Sunday, 6 March 2022

Current Affairs- 06-03-2022

1. 2022 ഫെബ്രുവരിയിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI)- യുടെ ആദ്യ വനിതാ ചെയർപേഴ്സണായി നിയമിതയായത്- മാധബി പുരി ബച്ച്


2. 2022- ലെ 2nd LG Cup Men's Ice Hockey Championship- ൽ വിജയികളായത്- Ladakh Scouts Regiment Centre


3. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഖരമാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി ഹരിത കേരളം മിഷൻ പുറത്തിറക്കിയ ആപ്ലിക്കേഷൻ- ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മാനേജ്മെന്റ് സിസ്റ്റം ആപ്പ്


4. സർക്കാർ മേഖലയിലെ മികച്ച ക്ലൗഡ് സംവിധാന വിഭാഗത്തിൽ ഡിജിറ്റൽ ടെക്നോളജി സഭ 2022 അവാർഡ് ലഭിച്ചത്- കൈറ്റ് (Kerala Infrastructure and Technology for Education)


5. 2022 ഫെബ്രുവരിയിൽ ലോകത്തിലെ ഏറ്റവും വലിയ Virtual Health Hospital നിലവിൽ വന്നത്- സൗദി അറേബ്യ


6. സിംഗപ്പുർ വെയ്റ്റ്ലിഫ്റ്റിങ്ങ് ഇന്റർനാഷണൽ 2022- ൽ വനിതകളുടെ 55 kg വിഭാഗത്തിൽ സ്വർണ മെഡൽ നേടിയ ഇന്ത്യൻ താരം- മീരാഭായ് ചാനു


7. 2022- ലെ ദേശീയ ശാസ്ത്രദിനത്തിന്റെ പ്രമേയം- Integrated Approach in Science and Technology for Sustainable Future


8. 2022 UEFA ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരത്തിന്റെ വേദി- പാരീസ് (ഫ്രാൻസ്)


9. 2022 ഫെബ്രുവരിയിൽ ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത്- കെ.ടി. ബാലഭാസ്ക്കരൻ


10. 2022 ഫെബ്രുവരിയിൽ അന്തരിച്ച ഒഡീഷയുടെ ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ മുഖ്യമന്ത്രി- ഹേമാനന്ദ ബിസ്വാൾ


11. 2022 മാർച്ചിൽ പടിഞ്ഞാറൻ വ്യോമസേന കമാൻഡിന്റെ മേധാവിയായി നിയമിതനാകുന്നത്- എയർ മാർഷൽ ശ്രീകുമാർ പ്രഭാകരൻ 


12. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും റീജനൽ ഡയറക്ടറായി ചുമതലയേറ്റ വ്യക്തി- തോമസ് മാത്യ 


13. രാജ്യാന്തര പുസ്തകോത്സവ സമിതി ഏർപ്പെടുത്തിയ ബാലാമണിയമ്മ പുരസ്കാരം ലഭിച്ച വ്യക്തി- പ്രൊഫ. എം.കെ സാനു 


14. സംസ്ഥാനത്ത് സർക്കാർ മേഖലയിലെ ആദ്യ എസ്.എം.എ (സ്പൈനൽ മസ്ക്കുലാർ അട്രോഫി) ക്ലിനിക് സ്ഥാപിതമായ ആശുപത്രി- തിരുവനന്തപുരം എസ്.എ.ടി 


15. മികച്ച കവിതാഗ്രന്ഥത്തിന് ഉള്ളൂർ സ്മാരക സമിതി ഏർപ്പെടുത്തിയ മഹാകവി ഉള്ളൂർ അവാർഡ് ലഭിച്ച വ്യക്തി- ഡോ.അമ്പലപ്പുഴ ഗോപകുമാർ (കൃതി- ഹരിതമാധവം) 

  • ഉള്ളൂർ എൻഡോവ്മെന്റ് അവാർഡിന് ഡോ.ജെ.സി നാരായണന്റെ 'പിംഗള ഒരു പഠനം' എന്ന ഗ്രന്ഥം തിരഞ്ഞെടുക്കപ്പെട്ടു. 

16. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രഥമ വനിതാ ഡയറക്ടറായി നിയമിതയായത്- ഡോ. പി.എസ് ശ്രീകല 


17. ഒരു പ്രധാന ട്വന്റി 20 ക്രിക്കറ്റ് ലീഗ് കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട താരം- ഷഹീൻഷാ അഫിഡി (വയസ്സ്- 21)


18. യുക്രനിൽ അകപ്പെട്ട ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി വ്യോമസേന ഉപയോഗിക്കുന്ന വിമാനങ്ങൾ- സി- 17 ഗ്ലോബ്മാസ്റ്റർ 


19. അടുത്തിടെ മാനേജിംഗ് ഡയറക്ടർ സ്ഥാനം രാജിവച്ച ഭാരത് സഹസ്ഥാപകൻ- അഷീർ ഗ്രോവർ


20. 13-ാമത് ബംഗലൂരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിനായി ഒരുങ്ങുന്ന, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമിച്ച ആദ്യ ചിത്രം- നിഷിദ്ധോ (സംവിധാനം- താര രാമാനുജൻ) 


21. അടുത്തിടെ അന്തരിച്ച സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായിരുന്ന വ്യക്തി- കെ.ടി.രവിവർമ 

  • 1999- ൽ വിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡും, 'മരുമക്കത്തായം' എന്ന കൃതിക്ക് 2005- ൽ അക്കാദമി അവാർഡും ലഭിച്ചു.  

22. തിരുവനന്തപുരം ഗവൺമെന്റ് എൻജിനിയറിംഗ് കോളേജിലെ - പൂർവ വിദ്യാർത്ഥികൾ നടത്തിയ, ഗിന്നസ് ലോക റെക്കോർഡ് നേടിയ പരിപാടി- സീറ്റ സ്വരലഹരി


23. പോലീസ് ഡിപ്പാർട്ട്മെന്റിൽ സാമ്പത്തിക കുറ്റാന്വോഷണ വിഭാഗം നിലവിൽ വരുന്ന സംസ്ഥാനം- കേരളം 


24. ചെമ്മനം ചാക്കോ സ്മാരക കവിതാ പുരസ്കാരം ലഭിച്ച വ്യക്തി- അഹമ്മദ് ഖാൻ ('രാവെളിച്ചം' എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം)


25. 18 നും 20 നും ഇടയിൽ പ്രായമുള്ളവരിൽ കുറ്റ കൃത്യം കൂടുന്നതിന് തടയിടാൻ കൗൺസിലിങ്ങും ബോധവൽക്കരണവുമായി ത്യശ്ശൂർ സിറ്റി പോലീസ് ആരംഭിച്ച പദ്ധതി- ഓപ്പറേഷൻ റിവൈവൽ 


26. 2022 ഫെബ്രുവരിയിൽ പട്ടികവർഗ്ഗ വിഭാഗത്തിൽ ഉള്ള യുവതീയുവാക്കളുടെ നൈപുണ്യ വികസനവും ജീവിതോപാധിയും ലക്ഷ്യംവച്ച് നടപ്പിലാക്കുന്ന പദ്ധതി- ഗോത്ര ജീവിക 


27. എഴുത്തച്ഛൻ പുരസ്കാരം 2020- പോൾ സക്കറിയ


28. ISRO- യുടെ ഏത് ബഹിരാകാശ ദൗത്യമാണ് ആദ്യ മായി "solar proton events' കണ്ടെത്തിയത്- ചന്ദ്രയാൻ- 2


29. 'IVERT സ്കീം' ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ്- കുടിയേറ്റം (Immigration)


30. ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയ റെയിൽവേ- നീലഗിരി മൗണ്ടൻ റെയിൽവേ


31. NFT(Non Fungible Tokens) എന്ന പുതിയ സാങ്കേതിക വിദ്യ വഴി ഒരു കോടി രൂപയ്ക്ക് വിറ്റ രാജാ രവിവർമ്മയുടെ ചിത്രങ്ങൾ- കാമിനി, ചെരിഞ്ഞുകിടക്കുന്ന നായർസ്ത്രീ 


32. അടുത്തിടെ കണ്ടെത്തിയ 780ജി ഏത് അവയവ വുമായി ബന്ധപ്പെട്ട കൃത്രിമ ഉപകരണം ആണ്- പാൻക്രിയാസ് 


33. റോഡ് സുരക്ഷയെ സംബന്ധിച്ച് സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയുടെ അധ്യക്ഷൻ- ജസ്റ്റിസ് AM സപ്രേ 


34. ബഹുഭാഷാ വാദത്തെയും സാംസ്കാരിക വൈവിധ്യത്തെയും പ്രാത്സാഹിപ്പിക്കുന്നതിനായി കേന്ദ് വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ച  ക്യാമ്പയിൻ- ഭാഷ സർട്ടിഫിക്കറ്റ് സെൽഫി 


35. ജീവിതശൈലി രോഗങ്ങളെ കുറിച്ച് പൊതു ജന ങ്ങൾക്ക് അവബോധം സ്യഷ്ടിക്കാനായി "രോഗമില്ലാത്ത ഗ്രാമം" പദ്ധതി നടപ്പിലാക്കിയ ബ്ലോക്ക് പഞ്ചായത്ത്- പാറശ്ശാല (തിരുവനന്തപുരം) 


36. ഏത് ആഫ്രിക്കൻ രാജ്യത്ത് പ്രസിഡന്റ് പദവി വഹിക്കുന്ന ഇന്ത്യൻ വംശജനാണ് വേവൽറാംകലവാൻ- സെയ്ഷെൽസ് 


37. 2021- ൽ ഓസ്സറിലെ വിദേശഭാഷാ വിഭാഗത്തിലേക്കുള്ള ഇന്ത്യയുടെ ദൗദ്യോഗിക

എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമ- ജല്ലിക്കട്ട് 

  • ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്തത്. 
  • മലയാളത്തിൽനിന്ന് ഓസ്തർ വിദേശ ഭാഷാ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മൂന്നാമത്തെ ചിത്രമാണ് ജല്ലിക്കട്ട്. ഗുരു (1997), ആദാമിന്റെ മകൻ അബു (2011) എന്നിവയാണ് മറ്റ് സിനിമകൾ. 
  • ആദ്യമായി ഓസ്തറിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ഇന്ത്യൻ സിനിമ "മദർ ഇന്ത്യ' (1955) സംവിധാനം- മെഹ്ബൂബ്ഖാൻ 
  • 2022- ലെ ഇന്ത്യയുടെ ഔദ്യോഗിക എൻട്രി "കൂഴാങ്കൽ' (തമിഴ്) 

38. 2020- ൽ International Book of Records- ന്റെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരി എന്ന അംഗീകാരം ലഭിച്ചു. ഏഴുവയസ്സുകാരിയായ ഇന്ത്യൻ പെൺ കുട്ടി- അഭിജിത് ഗുപ്ത 

  • Asia Book of Records on Grand Master of writing എന്ന ബഹുമതിയും ലഭിച്ചിരുന്നു.  
  • ഗാസിയാബാദുകാരിയായ അഭിജിത അടുത്തിടെ പ്രസിദ്ധപ്പെടുത്തിയ കൃതിയാണ് Happiness All Around. 

39. 2020- ലെ യു.എസ്. പ്രസിഡന്റ് തിരഞ്ഞടുപ്പിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ വെച്ച് വോട്ട് രേഖപ്പെടുത്തിയ വനിത- കേറ്റ് റുബിൻസ് മ

  • നാസയുടെ ബഹിരാകാശ സഞ്ചാരിയായിരിക്കവെയാണ് അവർ ബഹിരാകാശത്തു വെച്ച് വോട്ടുചെയ്തത്. 

40. കേരളത്തിൽ നടന്ന ഏത് ചരിത്രസംഭവ ത്തിന്റെ തുടക്കത്തിനാണ് 2021 ഓഗസ്റ്റ് 20- ന് 100 വർഷം പൂർത്തിയായത്- മലബാർ കലാപം

  • ഏറനാട്, വള്ളുവനാട് പ്രദേശങ്ങളിൽ 1921 ഓഗസ്റ്റ് 20- ന് ആരംഭിച്ച കലാപം. 1922 ഫെബ്രുവരിയോടെ അവസാനിച്ചു. 
  • ആലി മുസല്യാർ, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയവരായിരുന്നു നേതാക്കൾ.
  • കലാപവുമായി ബന്ധപ്പെട്ട് ദുരന്ത സംഭവമാണ് വാഗൺ ട്രാജഡി. പൂക്കോട്ടൂർ യുദ്ധവും ഇതുമായി ബന്ധപ്പെട്ടതാണ്. 
  • ’മലബാർ കലാപം' എന്ന കൃതി രചിച്ചത് കെ. മാധവൻനായർ. കലാപത്തിന് സാക്ഷിയാവുകയും പീഡനങ്ങൾക്ക് ഇരയാവുകയും ചെയ്ത മോഴികുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് രചിച്ച കൃതിയാണ് 'ഖിലാഫത്ത് സ്മരണകൾ', 
  • കുമാരനാശാന്റെ 'ദുരവസ്ഥ', ഉറൂബിന്റെ "സുന്ദരികളും സുന്ദരന്മാരും' തുടങ്ങിയവയും മലബാർ കലാപവുമായി ബന്ധപ്പെട്ട സാഹിത്യകൃതികളാണ്

No comments:

Post a Comment