Friday, 25 March 2022

Current Affairs- 25-03-2022

1. യു.എന്നിന്റെ പുതിയ ബഹുമുഖ ഉന്നത ഉപദേശകസമിതി ബോർഡിലേക്ക് നിയമിതയായ ഇന്ത്യൻ വികസനസാമ്പത്തിക ശാസ്ത്രജ്ഞ- ജയതി ഘോഷ്  


2. ഉത്തരാഖണ്ഡിന്റെ മുഖ്യമന്ത്രിയായി തുടർനിയമിതനായ വ്യക്തി- പുഷ്കർ സിങ് ധാമി -(ഗോവയിൽ പ്രമോദ് സാമ്പന്തും' മുഖ്യമന്ത്രിയായി തുടരും) 


3. 20 കോടി രൂപയിലേറെ വാർഷിക വിറ്റുവരവുള്ള വ്യാപാരികളുടെ ബിസിനസ് ഇടപാടുകൾക്ക് ഏപ്രിൽ 1 മുതൽ നിലവിൽ വരുന്ന സംവിധാനം- ഇ - ഇൻവോയ്സ് 


4. മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്ത, ഡോ.ജെ.എസ് ജഹാംഗീറിന്റെ കവിതാസമാഹാരം- ക്വിൻസെൻസ് ഓഫ് സോൾ 


5. കോവിഡ് മഹാമാരിയെ കുറിച്ച് സി.പി ജോൺ എഴുതി അടുത്തിടെ പ്രകാശനം ചെയ്ത പുസ്തകം- കോവിഡ് 19- മനുഷ്യനും രാഷ്ട്രീയവും 


6. 2022- ലെ കരുമ്പൂക്കോണത്തമ്മ പുരസ്കാരവും ഉണ്ണിക്കണ്ണൻ അവാർഡും ലഭിച്ച വ്യക്തി- കെ. ജയകുമാർ 


7. സംസ്ഥാനത്ത് അടുത്തിടെ ഓട്ടോ, ടാക്സി നിരക്കുവർധനയുമായി ബന്ധപ്പെട്ട് ശിപാർശ സമർപ്പിച്ച കമ്മിറ്റി- ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി 


8. 12th നെയ്യാറ്റിൻകര വാസുദേവൻ പുരസ്കാരം ലഭിച്ച വ്യക്തി- എൻ.ജെ നന്ദിനി (സംഗീതജ്ഞ) 


9. അടുത്തിടെ അന്തരിച്ച മുൻ ഏജീസ് താരവും 1970- കളിൽ സംസ്ഥാനത്തെ -മികച്ച ഫുട്ബോൾ താരവുമായിരുന്ന വ്യക്തി- പി. രവീന്ദ്രൻ


10. 75-ാമത് ബാഫ്റ്റ് അവാർഡ് 2022-ൽ "മികച്ച സിനിമ" വിഭാഗത്തിനുള്ള അവാർഡ് നേടിയത്- ദി പവർ ഓഫ് ദി ഡോഗ്


11. അടുത്തിടെ കേരള സർവകലാശാലയിൽ ആരംഭിച്ച് സംയോജിത ഗ്രന്ഥശാല നെറ്റ്വർക്കിംഗ് സംവിധാനം- "ഒരു സർവകലാശാല ഒരു ഗ്രന്ഥശാല" 


12. ബഹിരാകാശത്ത് ഉപഗ്രഹങ്ങളെ നശിപ്പിക്കാൻ കഴിയുന്ന “Relativistic Klystron Amplifier (RKA) വികസിപ്പിച്ച രാജ്യം ഏതാണ്- ചൈന


13. ഭൂരേഖകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് "ദിഷാങ്ക് ആപ്പ്" വികസിപ്പിച്ച സംസ്ഥാനം ഏത്- കർണാടക 


14. 2021- ലെ ഡിജിറ്റൽ ഷോപ്പിംഗിലെ ആഗോള നിക്ഷേപത്തിൽ ഇന്ത്യയുടെ സ്ഥാനം ഏതാണ്- രണ്ടാമത്തേത് 


15. സമഗ്ര ശിക്ഷാ കേരള ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കായി സ്കൂളുകളിൽ ആരംഭിച്ച പദ്ധതി- സ്പെയ്സ് റൂം


16. ഇന്ത്യയിൽ ആദ്യമായി ക്രോപ്പ് ഡൈവേഴ് സിഫിക്കേഷൻ ഇൻഡക്സ് (വിള വൈവിധ്യവൽക്കരണ രീതികൾ സൂചികയുടെ രൂപത്തിൽ) ഏർപ്പെടുത്തിയ സംസ്ഥാനം- തെലങ്കാന


17. കേന്ദ്ര യുവജനകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ മാർച്ചിൽ സംയുക്തമായി Moreisla National Youth Parliament Festival 2022 (3rd edition)- ന്റെ വേദി-  ന്യൂഡൽഹി  


18. പ്രമുഖ സാഹിത്യകാരൻ എസ്.കെ പൊറ്റക്കാട്ടിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ 29-ാമത് സാഹിത്യപുരസ്കാരങ്ങൾ ലഭിച്ചവർ- പ്രമോദ് കുമാർ അതിരകം, വി.എൻ സന്തോഷ് കുമാർ , അനു പാട്ടിയ


19. 2022 ഓഗസ്റ്റിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കുന്ന ഏഷ്യാ കപ്പിന്റെ വേദി- ശ്രീലങ്ക 


20. 2022 മാർച്ചിൽ മണിപ്പൂർ മുഖ്യമന്ത്രിയായി തുടർച്ചയായി രണ്ടാം തവണയും ചുമതലയേറ്റത്- ബിരേൻ സിംഗ് 


21. 2022 മാർച്ചിൽ കമല ഹാരിസിന്റെ ജീവചരിത്രമായ ‘കമലാസ് വേഗ’ മലയാളത്തിലേക്ക് മൊഴി മാറ്റുന്നത്- എം ലീലാവതി 


22. ഇരുപത്തിയാറാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവ വേദി- തിരുവനന്തപുരം 


23. 2022- ലെ International Geological Congress- ന് വേദിയായ ഇന്ത്യൻ നഗരം- ന്യൂ ഡൽഹി 


24. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും കാർഷികസംസ്കാരം ഉണർത്തുക,

കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതി- ഞങ്ങളും കൃഷിയിലേക്ക്


25. മുതിർന്ന പൗരന്മാർക്കായുള്ള സേവനങ്ങൾക്കും സംശയ നിവാരണത്തിനുമായുള്ള ഹെൽപ്പ് ലൈൻ നമ്പർ - എൽഡർ ലൈൻ 14567 


26. 2022- ൽ എൽ.ഐ.സി. യുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി നിയമിതനായത്- സുനിൽ അഗർവാൾ 


27. ചെന്നൈ കോർപ്പറേഷൻ മേയർ സ്ഥാനത്തെത്തുന്ന ആദ്യ ദളിത് വനിത- ആർ. പ്രിയ 


28. ഐക്യരാഷ്ട്ര സഭ അംഗീകരിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഏറ്റവും പുതിയ റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം- 120 

  • സംസ്ഥാനങ്ങളിൽ ഒന്നാമത്- കേരളം 
  • രണ്ടാമത്- ഹിമാചൽപ്രദേശ്, തമിഴ്നാട് 
  • കേന്ദ്രഭരണ പ്രദേശങ്ങളിൽ- ചണ്ഡീഗഡ് 


29. നാഷണൽ സേഫ്റ്റി കൗൺസിലിന്റെ ശ്രേഷ്ഠ സുരക്ഷാ പുരസ്കാരം ലഭിച്ച കമ്പനികൾ- തിരുവനന്തപുരം ടെറുമൊ പെൻപോൾ പ്രൈവറ്റ് ലിമിറ്റഡ്  

  • കൊച്ചിൻ ഷിപ്പിയാർഡ് 
  • പാലക്കാട് സെയ്ന്റ് ഗോബെയ്ൻ 


30. ഗുരുവായൂർ ദേവസ്വം നൽകി വരുന്ന 2022- ലെ പൂന്താനം ജ്ഞാനപ്പാന പുരസ്കാരം നേടിയത്- കെ. ജയകുമാർ 


31. 2022 മാർച്ചിൽ അന്തരിച്ച പ്രശസ്ത ഭരതനാട്യ നർത്തകിയും അധ്യാപികയും ആയ വ്യക്തി- ശാന്താ ഭാസ്കർ


32. സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ നിർമ്മിച്ച മെഗാ സീഫുഡ് പാർക്ക് പ്രവർത്തനം ആരംഭിക്കുന്നത്- ചേർത്തല, ആലപ്പുഴ 


33. കന്നുകാലികളെ പാർപ്പിക്കുന്ന ഗോശാലകളിൽ നിന്ന് അവയെ ദത്തെടുക്കുന്നതിനായി കർണാടക സർക്കാർ ആരംഭിച്ച പദ്ധതി- പുണ്യകോടി ദത്ത് പദ്ധതി 


34. ശ്രീനാരായണ ഗുരുവിന്റെ പേരിൽ റെസിഡൻഷ്യൽ സ്കൂളുകൾ സ്ഥാപിക്കുവാൻ പോകുന്ന സംസ്ഥാനം- കർണാടക 


35. ദേശീയ കോവിഡ്- 19 വാക്സിനേഷൻ പ്രോഗ്രാമിന്റെ ഭാഗമായി ദേശീയതലത്തിലെ മികച്ച വാക്സിനേറ്റർമാരായി സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ടത്- ടി. ഭവാനി (പയ്യന്നൂർ താലൂക്ക് ആശുപത്രി) 

  • ടി.ആർ. പ്രിയ (തിരുവനന്തപുരം ജനറൽ ആശുപത്രി) 


36. ഭാരതി ആക്സ് ലൈഫ് ഇൻഷുറൻസിന്റെ പുതിയ ബ്രാൻഡ് അംബാസിഡർ ആയി നിയമിതയായത്- വിദ്യാ ബാലൻ 


37. ജെറ്റ് എയർവെയ്സിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ആയി നിയമിതനായ വ്യക്തി- സജീവ് കപൂർ 


38. 2022- ലെ വെൺപാലവട്ടത്തമ്മ ശ്രീചക്ര പുരസ്കാരം ലഭിച്ച വ്യക്തി- എം.ജി. ശ്രീകുമാർ (പിന്നണി ഗായകൻ) 


39. വേൾഡ് അതറ്റിക്സ് റേസ് വാക്കിംഗ് ടീം ചാമ്പ്യൻഷിപ്പ് വേദി- മസ്കറ്റ് 

  • 20 km race walk (Team category)- യിൽ ഇന്ത്യൻ വനിതകൾ വെങ്കല മെഡൽ നേടി (Ravina, Bhawana Jat, Munita Prajapathi) 


40. 2022 മാർച്ചിൽ അന്തരിച്ച മുൻ കരസേനാ മേധാവി- ജനറൽ സുനിത് ഫ്രാൻസിസ് റോഡ്രിഗസ് 

കർഷക അവാർഡുകൾ

  • മികച്ച കർഷകനുള്ള കർഷകോത്തമ പുരസ്കാരം- ശിവാനന്ദ
  • മികച്ച തെങ്ങു കർഷകനുള്ള കേരകേസരി പുരസ്കാരം- ഇ.സച്ചിദാനന്ദ ഗോപാലകൃഷ്ണൻ
  • കർഷക ജ്യോതി പുരസ്കാരം- കെ. രാമൻ

No comments:

Post a Comment