Monday, 14 March 2022

Current Affairs- 14-03-2022

1. 2022 മാർച്ചിൽ മഞ്ഞുപാളികളുടെ സംരക്ഷണത്തിനായി ദേശിയോദ്യാനം നിർമിക്കുമെന്ന് പ്രഖ്യാപിച്ച രാജ്യം- ചിലി (സാന്റിയാഗോ ഗ്ലേസിയേഴ്സ് നാഷണൽ പാർക്ക്)


2. സംസ്ഥാന സീനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് 2022- ലെ കിരീട ജേതാക്കൾ- പാലക്കാട്


3. 2022 മാർച്ചിൽ Financial Action Task Force (FATF)- ന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- T. Raja Kumar (Singapore) (2022 ജൂലൈയിൽ ചുമതലയേൽക്കും)


4. 2022 മാർച്ചിൽ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയ പ്രശസ്ത സരോദ് വാദകൻ- ഉസ്താദ് അംജദ് അലിഖാൻ


5. 2022 മാർച്ചിൽ 9 -ാമത് ഇന്ത്യ - ശ്രീലങ്ക സംയുക്ത നാവികാഭ്യാസമായ SLINEX-2022- നു വേദിയായത്- വിശാഖപട്ടണം


6. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിൽ പ്രവർത്തനം തുടങ്ങിയ- ഇ- ലൈബ്രറി

  • ഡീപ് (ഡിജിറ്റൽ എജുക്കേഷൻ ആന്റ് ഇ-റിസോഴ്സ് പ്ലാറ്റ്ഫോം) 

7. ബംഗാളിൽ സ്വതന്ത്ര ചുമതലയുള്ള വനിതാ ധനമന്ത്രിയായി നിയമിതയായ വ്യക്തി- ചന്ദ്രിമ ഭട്ടാചാര്യ 


8. വനിതാ ദിനത്തിൽ ചരിത്രത്തിലാദ്യമായി ലേഡീസ് ഓൺലി ഫുൾ ബെഞ്ച് സിറ്റിങ് നടത്തിയ ഹൈക്കോടതി- കേരളാ ഹൈക്കോടതി 


9. അടുത്തിടെ പ്രകാശനം ചെയ്ത എന്റെ കുമ്പളങ്ങി കഥകൾ' എന്ന പുസ്തകത്തിന്റെ രചയിതാവ്- പ്രൊഫ. കെ.വി. തോമസ് (മുൻ മന്ത്രി) 


10. 2022- ലെ കാവ്യലോകം വനിതാ പ്രതിഭ പുരസ്കാരങ്ങൾ ലഭിച്ച വ്യക്തികൾ-

ഡോ. എം.പി.പവിത്ര (എഴുത്തുകാരി, ചിത്രകാരി), ദേവി ശങ്കർ (എഴുത്തുകാരി, അധ്യാപിക, നർത്തകി) 


11. 'ഗ്രാൻഡി സ്കാച്ചി കറ്റോലിക്ക' ഇന്റർനാഷണൽ ഓപ്പൺ ചെസ് കിരീട ജേതാവ്- എസ്.എൽ.നാരായണൻ (ഇന്ത്യൻതാരം ആർ.പ്രണാനന്ദയ്ക്കാണ് രണ്ടാം സ്ഥാനം)


12. റഷ്യയ്ക്കെതിരെ പോരാടാൻ യുക്രൈൻ സൈന്യത്തിൽ ചേർന്ന ഇന്ത്യൻ യുവാവ്-

സായ്നികേഷ് (തമിഴ്നാട്) 


13. സത്യസായി ഓർഫനേജ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയിൽ ആദ്യമായി ആരംഭിച്ച പദ്ധതി- പാഡ് ഫ്രീ പ്രിസൺ 


14. കേന്ദ്രസർക്കാർ സ്ഥാപനമായ ഹൈദരാബാദ് നാഷണൽ സെന്റർ ഫോർ മാനേജ്മെന്റ് ഓഫ് അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ സംഘടിപ്പിച്ച ദേശീയ കാർഷിക ചലച്ചിത്രമേളയിൽ പ്രത്യേക ജൂറി അവാർഡ് ലഭിച്ച ചിത്രം- ബ്രാവോ ബനാന (സംവിധാനം- ജി.എസ്.ഉണ്ണികൃഷ്ണൻ) 


15. ഡിജിറ്റൽ പേയ്മെന്റുകൾ സംബന്ധിച്ച സംശയങ്ങൾ പരിഹരിക്കുന്നതിനായി ആരംഭിച്ച ഹെൽപ് ലൈൻ- ഡിജിറ്റൽ സാഥി (ഹെൽപ് ലൈൻ നമ്പർ- 14431) 


16. ഫോണിൽ ഇന്റർനെറ്റ് ഇല്ലാതെ പണം കൈമാറാനും ബാലൻസ് അറിയുവാനുമുള്ള സേവന പദ്ധതി- യു.പി.ഐ. 123 പേ


17. കുടുംബശ്രീക്ക് കീഴിൽ ആദ്യമായി മാർക്കറ്റിംഗ് കമ്പനി സ്ഥാപിതമാകുന്നതെവിടെ- കാസർഗോഡ് ജില്ലയിലെ ബേഡകത്ത്


18. 2022- ലെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ (മാർച്ച് 8) പ്രമേയം- Gender Equality Today for a Sustainable Tomorrow


19. ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വനിതയായി തിരഞ്ഞെടുക്കപ്പെട്ട തെലങ്കാന ഗവർണർ- തമിഴ് ഇസൈ സൗന്ദര രാജൻ 

  • അമേരിക്കൻ മൾട്ടി എതനിക് സൊല്യൂഷൻ എന്ന സംഘടനയാണ് തിരഞ്ഞെടുത്തത്. ലോകമെമ്പാടും നിന്ന് 20 സ്ത്രീകളെയാണ് തിരഞ്ഞെടുത്തത്. അതിൽ ഒരാളാണ് തമിഴ് ഇസൈ സൗന്ദര രാജൻ

20. ഗഗൻ യാന്റെയും Sustained Human Space Flight- മിഷന്റെയും നേത്യത്വം വഹിക്കുന്ന Human Space Flight Centre ന്റെ ഡയറക്ടറായി നിയമിതനായത്- ഉമാമഹേശ്വരൻ. ആർ


21. ഐഎസ്തർയുടെ ഹൃമൻ സ്പേസ് ഫൈറ്റ് സെന്റർ (എച്ച്എസ്എഫ്സി) ഡയറക്ടറായി നിയമിതനായത്- ആർ. ഉമാമഹേശ്വരൻ


22. 2022 ലെ ജ്ഞാനപ്പാന പുരസ്കാരത്തിന് അർഹനായത്- കെ ജയകുമാർ 


23. 2022 മാർച്ചിൽ നാഷണൽ അസസ്മെൻറ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ ചെയർമാനായി നിയമിതനായത്- ഭൂഷൺ പട്ടർദൻ


24. കൊച്ചി വാട്ടർ മെട്രോയുടെ ആദ്യ ബോട്ട്- മുസിരിസ് 


25. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിൻറെ മേൽനോട്ടത്തിൽ സ്ത്രീകൾക്കായി ആരംഭിക്കുന്ന ക്ലബ്- അവളിടം


26. 2021- ലെ സംസ്ഥാന സർക്കാരിന്റെ വനിതാരത പുരസ്ക്കാരങ്ങൾ നേടിയവർ- 

  • സാമൂഹ്യ സേവനത്തിനുള്ള വനിതാ രത്ന പുരസ്കാരം- ശാന്താ ജോസ്
  • പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിതയ്ക്കുള്ള പുരസ്കാരം- ഡോ. വൈക്കം വിജയലക്ഷ്മി 
  • സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണം- ഡോ. സുനിതാ കൃഷ്ണൻ 
  • വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത- ഡോ. യു. പി.വി. സുധ

27. ‘സ്കൂൾ ഹെൽത്ത് ക്ലിനിക്കുകൾ' ഉദ്ഘാടനം ചെയ്ത് സംസ്ഥാനം/UT- ന്യൂഡെൽഹി 


28. കേരളത്തിൽ നിന്നും 2021- ലെ നാരീശക്തി പുരസ്കാരം നേടിയത്- രാധിക മേനോൻ (മർച്ചന്റ് നേവി ക്യാപ്റ്റൻ) 


29. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി ആരാണ് നിയമിതനായത്- നിതിൻ ചുഗ് 


30. Pradhan Mantri Shram Yogi Maan-Dhan സ്കീമിന് കീഴിൽ ഒരു അസംഘടിത തൊഴിലാളിക്ക് വേണ്ടി പ്രീമിയം തുക അടയ്ക്കാൻ ഏതൊരു പൗരനെയും അനുവദിക്കുന്ന പദ്ധതിയുടെ പേര്- ‘Donate a pension’ scheme


31. അടുത്തിടെ വാർത്തകളിൽ വന്ന 'SUPACE' എന്ന പദം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു- ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (supreme Court Portal for

Assistance in Court Efficiency)


32. കുട്ടികൾക്ക് ലിംഗസമത്വത്തിന്റെ പ്രാധാന്യവും അവബോധവും നൽകുന്നതിനുള്ള അങ്കണവാടികളിൽ ഉപയോഗിച്ചു വരുന്ന പഠനസാമഗ്രികൾ പരിഷ്കരിച്ച പാഠപുസ്തകം- അങ്കണപ്പൂമഴ പാഠപുസ്തകം 


33. അട്ടപ്പാടിയിലെ ആദിവാസി ജനങ്ങളുടെ പോഷ. കക്കുറവ് പരിഹരിക്കാനും ആരോഗ്യനിലവാരം ഉയർത്തുന്നതിനുമുള്ള പദ്ധതി- പെൺട്രിക കൂട്ട 


34. പെൺകുട്ടികളിൽ ആത്മവിശ്വാസം വളർത്തുക, മാനസിക, ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക, നിർഭയ സെൽ മുഖാന്തരം 10 മുതൽ 15 വയസ്സു വരെയുള്ള പെൺകുട്ടികളെ ആയോധനകലകൾ അഭ്യസിപ്പിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ വനിതാ ദിനത്തിൽ ഇറക്കിയ പദ്ധതി- ധീര പദ്ധതി


35. ലിംഗ ഭേദമില്ലാതെ എല്ലാവർക്കും തുല്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനായുള്ള ക്യാമ്പയിൻ- ഇടം


36. 2022 മാർച്ചിൽ വിളകളെ സംരക്ഷിക്കാൻ രാസ കീടനാശിനികൾക്ക് പകരമായി ഉപയോഗിക്കാവുന്ന ബയോഡീഗ്രേഡബിൾ നാനോപാർട്ടിക്കിൾ വികസിപ്പിച്ച സ്ഥാപനം- ഐഐടി കാൺപൂർ


37. 2022 മാർച്ചിൽ ഏഷ്യാറ്റിക് സിംഹങ്ങളെ തിരിച്ച റിയുന്നതിനും സംരക്ഷിക്കുന്നതിനുമായി ഗുജറാത്ത് വനം വകുപ്പ് വികസിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അടിസ്ഥാനമാക്കിയുള്ള ഫോട്ടോ തിരിച്ചറിയൽ സോഫ്റ്റ്വെയർ- SIMBA (Software with Intelligent Marking Based identification of Asiatic lions)


38. 2022- ലെ ഇന്ത്യൻ ഓപ്പൺ ജംപ്സ് മത്സരത്തിൽ പുരുഷന്മാരുടെ ലോംഗ് ജംപിൽ സ്വർണം നേടിയ മലയാളി- മുരളി ശ്രീശങ്കർ 


39. മഞ്ഞുപാളികളെ സംരക്ഷിക്കാൻ ദേശീയ ഉദ്യാനം നിലവിൽ വരുന്നത്- ചിലി (സാൻഡിയാഗോ ഗ്ലേസിയേഴ്സ് നാഷണൽ പാർക്ക്)


40. ദേശീയ കോവിഡ്-19 വാക്സിനേഷൻ പ്രോഗ്രാമിന്റെ ഭാഗമായി ദേശീയതലത്തിലെ മികച്ച വാക്സിനേറ്റർമാരായി സംസ്ഥാനത്തുനിന്ന് തിരഞ്ഞെടുത്തത്- ടി.ഭവാനി, പ്രിയ

No comments:

Post a Comment