Wednesday, 9 March 2022

Current Affairs- 09-03-2022

1. WTA (Women's Tennis Association) ഖത്തർ ഓപ്പൺ 2022- ലെ വനിതാ സിംഗിൾസ് കിരീടം നേടിയത്- Iga Swiatek


2. 2022 മാർച്ചിൽ റഷ്യ-യുക്രൈൻ യുദ്ധത്തെത്തുടർന്ന് റഷ്യ പിടിച്ചെടുത്ത യുറോപ്പിലെ ഏറ്റവും വലിയ ആണവ നിലയം- സപോർബിയ (യുക്രൈൻ)


3. ഇന്ത്യൻ എയർഫോഴ്സിന്റെ വ്യോമാഭ്യാസമായ വായുശക്തി 2022- ന്റെ വേദി- പൊഖ്റാൻ (രാജസ്ഥാൻ)


4. വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2022- ന്റെ വേദി- ന്യൂസിലാന്റ്


5. ഇന്ത്യയിലാദ്യമായി ഡുഗോങ്ങിന്റെ (കടൽപ്പശു) സംരക്ഷണത്തിനായി ഡുഗോങ് കൺസർവേഷൻ റിസർവ് നിലവിൽ വരുന്നത് - Palk Bay(Tamil Nadu)


6. യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്റെ (യു.ജി.സി) കാറ്റഗറി- 1 ഗ്രേഡ് ലഭിച്ച രാജ്യത്തെ പ്രമുഖ കൽപ്പിത സർവകലാശാല- പി ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി 


7. യുദ്ധത്തെത്തുടർന്ന് യുക്രൈനിൽ കൊല്ലപ്പെട്ട റഷ്യൻ സൈന്യാധിപൻ മേജർ ജനറൽ ആന്ദ സുഖാവെത്സി നാഷണൽ സേഫ്റ്റി കൗൺസിലിന്റെ ശ്രേഷ്ഠ സുരക്ഷാ പുരസ്കാരം ലഭിച്ച കമ്പനികൾ- 

  • തിരുവനന്തപുരം ടെറുമൊ പെൻപോൾ
  • പ്രൈവറ്റ് ലിമിറ്റഡ്,കൊച്ചിൻ ഷിപ്പിയാർഡ് 

8. വിവിധ സർക്കാർ സേവനങ്ങൾ ലഭിക്കുന്നതിനായി സംസ്ഥാന ട്രഷറി വകുപ്പ് തയ്യാറാക്കിയ ആപ്പ്- ഇ-വാലറ്റ് 


9. ചെന്നൈ കോർപ്പറേഷൻ മേയർ സ്ഥാനത്തെത്തുന്ന ആദ്യ ദളിത് വനിത- ആർ.പ്രിയ

  • 'സിറ്റി ഓഫ് ലണ്ടൻ' കഴിഞ്ഞാൽ ലോകത്തെ ഏറ്റവും പ്രായമുള്ള കോർപ്പറേഷനാണ് ചെന്നൈ

10. എൽ.ഐ.സി. യുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി നിയമിതനായ വ്യക്തി- സുനിൽ അഗർവാൾ

  • എൽ.ഐ.സി. യിൽ ഉന്നത സ്ഥാനത്തേക്ക് പുറത്തുനിന്നുള്ള ആദ്യ നിയമനം കൂടിയാണിത് 

11. ഗുരുവായൂർ ദേവസ്വത്തിന്റെ ഈ വർഷത്തെ ജ്ഞാനപ്പാന പുരസ്കാരം ലഭിച്ച വ്യക്തി- കെ.ജയകുമാർ (കവിയും ഗാനരചയിതാവും) 


12. മുതിർന്ന പൗരന്മാർക്കായുള്ള സേവനങ്ങൾക്കും സംശയനിവാരണത്തിനുമായുള്ള ഹെൽപ്പ് ലൈൻ നമ്പർ- 14567 (എൽഡർ ലൈൻ)


13. "World Wildlife Day" 3 March 2022 theme- Recovering key species for ecosystem restoration


14. ഏത് ബഹിരാകാശ ഏജൻസിയാണ് നെക്സ്റ്റ് ജനറേഷൻ GOES-T കാലാവസ്ഥാ ഉപഗ്രഹം വിക്ഷേപിച്ചത്- NASA


15. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ (NCPCR) പുതിയ മുദ്രാവാക്യം എന്താണ്- ഭവിഷ്യാ രക്ഷതി രക്ഷിത്


16. പ്രോജക്റ്റ് 15B- ക്ക്‌ കീഴിൽ ഇന്ത്യയുടെ നാല് സെൽത്ത് ഗൈഡഡ് മിസൈൽ ഡിസ്ട്രോയ റുകളിൽ ആദ്യത്തേത് ഏതാണ്- INS Visakhapatnam


17. 'National Innovation Conclave on Low Carbon Technologies' സംഘടിപ്പിച്ച സ്ഥാപനം- ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി


18. ഇന്ത്യയിലെ സ്ത്രീകളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി സർക്കാർ ആരം ഭിച്ച് പുതിയ പദ്ധതിയുടെ പേരെന്താണ്- സ്തീ മനോരക്ഷ പദ്ധതി 


19. ഇന്ത്യയിൽ 12 MWp സോളാർ പവർ പ്ലാന്റ് കമ്മീഷൻ ചെയ്യാൻ പോകുന്ന വിമാനത്താവളം ഏതാണ്- കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്

ലിമിറ്റഡ്


20. സർക്കാർ ജീവനക്കാർക്ക് സന്ദേശങ്ങൾ അയക്കാനും വിവര കൈമാറ്റത്തിനും വാട്ട്സ് ആപ്പിന് ബദലായി കേന്ദ്രമന്ത്രാലയം അവതരിപ്പിച്ച ആപ്ലിക്കേഷൻ- സന്ദേശ്


21. 2022 ഫെബ്രുവരിയിൽ യുക്രെയിനിലെ യുഎൻ പ്രതിസന്ധി കോർഡിനേറ്ററായി നിയമിതാനായത്- അമിൻ അവദ്


22. ഏത് രാജ്യവുമായി ചേർന്ന് ഇന്ത്യ നടത്തുന്ന സൈനികാഭ്യാസമാണ് "ധർമ്മ ഗാർഡിയൻ 2022"- ജപ്പാൻ


23. യുഎസ് ചേംബേഴ്സ് ഓഫ് കോമേഴ്സ് പുറത്തിറക്കിയ 2022- ലെ ബൗദ്ധിക സ്വത്തവകാശ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 43

  • ഒന്നാം സ്ഥാനം നേടിയത്- യുഎസ്എ

24. 2022 ഫെബ്രുവരിയിൽ ഐഡിബിഐ ബാങ്കിന്റെ എംഡി & സിഇഒ ആയി നിയമിതനായത്- രാകേഷ് ശർമ്മ


25. സിയാലിന്റെ ഹരിത ഊർജ്ജ പദ്ധതിയായ സൗരോർജ്ജ പ്ലാന്റ് 2022- ൽ ഉദ്ഘാടനം ചെയ്തത് എവിടെയാണ്- പയ്യന്നൂർ, കണ്ണൂർ


26. നിരാലംബരായ ട്രാൻസ്ജെൻഡേഴ്സിന് അടിയന്തരഘട്ടങ്ങളിൽ സഹായം നൽകാനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി- കരുതൽ


27. 2022 ഫെബ്രുവരിയിൽ അന്താരാഷ്ട്ര ജൂഡോ ഫെഡറേഷൻ ഓണററി പ്രസിഡൻറ്

സ്ഥാനത്തു നിന്ന് ആരെയാണ് സസ്പെൻഡ് ചെയ്തത്- വ്ലാഡിമർ പുടിൻ


28. സോളാർ ഇന്ധനം ഉപയോഗിച്ച് സർവീസ് നടത്തിയ ലോകത്തിലെ ആദ്യ എയർലൈൻസ്- സ്വിസ് എയർലൈൻസ്


29. 2022- ൽ മികച്ച സർവകലാശാലയ്ക്കുള്ള നാഷണൽ സർവീസ് സ്കീം പുരസ്കാരം ലഭിച്ചത്- കേരള സർവകലാശാല 


30. 2022- ലെ രാജ്യാന്തര ഊർജ സമ്മേളനത്തിൽ ആഗോള ഊർജപരിസ്ഥിതി പ്രവർത്തന നേതൃത്വ പുരസ്കാരം ലഭിച്ചത്- നരേന്ദ്ര മോദി 


31. 2022 മാർച്ചിൽ Power Positive Airport എന്ന പദവി ലഭിച്ച എയർപോർട്ട്- കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് 


32. UNO അംഗീകരിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഏറ്റവും പുതിയ റാങ്കിങ്ങിൽ (2022) ഇന്ത്യയുടെ സ്ഥാനം- 120  


33. ടെന്നീസ് ഇതിഹാസം ,റഫേൽ നദാലിന്റെ ആത്മകഥ- RAFA - My Story


34. അടുത്തിടെ യു.ജി.സി.യുടെ കാറ്റഗറി- 1 ഗ്രേഡ് നേടിയ യൂണിവേഴ്സിറ്റി- രാജ്യത്തെ പ്രമുഖ കൽപ്പിത സർവ്വകലാശാലകളിൽ ഒന്നായ ജെയിൻ ഡീംഡ് ടുബി യൂണിവേഴ്സിറ്റി 

  • ഡിസംബറിൽ നടന്ന നാക് ഇൻസ്പെക്ഷനിൽ ജെയിൻ 3.71 കോറോടെ എ ഡബിൾ പ്ലസ് ഗ്രഡ് കരസ്ഥമാക്കിയിരുന്നു

35. നാഷണൽ സേഫ്റ്റി കൗൺസിലിൻറെ ശ്രേഷ്ഠ സുരക്ഷാ പുരസ്കാരം അടുത്തിടെ നേടിയത്- ടെറുമോ പെൻപോൾ പ്രൈവറ്റ് ലിമിറ്റഡ് (കെമിക്കൽ), കൊച്ചിൻ ഷിപ്പ്യാർഡ് (എൻജിനീയറിങ്), പാലക്കാട് സെയ്ൻറ് ഗോബെയ്ൻ (മറ്റു വിഭാഗം)


36. അന്താരാഷ്ട്ര പാരാലിമ്പിക് കമ്മിറ്റി, ബെൽജിംഗിൽ തുടങ്ങാനിരിക്കുന്ന വിന്റർ പാരാലിമ്പിക്സിൽ ഏത് രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയത്- റഷ്യൻ, ബെലറുസ് 

  • റഷ്യ- യുക്രൈൻ സംഘ പശ്ചാത്തലത്തിലാണ് പാരാലിമ്പിക് കമ്മിറ്റിയുടെ തീരുമാനം

37. യുക്രൈനുമായുള്ള സംഘർഷ പശ്ചാത്തലത്തിൽ റഷ്യൻ ഫുട്ബോൾ ഫെഡറേഷനുമായുള്ള കരാർ റദ്ദാക്കിയ ആഗോള സ്പോർട്സ് ബ്രാൻഡ്- അഡിഡാസ് 

  • അന്താരാഷ്ട്ര ഫുട്ബോൾ സംഘടനയായ ഫിഫയും യൂറോപ്യൻ ഫുട്ബോൾ സംഘടനയായ യുവേഫയും റഷ്യൻ ദേശീയ ടീമിനും ക്ളബുകൾക്കും ലോകകപ്പിൽ ഉൾപ്പടെ വിലക്കേർപ്പെടുത്തിയതിന് പിന്നാലെയാണ് അഡിഡാസിൻറെ തീരുമാനം

38. 2022- ലെ ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരത്തിന് അർഹനായത്- കെ. ജയകുമാർ 


39. 2022 ഫെബ്രുവരിയിൽ അന്തരിച്ച സാഹിത്യകാരനും രണ്ടുതവണ കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ വ്യക്തി- aകെ.ടി രവിവർമ

40. 2022 ഫെബ്രുവരിയിൽ രാജ്യത്ത് ആദ്യമായി രണ്ട് നഗരങ്ങൾ തമ്മിലുള്ള ക്വാണ്ടം കീ വിതരണ ബന്ധം വിജയകരമായി പ്രദർശിപ്പിക്കപ്പെട്ടത്- പ്രയാഗ് രാജിനും വിന്ധ്യാചലിനും

No comments:

Post a Comment