1. സംസ്ഥാന മന്ത്രിമാരുടെയും എം. എൽ. എ മാരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വർധിപ്പിക്കുന്നതിനെക്കുറിച്ച് പഠനം നടത്താൻ നിയമിച്ച ഏകാംഗ കമ്മീഷൻ- ജസ്റ്റിസ് സി. എൻ. രാമചന്ദ്രൻ നായർ കമ്മീഷൻ
2. പീച്ചി വന്യജീവി സങ്കേതത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം തുമ്പി- ആനമല റീഡ്- ടെയിൽ
3. ഹൈദരാബാദിൽ അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യത്ത പഠിപ്പിക്കുന്ന റോബോട്ട്- ഈഗിൾ 2.0
4. ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയമിതനായ വ്യക്തി- പ്രണയ് കുമാർ വർമ്മ
5. ഐക്യരാഷ്ട്ര സംഘടനയുടെ പ്രത്യേക ഏജൻസികളെ നിയന്ത്രിക്കുന്ന ഘടകമായ സാമ്പത്തിക സാമൂഹിക സമിതി (Ecosoc) യുടെ 78 -ാമത് പ്രസിഡന്റായി നിയമിതയായത്- ലച്ചെസര സ്റ്റോവ
6. സ്ത്രീകളിൽ നിയമാവകാശ ബോധം വളർത്തുന്നതിനായി 'മുഖ്യമന്ത്രി മഹതാരി ന്യായ് രഥ് യാത്ര നടത്തിയ സംസ്ഥാനം- ഛത്തിസ്ഗഢ്
7. കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ ഭാരോദ്വഹനം 49 കിലോഗ്രാം വിഭാഗത്തിൽ ഗെയിംസ് റോക്കോർഡോടെ സ്വർണം നേടിയ ഇന്ത്യൻ താരം- മീരാബായ് ചാനു
- 22-ാമത് കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ ആദ്യ മെഡൽ ജേതാവ്- സങ്കേത് സർഗാർ
- പുരുഷന്മാരുടെ 55 കിലോഗ്രാം ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടി
8. സംസ്ഥാനത്തെ അങ്കണവാടികളിലെ കുട്ടികൾക്ക് ആഴ്ചയിൽ 2 ദിവസം പാലും മുട്ടയും ലഭിക്കുന്നതിനായി വനിതാ ശിശുവികസന വകുപ്പ് ആരംഭിച്ച പദ്ധതി- പോഷക ബാല്യം
9. ഇന്ത്യ നിർമിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ പടക്കപ്പൽ- ഐ.എൻ.എസ്. വിക്രാന്ത്
- വിമാനവാഹിനി നിർമിക്കുന്ന രാജ്യത്തെ ആദ്യ കപ്പൽ നിർമാണശ്ശാല- കൊച്ചിൻ ഷിപ്യാഡ്
- ഐ.എൻ.എസ്. വിക്രാന്തിന്റെ ആപ്തവാക്യം- 'ജയമോ സം യുധി സ്പ്രധാ' (ഋഗ്വേദത്തിൽ നിന്നും കടം കൊണ്ടു
- എന്നോട് യുദ്ധം ചെയ്യുന്നവരെ ഞാൻ പരാജയപ്പെടുത്തും എന്നർത്ഥം. |
10. വാല്മീകി പുരസ്കാര ജേതാവ്- വി.മധുസൂദനൻ നായർ
11. രാജ്യത്തെ ആദ്യ ബുള്ള്യൻ എക്സ്ചേഞ്ച് നിലവിൽ വരുന്നത്- ഗുജറാത്ത്
12. കാർഗിൽ യുദ്ധത്തിൽ കര സേനയുടെ പീരങ്കി വിഭാഗത്തിന്റെ സേവനം മാനിച്ച് ദാസ്സിലെ പോയിന്റ് 5140- നെ പുനർ നാമകരണം ചെയ്ത് പേര്- ഗൺ ഹിൽ
13. ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ച നരേന്ദ്ര മോദിയുടെ കവിത- ലെറ്റേഴ്സ് റ്റു സെൽഫ്
14. സംസ്ഥാന വിവരാവകാശ കമ്മീഷണറായി ചുമതലയേറ്റത്- എ അബ്ദുൽ ഹക്കീം :
15. 2021- ലെ ക്ഷേത്ര കലാശ്രീ പുരസ്കാരം ലഭിച്ചത്- പെരുവനം കുട്ടൻമാരാർ
16. ആഫ്രിക്കക്ക് പുറത്ത് ആദ്യ മങ്കി പോക്സ് മരണം സ്ഥിരീകരിച്ച രാജ്യം- ബ്രസീൽ
17. 2022- ലെ ലോകമാന്യതിലക് ദേശീയ പുരസ്കാരം ലഭിച്ചത്- ടെസി തോമസ് (ഇന്ത്യയുടെ മിസൈൽ വുമൺ എന്നറിയപ്പെടുന്നു)
18. 22th കോമൺവെൽത്ത് ഗെയിംസിലെ ആദ്യ സ്വർണം നേടിയ രാജ്യം- ഇംഗ്ലണ്ട് (വേദി- ബർമിംഹാം)
19. 2022 ബർമിങ്ഹാം കോമൺവെൽത്തിൽ ഇന്ത്യയ്ക്കായി ആദ്യ സ്വർണം നേടിയത്- മീരാഭായ് ചാനു (49 Kg ഭാരോദ്വഹനം)
20. ദേശിയ മ്യൂസിയമാക്കാൻ തീരുമാനിച്ച ത്രിപുരയിലെ കൊട്ടാരം- പുഷ്പബന്ത കൊട്ടാരം
21. ഏത് സംസ്ഥാനത്താണ് മിശ്ര വിവാഹിതർക്ക് മുപ്പതിനായിരം രൂപ ധന സഹായം പ്രഖ്യാപിച്ചത്- കേരളം
22. "2022-27 സെമി കണ്ടക്ടർ പോളിസി" അവതരിപ്പിക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം- ഗുജറാത്ത്
23. ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 13 മുതൽ 15 വരെ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തുന്നതിനുള്ള ക്യാമ്പയിൻ- ഹർ ഘർ തിരംഗ
24. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഫ്ലോട്ടിങ് സോളാർ പദ്ധതി കേരളത്തിൽ എവിടെയാണ് നിലവിൽ വന്നത്- എൻടിപിസി, കായംകുളം (നാഷണൽ തെർമൽ പവർ കോർപ്പറേഷൻ) (92 മെഗാവാട്ടാണ് പ്ലാന്റിന്റെ ശേഷി)
25. ഇന്ത്യയിലെ ഏറ്റവും വലിയ പ്ലോട്ടിംഗ് സോളാർ പവർ പ്ലാൻറ് നിലവിൽ വന്നത്- രാമഗുണ്ടം (തെലങ്കാന) (100 മെഗാവാട്ട് ശേഷി)
26. 2022 ജൂലൈയിൽ അന്തരിച്ച ഫിഡൽ വാൾഡസ് റാമോസ് ഏത് രാജ്യത്തിലെ മുൻ പ്രസിഡന്റ് ആയിരുന്നു- ഫിലിപ്പീൻസ്
27. 2022- ൽ ഹുറൺ റിപ്പോർട്ടുമായി സഹകരിച്ച് കൊട്ടക് പ്രവറ്റ് ബാങ്കിങ് പുറത്തിറക്കിയ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ വനിതാ സംരംഭകരുടെ പട്ടികയിൽ ഒന്നാമത് എത്തിയത്- റോഷ്നി നാടാർ മൽഹോത
28. 50-നും 65-നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതർക്കായി നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പ് രൂപം നൽകിയ സ്വയംതൊഴിൽ വായ്പ് സഹായ പദ്ധതി- നവജീവൻ
29. അൽബേനിയയുടെ പുതിയ പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്തത്- ബജ്രഗ് ബെഗാജ്
30. 2022- ലെ Asia Cup Cricket ന്റെ വേദി ശ്രീലങ്കയിൽ നിന്നും എത് രാജ്യത്തേക്കാണ് മാറ്റിയത്- UAE
31. പ്രഥമ ലതാ ദീനാനാഥ് മങ്കേഷ്കർ പുരസ്റ്റാ രം നേടിയത്- നരേന്ദ്രമോദി
32. 2022 ഏപ്രിൽ 22- ന് അന്തരിച്ച മവായി കിബാക്കി ഏത് രാജ്യത്തെ മുൻ പ്രസിഡന്റാണ്- കെനിയ
- 2002 മുതൽ 2013 വരെ രണ്ടുതവണ പ്രസിഡന്റ് പദം വഹിച്ചു.
33. നീതി ആയോഗിന്റെ പുതിയ ഉപാധ്യക്ഷൻ?- സുമൻ ബേരി
- രാജീവ്കുമാർ രാജിവെച്ച ഒഴിവിലാണ് നിയമനം.
- ആസൂത്രണ കമ്മിഷന് പകരമായി 2015 ജനുവരി ഒന്നിന് നിലവിൽ വന്ന NITI Aayog- ന്റെ പൂർണരൂപം National Institution for Transforming India എന്നാണ്
34. കേന്ദ്ര സർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവായി നിയമിതനായത്- അജയ് കെ. സൂദ്
35. ഭൂമിയിൽ നിന്നും 15 ലക്ഷം കിലോ മീറ്റർ അകലെ ബഹിരാകാശ ടെലിസ്കോപ്പായ ജയിംസ് വെബ് ഒപ്പിയെടുത്ത ദൃശ്യങ്ങൾ സംയോജിപ്പിച്ചുകൊണ്ടുള്ള ആദ്യ ചിത്രം- എസ്.എം.എ.സി.എസ്. 0723
- എസ്.എം.എ.സി.എസ്. 0723 എന്നു പേരുള്ള ആദ്യ ചിത്രം പുറത്ത് വിട്ടത് യു.എസ്. പ്രസിഡന്റിന്റെ ജോ ബൈഡൻ ആണ്.
- ഇൻഫ്രാറെഡ് സാങ്കേതിക വിദ്യയിൽ ആണ് ജയിംസ് വെബ് പ്രവർത്തിക്കുന്നത്.
- ജയിംസ് വെബിന്റെ ആകെ ഭാരം- 7000 കിലോ
- കാലാവധി- 10 വർഷം
- പ്രധാന കണ്ണാടിയുടെ വ്യാസം- 6.5 മീറ്റർ
- 1350 കോടി വർഷം മുൻപുള്ള പ്രപഞ്ച ഘടനയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക, തമോഗർത്തങ്ങളുടെ സമഗ്ര നിരീക്ഷണം, മറ്റു ഗ്രഹങ്ങളിലെ കാലാവസ്ഥാ ജീവൻ നിലനിൽക്കാനുള്ള സാധ്യത എന്നിവ അന്വേഷിക്കുക, നെപ്റ്റൺ, യുറാനസ് എന്നീ ഗ്രഹങ്ങളെപ്പറ്റി പഠിക്കുക എന്നിവയൊക്കെയാണ് ജയിംസ് വെബിന്റെ പ്രധാന ലക്ഷ്യങ്ങൾ
No comments:
Post a Comment