1. സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വലിയ തോതിലുള്ള പരിവർത്തനത്തിനായി 'നീതി ആയോഗ്', 'റീച്ച് ടു ടീച്ച് ഫൗണ്ടേഷൻ എന്നീ സംഘടനകളുമായി ത്രികക്ഷി ഉടമ്പടിയിൽ ഒപ്പുവെച്ച സംസ്ഥാനം- അരുണാചൽപ്രദേശ്
2. 2022- ലെ 44-ാം ചെസ് ഒളിംപ്യാഡിന്റെ ഭാഗ്യചിഹ്നം- തമ്പി എന്ന കുതിര
3. 2022 ആഗസ്റ്റിൽ നടക്കുന്ന നാലാം ഇന്ത്യ-ഒമാൻ സംയുക്ത സൈനികാഭ്യാസത്തിന്റെ പേര്- അൽ നജാ IV
4. 2022- ലെ ബ്ലൂംബർഗ് ശതകോടീശ്വരന്മാരുടെ, പട്ടിക പ്രകാരം ഏഷ്യയിലെ ഏറ്റവും ധനികയായ വനിത- സാവിത്രി ജിൻഡാൽ
5. ഇന്ത്യ പുതുതായി നിർമിച്ച ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ വാഹനം- എസ്.എസ്.എൽ.വി.
6. കോമൺവെൽത്ത് ഗെയിംസിൽ ലോൺ ബോൾസിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ ടീമിലെ അംഗങ്ങൾ- ലവി ചൗബെ, പിങ്കി, നയൻമണി സെക്യ, രൂപറാണി ടിർക്കി
7. മിസ് സൗത്ത് ഇന്ത്യ 2022 മത്സരത്തിൽ കിരീടം നേടിയത്- ചരിഷ്മ കൃഷ
8. ലോക ബാങ്കിന്റെ ചീഫ് ഇക്കണോമിസ്റ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരൻ- ഇന്ദർജിത് ഗിൽ
9. 44-ാം ചെസ് ഒളിമ്പ്യാഡിലെ ഏറ്റവും പ്രായം കൂടിയ താരം- എളിയ ലെവൽ അരിയാസ് (76 വയസ്സ്)
10. "President's Colours” പുരസ്ക്കാരം 2022- ൽ ലഭിച്ചത്- തമിഴ്നാട് പോലീസ്
11. ആദ്യ ദേശീയ ഗോത്ര ഭാഷാ ചലച്ചിത്രോത്സവത്തിന് അട്ടപ്പാടിയിൽ കൊടി ഉയർന്നു. നഞ്ചിയമ്മ കൊടിയുയർത്തി. ഗോത്ര ഭാഷകളിൽ മൂന്ന് സിനിമകൾ (ഇരുള, കുറുമ്പ, മുഡുക) സംവിധാനം ചെയ്ത വിജീഷ് മണിയാണ് ഫെസ്റ്റിവൽ ഡയറക്ടർ.
12. നീതി ആയോഗ് പുറത്തുവിട്ട ദാരിദ്ര്യ സൂചിക പ്രകാരം ഇന്ത്യയിൽ ദരിദ്രർ ഇല്ലാത്ത ഏക ജില്ല- കോട്ടയം
13. കേരളത്തിലെ മന്ത്രിമാരുടെയും MLA- മാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കുന്നതിന് ശിപാർശ സമർപ്പിക്കാൻ നിയോഗിച്ച കമ്മിഷൻ- ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷൻ
14. ലോകത്ത് ആദ്യമായി ഫ്ളോറോണ രോഗം റിപ്പോർട്ട് ചെയ്ത രാജ്യം- ഇസ്രായേൽ
15. കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുത്ത ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ താരം- അനാഹത് സിംഗ് (സ്ക്വാഷ് ഫെയർ 14 വയസ്സ്)
16. ദേശീയ കുടുംബാരോഗ്യ സർവ്വേയുടെ 2021- ലെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ സ്ത്രീ പുരുഷ അനുപാതം- 1020:1000
17. 2022 കോമൺവെൽത്ത് ഗെയിംസിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നം- പെറി എന്ന കാള
18. കാർഷികേതര, കാർഷിക മേഖലകളിൽ ഗ്രാമീണ തൊഴിലാളികൾക്ക് ലഭിക്കുന്ന വേതനത്തിൽ രാജ്യത്ത് ഒന്നാമതുള്ള സംസ്ഥാനം- കേരളം
19. "ജസ്റ്റിസ് ഫോർ ദി ജഡ്ജ്" ആരുടെ ആത്മകഥയാണ്- രഞ്ജൻ ഗോഗോയി
20. JC ഡാനിയൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരം 2022 മികച്ച നടി- ദുർഗ്ഗാ കൃഷ്ണൻ
21. 2022- ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്കായി ആദ്യ മെഡൽ നേടിയത്- സങ്കേത് മഹാദേവ് സർഗർ (ഭാരോദ്വഹനം)
- പുരുഷന്മാരുടെ 55 കിലോ ഭാരോദ്വഹനത്തിലാണ് വെള്ളി മെഡൽ നേടിയത്.
22. 2022- ലെ കോമൺവെൽത്ത് ഗെയിംസിലെ ആദ്യ സ്വർണം നേടിയത്- അലക്സ് വീ
- പുരുഷന്മാരുടെ ട്രയാത്തലത്തിൽ ഇംഗ്ലണ്ടിനായി സ്വർണം നേടി.
23. 2022- ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്കായി രണ്ടാം മെഡൽ നേടിയ ഗുരുരാജ പൂജാരി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ഭാരോദ്വഹനം
24. സ്വർണം, വെള്ളി വ്യാപാരത്തിനുള്ള രാജ്യത്തെ ആദ്യ അന്താരാഷ്ട്ര ബുള്ളൻ എക്സ്ചേഞ്ച് നിലവിൽ വന്നത് എവിടെ- ഗിഫ്റ്റ് സിറ്റി, ഗാന്ധിനഗർ (ഗുജറാത്ത്)
25. എ.പി ഫൈബർ ന്യൂസ് എന്ന പേരിൽ ചാനൽ ആരംഭിക്കുന്ന സംസ്ഥാന സർക്കാർ- ആന്ധ്ര പ്രദേശ്
26. 2022- ലെ ലോകമാന്യ തിലക് ദേശീയ പുരസ്കാരം നേടിയതാര്- ടെസി തോമസ്
27. പാഴ് വസ്തുക്കൾ വിൽക്കാൻ ഡിജിറ്റൽ സൗകര്യവുമായി കേരള സ്ക്രാപ് മർച്ചന്റ്സ് അസോസിയേഷൻ ആരംഭിച്ച മൊബൈൽ ആപ്പ്- ആക്രിക്കടെ
28. 2022- ലെ അക്ഷിത സാഹിത്യ പുരസ്കാരം നേടിയത്- സന്തോഷ് ഏച്ചിക്കാനം
29. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ മേൽനോട്ടത്തിൽ വനിതകൾക്കായി ആരംഭിക്കുന്ന ക്ലബ്- അവളിടം
30. 2022- ലെ അന്താരാഷ്ട്ര വനിതാ ദിനത്തിന് യുഎൻ തീം എന്താണ്- "സുസ്ഥിരമായ നാളേക്കായി ഇന്ന് ലിംഗസമത്വം" (Gender equality Today for a sustainable tomorrow)
31. 2022- ലെ അന്താരാഷ്ട്ര വനിതാ ദിനത്തിൽ കേരള ചലച്ചിത്ര വികസന കോർപറേഷൻ നിർമിക്കുന്ന ചിത്രം- ഇൻഹെറിറ്റൻസ്
32. മഹാകവി കുമാരനാശാന്റെ ജീവിതം പ്രമേയമാക്കി നിർമ്മിക്കുന്ന സിനിമ- ഗ്രാമവൃക്ഷത്തിലെ കുയിൽ
33. കേരളത്തിലെ ആദ്യ വാട്ടർ മെട്രോയായ കൊച്ചി വാട്ടർ മെട്രോയുടെ റൂട്ട്- വൈറ്റില-കാക്കനാട്
34. ജീവിതശൈലി രോഗങ്ങളെ കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം
സൃഷ്ടിക്കാനായി 'രോഗമില്ലാത്ത ഗ്രാമം' പദ്ധതി നടപ്പിലാക്കിയ ബ്ലോക്ക് പഞ്ചായത്ത്- പാറശാല (തിരുവനന്തപുരം)
35. ലോക വൃക്ക ദിനം- എല്ലാ വർഷവും മാർച്ച് മാസത്തിലെ രണ്ടാമത്തെ വ്യാഴം
No comments:
Post a Comment