1. 2022 മാർച്ചിൽ എയർ ഇന്ത്യയുടെ ചെയർമാനായി നിയമിതനായത്- എൻ. ചന്ദ്രശേഖരൻ
2. 2022- ലെ ദേശീയ വാക്സിനേഷൻ ദിനത്തിന്റെ പ്രമേയം- "Vaccines Work for all'
3. വ്യാവസായിക ഉല്പന്നങ്ങൾക്കായുള്ള L&T- യുടെ സമ്പൂർണ്ണ ഇ - കൊമേഴ്സ് പ്ലാറ്റ്ഫോം- L&T SuFin
4. 2022 മാർച്ചിൽ സൈനിക ഉപഗ്രഹമായ 'നൂർ 2' വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച രാജ്യം- ഇറാൻ
5. ഇന്ത്യയിലെ ആദ്യ വേൾഡ് പീസ് സെന്റർ നിലവിൽ വരുന്നത് - ഗുരുഗ്രാം (ഹരിയാന)
6. 2022 ഏപ്രിലിൽ പുറത്തിറങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടു പതിറ്റാണ്ടിലെ രാഷ്ട്രീയ ജീവിതം വിവരിക്കുന്ന പുസ്തകം- 'മോദി@20 : ഡ്രീംസ് മീറ്റ് ഡെലിവറി'
7. അധ്യയന ഗവേഷണ മേഖലകളിലെ മികവിന് ഫ്രഞ്ചുസർക്കാർ നൽകുന്ന 'ഷെവലിയർ ഓഫ് ദ ഓർഡർ ഓഫ് അക്കാദമിക് പാംസ്' ബഹുമതി ലഭിച്ച വ്യക്തി- നളിനി ജെ.തമ്പി (പോണ്ടിച്ചേരി സർവകലാശാല പ്രൊഫസർ)
8. 2022 മാർച്ച് 23- ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് അനാഛാദനം ചെയ്യുന്ന പ്രതിമ- സി.വി.രാമൻപിള്ള (മലയാള നോവൽ സാഹിത്യകാരൻ)
9. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പുതിയ ലോഗോയിൽ ഗുരുവിന്റെ രേഖാചിത്രത്തോടൊപ്പം പ്രകാശനം ചെയ്ത ഗുരുവചനം- വിദ്യകൊണ്ട് സ്വതന്ത്രരാകുക
10. 2022- ൽ നടക്കുന്ന 44-ാമത് ലോക ചെസ് ഒളിംപ്യാഡിന് വേദിയാകുന്ന രാജ്യം- ഇന്ത്യ
- ഇന്ത്യയിലെ മഹാബലിപുരത്താണ് ഒളിംപ്യാഡ് നടക്കുക
- ലോക ചെസ് ഒഴിംപ്യാഡിന് ഇന്ത്യ വേദിയാകുന്നത് ചരിത്രത്തിലാദ്യം
11. രാജ്യാന്തര ഇസ്ലാം വിദ്വേഷ വിരുദ്ധ ദിനമായി ആചരിക്കുവാൻ ഐക്യരാഷ്ട്ര സംഘടന തീരുമാനിച്ചത്- മാർച്ച് 15
12. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷി ദ് പീപ്പിൾ സംഘടനയുടെ പ്രഥമ പുരസ്കാരം ലഭിച്ച വ്യക്തികൾ- സാറാ ജോസഫ് ('ബുധിനി' എന്ന നോവലിന്), സംഗീത് ശ്രീനിവാസൻ ('ബുധിനി' ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്)
13. 2022- ലെ രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രം- രഹന മറിയം നൂർ
- ഓസ്കാർ നോമിനേഷൻ, കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ആദ്യ ബംഗ്ലാദേശ് ചിത്രം തുടങ്ങിയവയാണ്.
- സംവിധായകൻ- അബ്ദുള്ള മുഹമ്മദ് സാദാണ്.
- മുഖ്യ അതിഥി- അനുരാഗ് കശ്യപ് (ബോളിവുഡ് സംവിധായകൻ)
14. ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്കാരം 2022- ൽ ലഭിച്ച പിന്നണി ഗായിക- കെ.എസ്.ചിത്ര
15. 2022- ലെ World Consumer Rights day (March 15) theme- "fair digital finance"
16. എഴുപത്തഞ്ചാമത് BAFIA അവാർഡ്സിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചത്- ദ് പവർ ഓഫ് ദ് ഡോഗ്
- ദ് പവർ ഓഫ് ദ് ഡോഗ് സംവിധാനം ചെയ്ത്- Jane campion ആണ് മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചു
- മികച്ച നടൻ- വിൽ സ്മിത്ത് (ചിതം- കിങ് റിച്ചഡ്)
- മികച്ച നടി- ജൊവാന സ്കാൻലൻ (ചിത്രം- ആഫ്റ്റർ ലവ്)
17. അടുത്തിടെ എയർ ഇന്ത്യയുടെ സ്വതന്ത്ര ഡയറക്ടറായി നിയമിതയായത്- ആലീസ്. ജി. വൈദ്യൻ
18. അടുത്തിടെ അന്തരിച്ച വിദ്യാഭ്യാസ പ്രവർത്തകയും ജെൻഡർ വിദഗ്ധയുമായ വ്യക്തി- മീനസ്വാമി നാഥൻ
19. സാഹിതീ സംഗമവേദിയുടെ മാധവിക്കുട്ടി സ്മാരക പുരസ്കാരത്തിന് അർഹനായത്- യു. കെ. കുമാരൻ (കണ്ടു കണ്ടിരിക്കെ എന്ന നോവലിന്)
- മികച്ച നോവലിനുള്ള പുനത്തിൽ കുഞ്ഞബ്ദുള്ള അവാർഡിന് അർഹനായത്- രവി വർമ്മ തമ്പുരാൻ (മുടിച്ച് എന്ന നോവലിന്)
- പ്രദീപ് കുറത്തിയാടൻ സ്മാരക അവാർഡ് ലഭിച്ചത്- ജലജ പ്രസാദിൻറെ മൗനത്തിൻറെ ഓടാമ്പൽ എന്ന കവിതാ സമാഹാരം
20. സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സർക്കാരിൻറെ വയോ സേവന ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡിന് അർഹരായവർ- കലാമണ്ഡലം ക്ഷേമാവതി, നിലമ്പൂർ ആയിഷ
21. അടുത്തിടെ എയർ ഇന്ത്യയുടെ ചെയർമാനായി നിയമിതനായത്- ച. ചന്ദ്രശേഖരൻ
22. ഔദ്യോഗിക രേഖകളിൽ വിദ്യാർത്ഥികളുടെ പേരിനൊപ്പമുള്ള ഇനീഷ്യൽ മാത്യഭാഷയിൽ തന്നെ എഴുതണമെന്ന് നിയമം നിലവിൽ വരുന്നത് ഏത് സംസ്ഥാനത്തിലാണ്- തമിഴ്നാട്
23. 2022- ൽ പെൻ പുരസ്കാരം ലഭിച്ചത് ആർക്കാണ്- സേഡി സ്മിത്ത്
- പെൻ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിയാണ്.
24. നെതർലാൻഡ് നയതന്ത്ര പ്രതിനിധിയായി 2022 മാർച്ചിൽ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജ- ഷിഫാലി റസ്ദാൻ ദുഗ്ഗൽ
25. ഏകദിന ലോകകപ്പുകളിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന വനിതാ താരം- ജുലൻ ഗോസ്വാമി
26. 2022- ലെ കേരളാ ബജറ്റ് അവതരിപ്പിച്ചത് ആരാണ്- കെ.എൻ ബാലഗോപാൽ (നിലവിലെ സംസ്ഥാന ധനകാര്യ മന്ത്രി)
- 2022- ലെ കേരളാ ബജറ്റ് അവതരിപ്പിച്ചത് എന്നാണ്- 2022 മാർച്ച് 11- ന്
27. 2022 മാർച്ചിൽ ഇൻഷുറൻസ് റെഗുലേറ്ററി ഓഫ് ഇന്ത്യയുടെ (IRDAI) ചെയർമാനായി സ്ഥാനമേറ്റത്- ദേബാശിഷ് പാണ്ഡെ
28. 2022- ലെ കോച്ച് ഗവേണൻസ് ഇൻഡക്സിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം- ആന്ധ്രപ്രദേശ്
29. തൊഴിലാളി ക്ഷേമനിധി ബോർഡ് വിവിധ ജില്ലകളിലായി നടപ്പാക്കുന്ന ഭവന പദ്ധതി- ഒരു തൊഴിലാളിക്ക് ഒരു വീട്
30. ഡിജിറ്റൽ പെയ്മെൻറ് കോൾ സംബന്ധിച്ച സംശയങ്ങൾ പരിഹരിക്കുന്നതിനായി ആർബിഐ ആരംഭിച്ച 'ഡിജിസാത്തി' പദ്ധതിയുടെ ഹെൽപ്പ് ലൈൻ നമ്പർ- 14431
31. കോവിഡ്- 19 വകഭേദമായ ഒമിക്രോൺ (Omicron) ഇന്ത്യയിൽ ആദ്യമായി സ്ഥിരീകരിച്ചത് ഏത് സംസ്ഥാനത്താണ്- കർണാടക
- ലോകത്ത് ആദ്യമായി ഒമിക്രോൺ സ്ഥിരീ കരിച്ചത് ദക്ഷിണാഫ്രിക്കയിലാണ്
- കേരളത്തിൽ ആദ്യമായി ഒമിക്രോൺ കണ്ടെത്തിയത് എറണാകുളം ജില്ലയിലാണ്
32. 2021- ൽ ഏത് രാജ്യമാണ് ദേശീയപതാകയുടെ നിറം മാറ്റിയതായി
ഔദ്യോഗികമായി പ്രഖ്യാപിച്ചത്- ഫ്രാൻസ്
- പതാകയിലെ ഇളംനീലനിറമുള്ള ഭാഗം കടുംനീലനിറമാക്കി.
- ഫ്രഞ്ച് വിപ്ലവം, ലോകമഹായുദ്ധങ്ങൾ എന്നിവയിൽ പോരാടിയ ഫ്രഞ്ച് യോദ്ധാക്കളോടുള്ള ആദരസൂചകമായാണ് പതാകയുടെ നിറം മാറ്റിയത്.
33. 2021- ലോക ഭിന്നശേഷി ദിനം (International Day of Persons with Disabilities) ആചരിച്ചത് എന്നാണ്- ഡിസംബർ 3
- ’കോവിഡനന്തര പരിമിതികളോട് പോരാടുന്ന ഭിന്നശേഷിക്കാരുടെ സാമൂഹിക പങ്കാളിത്തവും നേതൃപാടവവും പ്രോത്സാഹിപ്പിക്കുക' എന്നതായിരുന്നു 2021- ലെ ഭിന്നശേഷിദിനപ്രമേയം.
34. അന്താരാഷ്ട്ര നാണയനിധിയിൽ മലയാളിയായ ഗീതാ ഗോപിനാഥ് ഇപ്പോൾ വഹിക്കുന്ന പദവി- ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ
- 2018- ൽ ചീഫ് ഇക്കണോമിസ്റ്റായി ചുമതലയേറ്റ ഗീത 2022 ജനുവരി 21- നാണ് IMF- ലെ രണ്ടാമത്തെ വലിയ തസ്തികയായ ഫസ്റ്റ് ഡെപ്യൂട്ടി എം.ഡി. പദവിയിലെത്തിയത്.
- കണ്ണൂർ സ്വദേശിനിയായ ഇവർക്ക് നിലവിൽ യു.എസ്.പൗരത്വമാണുള്ളത്.
35. ഭൂമി അഭിമുഖീകരിക്കുന്ന ഗുരുതരപ്രതിസന്ധികളെപ്പറ്റി പരാമർശിക്കുന്ന ഒരു റിപ്പോർട്ട് 2021 ഓഗസ്റ്റിൽ യു.എൻ. സെക്രട്ടറി ജനറൽ അന്തോണിയോ ഗുട്ടെറസ് പുറത്തിറക്കി. ഐക്യരാഷ്ട്രസഭയുടെ ഏത് സമിതിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്- ഐ.പി.സി.സി. (Intergovernmental Panel on Climate Change)
- കാലാവസ്ഥാവ്യതിയാനത്തിന്റെ ശാസ്ത്രീയ വശങ്ങൾ വിലയിരുത്തുന്നതിനായി 1988- ൽ രൂപവത്കരിച്ച സമിതിയാണ് IPCC. ആസ്ഥാനം ജനീവ.
- ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ 234 ശാസ്ത്രജ്ഞർ ചേർന്ന് 4000 പേജുകളിലായി തയ്യാറാക്കിയ റിപ്പോർട്ട് ‘മനുഷ്യരാശിക്കുള്ള അടിയന്തര മുന്നറിയിപ്പ്' എന്ന നിലയിലാണ് സെക്രട്ടറി ജനറൽ പുറത്തിറക്കിയത്.
36. ഏത് രാജ്യത്തിന്റെ പിറവിക്കു വഴിതെളിച്ച യുദ്ധത്തിന്റെ ആരംഭത്തിനാണ് 2021 ഡിസംബർ മൂന്നിന് 50 വർഷം തികഞ്ഞത്- ബംഗ്ലാദേശ്
- 1971 ഡിസംബർ മൂന്നിനാണ് പാകിസ്താൻ "ഓപ്പറേഷൻ ചെങ്കിസ്ഖാൻ' എന്ന പേരിൽ ഇന്ത്യൻ പ്രദേശങ്ങൾ ആക്രമിച്ചത്. ഇതേദി വസംതന്നെയാണ് ഇന്ത്യ പാകിസ്താനുമായി ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചത്.
- 13 ദിവസം നീണ്ട യുദ്ധത്തിനൊടുവിൽ 1971 ഡിസംബർ 16- ന് പാകിസ്താൻ കീഴടങ്ങിയതോടെ യുദ്ധം അവസാനിച്ചു. ഈ യുദ്ധത്തോടെയാണ് കിഴക്കൻ പാകിസ്താൻ ബംഗ്ലാദേശ് എന്നപേരിൽ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കപ്പെട്ടത്.
- 1971-ലെ ഇന്തോ- പാക് യുദ്ധകാലത്ത് ഇന്ത്യയിൽ പ്രധാനപദവികൾ വഹിച്ചിരുന്ന വർ: വി.വി. ഗിരി (രാഷ്ട്രപതി), ഇന്ദിരാഗാന്ധി (പ്രധാനമന്ത്രി), ജഗ്ജീവൻ റാം (പ്രതിരോധ മന്ത്രി), സ്വരൺസിങ് (വിദേശകാര്യമന്ത്രി), സാം മനേക്ഷാ (കരസേനാ മേധാവി), പ്രതാപചന്ദ്ര ലാൽ (വ്യോമസേനാ മേധാവി), എസ്.എം. നന്ദ (നാവികസേനാ മേധാവി).
37. ഇന്ത്യയിലാദ്യമായി ആഴക്കടൽ മത്സ്യബന്ധനത്തിന് ലൈസൻസ് നേടിയ വനിത- രേഖാ കാർത്തികേയൻ
- തൃശ്ശൂർ ചാവക്കാട് സ്വദേശിനിയാണ്
38. 2022- ൽ പുല്ലാങ്കുഴൽ പ്രതിഭ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് നേടിയ പ്രശസ്ത സരോദ് വാദകൻ- ഉസ്താദ് അംജദ് അലിഖാൻ
39. മൈക്രോസോഫ്റ്റ് കോർപ്പറേഷൻറെ ഇന്ത്യയിലെ ഏറ്റവും വലിയ ഡേറ്റാ സെൻറർ നിലവിൽ വരുന്നത്- ഹൈദരാബാദ്
40. 2022- ലെ 'DefExpo'- ന്റെ വേദി- ഗാന്ധിനഗർ, ഗുജറാത്ത്
No comments:
Post a Comment