1. പ്രശസ്ത എഴുത്തുകാരൻ ജോർജ് ഓണക്കൂറിന്റെ സാഹിത്യ ജീവിതത്തെപ്പറ്റി അദ്ദേഹത്തിന്റെ പത്നി വത്സ ജോർജ് എഴുതിയ പുസ്തകം- സർഗപ്രപഞ്ചം : ജോർജ് ഓണക്കൂർ
2. അഴുക്കുചാലുകളും സെപ്റ്റിക് ടാങ്കും വൃത്തിയാക്കുന്നതിനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച പുതിയ യന്ത്രവൽകൃത ശുചിത്വ പദ്ധതി- നമസ്തേ പദ്ധതി (NAMASTE)
3. 2022 കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ലോങ്ജംപ് മത്സരത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ മലയാളി താരം- മുരളി ശ്രീശങ്കർ
4. അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയുടെ കീഴിൽ ബഹിരാകാശ യാത്രക്കുള്ള പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെട്ട മലയാളി- ആതിര പ്രീത റാണി
5. 2022 ആഗസ്റ്റിൽ അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ താരം- നരേന്ദ്ര ഥാപ
6. 2022 ആഗസ്റ്റിൽ ഇന്ത്യയിൽ നിന്നും പുതുതായി റാംസർ പട്ടികയിൽ ഉൾപ്പെട്ട ഗൾഫ് ഓഫ് മാന്നാർ മറൈൻ ബയോസ്ഫിയർ റിസർവ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം- തമിഴ്നാട്
7. കോമൺവെൽത്ത് ഗെയിംസ് 100 മീറ്റർ വനിതാവിഭാഗം വിജയി- എലെയ്നർ തോംസൺ (ജമൈക്ക)
- 100 മീറ്റർ പുരുഷവിഭാഗം ജേതാവ്- ഫെർഡിനന്റ് ഒമന്യാല
8. ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് ദേശീയോദ്യാനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സഞ്ചരിച്ച വഴികൾ ഉൾപ്പെടുത്തി നിലവിൽ വരുന്ന പദ്ധതി- മോദി സർക്യൂട്ട്
9. ഇ-കൊമേഴ്സ് വിപണിയിൽ പുതിയ മാതൃക സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ആവിഷ്കരിക്കുന്ന പദ്ധതി- ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് (ഒ.എൻ.ഡി.സി.)
10. പഴശ്ശിരാജ പുരസ്കാരം 2022 ജേതാവ്- കെ.എസ്.ചിത്ര
11. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റത്- ജാഫർ മാലിക്
12. കേരള ക്രിക്കറ്റ് സെലക്ഷൻ കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്- പി.പ്രശാന്ത്
13. റെയിൽവേ ബോർഡിന്റെ പുതിയ ചെയർമാൻ & CEO ആയി നിയമിതനായത്- വിനയ് കുമാർ ത്രിപാഠി
14. പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഡയറക്ടർ ജനറലായി നിയമിതനായത്- സത്യേന്ദർ പ്രകാശ്
15. 2022 ആഗസ്റ്റിൽ കേന്ദ്ര വിജിലൻസ് കമ്മീഷണറായി (സിവിസി) നിയമിതനായത്- സുരേഷ് എൻ. പട്ടേൽ
16. 2022- ലെ കോമൺവെൽത്ത് ഗെയിംസിൽ ആദ്യ മെഡൽ നേടിയ മലയാളി- ട്രീസ ജോളി (ബാഡ്മിന്റൺ മിക്സഡ് ടീം)
- കണ്ണൂർ ചെറുപുഴ പുളിങ്ങോം സ്വദേശിനി.
17. സ്മാർട്ട് നഗരമായ 'ദ് ലൈൻ' നിർമ്മിക്കുന്ന രാജ്യം- സൗദിഅറേബ്യ
18. 2022- ലെ കോമൺവെൽത്ത് ഗെയിംസിൽ ബാഡ്മിന്റൺ മിക്സഡ് ടീമിൽ സ്വർണ്ണം നേടിയത്- മലേഷ്യ
19. എത് രാജ്യവുമായി ചേർന്ന് ഇന്ത്യ നടത്തുന്ന സൈനികാഭ്യാസമാണ് 'യുദ്ധ് അഭ്യാസ്- യുഎസ്എ
20. 2022- ലെ വേൾഡ് ഡയറി സമ്മിറ്റിന്റെ വേദി- ന്യൂഡൽഹി
21. കർണാടകയുടെ ഉയർന്ന സിവിലിയൻ ബഹുമതിയായ “കർണാടക രത്ന” മരണാനന്തര ബഹുമതിയായി ലഭിക്കുന്ന കന്നട ചലച്ചിത്ര താരം- പുനീത് രാജ്കുമാർ
22. സ്വതന്ത്രത്തിന്റെ 75 വാർഷികത്തോടനുബന്ധിച്ച് “ഇന്ത്യ കി ഉഡാൻ' എന്ന പദ്ധതി ആരംഭിച്ചത്- ഗൂഗിൾ
23. 2022 ഓഗസ്റ്റിൽ അന്തരിച്ച മലബാറിലെ മുസ്ലീം സമുദായത്തിൽ നിന്നും ആദ്യമായ് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ വനിത- മാളിയേക്കൽ മറിയുമ്മ
24. പതിമൂന്നാമത് ഭരത് മുരളി ചലച്ചിത്ര അവാർഡ് നേടിയത്- ദുർഗ കൃഷ്ണ
25. 2022- ലെ യു.എൻ കാലാവസ്ഥ ഉച്ചകോടിയ്ക്ക് (COP-27) വേദിയാകുന്നത്- ഷാമ് അൽ ഷെയ്ഖ് (ഈജിപ്ത്)
26. സൗത്ത് കൊറിയയുടെ ആദ്യ ചാന്ദ്ര ദൗത്യം- Danuri
27. 2022- ലെ അണ്ടർ 20 സാഫ് ഫുട്ബോളിൽ കിരീടം നേടിയത്- ഇന്ത്യ
28. തെരുവ് മൃഗങ്ങൾക്ക് വേണ്ടി ആംബുലൻസ് ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം- തമിഴ്നാട്
29. വിദേശ രാജ്യത്തെ ഇന്ത്യയുടെ ആദ്യ ഐഐടി ക്യാമ്പസ് നിലവിൽ വരുന്നത്- യുഎഇ
30. 2022- ലെ ലോക മാതൃഭാഷാ ദിനത്തിന്റെ പ്രമേയം- 'ബഹുഭാഷാ പഠനത്തിനായി സാങ്കേതികവിദ്യ ഉപയോഗിക്കാം: വെല്ലുവിളികളും അവസരങ്ങളും'
31. ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് മലയാളം മിഷൻ സംഘടിപ്പിച്ച പരിപാടി- മലയാണ്മ
32. യുഎസ് സുപ്രീം കോടതി ജഡ്രി പദവിയിലെത്തുന്ന ആദ്യ കറുത്ത വർഗക്കാരി- കറ്റാൻജി ബ്രൗൺ ജാക്സൺ
33. വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് നൽകുവാനുള്ള കേരള സർക്കാർ പദ്ധതി- വിദ്യാകിരണം
34. റഷ്യ യുക്രൈൻ യുദ്ധത്തെ തുടർന്ന് യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള രക്ഷാദൗത്യം- ഓപ്പറേഷൻ ഗംഗ
35. ഇന്ത്യയിലെ ആദ്യത്തെ ഇ- വേസ്റ്റ് ഇക്കോ പാർക്ക്- ന്യൂഡൽഹി
No comments:
Post a Comment