1. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിതനായ IAS ഉദ്യോഗസ്ഥൻ- ഷാ ഫൈസൽ
2. നികുതി വെട്ടിപ്പ് തടയാനായി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുറത്തിറക്കുന്ന പുതിയ മൊബൈൽ ആപ്ലിക്കേഷൻ- ലക്കി ബിൽ
3. ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ ബ്രാൻഡ് അംബാസഡറായി നിയമിതനായ ഇന്ത്യൻ ക്രിക്കറ്റ് താരം- ഋഷഭ് പന്ത്
4. രണ്ടാമത് നോർത്ത് ഈസ്റ്റ് ഒളിംപിക് ഗെയിംസ് 2022- ന് വേദിയാകുന്ന സംസ്ഥാനം- മേഘാലയ
5. 2022 ആഗസ്റ്റിൽ ഇന്ത്യയിൽ നിന്നും ഡോണിയർ സമുദ്ര നിരീക്ഷണ വിമാനം സമ്മാനമായി ലഭിച്ച വിദേശ രാജ്യം- ശ്രീലങ്ക
6. മനുഷ്യരിൽ പരീക്ഷണം പൂർത്തിയാക്കിയ കോവിഡ് 19- ന് എതിരെയുള്ള ഇന്ത്യയിലെ ആദ്യ intranasal വാക്സിൻ (മൂക്കിലൂടെ നൽകാനാവുന്ന)- BBV154
7. ഐ.എസ്.ആർ.ഒ- യുടെ ചൊവ്വാദൗത്യമായ 'മംഗൾയാൻ' അടിസ്ഥാനമാക്കി വിനോദ് മങ്കര സംവിധാനം ചെയ്ത സംസ്കൃത ഭാഷയിലുള്ള ഡോക്യുമെന്ററി സിനിമ- യാനം
8. സസ്യാഹാരം മാത്രം വിളമ്പുന്ന രാജ്യത്തെ ആദ്യ തീവണ്ടി- വന്ദേഭാരത് എക്സ്പ്ര സ്
9. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി നിയമിതനായത്- ഡോ.എം.സത്യൻ
10. ഏതു രാജ്യവുമായി ചേർന്ന് ഇന്ത്യ നടത്തുന്ന വ്യോമാഭ്യാസമാണ് 'ഉദരശക്തി'- മലേഷ്യ
11. ബഹിരാകാശത്തെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനായി ഐഎസ്ആർഒ ആരംഭിച്ച വിർച്വൽ മ്യൂസിയം- സ്പാർക്ക്
12. ഐഎസ്ആർഒയുടെ ചാന്ദ്രദൗത്യമായ മംഗൾയാൻ അടിസ്ഥാനമാക്കി 'യാനം' എന്ന സംസ്കൃത ഭാഷയിലുള്ള ഡോക്യുമെന്ററി സിനിമ സംവിധാനം ചെയ്തത്- വിനോദ് മങ്കര
13. 2022- ലെ 8-ാമത് അന്താരാഷ്ട്ര കയാക്കിങ് ചാമ്പ്യൻഷിപ്പ് കേരളത്തിലെ ഏത് ജില്ലയിലാണ് നടക്കുന്നത്- കോഴിക്കോട് (ചാലിപ്പുഴയിലാണ് മത്സരം നടക്കുന്നത്)
14. ഏതൊക്കെ രാജ്യങ്ങൾ ചേർന്ന് നടത്തുന്ന സൈനികാഭ്യാസമാണ് 'ഫാൽക്കൺ സ്ട്രൈക്ക്’- ചൈന, തായ്ലൻഡ്
15. ടി 20 ക്രിക്കറ്റിൽ 600 വിക്കറ്റുകൾ നേടിയ ആദ്യ താരം- ഡ്വെയ്ൻ ബ്രാവോ
16. 2022 സ്വതന്ത്ര സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ theme- "Nation First, Always First"
17. യാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുത്താൻ ഇന്ത്യൻ റെയിൽവേയും റെയിൽവേ പൊട്ടക്ഷൻ ഫോഴ്സും ചേർന്ന് ആരംഭിക്കുന്ന സംരംഭം- ഓപ്പറേഷൻ യാത്രി സുരക്ഷ
18. പതിമൂന്നാമത് ഭരത് മുരളി ചലച്ചിത്ര അവാർഡിന് അർഹയായ നടി- ദുർഗ ക്യഷ്ണ ( ചിത്രം- ഉടൽ )
19. കേരളത്തിലെ ഏറ്റവും വലിയ ദേശീയ പതാക സ്ഥിതി ചെയ്യുന്നത്- കനകക്കുന്ന്
20. ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ പതാക- വിജയനഗര, കർണാടക
21. യുഎസ് ഹെറിറ്റേജ് വാൾ ഓഫ് ഫെയിമിൽ ഇടം പിടിക്കുന്ന ആദ്യ ഇന്ത്യൻ സോഷ്യൽ സൈക്കോളജിസ്റ്റ്- പ്രൊഫ. രാമധർ സിംഗ്
22. 2023- ലെ ക്രിക്കറ്റ് ലോകകപ്പ് എവിടെ നടക്കും- ഇന്ത്യ
23. ഗുജറാത്തിലെ മൊട്ടേര സ്റ്റേഡിയം ഇപ്പോൾ ആരുടെ പേരിലാണ് അറിയപ്പെടുന്നത്- നരേന്ദ്ര മോദി
24. 2022- ലെ കോമൺവെൽത്ത് ഗെയിംസിന് ആതി ഥേയത്വം വഹിക്കുന്ന നഗരമേത്- ബർമിങ്ഹാം
25. 2023- ലെ സൗത്ത് ഏഷ്യൻ ഗെയിംസ് എവിടെ നടക്കും- ലാഹോർ
26. 2021- ലെ ട്വന്റി20 ലോകകപ്പ് ജേതാക്കൾ- ഓസ്ട്രേലിയ
27. ‘മഹാത്മാഗാന്ധിയും മാധവിക്കുട്ടിയും' എന്ന പുസ്തകത്തിന്റെ രചയിതാവ്- കെ.സി.നാരായണൻ
28. ലോക ചെസ്സ് സംഘടനയുടെ (FIDE) ഡെപ്യൂട്ടി പ്രസിഡന്റായി തെരഞ്ഞെടുത്തത്- വിശ്വനാഥൻ ആനന്ദ് (പ്രസിഡന്റ്- അർകാഡി ഡോർകോവിച്ച്)
29. നാസയുടെ ബഹിരാകാശ യാത്ര പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെട്ട മലയാളി- ആതിര പ്രീത റാണി
30. 1898- നു ശേഷം 2022 മാർച്ചിൽ പോളിയോ രോഗം സ്ഥിരീകരിച്ച രാജ്യം- ഇസ്രായേൽ
31. ബംഗാദേശിലെ ഏത് തുറമുഖമാണ് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി ശൈഖ് ഹസിന് അനുവാദം നൽകിയത്- ചിറ്റഗോങ്
- 1930 ഏപ്രിൽ 18- ന് വിപ്ലവകാരിയായ സൂര്യ സെന്നിന്റെ (മാസ്റ്റർ ദാ) നേതൃത്വത്തിൽ ചിറ്റഗോങ്ങിലെ ബ്രിട്ടിഷ് ആയുധശാല ആക്രമിച്ചത് ദേശിയ ചരിത്രത്തിലെ പ്രധാനപ്പെട്ട ഏടാണ്. 1934 ജനുവരി 12- ന് ചിറ്റഗോങ് സെൻട്രൽ ജയിലിൽവെച്ച് സൂര്യസൈൻ തൂക്കിലേറ്റപ്പെട്ടു.
32. കാൻ ചലച്ചിത്രമേളയുടെ ജൂറി അംഗമായി പ്രവർത്തിച്ച ബോളിവുഡ് നടി- ദീപികാ പദുകോൺ
- ഫ്രാൻസിലെ കാനിൽ 2022 മേയിലാണ് 75-ാം കാൻ ചലച്ചിത്രമേള നടന്നത്.
33. 2022 ഏപ്രിൽ 28- ന് അന്തരിച്ച സലിം ഘൗസ് ഏതുനിലയിൽ പ്രസിദ്ധി നേടിയ വ്യക്തിയാണ്- ചലച്ചിത്ര നടൻ
- മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലായി 30- ലേറെ സിനിമകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
- താഴ്വാരം, ഉടയോൻ എന്നി സിനിമകളിലുടെ മലയാളി പ്രേക്ഷകർക്കും പരിചിതനാണ്.
34. ബ്രിട്ടനിൽ ജയിൽശിക്ഷയ് വിധിക്കപ്പെട്ട ലോക ടെന്നിസിലെ മുൻ സൂപ്പർ താരം- ബോറിസ് ബക്കർ (ജർമനി)
- സാമ്പത്തിക തട്ടിപ്പുകേസിലാണ് ബെക്കർക്ക് രണ്ടരവർഷം തടവുശിക്ഷ വിധിച്ചത്.
35. 'ലീഡേഴ്‌സ്, പൊളിറ്റിഷൻസ്, സിറ്റിസൻസ്' എന്ന കൃതി രചിച്ചത്- റഷീദ് കിദ്വായി
- മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കിദായി രചിച്ച ഈ പുസ്തകത്തിൽ ഗാന്ധി കുടുംബാംഗങ്ങളടക്കം 50 പ്രമുഖ വ്യക്തികളുടെ ജിവിതത്തിലെ സംഭവങ്ങൾ വിവരിക്കുന്നു.
No comments:
Post a Comment