1. യു. എസ്. സുപ്രീം കോടതി ജഡ്ജിയായി നിയമിതയായ ആദ്യ കറുത്ത വർഗക്കാരി- Ketanji Brown Jackson
2. അടിയന്തര സാഹചര്യങ്ങൾ അഭിമുഖികരിക്കേണ്ടി വരുന്ന ട്രാൻസ്ജെൻഡർ വ്യക്തികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് വേണ്ടി സംസ്ഥാന സാമൂഹിക നീതി വകുപ്പ് ആരംഭിച്ച പദ്ധതി- കരുതൽ
3. 2022 ഫെബ്രുവരിയിൽ ഇന്ത്യൻ റെയിൽവേക്ക് വേണ്ടി ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (BHEL) കമ്മീഷൻ ചെയ്ത സോളാർ ഫോട്ടോവോൾട്ടായിക് പ്ലാന്റ് നിലവിൽ വന്നത് - മധ്യപ്രദേശ്
4. 2022 ഫെബ്രുവരിയിൽ ATP പുരുഷ സിംഗിൾസ് റാങ്കിങ്ങിൽ ലോക ഒന്നാം നമ്പർ താരമായി മാറിയ റഷ്യൻ ടെന്നീസ് താരം- Danil Medvedev
5. 2022 മാർച്ചിൽ CIAL (Cochin International Airport) നേത്യത്വത്തിൽ 12 MW സൗരോർജ പ്ലാന്റ് നിലവിൽ വരുന്നത്- പയ്യന്നൂർ
6. യുക്രനിലേക്കുള്ള അധിനിവേശം കാരണം റഷ്യയ്ക്ക് നഷ്ടമായ ചെസ് ഒളിംപ്യാഡ് ആതിഥ്യം ഏറ്റെടുത്ത രാജ്യം- ഇന്ത്യ
7. യുക്രനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പാക്കിയ രക്ഷാദൗത്യം- ഓപ്പറേഷൻ ഗംഗ
8. കേരള വനിതാ കമ്മീഷൻ 2021- ലെ മാധ്യമപുരസ്കാര ജേതാക്കൾ-
- മികച്ച അച്ചടിമാധ്യമ റിപ്പോർട്ടിനുള്ള പുരസ്കാരം- എം.ബി.ബാബു (മാതൃഭൂമി)
- മികച്ച അച്ചടിമാധ്യമ ഫീച്ചർ പുരസ്കാരം- സന്ധ്യ ഗ്രേസ് (മലയാള മനോരമ)
9. സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് സംരക്ഷണം ലഭിക്കുന്നതിനായി സംസ്ഥാന സർക്കാർ നൽകുന്ന നിയമപരിരക്ഷ- ഒരു സിനിമ ഒരു തൊഴിലിടം
10. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഖരമാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഹരിത കേരള മിഷൻ നടപ്പാക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ- സ്മാർട്ട് ഗാർബേജ് മാനേജ്മെന്റ് സിസ്റ്റം
11. സംസ്ഥാനത്ത് ശുചിത്വ കമ്മീഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റ വ്യക്തി- കെ.ടി.ബാലഭാസ്കരൻ
12. 2022- ലെ ഉഴമലയ്ക്കലമ്മ പുരസ്കാരം ലഭിച്ച വ്യക്തി- വാവ സുരേഷ്
13. 2022- ലെ മെക്സിക്കൻ ഓപ്പൺ ടൂർണമെന്റ് ജേതാവ്- റാഫേൽ നദാൽ
14. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രഥമവനിതാ ഡയറക്ടറായി നിയമിതയായത്- പി.എസ് ശ്രീകല
15. വിഷ്ണു നാരായണൻ നമ്പൂതിരിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ
വൈഷ്ണവം സാഹിത്യ പുരസ്കാരം 2022- ൽ നേടിയതാര്- ഡോ. എം ലീലാവതി
16. പട്ടിക വർഗ്ഗ വിഭാഗത്തിലുള്ള യുവതീയുവാക്കളുടെ നൈപുണ്യ വികസനവും ജീവിതോപാധിയും ലക്ഷ്യംവെച്ച് നടപ്പിലാക്കുന്ന പദ്ധതി- ഗോത്ര ജീവിക
17. പെഗാസസ് ഉപയോഗിച്ചുള്ള ഫോൺ ചോർത്തലുകളെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച സാങ്കേതിക സമിതിയുടെ അധ്യക്ഷൻ- ജസ്റ്റിസ് ആർ.വി രവീന്ദ്രൻ
18. 2022- ലെ അഖിലേന്ത്യാ അന്തർ സർവ്വകലാശാല വനിത അത്ലറ്റിക് മീറ്റിൽ കിരീടം നേടിയത്- മാംഗ്ളൂർ സർവകലാശാല
19. 2022 ഫെബ്രുവരിയിൽ കേരള സാഹിത്യ അക്കാദമി പ്രസിഡന്റായി നിയമിതനായത്- കെ.സച്ചിദാനന്ദൻ
20. 2022 ഫെബ്രുവരിയിൽ കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റായി നിയമിതനായത്- അശോകൻ ചരുവിൽ
21. സംസ്ഥാന സാഹിത്യഅക്കാദമി അധ്യക്ഷനായി നിയമിതനായത്- K സച്ചിദാനന്ദൻ
22. രാജ്യത്തെ ഏറ്റവും വലിയ ഹൈബ്രിഡ് ഐടി പാര്ക്ക് നിലവിൽ വന്നത്- തിരുവനന്തപുരം
23. നീരൊഴുക്ക് തടസ്സപ്പെട്ട് നിർജ്ജീവമായ തോടുകൾ പുനരുജ്ജീവിപ്പിക്കാൻ എറണാകുളം ജില്ലാ ഭരണകൂടം ആവിഷ്കരിച്ച ദൗത്യം- ഓപ്പറേഷൻ വാഹിനി
24. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രഥമ വനിതാ ഡയറക്ടറായി നിയമിതയായത്- ഡോ. പി. എസ് ശ്രീകല
25. ഇന്ത്യൻ റെയിൽവേയുടെ ട്രാക്ഷൻ സംവിധാനങ്ങളിലേക്ക് നേരിട്ട് വൈദ്യുതി എത്തിക്കുന്ന ആദ്യ ത്തെ സോളാർ പ്ലാന്റ് ആരംഭിച്ചത് എവിടെ- മധ്യപ്രദേശിലെ ബിനയിൽ
26. സംസ്ഥാനത്ത് രണ്ടാമത്തെ സമ്പൂർണ ഡിജിറ്റൽ ജില്ലയായി പ്രഖ്യാപിക്കപ്പെട്ടത്- കോട്ടയം
27. ലോക്സഭയുടെ പുതിയ സെക്രട്ടറി ജനറൽ- ഉത്പൽ സിംഗ്
28. റഷ്യ v/s യുക്രൈൻ യുദ്ധത്തെ തുടർന്ന് യുക്രൈനി ലുള്ള ഇന്ത്യക്കാരെ തിരികെ കൊണ്ട് വരുന്നതിന് ഇന്ത്യ നടത്തുന്ന രക്ഷാദൗത്യം- ഓപ്പറേഷൻ ഗംഗ
29. ഇന്ത്യയിലെ ആദ്യത്തെ അക്ഷരം മ്യൂസിയം നിലവിൽ വരുന്നത്- കോട്ടയം
30. തട്ടിപ്പ് കുറയ്ക്കുന്നതിനായി "ഗോൾഡൻ വിസ" പദ്ധതി നിർത്തലാക്കുന്നത് ഏത് രാജ്യമാണ്- ബ്രിട്ടൺ
31. കോവിഡ് മൂന്നാംതരംഗത്തിന്റെ തീവ്രത കുറയ്ക്കാനായി മഹാവ്യാധിയിൽ നിന്ന് ഓരോരുത്തരും സ്വയം രക്ഷനേടുകയും മറ്റുള്ള വരിൽ ആ സന്ദേശം എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യവകുപ്പ് ആരംഭിച്ച പദ്ധതി- Be the warrior (പോരാളിയാവുക)
32. 16 വർഷക്കാലം (2005-21) ജർമനിയുടെ ചാൻസലർ പദവി വഹിച്ചശേഷം രാഷ്ട്രീയ രംഗത്തുനിന്ന് വിരമിച്ച വനിത- ആംഗല മെർക്കൽ
- ജർമനിയുടെ ആദ്യത്തെ വനിതാ ചാൻസലർ കൂടിയാണ്.
- ഒലാഫ് ഷോൾസ് ആണ് ഇപ്പോഴത്തെ ജർമൻ ചാൻസലർ
33. ബദൽ നൊബേൽ സമ്മാനം എന്നറിയപ്പെടുന്ന റൈറ്റ് ലൈവിഹുഡ് പുരസ്കാരം 2021- ൽ നേടിയത്- ലീഗൽ ഇനിഷ്യറ്റീവ് ഫോർ ഫോറസ്റ്റ് ആൻഡ് എൻവയോൺമെന്റ്- LIFE (ഇന്ത്യ), മാർത്ത വാൻഡൗ (കാമറൂൺ), വ്ലാദിമിർ സ്പിവിയാക് (റഷ്യ, ഫ്രെഡ ഹുസൻ (കാനഡ)
34. 2020 ഒക്ടോബറിൽ 100-ാം വാർഷികം ആഘോഷിച്ച തൊഴിലാളി സംഘടന- ഓൾ ഇന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ് (AITUC)
- 1920 ഒക്ടോബർ 31- ന് മുംബൈയിലാണ് AITUC രൂപം കൊണ്ടത്. ആദ്യ പ്രസിഡന്റ് ലാലാലജ്പത് റായ്. ആദ്യ ജനറൽ സെക്രട്ടറി ദീവാൻ ചമൻലാൽ
- ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള തൊഴിലാളി സംഘടനയാണ്.
35. കാനഡയിൽ എത്രാമത്ത് തവണയാണ് ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രിയായത്- മൂന്നാംതവണ
36. 2021- ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ അബ്ദുൾ റസാഖ് ഗുർണ ഏത് രാജ്യത്താണ് ജനിച്ചത്- ടാൻസാനിയ
- ഇപ്പോൾ ബ്രിട്ടനിൽ താമസിച്ച് ഇംഗ്ലീഷിൽ രചന നടത്തുന്ന ഗുർണയുടെ പ്രധാന കൃതികളാണ് Paradise, By the Sea
37. 2021-ൽ ജപ്പാൻ ഗവൺമെന്റിന്റെ 'ഓർഡർ ഓഫ് റൈസിങ് സൺ' പുരസ്കാരം നേടിയ ഇന്ത്യൻ അധ്യാപിക- ശ്യാമള ഗണേഷ്
38. രാസായുധങ്ങൾ നിരോധിക്കുന്നതിനായുള്ള അന്തർദേശീയ സംഘടനയുടെ (OPCW) എക്സ്റ്റേണൽ ഓഡിറ്ററായി നിയമിതനായ ഇന്ത്യക്കാരൻ- ജി.സി. മുർമു
- 2021 മുതൽ മൂന്നുവർഷത്തേക്കാണ് നിയമനം. ഹേഗ് ആണ് സംഘടനയുടെ ആസ്ഥാനം
- ഇന്ത്യയുടെ 14-ാം സി.ആൻഡ് എ.ജി. കൂടിയാണ് മുർമു
39. മത്സ്യങ്ങൾക്കായി ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ വാക്സിൻ- നൊഡാവാക്- ആർ (Nodavac- R)
- ചെന്നൈയിലെ Central Institute of Brackish water Aquaculture (CIBA) ആണ് വാക്സിൻ വികസിപ്പിച്ചത്,
40. ഏത് സിഖ് ഗുരുവിന്റെ 400-ാം ജന്മവാർഷി കമാണ് 2021 മേയ് മാസത്തിൽ ആഘാഷിച്ചത്- ഗുരു തേജ് ബഹാദുർ
- ഒൻപതാമത് സിഖ് ഗുരുവായ തേജ് ബഹാദുർ മുഗൾ ചക്രവർത്തി ഔറംഗസേ ബിന്റെ ഉത്തരവുപ്രകാരം 1675 നവംബർ 11- ന് ഡൽഹിയിൽവെച്ച് വധിക്കപ്പെടുക യായിരുന്നു
No comments:
Post a Comment