1. നീതി ആയോഗിന്റെ 2021- ലെ ഇന്ത്യ ഇന്നൊവേഷൻ സൂചികയിൽ മേജർ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം- കർണാടക
2. ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ മനുഷ്യ വാഹകപൈലറ്റ് രഹിത ഡ്രോൺ- വരുണ
3. വന്യജീവി സംരക്ഷണവും സുസ്ഥിര ജൈവവൈവിധ്യ ഉപയോഗവും സംബന്ധിച്ച ധാരണാപത്രത്തിൽ ഇന്ത്യയുമായി ഒപ്പുവച്ച ആഫ്രിക്കൻ രാജ്യം- നമീബിയ
4. പതിനഞ്ചാം കേരള നിയമസഭാ സെക്രട്ടറിയായി - നിയമിതനായ ജില്ലാ സെഷൻസ് ജഡ്ജി- എ.എം. ബഷീർ
5. 2022 ജൂലൈയിൽ അന്തരിച്ച മലയാളിയായ പ്രമുഖ - അമൂർത്ത ചിത്രകാരൻ- അച്യുതൻ കൂടല്ലൂർ
6. 22-ാം കോമൺവെൽത്ത് ഗെയിംസിന്റെ വേദി- ബെർമിങ്ഹാം (ഇംഗ്ലണ്ട്)
7. ഇന്ത്യൻ നാവികസേനയുടെ ആദ്യ തദ്ദേശ നിർമിത വിമാനവാഹിനി കപ്പൽ- INS വിക്രാന്ത്
8. 50- നും 65- നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതരായവർക്കായി നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പ് രൂപം നൽകിയ സ്വയം തൊഴിൽ വായ്പ സഹായ പദ്ധതി- നവജീവൻ
9. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വനിത സഹകരണ ബാങ്ക് നിലവിൽ വരുന്നത് എവിടെയാണ്- രാജസ്ഥാൻ
10. ഹിന്ദി മാത്യഭാഷ അല്ലാത്ത സംസ്ഥാനങ്ങളിലെ മികച്ച ഹിന്ദി എഴുത്തുകാർക്ക് മധ്യപ്രദേശ് സർക്കാർ നൽകുന്ന രാഷ്ട്രീയ ഹിന്ദി സേവാ സമ്മാൻ പുരസ്കാരത്തിന് അർഹയായ മലയാളി- ഡോ. ഷീലാ കുമാരി
11. ഇന്ത്യയുടെ മാംഗോ മാൻ എന്നറിയപ്പെടുന്നത് ആരാണ്- ഹാജി കലീമുള്ള ഖാൻ
12. 300 വർഷത്തിനിടെ കണ്ടെത്തുന്നതിൽ വച്ച് ഏറ്റവും വലിയ ഡയമണ്ട് കണ്ടെത്തിയ രാജ്യം- അംഗോള (പേര് നൽകിയത്- ദ് ലുലോ റോസ്)
13. 2021- ലെ സാഫ് കപ്പ് ഫുട്ബോൾ ജേതാക്കൾ- ഇന്ത്യ
14. കേന്ദ്ര ഭൗമ ശാസ്ത്ര വകുപ്പിന്റെ മികച്ച അന്തരീക്ഷ ശാസ്ത്രജ്ഞനുള്ള 2022ലെ പുരസ്കാരത്തിന് അർഹനായ തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ- പി. എസ്. ബിജു
15. മാനസിക - ബൗദ്ധിക വെല്ലുവിളി നേരിടുന്ന വനിതകൾ ക്കായി സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് ആരംഭിച്ച പദ്ധതിയുടെ പേര്- പ്രിയ ഹോം
16. 2021- ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നിരസിച്ച വ്യക്തി ആരാണ്- എം കുഞ്ഞാമൻ
- അദ്ദേഹത്തിന്റെ ആത്മകഥയായ എതിര് എന്ന ക്യതിക്കാണ് പുരസ്കാരം ലഭിച്ചത്
17. 68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ മലയാളി- അപർണ ബാലമുരളി
18. 2022 ജൂലൈയിൽ രാജ്യസഭാ എം. പി. ആയി സത്യപ്രതിജ്ഞ ചെയ്ത മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- ഹർഭജൻ സിങ്
19. ശ്രീലങ്കയുടെ 15-ാമത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വ്യക്തി- ദിനേശ് ഗുണവർധന
20. ഗ്ലോബൽ എനർജി അസോസിയേഷൻ നൽകുന്ന ഗ്ലോബൽ എനർജി പ്രസ് 2022- ൽ ലഭിച്ച ഇന്ത്യൻ- അമേരിക്കൻ പ്രൊഫസർ- കൗശിക് രാജശേഖര
21. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ ആക്ടിങ് പ്രസിഡന്റായി 2022- ൽ തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- സെയിഫ് അഹമ്മദ്
22. 2022- ൽ ആഫ്രിക്കൻ ഫുട്ബോളർ ഓഫ് ദി ഇയർ തുടർച്ചയായി രണ്ടാം തവണയും നേടിയ സെനഗൽ താരം- സാദിയോ മാനെ
23. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെളളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം- നീരജ് ചോപ്ര
24. ഇന്ത്യയിലെ ആദ്യ ബ്രയിൻ ഹെൽത്ത് ക്ലിനിക് പ്രവർത്തനം ആരംഭിച്ച സ്ഥലം- ബംഗളൂരു
25. 2022 ജൂലൈയിൽ പുറത്തിറങ്ങിയ കാനറാ ബാങ്കിന്റെ മൊബൈൽ ബാങ്കിംഗ് ആപ്പ്- Canara ai 1
26. 11 -ാമത് സ്വരലയ സംഗീത പുരസ്കാരത്തിന് അർഹനായ വ്യക്തി- പണ്ഡിറ്റ് രാജീവ് താരാനാഥ്
27. 2022- ൽ അന്താരാഷ്ട്ര ടെന്നീസ് ഹാൾ ഓഫ് ഫെയിമിൽ ഇടം നേടിയ ആസ്ട്രേലിയൻ ടെന്നീസ് താരം- ലെയൺ ഹ്യുവിറ്റ്
28. ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയമിതനായത്- പ്രണയ് വർമ
29. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് കെ.എസ്.ആർ.ടി.സി. നടപ്പിലാക്കിയ പദ്ധതി- ഗ്രാമവണ്ടി
30. സ്വർണം, വെള്ളി വ്യാപാരത്തിനുള്ള രാജ്യത്തെ ആദ്യ അന്താരാഷ്ട്ര ബുള്ളൻ എക്സ്ചേഞ്ച് നിലവിൽ വന്നത്- ഗുജറാത്ത് (ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റിയിൽ)
- ഉദ്ഘാടനം ചെയ്തത്- നരേന്ദ്ര മോദി
31. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആറാമത്ത സ്റ്റോർപിൻക്സാസ് അന്തർവാഹിനി 2022 ഏപ്രിൽ 20- ന് നീറ്റിലിറക്കി. ഇതിന്റെ പേര്- ഐ.എൻ.എസ്, വാഗ്ഷീർ (INS Vagsheer)
- ഇന്ത്യൻ മഹാസമുദ്രത്തിലെ ആഴക്കടൽവേട്ടക്കാരനായ സാൻഡ് ഫിഷിന്റെ പേരിലാണ് ഈ അന്തർവാഹിനി അറിയപ്പെടുക.
- 1974 ഡിസംബറിലാണ് ഇന്ത്യയുടെ ആദ്യ അന്തർവാഹിനിയായ വാഗ്ഷിർ കമ്മിഷൻ ചെയ്തത്. നീണ്ട സേവനം പൂർത്തിയാക്കി 1997 ഏപ്രിലിൽ ഇത് ഡീകമ്മിഷൻ ചെയ്തു.
- ഫ്രഞ്ച് കമ്പനിയായ DCNL രൂപകല്പന ചെയ്ത ആറ് അന്തർവാഹിനികൾ നാവിക സേനയുടെ പ്രോജക്ട് 75- ന്റെ ഭാഗമായാണ് നിർമിക്കുന്നത്. നിർമാണച്ചുമതല മസഗാവ് ലോക് ലിമിറ്റഡിനാണ് (MDL).
- INS കാൽവരി, ഖണ്ഡരി, കരണ്ട്, വേല എന്നിവ നേരത്തെ കമ്മിഷൻ ചെയ്തിരുന്നു. അഞ്ചാമത്തതായ INS വാഗിർ 2022 ഒടുവിൽ കമ്മിഷൻ ചെയ്യും,
32. മാൽക്കം ആൻഡ് എലിസബത്ത് ആദി ശേഷയ്യ ട്രസ്റ്റിന്റെ 2022- ലെ പുരസ്കാരം നേടിയത്- ഡോ. പ്രഭാത് പട്നായിക്
- സാമ്പത്തികശാസ്ത്രജ്ഞനും സംസ്ഥാന പ്ലാനിങ് ബോർഡിന്റെ മുൻ ഉപാധ്യക്ഷ നുമാണ്.
33. ഡോ, മനോജ് സോണി രാജ്യത്ത് ഏത് പദവി വഹിക്കുന്ന വ്യക്തിയാണ്- യുണിയൻ പബ്ലിക് സർവീസ് കമ്മിഷന്റെ ചെയർമാൻ
- യു.പി.എസ്.സി.യുടെ 31-ാമത് ചെയർമാനാണ്
34. ഏത് സിഖ് ഗുരുവിന്റെ 400-ാമത് ജന്മവാർഷി കമാണ് 2022 ഏപ്രിൽ 21- ന് ആഘോഷിച്ചത്- ഗുരു തേഗ് ബഹദൂർ
- ഒൻപതാമത് സിഖ് ഗുരുവായിരുന്ന തേഗ് ബഹദൂർ 1675 നവംബർ 24- ന് മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ കല്പനപ്രകാരം ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപത്തുള്ള ഗുരുദ്വാരയിൽവെച്ച് ശിരച്ഛേദം ചെയ്യപ്പെടുകയായിരുന്നു.
- ഇദ്ദേഹത്തിന്റെ ജന്മവാർഷികത്തിന്റെ ഭാഗമായി ഡൽഹിയിലെ ചെങ്കോട്ടയിൽ 2022 ഏപ്രിൽ 21- ന് രാത്രി 10 മണിക്ക് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ചു. സൂര്യാസ്തമയത്തിനു ശേഷം ചെങ്കോട്ടയിൽ പ്രസംഗിച്ച ആദ്യ പ്രധാനമന്ത്രിയെന്ന ഖ്യാതിയും ഇതോടെ അദ്ദേഹം സ്വന്തമാക്കി. ചടങ്ങിൽ വെച്ച് 400-ാം ജന്മ വാർഷികത്തെ അനുസ്മരിപ്പിച്ചുകൊണ്ട് 400 രൂപയുടെ പ്രത്യേക നാണയവും പ്രധാനമന്ത്രി പുറത്തിറക്കി.
35. ഗുജറാത്തിലെ മോർബിയിൽ അനാവരണം ചെയ്യപ്പെട്ട ഹനുമാൻ പ്രതിമയുടെ ഉയരം- 108 അടി
- രാജ്യത്തിന്റെ നാലുഭാഗത്തും ഹനുമാൻ പ്രതിമകൾ സ്ഥാപിക്കുക എന്ന പദ്ധതിയുടെ ഭാഗമായുള്ള രണ്ടാമത്തെ പ്രതിമയാണിത്. ആദ്യ പ്രതിമ 2010- ൽ ഷിംലയിൽ സ്ഥാപിച്ചിരുന്നു.
No comments:
Post a Comment