നേടിയത്- നീൽമണിഫുക്കാൻ (അസമീസ്)
- 2021 -ലെ ജ്ഞാനപീഠം ജേതാവ് (57-ാമത്) കൊങ്കണി സാഹിത്യകാരനായ ദാമോദർ മൗസോ ആണ്.
38. പരാക്രം ദിവസ് (Day of Valour) ആഘോഷിക്കുന്നത് ആരുടെ ജന്മദിനത്തിന്റെ സ്മരണയ്താണ്- നേതാജി സുഭാഷ് ചന്ദ്രബോസ്
- 1897 ജനുവരി 23- ന് ഇപ്പോഴത്തെ ഒഡിഷയിലെ കട്ടക്കിലാണ് സുഭാഷ് ചന്ദ്രബോസ് ജനിച്ചത്.
39. ഡൽഹിയിൽ നിർമാണം നടന്നുവരുന്ന ഇന്ത്യൻ ആർമിയുടെ ആസ്ഥാന മന്ദിരത്തിന്റെ പേര്- Thal Sena Bhawan
40. ടോക്യോയിൽ 2021 ജൂലായ് 23- ന് ആരംഭിച്ച 32-ാം ഒളിമ്പിക്സിന് ദീപം കൊളുത്തിയ ടെന്നീസ് താരം- നവോമി ഒസാക്ക (ജപ്പാൻ)
- ചരിത്രത്തിലെ ആദ്യത്തെ കാണികളില്ലാത്ത ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്തത് ജപ്പാൻ ചക്രവർത്തി നരുഹിതോയാണ്.
- ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന മാർച്ച് പാസ്റ്റിൽ ദേശീയപതാകയേന്തി ഇന്ത്യൻ സംഘത്തെ നയിച്ചത് ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിങ്ങും ബോക്സിങ് താരം മേരികോമുമാണ്.
41. അഖിലേന്ത്യ അന്തഃസർവ്വകലാശാല വനിത അതറ്റിക് മീറ്റിൽ ഇരട്ട വെള്ളി നേടിയ കേരള സർവ്വകലാശാലയിലെ താരം- അപർണ റോയി
42. രാജ്യത്തെ ആദ്യ അക്ഷര മ്യൂസിയം നിലവിൽ വരുന്നത്- കോട്ടയം
43. സംസ്ഥാനത്തെ ജലസ്രോതസ്സുകളിൽ മലിനീകരണം നിയന്ത്രിക്കുന്നതിനായുള്ള ക്യാമ്പയിൻ- 'തെളിനീരൊഴുകും നവകേരളം'
44. സംസ്ഥാനത്തെ ക്വാറികൾ, ക്രഷറുകൾ, ധാതു സംഭരണത്തിനുള്ള ഡിപ്പോകൾ തുടങ്ങിയവയുടെ വിവരങ്ങൾ, പൊതുജനങ്ങൾക്കും വ്യവസായ സംരംഭകർക്കും ലഭ്യമാക്കുന്ന വെബ്സൈറ്റ്- ഡാഷ് ബോർഡ് (www. dashboard.dnig.kerala.gov.in)
45. 2022 ഫെബ്രുവരിയിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ വനിതാ ഡയറക്ടറായി നിയമിതയായത്- ഡോ. പി.എസ്. ശ്രീകല
46. കേരള സാഹിത്യ അക്കാദമിയുടെ പുതിയ അധ്യക്ഷനായി നിയമിതനായ വ്യക്തി- കെ. സച്ചിദാനന്ദൻ (ഉപാധ്യക്ഷൻ- അശോകൻ ചരുവിൽ)
47. 2022 ഫെബ്രുവരിയിൽ ഇന്ത്യയും ജപ്പാനും സംയുക്തമായി പങ്കെടുക്കുന്ന സൈനിക അഭ്യാസം- EX DHARMA GUARDIAN- 2022 (വേദി- Belgaum, Karnataka)
48. ഇന്ത്യൻ വ്യോമസേനയുടെ പടിഞ്ഞാറൻ കമാൻഡിന്റെ മേധാവിയായി നിയമിതനായ മലയാളി- എയർ മാർഷൽ (ശ്രീകുമാർ പ്രഭാകരൻ
49. 2022- ലെ പ്രഥമ തിരുവാമനപുരത്തപ്പൻ വാദ്യ കുലപതി പുരസ്കാരം ലഭിച്ച വ്യക്തി- കിഴക്കൂട്ട് അനിയൻ മാരാർ
50. 10-ാമത് 'Intellectual Property Index 2022' റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ റാങ്കിങ്ങ്- 45 (ഒന്നാമത്- യു.എസ്)
സംസ്ഥാന വനിതാരത്ന പുരസ്കാരം 2021
- സാമൂഹ്യ സേവനം- ശാന്താ ജോസ്
- പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് വിജയിച്ചതിന് - ഡോ. വൈക്കം വിജയലക്ഷ്മി
- സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണത്തിന്- ഡോ. സുനിതാ കൃഷ്ണൻ
- വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തി മുദ്ര പതിപ്പിച്ചതിന്- ഡോ. യു.പി.വി സുധ
No comments:
Post a Comment