Wednesday 17 August 2022

Current Affairs- 17-08-2022

1. 2022 ആഗസ്റ്റിൽ ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഷെവലിയാർ പദവിക്ക് അർഹനായ ഇന്ത്യാക്കാരൻ- ശശി തരൂർ


2. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള AVSAR (Airport as Venue for Skilled Artisans of the Region) പദ്ധതിയുമായി ബന്ധപ്പെട്ട് UMEED Market Place നിലവിൽ വന്ന എയർപോർട്ട്- ശ്രീനഗർ ഇന്റർനാഷണൽ എയർപോർട്ട്


3. 600 T20 മത്സരങ്ങൾ കളിക്കുന്ന ലോകത്തിലെ ആദ്യ ക്രിക്കറ്റ് താരം എന്ന ബഹുമതി നേടിയ വെസ്റ്റിൻഡീസ് താരം- കീറൺ പൊള്ളാർഡ്


4. 2022 ആഗസ്റ്റിൽ അന്തരിച്ച പ്രസിദ്ധ ഫിലിപ്പീൻസ് കായിക താരം- ലിഡിയ ഡി വേഗ


5. ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് ISRO ഒരുക്കിയ ഇന്ത്യയിലെ ആദ്യ 3D വിർച്ച്വൽ സ്പേസ് മ്യൂസിയം- SPARK- The Space Tech Park


6. ചൈനയിൽ അടുത്തിടെ കണ്ടെത്തിയ പുതിയ ജന്തുജന്യ വൈറസ്- ലാംഗ്യ


7. ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസ് ആയി ശുപാർശ ചെയ്യപ്പെട്ടത്- ജസ്റ്റിസ് യു.യു.ലളിത് (നിലവിലെ (48 -ാമത്) ചീഫ് ജസ്റ്റിസ്- എൻ.വി.രമണ)


8. കോമൺവെൽത്ത് ഗെയിംസ് പുരുഷ ലോങ് ജംപിൽ വെള്ളി മെഡൽ നേടിയ മലയാളി താരം- എം. ശ്രീശങ്കർ


9. ചുനക്കര രാമൻകുട്ടി ഫൗണ്ടേഷന്റെ പ്രഥമ പുരസ്കാര ജേതാവ്- മധു 


10. ജല അതോറിറ്റി ചെയർമാനായി നിയമിതനായത്- പ്രണബ് ജ്യോതിനാഥ്  


11. ഐക്യരാഷ്ട്ര സംഘടന (യു.എൻ.) രക്ഷാസമിതിയുടെ ഭീകരവിരുദ്ധ നയം ചർച്ച ചെയ്യാനുള്ള പ്രത്യേക യോഗത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം- ഇന്ത്യ  

  • യു.എൻ. ഭീകരവിരുദ്ധ സമിതിയുടെ നിലവിലെ അധ്യക്ഷൻ- ടി.എസ്.തിരുമൂർത്തി 

12. കോമൺവെൽത്ത് ഗെയിംസ് ഹൈ ജംപിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേടിയത്- തേജസ്വിൻ ശങ്കർ (ഈ ഗെയിംസിലെ ആദ്യ അത്ലറ്റിക്സ് മെഡൽ)


13. ഹൈദരാബാദിൽ അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യ ടീച്ചിംഗ് റോബോട്ട്- ഈഗിൾ 2.0


14. വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന "ഒരു ലക്ഷം സംരംഭം" പദ്ധതിയിൽ ഒന്നാമതെത്തിയ ജില്ല- പാലക്കാട്


15. 2022 ബർമിങ്ങാം കോമൺവെൽത്തിൽ ഇന്ത്യ ആദ്യമായി സ്വർണ്ണം നേടുന്ന ഇനം- ലോൺ ബോൾ


16. ഇന്ത്യൻ നേവിക്ക് അമേരിക്കയിൽ നിന്നും ലഭിച്ച മൾട്ടിറോൾ ഹെലികോപ്റ്റർ- MH60R


17. 2022 ആഗസ്റ്റിൽ ലോകബാങ്കിന്റെ ഇന്ത്യയുടെ കൺട്രി ഡയറക്ടറായി നിയമിതനായത്- അഗസ്റ്റ ടാനോ കോമെ


18. 2021- ലെ 'Distinguished Indologist' പുരസ്ക്കാരം നേടിയത്- ജെഫ്രി ആംസ്ട്രോങ്


19. 2022- ലെ കോമൺവെൽത്ത് ഗെയിംസ് വനിതകളുടെ ലോൺ ബോൾസിൽ (ഫോർസിൽ) സ്വർണ്ണം നേടിയത്- ഇന്ത്യ


20. 2022- ലെ കോമൺവെൽത്ത് ഗെയിംസ് പുരുഷ വിഭാഗം ടേബിൾ ടെന്നീസ് സ്വർണം നേടിയത്- ഇന്ത്യ


21. 2022- ലെ സംസ്ഥാന സ്കൂൾ കലോത്സവം വേദി- കോഴിക്കോട്


22. 2022- ലെ സംസ്ഥാന സ്കൂൾ കായികമേള വേദി- തിരുവനന്തപുരം


23. നിയോം പദ്ധതിയുടെ ഭാഗമായി 'ദ ലൈൻ' എന്ന കാർബൺ രഹിത സ്മാർട്ട് നഗരം നിർമ്മിക്കുന്ന രാജ്യം- സൗദി അറേബ്യ


24. 2022 ഓഗസ്റ്റിൽ എത് ഭേദഗതി ബില്ലാണ് ലോകസഭ പാസാക്കിയത്- Wildlife Protection Amendment Bill 2021


25. അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ വനിതാ താരം- കരുണ ജെയിൻ


26. 2022- ലെ പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി പുരസ്കാരം ലഭിച്ച വ്യക്തി- ഡി ഷാജി 


27. ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സബിയുടെ ആദ്യ വനിതാ ചെയർപേഴ്സൺ- മാധബി പുരി ബച്ച്


28. ഓഗസിൽ ഹരിയാനയിൽ വെച്ച് നടക്കുന്ന വിയറ്റ്നാം ഇന്ത്യ ഉഭയകക്ഷി സൈനിക അഭ്യാസം- Ex-VINBAX 2022



29. 5 വർഷം കൊണ്ട് 1 ലക്ഷം തെങ്ങിൻ തൈകൾ ഉൽപ്പാദിപ്പിക്കാനുള്ള കേരള സർക്കാർ പദ്ധതി- കേരഗ്രാമം 


30. മേഘാലയിലെ ഉംറോയിൽ കണ്ടെത്തി ഇന്ത്യൻ സൈന്യത്തിന്റെ പേര് നൽകപ്പെട്ട പുതിയ ഇനം പല്ലി- ഇന്ത്യൻ സൈന്യത്തിന്റെ വളഞ്ഞ കാൽ വിരൽ പല്ലി (ഇന്ത്യൻ ആർമീസ് ബൈന്റ് ടോസ് ഗെക്കോ) 


31. ഫെഡറേഷൻ കപ്പ് വോളിബോൾ തുടർച്ചയായി നാലാം തവണയും കിരീട ജേതാക്കൾ- കേരള ടീം 


32. കവി വിഷ്ണുനാരായണൻ നമ്പൂതിരി യുടെ പേരിലുള്ള പ്രഥമ വൈഷ്ണവം സാഹിത്യ പുരസ്കാരം (2022) ലഭിച്ചത് ആർക്ക്- ഡോ. എം ലീലാവതി 


33. ഇന്ത്യയിലാദ്യമായി എക്സ്പ്രസ് വേ കടക്കാൻ വന്യജീവികൾക്ക് ഹരിത മേൽപ്പാലം നിർമ്മിക്കുന്നത് എവിടെ- നാഗൂർ 


34. എയർതിങ്സ് മാസ്റ്റേഴ്സ് ഓൺലൈൻ റാപ്പിഡ് ചെസ്സ് ടൂർണ്ണമെന്റിൽ ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസനെ തോൽപ്പിച്ച ഇന്ത്യയുടെ ഗ്രാൻഡ് മാസ്റ്റർ- ആർ പ്രഗ്നാനന്ദ (16 വയസ്സ്) 


35. എറണാകുളം തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ സമീപത്തുനിന്നും ഗവേഷകർ കണ്ടെത്തിയ പുതിയ ഇനം തവള- യുഫത്ലറ്റിസ് ജലധാര

No comments:

Post a Comment