1. 2022 മാർച്ചിൽ പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റത്- ഭഗവന്ത് മൻ
2. 2022 മാർച്ചിൽ oil India Limited (OIL)- ന്റെ പുതിയ ചെയർമാനും മാനേജിങ് ഡയറക്ടറുമായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- Ranjit Rath
3. International Chess Federation (FIDE)- ന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 44-ാമത് ലോക ചെസ് ഒളിമ്പ്യാഡ് 2022- ന്റെ വേദി- ചെന്നെ (തമിഴ്നാട്)
4. 68-ാം വാർഷികത്തോടനുബന്ധിച്ച് 2022 മാർച്ചിൽ കേന്ദ്ര സാഹിത്യ അക്കാദമി പുറത്തിറക്കിയ book-length poem- 'Monsoon : A Poem of Love and Longing'
5. ചന്ദ്രനിലേക്ക് മനുഷ്യനെ കൊണ്ടുപോകുന്ന, നാസയുടെ നവീന ദൗത്യമായ ആർട്ടിമിസിലെ റോക്കറ്റ്- സ്പേസ് ലോഞ്ച് സിസ്റ്റം (എസ്.എൽ.എസ്)
- റോക്കറ്റിൽ ഘടിപ്പിക്കുന്ന ‘ഓറിയൻ' എന്ന പേടകത്തിലാകും യാത്രികർ ഇരിക്കുക.
- ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ എസ്.എൽ.എസിന് 365 അടി ഉയരമാണ് ഉള്ളത്
6. റഷ്യൻ അധിനിവേശത്തെത്തുടർന്ന് യുക്രൈനിൽ കൊല്ലപ്പെട്ട രണ്ടാമത്തെ കലാപ്രതിഭ- ഒക്സാന ഷിവെറ്റ് (നടി)
- സന്നദ്ധസേനയിൽ ചേർന്ന നടൻ ‘പാഷാ ലീ' ആണ് ആദ്യത്തെയാൾ.
7. അടുത്തിടെ കേരള സർവകലാശാലയിൽ ആരംഭിച്ച സംയോജിത ഗ്രന്ഥശാല നെറ്റ് വർക്കിങ് സംവിധാനം- ഒരു സർവകലാശാല ഒരു ഗ്രന്ഥശാല
8. 2021- ലെ സംസ്ഥാന കാർഷിക പുരസ്കാരങ്ങളിൽ ഏറ്റവും മികച്ച പച്ചക്കറി കർഷകനായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- ജെ.ജോർജ് (തിരുവനന്തപുരം)
- ഹരിതകീർത്തി പ്രൈവറ്റ് ഫാമിനുള്ള അവാർഡ് ലഭിച്ചത്- ജോർദ്ദാൻവാലി അഗ്രോ ഫാം (കാട്ടാക്കട)
- കർഷക തിലകം പുരസ്കാരം- ജെ.എസ്.ഹരിപ്രിയ (മണമ്പൂർ ഗവ.വി.എച്ച്.എസ്.എ.സി.)
9. 2021- ലെ, സംസ്ഥാനത്തെ ഏറ്റവും മികച്ച സംഘകൃഷി സമിതിക്കുള്ള കൃഷി വകുപ്പിന്റെ പുരസ്കാരം ലഭിച്ചത്- തകഴി പോളേപ്പാടം നെല്ലുൽപ്പാദക സമിതി (ആലപ്പുഴ)
- പുരസ്കാരത്തുക 5 ലക്ഷം രൂപയാണ്
10. 2022- ലെ 'കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരം' ലഭിച്ച വ്യക്തി- കെ.ജി.ശങ്കരപ്പിള്ള (കവി)
11. മടവൂർ വാസുദേവൻ നായർ സ്മാരക ഫൗഷൻ 2022- ലെ കഥകളി പുരസ്കാരം ലഭിച്ച വ്യക്തി- കലാമണ്ഡലം സുരേന്ദ്രൻ
12. ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൻ സെമിയിലെത്തുന്ന ആദ്യ ഇന്ത്യൻ ഡബിൾസ് സഖ്യം-
ട്രീസ ജോളി, ഗായതി ഗോപീചന്ദ്
- ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയാണ് 18 വയസ്സുകാരി ട്രീസ ജോളി.
13. സംസ്ഥാന ഹോക്കി ചാമ്പ്യൻഷിപ്പ് 2022- ൽ ലഭിച്ച ജില്ല- തൃശ്ശൂർ
- രണ്ടാം സ്ഥാനം- തിരുവനന്തപുരം
14. മാർച്ചിൽ നടക്കുന്ന 2041 Climate Force Antarctica പര്യടനത്തിൽ ഇന്ത്യയെ പ്രതിനിധീക രിക്കുന്നതാര്- ആരുഷി വർമ്മ
15. പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച 'ഇ കബ് ഇംഗ്ലീഷ്’ പദ്ധതിയുടെ ഭാഗമായി, KITE ഒരുക്കിയ ഡിജിറ്റൽ ഇന്ററാക്ടീവ് മൾട്ടിമീഡിയ സോഫ്റ്റ്വെയർ- ഇ - ലാംഗ്വേജ് ലാബ്
16. ബറോ ഓഫ് പബ്ലിക് എന്റർപ്രൈസസ് റിപ്പോർട്ട് പ്രകാരം സംസ്ഥാന സർക്കാരിന്റെ ഏറ്റവും ലാഭം ഉള്ള പൊതുമേഖലാ സ്ഥാപനം- KSFE (ഏറ്റവും നഷ്ടമുണ്ടാക്കിയ സ്ഥാപനം- KSRTC)
17. 2022- ലെ ജർമൻ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ വെങ്കലം നേടിയ ഇന്ത്യൻ താരം- ലക്ഷ്യ സെൻ
18. 2022 മാർച്ചിൽ എയർ ഇന്ത്യയുടെ ചെയർമാനായി നിയമിതനായ വ്യക്തി- എൻ ചന്ദ്രശേഖരൻ
19. അതിഥി തൊഴിലാളികളുടെ വിവരശേഖരണത്തിനായി ആവാസ് പദ്ധതിയിയുമായി ബന്ധപ്പെട്ട് തൊഴിൽ വകുപ്പ് തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ- അതിഥി
20. അടുത്തിടെ രാജ്യത്തെ രാജ്യത്തെ ആദ്യ Artificial Intelligence & Robotics Technology Part നിലവിൽ വന്നതെവിടെ- ബാംഗ്ലൂർ, കർണാടക
21. നാല്പത്തിനാലാമത് ലോക ചെസ് ഒളിംപ്യാഡിന്റെ 2022- ലെ വേദിയാകുന്ന രാജ്യം- ഇന്ത്യ
22. 2022- ലെ ശങ്കര അവാർഡ് നേടിയത്- പ്രഗ്നാനന്ദ
23. അടുത്തിടെ എയർഫോഴ്സസ് അക്കാദമി കമാൻഡറായി നിയമിതനായത്- എയർമാർഷൽ ബി. ചന്ദ്രശേഖർ
24. അടുത്തിടെ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (IRDAI) ചെയർമാനായി നിയമിതനായ മുൻ സാമ്പത്തിക സേവന സെക്രട്ടറി- ദേബാശിഷ് പാണ്ഡെ
25. നാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിംഗ് അതോറിറ്റിയുടെ (NFRI) ചെയർമാനായി അടുത്തിടെ നിയമിതനായ മുൻ ധനകാര്യ സെക്രട്ടറി- അജയ് ഭൂഷൻ പാണ്ഡെ
26. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം നേടാൻ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ (KITE) സ്വാതന്ത്ര്യ സോഫ്റ്റ് വെയറിൽ അധിഷ്ഠിതമായി ഒരുക്കിയ ഡിജിറ്റൽ ഇൻറ്ററാക്ടീവ് മൾട്ടിമീഡിയ സോഫ്റ്റ് വെയർ- ഇ - ലാംഗ്വേജ് ലാബ്
27. അടുത്തിടെ അന്തരിച്ച പ്രശസ്ത തെലുങ്ക് സിനിമ ഗാനരചയിതാവ്- കണ്ടികൊണ്ട യാദഗിരി
28. ലോകത്ത് ഏറ്റവുമധികം വിദേശ നാണയ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം- അഞ്ചാമത്
- ഇന്ത്യ അഞ്ചാം സ്ഥാനം നേടിയെന്ന് റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ ഡോ. മൈക്കൽ പാത്ര പറഞ്ഞു, ചൈന, ജപ്പാൻ, സ്വിറ്റ്സർലൻഡ്, റഷ്യ എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്
29. 2022- ലെ സംഗീത നാടക അക്കാദമി അവാർഡ് ജേതാക്കൾ- കരിവെള്ളൂർ മുരളി (നാടകം)
- കൊല്ലം വി ഹർഷകുമാർ (കാഥികൻ)
- പി. സുബ്രഹ്മണ്യൻ (കർണാടക സംഗീതജ്ഞൻ)
- ഈ മൂന്നുപേർക്കും ഫെലോഷിപ്പും 17 പേർക്ക് അവാർഡും 23 പേർക്ക് ഗുരുപൂജ പുരസ്കാരവും ലഭിച്ചു
30. 12 മുതൽ 17 പ്രായക്കാരിൽ അടിയന്തര ഉപയോഗത്തിന് ഡ്രെഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.ജി.സി.ഐ) അടുത്തിടെ അനുമതി നൽകിയ വാക്സിൻ- കോവോവാക്സ്
- യു.എസ് കമ്പനിയായ നോവാവാക്സിനുമായി ചേർന്ന് പൂനെ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കൊവിഡ് വാക്സിൻ
- 21 ദിവസം ഇടവേളയിൽ 0.5 എം.എൽ വീതമുള്ള 2 ഡോസുകളാണ് നൽകുക
31. പാർലമെന്റിൽ നൽകിയ മികച്ച സംഭവനകൾക്കായി നൽകുന്ന ലോക്മത് ഗ്രൂപ്പ് പുരസ്കാരം 2022- ൽ ലഭിച്ച മലയാളി- എ. കെ. ആന്റണി
32. മികച്ച വനിതാ പാർലമെന്ററിയന്മാർക്കുള്ള പുരസ്കാരത്തിനർഹരായവർ- വന്ദന ചവാൻ, ലോക്കറ്റ് ചാറ്റർജി
33. 2021- ലെ ലോകസുന്ദരിപ്പട്ടത്തിന് അർഹയായത്- കരോലീന ബിലാവ് ( പോളണ്ട് )
34. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാവൽ ആൻഡ് ലെഷർ ഡോട്ട് കോമിന്റെ ഗ്ലോബൽ മിഷന്റെ 2022- ലെ പുരസ്കാരം ലഭിച്ചത്- കേരളാ ടൂറിസത്തിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്
35. മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയർ ജനറലായി 2022- ൽ നിയമിതയായത്- സിസ്റ്റർ മേരി ജോസഫ്
36. 2022- ലെ സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിന്റെ വേദി- മലപ്പുറം
37. ചിത്രശലഭങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് കേരളത്തിൽ ആരംഭിക്കുന്ന പദ്ധതി ഏതാണ്- ശലഭത്താര
38. പെട്രോൾ പമ്പുകളെക്കുറിച്ചുള്ള പരാതികൾ പരിശോധിക്കുന്നതിനായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന പദ്ധതി- ഓപ്പറേഷൻ ക്ഷമത
39. കേരള സംസ്ഥാന സർക്കാരിന്റെ 2022ൽ പുറത്തുവന്ന അതീവ ദാരിദ്ര്യ സർവേ പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ ദരിദ്ര കുടുംബങ്ങളുള്ള ജില്ല ഏതാണ്- മലപ്പുറം
40. 2022- ലെ ഏഷ്യൻ ജൂനിയർ വനിതാ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത്- ഇന്ത്യ
No comments:
Post a Comment