1. ആഫ്രിക്കൻ രാജ്യമായ കെനിയയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- വില്ല്യം റൂട്ടോ
2. 2022 ആഗസ്റ്റിൽ കേരളത്തിലെ തിരഞ്ഞെടുത്ത റോഡുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയുടെ കോഡ് നാമം- ഓപ്പറേഷൻ സരൾ രാസ്ത്ര-2
3. മെഡിസിൻ ഫ്രം ദ കൈ' എന്ന ഡോൺ അധിഷ്ഠിത ആരോഗ്യ സേവനം ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം- അരുണാചൽപ്രദേശ്
4. നിർധനരായ കുട്ടികൾക്ക് പത്ത് മാസത്തേക്ക് പ്രാഥമിക വിദ്യാഭ്യാസം ഒരുക്കാനായി വിദ്യാ രഥ് സ്കൂൾ ഓൺ വീൽസ്' പദ്ധതി ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം- അസം
5. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (NCB) പുറത്തിറക്കിയ മയക്കുമരുന്ന് കേസുകളിൽ പ്രതിയായിട്ടുള്ള കുറ്റവാളികളുടെ വിവരം അടങ്ങിയ ഇന്ത്യയിലെ ആദ്യ പോർട്ടൽ- NIDAAN (National Integrated Database on Arrested Narco Offenders)
6. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുറത്തിറക്കിയ കേന്ദ്ര ഗവൺമെന്റിന്റെ ഫേഷ്യൽ റെക്കഗ്നിഷൻ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് സംവിധാനം- ഡിജിയാത്ര (DigiYatra)
7. അണ്ടർ- 20 ലോക ഗുസ്തിയിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിത- അന്തിം പംഗൽ
- വനിതകളുടെ 53 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിലാണ് സ്വർണനേട്ടം.
8. 2022 ഓഗസ്റ്റിൽ അന്തരിച്ച ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മുൻ ക്യാപ്റ്റൻ- സമർ ബാനർജി
9. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരുന്ന് കഴിക്കുന്ന സംസ്ഥാനം- കേരളം (കുറവ്- ഗുജറാത്ത്)
10. 2022- ലെ പ്രഥമ വയലാ വാസുദേവൻപിള്ള സ്മാരക പുരസ്ക്കാരം നേടിയത്- പ്രഫ. എം.കെ. സാനു
11. 2022- ൽ നടന്ന 'ജംഗ്ൾ റംബ്' എന്ന് പേരിട്ട പ്രൊഫഷണൽ ബോക്സിങ് മത്സരത്തിൽ ഘാന താരം എലിയാസു സുല്ലെയെ പരാജയപ്പെടുത്തിയ ഇന്ത്യൻ ബോക്സർ താരം- വിജേന്ദർ സിങ്
12. 2022 ആഗസ്റ്റിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രകാശനം ചെയ്ത 'സിങ്, ഡാൻസ് ആൻഡ് പ്ര' ആരുടെ ജീവചരിത്രമാണ്- ശ്രീല പ്രഭുപാദ
13. 2022 ആഗസ്റ്റിൽ കാലാവധി നീട്ടി കിട്ടിയ 'ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ'- വി. ജി. സോമൻ
14. 2022- ലെ എം.എസ് സുബലക്ഷ്മി ഫൗണ്ടേഷൻ ചലച്ചിത്ര രത്ന പുരസ്കാരം ലഭിച്ചത് ആർക്ക്- ശ്രീകുമാരൻ തമ്പി
15. ഇസ്രയേൽ മുൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആത്മകഥ- Bibi:My Story
16. ഇന്ത്യയിലെ ആദ്യ വാണിജ്യ ബഹിരാകാശ നിരീക്ഷണ കേന്ദ്രം ആരംഭിച്ചത്- ഗർവാൾ (ഉത്തരാഖണ്ഡ്)
17. എവിടെയാണ് ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിച്ച ആദ്യ ഹൈഡ്രജൻ ബസ് പുറത്തിറക്കിയത്- പൂനെ
18. സ്വവർഗ ലൈംഗികത വിലക്കുന്ന കൊളോണിയൽ കാലഘട്ട നിയമം റദ്ദാക്കിയ രാജ്യം- സിംഗപ്പൂർ
19. 2022 ഓഗസിൽ അന്തരിച്ച പാക്കിസ്ഥാന്റെ വാനമ്പാടി എന്നറിയപ്പെടുന്ന ഗായിക- നയ്യാര നൂർ
20. അരുണാചൽ പ്രദേശിൽ ആരംഭിച്ച ഡ്രോൺ അധിഷ്ഠിത ആരോഗ്യ സേവനം- Medicine from the Sky
21. 'മാമ്പഴത്തിന് മാന്തികത എങ്ങനെ ലഭിച്ചു' എന്ന പുസ്തകം എഴുതിയത്- സുധാമൂർത്തി
22. ലോക മനുഷ്യ സ്നേഹദിനം (ഓഗസ്റ്റ് 18) 2022 പ്രമേയം- It takes a Village
23. 2022 ഓഗസ്റ്റ്. സെപ്റ്റംബർ മാസത്തിൽ റഷ്യയിൽ നടക്കുന്ന ബഹുരാഷ്ട്ര സൈനികഭ്യാസം- വോസ്റ്റോക് 2022
24. ഓസ്ട്രേലിയയിൽ ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിലായി നടക്കുന്ന ബഹുരാഷ്ട്ര വ്യോമ അഭ്യാസം- പിച്ച് ബ്ലാക്ക്
25. 2022 ഓഗസ്റ്റിൽ ഇന്ത്യ- മലേഷ്യ സംയുക്തമായി സംഘടിപ്പിച്ച് വ്യോമാഭ്യാസം- ഉദരശക്തി
26. അടുത്തിടെ അഗ്നിപർവ്വത സ്ഫോടനം ഉണ്ടായ ഫ്രഗഡാൽസഫ്ജാൽ പർവ്വതം ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്- ഐസ്ലാൻഡ്
27. സിങ്ക ഇന്ത്യയുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ സ്വാതന്ത്യ സമരത്തെ അടിസ്ഥാനമാക്കിയുള്ള ഓൺലൈൻ വിദ്യാഭ്യാസ ഗെയിമുകളുടെ പരമ്പരയുടെ പേരെന്താണ്- ആസാദി ക്വസ്റ്റ്
28. യുനെസ്കോയുടെ 2022- ലെ ഫെലിക്സ് ഊഫെയ് ബ്വാനീ സമാധാന പുരസ്കാരം നേടിയത്- ആംഗല മെർക്കൽ (മുൻ ജർമ്മൻ ചാൻസലർ)
29. "അഭയാർത്ഥികളെ സ്വാഗതം ചെയ്യാനുള്ള ശ്രമങ്ങൾക്ക്" 2022- ഓട് കൂടി നിർമാർജനം ചെയ്യാൻ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്ന രോഗം- കാലാ -അസർ (ബ്ലാക്ക് ഫീവർ)
30. ഏത് സ്വാതന്ത്ര്യ സമര സേനാനിയുടെ പേരിലാണ് ചണ്ഡീഗഡ് വിമാനത്താവളം പുനർനാമകരണം ചെയ്യുന്നത്- ഭഗത് സിംഗ്
- ഷഹീദ് ഭഗത് സിംഗ് ഇന്റർനാഷണൽ എയർപോർട്ട് എന്ന പേരിൽ അറിയപ്പെടും
31. ഗംഗൗർ ഉത്സവം പ്രധാനമായും ആഘോഷിക്കുന്ന ഇന്ത്യൻ സംസ്ഥാനം- രാജസ്ഥാൻ
32. ഇന്ത്യയിൽ ആദ്യമായി സ്കൂളുകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ആരംഭിക്കുന്ന സംസ്ഥാനം- കേരളം
33. 2022 ഏപ്രിൽ ഫോബ്സ് റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ- ഇലോൺ മാസ്ക്
34. യുക്രൈനിലെ ബുച്ച നഗരത്തിലെ ക്രൂരതകളുടെ പേരിൽ യുഎൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് പുറത്താക്കിയ രാജ്യം- റഷ്യ
35. 2021 ലെ സരസ്വതി സമ്മാൻ പുരസ്കാരം ലഭിച്ചത്- രാംദരാശ് മിശ്ര
36. യുവാക്കളെ മൂന്നുവർഷത്തേക്ക് ഇന്ത്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന പുതിയ പദ്ധതി- അഗ്നിപഥ് റിക്രൂട്ട്മെന്റ്
37. യുഎൻ മനുഷ്യാവകാശ സമിതിയിൽ നിന്ന് പുറത്താക്കപ്പെട്ട ആദ്യത്തെ രാജ്യം- റഷ്യ
38. ഓസ്കാർ അക്കാദമി 10 വർഷത്തേക്ക് വിലക്കു കൽപ്പിച്ച നടൻ- വിൽ സ്മിത്ത്
39. ഗ്രാമി പുരസ്കാരം ലഭിച്ച ആദ്യ പാകിസ്ഥാൻ സംഗീതജ്ഞ- അരൂജ് അഫ്താബ്
40. മുഗൾ കാലഘട്ടത്തെ ഓർമിപ്പിക്കുന്ന പൈതൃക ഉദ്യാനം നിലവിൽ വരുന്നത്- ന്യൂഡൽഹി
41. E- waste Eco park ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരം- ഡൽഹി
42. 2021- ലെ മലയാറ്റൂർ പുരസ്കാരം ലഭിച്ച വാസവദത്ത എന്ന നോവലിന്റെ രചയിതാവ്- സജിൽ ശ്രീധരൻ
43. കേരളത്തിലെ ആദ്യത്തെ ഫുട്ബോൾ മ്യൂസിയം നിലവിൽ വരുന്നത്- കൊച്ചി
44. കേരള മാരിടൈം ബോർഡ് ചെയർമാൻ- എൻ എസ് പിള്ള
45. ഇന്ത്യയും കിർഗിസ്ഥാനും ചേർന്ന് നടത്തുന്ന സംയുക്ത സൈനികാഭ്യാസം- ഖഞ്ചാർ- 2022 (വേദി- ഹിമാചൽപ്രദേശ്)
46. താളിയോല മ്യൂസിയം നിലവിൽ വരുന്നത്- തിരുവനന്തപുരം
47. കമ്മ്യൂണിസ്റ്റ് കേരളം എന്ന പുസ്തകത്തിന്റെ രചയിതാവ്- കെ ബാലകൃഷ്ണൻ
48. അടിയന്തരഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് പോലീസ് സഹായം ലഭിക്കുന്നതിനുവേണ്ടി തമിഴ്നാട് സർക്കാർ ആരംഭിച്ച ആപ്പ്- കാവൽ ഉദവി
49. മഹാപ്രളയം' എന്ന കൃതിയുടെ രചയിതാവ്- ബി സന്ധ്യ (അഗ്നിരക്ഷാ സേന മേധാവി)
50. ട്രാൻസ്ജെൻഡേഴ്സിന് തൊഴിൽ പരിശീലനവും തൊഴിലും നൽകി സ്വയം പ്രാപ്തമാക്കുന്ന സർക്കാരിന്റെ പദ്ധതി- സാകല്യം
No comments:
Post a Comment