Thursday, 31 March 2022

Current Affairs- 31-03-2022

1. സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക് കേരള സാഹിത്യ വേദിയുടെ സാഹിത്യ ശ്രേഷ്ഠ പുരസ്കാരം ലഭിച്ച വ്യക്തി- AK പുതുശ്ശേരി 


2. ചരിത്രത്തിലാദ്യമായി കലാകാരന്മാരുടെ ഡയറക്ടറി തയ്യാറാക്കിയത്- ലളിതകലാ അക്കാദമി


3. 2022- ലെ BIMSTEC ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം- ശ്രീലങ്ക


4. വിംഗ്സ് ഇന്ത്യയുടെ 2022- ലെ 'കോവിഡ് ചാമ്പ്യൻ പുരസ്കാരം നേടിയത്- കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (CIAL)


5. പ്രതിരോധ മന്ത്രാലയത്തിലെ ഉപദേഷ്ടാവായി നിയമിച്ചത്- ലെഫ്റ്റനന്റ് ജനറൽ വിനോദ് ജി ഖണ്ഡാരെ


6. 'Unfilled Barrels : India's oil story' എന്ന പുസ്ത രചയിതാവ്- റിച്ച മിശ


7. അടുത്തിടെ അന്തരിച്ച രമേഷ് ചന്ദ്ര ലഹോട്ടി ഇന്ത്യയുടെ മുൻ ______ ആയിരുന്നു- ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് 


8. 2022- ലെ വി.ബാലറാം സ്മൃതി പുരസ്കാരം ലഭിച്ച വ്യക്തി- കെ മുരളീധരൻ


9. 2022- ലെ ദേശീയ നഗര ഉപജീവനമിഷൻ സ്പാർക്ക് റാങ്കിംഗിൽ ഒന്നാമതെത്തിയ കരസ്ഥമാക്കിയ സംസ്ഥാനം- കേരളം


10. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ഹ്വാസോങ് 17 വിജയകരമായി പരീക്ഷിച്ച രാജ്യം- ഉത്തരകൊറിയ


11. 2022 മാർച്ചിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർപേഴ്സനായി ചുമതലയേറ്റത്- സയ്യിദ ഷഹ്സാദി 


12. 14-ാമത് ബ്രിക്സ് ഉച്ചകോടിയുടെ വേദി- ബെയ്ജിങ്, ചൈന


13. UNEP (United Nations Environment Programme) പുറത്തിറക്കിയ Annual Frontier Report- 2022 പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ശബ്ദമലിനീകരണം ഉള്ള നഗരം- ധാക്ക (ബംഗ്ലാദേശ് തലസ്ഥാനം) 


14. ഇന്ത്യയിലെ ആദ്യ Vertical Lifting Bridge- പാമ്പൻ പാലം 


15. 36 വർഷത്തിന് ശേഷം ലോകകപ്പ് ഫുട്ബോളിന് യോഗ്യത നേടുന്ന രാജ്യം- കാനഡ 


16. ഇന്ത്യയിൽ മുൻ പ്രധാനമന്ത്രിമാരുടെ മ്യൂസിയം നിലവിൽ വരുന്ന നഗരം- ഡൽഹി 


17. കുഞ്ചൻ നമ്പ്യാർ സ്മാരക സമിതിയുടെ 2021- ലെ കുഞ്ചൻ നമ്പ്യാർ പുരസ്കാരത്തിന് അർഹനായ തുള്ളൽ കലാകാരൻ- സി.ബാലകൃഷ്ണൻ  


18. ഇന്ത്യയിൽ ആദ്യമായി steel റോഡ് നിർമിച്ച നഗരം- സൂററ്റ് 


19. 2022- ലെ സ്വിസ് ഓപ്പൺ വനിത സിഗിൾസ് ബാഡ്മിന്റൺ ജേതാവ്- പി വി സിന്ധു 


20. 2022- ലെ "പ്രസിഡന്റ് സ് കളർ” ബഹുമതി നേടിയ ഇന്ത്യയിലെ സ്ഥാപനം- INS വൽസുര


21. അടുത്തിടെ പുറത്തിറങ്ങിയ 'wrist Assured An Autobiography' ഏത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റേതാണ്- Gundappa Ranganatha Vishwanaath


22. അടുത്തിടെ യുണൈറ്റഡ് നേഷൻസ് അഡൈ്വസറി ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ സാമ്പത്തിക വിദഗ്ധ- ജയന്തി ഘോഷ്


23. 2022- ലെ sportstar Aces Awards- ൽ സ്പോർട്സ് സ്റ്റാർ ഓഫ് ദ ഇയർ (male) പുരസ്കാരം നേടിയ ഒളിമ്പിക് സ്വർണമെഡൽ ജേതാവ്- നീരജ് ചോപ്ര  


24. സ്പോർട്സ് സ്റ്റാർ ഓഫ് ദ ഇയർ (female) പുരസ്കാരം നേടിയത്- മീരാഭായ് ചാനു 


25. അടുത്തിടെ ഭൗമസൂചിക പദവി ലഭിച്ച (GI Tag) ലഭിച്ച തിഴ്നാട്ടിലെ സംഗീത ഉപകരണം- Narasingapettai Nagaswaram


26. 2022- ലെ ലോക ക്ഷയരോഗ ദിനത്തിൻറെ (March 24) പ്രമേയം- Invest to End TB. Save lives


27. അടുത്തിടെ അന്തരിച്ച യു.എസിലെ ആദ്യ വനിതാ സ്റ്റേറ്റ് സെക്രട്ടറി- മഡലിൻ ഓൾബ്രെറ്റ് (1997 മുതൽ 2001 വരെയാണ് സ്റ്റേറ്റ് സെക്രട്ടറി പദവി വഹിച്ചത്)


28. 2022- ലെ കലാസാഹിത്യ വേദി കേരളയുടെ പതിമൂന്നാമത് തനിമ പുരസ്കാരത്തിനർഹനായത്- അംബികാസുതൻ മാങ്ങാട്


29. 2021 -ലെ വിശ്വസുന്ദരിപ്പട്ടം നേടിയ ഇന്ത്യക്കാരി- ഹർനാസ് സന്ധു  

  • സുസ്മിതാസെൻ (1994), ലാറാദത്ത് (2000) എന്നിവരാണ് ഇതിനുമുമ്പ് ഈ നേട്ടം സ്വന്ത മാക്കിയ ഇന്ത്യക്കാർ. ചണ്ഡീഗഢ് (പഞ്ചാബ്) സ്വദേശിനിയാണ് 21 കാരിയായ ഹർനാസ്

30. എത്രാമത് ജെ.സി. ഡാനിയേൽ പുരസ്കാര മാണ് പി. ജയചന്ദ്രന് ലഭിച്ചത്- 28-ാമത് 

  • അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം. 2019- ലെ ജേതാവ് ഹരിഹരൻ. 

31. കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം ബാധിച്ചുള്ള ആദ്യമരണം സംഭ വിച്ചത് ഏത് രാജ്യത്താണ്- ബ്രിട്ടൺ 


32. വാരാണസിയിൽ കാശിവിശ്വനാഥ ക്ഷേത്ര സമുച്ചയത്തെയും ഗംഗാനദിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇടനാഴിയുടെ പേര്- KashiDham 

  • ബനാറസ്, കാശി എന്നീ പേരുകളിലും അറിയപ്പെടുന്ന വാരാണസി 'ഇന്ത്യയുടെ ആത്മീയ തലസ്ഥാനം' എന്ന് വിശേഷിപ്പിക്കപ്പെടുന്നു. 

33. ഐക്യരാഷ്ട്രസഭയുടെ ഏജൻസിയായ യുനിസെഫിന്റെ പുതിയ മേധാവി- കാതറീൻ റസൽ 


34. 2021 ഡിസംബറിൽ ബഹിരാകാശത്തത്തിയ 74 കാരിയായ ലോറ ഷെപ്പേർഡ് ചർച്ചിയുടെ പ്രാധാന്യം എന്തായിരുന്നു- ബഹിരാകാശത്തെത്തിയ ആദ്യ അമേരിക്കക്കാരനായ(1961- ൽ) അലൻ ഷെപ്പേർ ഡിന്റെ മകൾ 

  • അച്ഛന്റെ പേരിലുള്ള 'ന്യൂ ഷെപ്പേർഡ് (ബ്ലൂ ഒറിജിൻ) പേടകത്തിലായിരുന്നു യാത്ര. 
  • 1971- ൽ അപ്പോളോ- 14 ദൗത്യത്തിലൂടെ ചന്ദ്രനിൽ കാലുകുത്തിയ അഞ്ചാമത്ത അമേരിക്കക്കാരൻ കൂടിയാണ് അലൻ ഷെപ്പേർഡ്. 

35. ഫ്രാൻസിൽനിന്ന് സ്വാതന്ത്ര്യം വേണ്ടെന്ന് ഏത് ദ്വീപുവാസികളാണ് ജനഹിതപരിശോധനയിലൂടെ അഭിപ്രായപ്പെട്ടത്- ന്യൂ കാലിഡോണിയ 

  • ദക്ഷിണ പസഫിക് സമുദ്രത്തിലെ ഏതാനും ദ്വീപുകളടങ്ങുന്ന പ്രദേശമാണ് ന്യൂ കാലിഡോണിയ. 1853- ലാണ് പ്രദേശം ഫ്രഞ്ച് കോളനിയാക്കപ്പെട്ടത്

36. ഇന്ത്യയുടെ കര-നാവിക-വ്യോമ സേനക ളുടെ സമന്വയം സുഗമമാക്കാനായി രൂപവ ത്കരിച്ച ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി (CSC)- യുടെ ചെയർമാൻ- എം,എം, നരവണ 

  • സംയുക്ത സേനാമേധാവി ബിപിൻ റാവത്ത് അന്തരിച്ചതിനെത്തുടർന്ന് പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിനെ (സി. ഡി.എസ്) തിരഞ്ഞെടുക്കും വരെയുള്ള സംവിധാനമെന്ന നിലയിലാണ് നിയമനം

37. ഏത് രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷ ത്തിന്റെ സുവർണജൂബിലി പരേഡിലാണ് ഇന്ത്യയിൽനിന്നുള്ള 122 അംഗ സൈനിക സംഘം പങ്കെടുത്തത്- ബംഗ്ലാദേശ് 

  • രാഷ്ട്രപതി രാം നാഥ് കോവിന്ദായിരുന്നു ധാക്കയിൽ നടന്ന വിജയദിന പരേഡിലെ മുഖ്യാതിഥി. 

38. ഭൂട്ടാൻ സർക്കാരിന്റെ ഏത് പരമോന്നത സിവിലിയൻ ബഹുമതിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ചത്- ഓർഡർ ഓഫ് ദി ഡ്രക് ഗ്യാൽപോ  

  • ഭൂട്ടാന്റെ 114-ാമത് ദേശീയദിനത്തിൽ രാജാവ് ജിഗ്മെ ഖേസർ നാംഗ്യല് വാങ് ചുക്കാണ് ബഹുമതി പ്രഖ്യാപിച്ചത്. 

39. 2021 ഡിസംബറിൽ യുനെസ്കോയുടെ പൈതൃകപദവി അംഗീകാരം ലഭിച്ച ഇന്ത്യയിലെ ഉത്സവാഘോഷം ഏത്- കൊൽക്കത്തയിലെ ദുർഗാപൂജ 

  • ഏഷ്യയിൽ ഈ പട്ടികയിൽ ഇടം നേടിയ ആദ്യ ഉത്സവമാണിത്.

40. ഇസ്രയേലിന്റെ ഇപ്പോഴത്തെ പ്രധാനമന്ത്രിയുടെ പേര്- നഫ്ത്താലി ബെന്നറ്റ് 

  • 12 വർഷം ദീർഘിച്ച പ്രധാനമന്ത്രി ബെഞ്ച മിൻ നെതന്യാഹുവിന്റെ ഭരണത്തിന് (ലിക്കുഡ് പാർട്ടി) അന്ത്യം കുറിച്ചുകൊണ്ടാണ് എട്ട് പ്രതിപക്ഷകക്ഷികൾ ചേർന്ന് രൂപവത്കരിച്ച ഐക്യസർക്കാർ 2021 ജൂലായിൽ അധികാരമേറ്റത്

No comments:

Post a Comment