Tuesday, 29 March 2022

Current Affairs- 29-03-2022

1. 2008- നു ശേഷം വാങ്ങിയ വയലിൽ വീട് നിർമിക്കൽ നിരോധിച്ച് വിധി പ്രസ്താവിച്ച ഹൈക്കോടതി- കേരള ഹൈക്കോടതി


2. ഓൺലൈൻ ഗെയിമുകളുടെയും അശ്ലീല സൈറ്റുകളുടെയും അടിമകളായ കുട്ടികളുടെ സുരക്ഷയ്ക്കായി കേരള പോലീസ് ആരംഭിക്കുന്ന ഡീ-അഡിക്ഷൻ കേന്ദ്രം- Digital de-addiction centres, D-Dad 


3. ഇന്ത്യയിൽ ക്ഷയ രോഗവ്യാപനം ഏറ്റവും കൂടുതൽ ഉള്ളത്- ഡൽഹി 


4. 2022 BiMSTEC ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം- ശ്രീലങ്ക 


5. റിസർവ് ബാങ്ക് ഇന്നൊവേഷൻ ഹബ്ബിന്റെ ആദ്യ ചെയർപേഴ്സൺ ആരാണ്- സേനാപതി ക്രിസ് ഗോപാലകൃഷ്ണൻ


6. ദീക്ഷ, സ്വയം, നിഷ്ഠ എന്നിവ ഏത് കേന്ദ്ര മന്ത്രാലയ ത്തിന്റെ സംരംഭങ്ങളാണ്- വിദ്യാഭ്യാസ മന്ത്രാലയം


7. ഗോദാവരി നദിയിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്ന വിവിധോദ്ദേശ്യ ജലസേചന പദ്ധതി- പോളവാരം പദ്ധതി 


8. ഇന്ത്യയിൽ ക്ഷയ രോഗവ്യാപനം ഏറ്റവും കുറവുള്ള സംസ്ഥാനം- കേരളം  


9. ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർപേഴ്സൺ ആയി നിയമിതനായത്- സയ്യിദ ഷഹ്സാദി 


10. ഇന്ത്യയുടെ ആദ്യത്തെ സോളാർ ബഹിരാകാശ ദൗത്യവുമായി ബന്ധപ്പെട്ട് ഡാറ്റയ്ക്കായുള്ള വെബ് അധിഷ്ഠിത ഇന്റർഫേസ് ആയ കമ്മ്യൂണിറ്റി സർവീസ് സെന്ററിന്റെ പേരെന്താണ്- ആദിത്യ എൽ1 സപ്പോർട്ട് സെൽ


11. 2022- ലെ ആബേൽ സമ്മാനം നേടിയ അമേരിക്കൻ ഗണിതശാസ്ത്രജ്ഞൻ- ഡെന്നിസ് പാർനെൽ സള്ളിവൻ


12. 2022- ലെ തനിമസാഹിത്യ പുരസ്കാരം നേടിയത് ആരാണ്- അംബികാസുതൻ മാങ്ങാട് 


13. 2022- ൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻറെ ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചത് ഏത് സംസ്ഥാനത്തിനാണ്- കേരളം


14. വ്യാജപ്രചാരണങ്ങൾ തടയാൻ നടപടിയെടുക്കാത്തതിനെ തുടർന്ന് ഏത് രാജ്യത്തിലെ സുപ്രീം കോടതിയാണ് മെസ്സേജിങ് ആപ്പായ ടെലിഗ്രാം 2022 മാർച്ചിൽ നിരോധിച്ചത്- ബ്രസീൽ


15. 2022- ലെ ലോക ജല ദിനവുമായി ബന്ധപ്പെട്ട കേരളത്തിലെ 44 നദികളിലെ ജലം നിറച്ച കുടവുമായി സംസ്ഥാന ജലജീവൻ മിഷൻ നടത്തുന്ന യാത്രയുടെ സന്ദേശം- ജലം ജീവനാണ്


16. 2022 ലോക ജലദിന പ്രമേയം- ഭൂഗർഭജല സംരക്ഷണം (Ground water- Making the invisible visible)


17. 2022 മാർച്ചിൽ ഇ- വിധാൻ സഭ പദ്ധതി നടപ്പിലാക്കി ഇന്ത്യയിലെ ആദ്യ പേപ്പർലെസ് അസംബ്ലിയായ സംസ്ഥാനം- നാഗാലാൻഡ്


18. നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന് സംഘടിപ്പിക്കുന്ന ജനകീയ നീർച്ചാൽ ശുചീകരണ യജ്ഞം- ഇനി ഞാനൊഴുകട്ടെ 


19. 2022 മാർച്ചിൽ ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ മുൻ ഇന്ത്യൻ താരം- എംഎസ് ധോണി 


20. ഏത് രാജ്യത്തിലെ പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതിയാണ് ബ്ലൂ ഹൗസ്- ദക്ഷിണ കൊറിയ


21. ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾക്ക് ഗോൾഡ് കാറ്റഗറിയിൽ കേന്ദ്ര സർക്കാരിന്റെ പുരസ്കാരം 2022- ൽ ലഭിച്ച കേരളത്തിലെ ജില്ലകൾ- മലപ്പുറം, വയനാട് 


22. ഓൺലൈൻ പഠനോപകരണങ്ങളുടെ ലഭ്യതയില്ലായ്മ മൂലം ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാർത്ഥികൾ നേരിടുന്ന ഡിജിറ്റൽ അന്തരം മറികടക്കാനായി എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല നടപ്പിലാക്കുന്ന പദ്ധതി- സമത്വ 


23. മനുഷ്യക്കടത്ത് തടയുന്നതിനുവേണ്ടി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ആരംഭിച്ച പദ്ധതി- ഓപ്പറേഷൻ Aahat


24. 'RAFA- My story' ഏത് പ്രശസ്ത കായിക താരത്തിന്റെ ആത്മകഥയാണ്- റാഫേൽ നദാൽ 

25. 'Unfilled Barrels : India's Oil Story' രചയിതാവ്- റിച്ച മിശ്ര


26. 2022- ലെ BIMSTEC (Bay of Bengal Initiative for Multi-Sectoral Technical and Economic Cooperation) ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം- ശ്രീലങ്ക


27. 2022 മാർച്ചിൽ 2-ാമത് ഇന്ത്യൻ ഗ്രാൻഡ് പ്രിക്സിൽ പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ ദേശീയ റെക്കോർഡോടെ സ്വർണം നേടിയ താരം- അവിനാഷ് സാബ്ലേ 


28. ഇന്ത്യൻ മെറ്റീരിയോളജിക്കൽ സൊസൈറ്റിയുടെ സർ ഗിൽബർട്ട് വാക്കർ പുരസ്കാരം നേടിയ പ്രശസ്ത കാലാവസ്ഥാ ശാസ്ത്രജ്ഞൻ- പി.വി ജോസഫ് 


29. കുടുംബശ്രീ - ദേശീയ നഗര ഉപജീവന മിഷൻ സ്പാർക്ക് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയ സംസ്ഥാനം- കേരളം (സമ്മാനം 20 കോടി രൂപ)  


30. അടുത്തിടെ ഉത്തര കൊറിയ പരീക്ഷിച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ- ഹ്വാസോങ് 17 


31. സംസ്ഥാനങ്ങളുടെ കയറ്റുമതി തയാറെടുപ്പ് സുചികയിൽ കേരളത്തിന്റെ സ്ഥാനം- 16 (ഒന്നാമത്- ഗുജറാത്ത്) 


32. മുല്ലപ്പെരിയാർ മേൽനോട്ട സമിതി ചെയർമാൻ- ഗുൽഷൻ രാജ് (ആകെ 3 അംഗങ്ങൾ) 


33. 2008- നു ശേഷം വാങ്ങിയ വയൽ വീടു നിർമിക്കാൻ നികത്താനാകില്ല. എന്ന സുപ്രധാന വിധി പ്രസ്താപിച്ച ഹൈക്കോടതി- കേരള ഹൈക്കോടതി



34. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളികൾ ആരോക്കെ- എ എ റഹീം, ജെബി മേത്തർ, പി സന്തോഷ് കുമാർ 


35. 'IQAir' മാർച്ച് 22- ന് പുറത്തുവിട്ട ലോക വായു നിലവാര റിപ്പോർട്ട് 2021 പ്രകാരം വായു മലിനീകരണം ഏറ്റവും രൂക്ഷമായ രാജ്യ തലസ്ഥാന നഗരങ്ങളിൽ ഒന്നാമത് എത്തിയത്- ഡൽഹി


36. National TB Elimination Program (NTEP)- ൽ സ്വർണ്ണ മെഡൽ നേടിയ കേരളത്തിലെ ജില്ലകൾ- മലപ്പുറം,വയനാട് 


37. ഈയിടെ ഭൗമ സൂചിക പദവി ലഭിച്ച തമിഴ്നാട്ടിലെ സംഗീത ഉപകരണം- നരസിംഗപ്പേട്ടെ നാദസ്വരം 


38. പൂർണമായും കടലാസ് രഹിതമാക്കാൻ നാഷണൽ  e-വിധാൻ ആപ്ലിക്കേഷൻ (NeVA) പ്രോഗ്രാം നടപ്പിലാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാന അസംബി- നാഗാലാൻഡ് 


39. ഇന്ത്യയിലാദ്യമായി ഹരിതവും ശുദ്ധവുമായ ഇന്ധന വികസന ത്തിന്റെ ഭാഗമായി ഹരിത ഹൈഡ്രജൻ അധിഷ്ഠിത 50Kw മൈക്രോ ഗ്രേഡ് സ്ഥാപിക്കുന്നത്- NTPC സിംഹാദ്രി 


40. ഇന്ത്യയിലെ 1340-ാമത്തെ പക്ഷിയിനമായി (Bird species) പ്രഖ്യാപിക്കപ്പെട്ട ത്രീ  ബാൻഡഡ് റോസഫിഞ്ചിനെ (Three banded Rosefinch) കണ്ടെത്തിയ സംസ്ഥാനം- അരുണാചൽ പ്രദേശ്

No comments:

Post a Comment