Saturday 27 August 2022

Current Affairs- 27-08-2022

1. 2022 ഓഗസ്റ്റിൽ അന്തരിച്ച പ്രശസ്ത സാഹിത്യകാരൻ- നാരായൻ 

  • 1999- ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച 'കൊച്ചേരത്തി' നോവലിന്റെ രചയിതാവ്.

2. സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡ് തലവനായി നിയമിതനായത്- ഐ.ജി. പി.വിജയൻ 


3. ഭാഷാ വൃത്തങ്ങളെ അപഗ്രഥിക്കുന്നതിനായി രൂപം നൽകിയ കമ്പ്യൂട്ടർ പ്രോഗ്രാം- കാവ്യ നർത്തകി 


4. തമിഴ് കൾചറൽ റിസർച്ച് സെന്ററിന്റെ ആശാൻ-ഭാരതി ദേശീയ സാഹിത്യ പുരസ്കാര ജേതാക്കൾ- രാജീവ് ആലുങ്കൽ, കെ.രവി 


5. 2022 ഓഗസ്റ്റിൽ ശ്രീലങ്കയിലെ ഹംബൻതോട്ട തുറമുഖത്ത് നങ്കുരമിട്ട് ചൈനീസ് ചാരക്കപ്പൽ- യുവാൻ വാങ്- 5


6. സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷികത്തിൽ കേരള ഭാഷ ഇൻസ്റ്റിറ്റ്ട്ട് പുറത്തിറക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമരം വിവരിക്കുന്ന കൈ പുസ്തകം- ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രം 


7. സംസ്ഥാന സർക്കാറിന്റെ PK കാളൻ പുരസ്കാരത്തിന് അർഹനായ "നെല്ലച്ചൻ" എന്നറിയപ്പെടുന്ന വ്യക്തി- ചെറുവയൽ രാമൻ 


8. ഐസ്ആർഒയുടെ പ്രഥമ ചൊവ്വ ദൗത്യമായ മംഗൾയാൻ അടിസ്ഥാനമാക്കി നിർമ്മിച്ച ഡോക്യുമെന്ററി സിനിമ- യാനം (സംസ്കൃതം) (സംവിധാനം- വിനോദ് മങ്കര) 


9. ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പുതിയ ഡയറക്ടർ ജനറൽ ആയി നിയമിതനായ വ്യക്തി- ഡോ എസ് രാജു


10. ഏത് രാജ്യത്തിന്റെ ചന്ദ്രനിലേക്കുള്ള ആദ്യ ഉപഗ്രഹം ആണ് "ദനൂരി"- ദക്ഷിണ കൊറിയ 


11. പ്രഥമ ഖേലോ ഇന്ത്യ അണ്ടർ- 16 വനിതാ ഹോക്കി ലീഗിന്റെ വേദി- മേജർ ധ്യാൻചന്ദ് സ്റ്റേഡിയം, ന്യൂഡൽഹി


12. ഇന്ത്യയുടെ എത്രാമത്തെ സ്വാതന്ത്ര്യ ദിനമായിരുന്നു 2022 ആഗസ്റ്റ് 15-ന്- 76 -ാമത് സ്വാതന്ത്ര്യ ദിനം.

  • എന്നാൽ 2022- ലേത് ഇന്ത്യയുടെ 75-ാ മത് സ്വാതന്ത്ര്യ വാർഷികവുമായിരുന്നു.


13. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഒറ്റ കമാനമുള്ള റെയിൽവേ പാലം ഇന്ത്യയിൽ ഏത് നദിക്ക് കുറുകെയാണ് നിർമ്മിച്ചത്- ചെനാബ്

  • നദിയിൽ നിന്നും 359 മീറ്റർ ഉയരത്തിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്.
  • ജമ്മു കാശ്മീരിലെ റിയാസി ജില്ലയിലാണ് പാലം സ്ഥിതി ചെയ്യുന്നത്.


14. 'ഡോണി പോളോ' വിമാനത്താവളം നിർമ്മിക്കുന്നത് ഏത് സംസ്ഥാനത്തിലാണ്- അരുണാചൽ പ്രദേശ്


15. 2023- ലെ ഇന്ത്യ ഇന്റർനാഷണൽ സീഫുഡ് ഷോയുടെ വേദി- കൊൽക്കത്ത


16. 2022- ലെ 'World Day Against Trafficking in Persons' (ജൂലൈ 30) തീം എന്താണ്- സാങ്കേതികവിദ്യയുടെ ഉപയോഗവും ദുരുപയോഗവും (Use and abuse of technology)


17. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (NSE) പുതിയ MD- യും CEO- യും ആയി ആരാണ് തിരഞ്ഞെടുക്കപ്പെട്ടത്- ആശിഷ് ചൗഹാൻ 


18. 'മിഷൻ ഭൂമിപുത്ര' ഏത് - സംസ്ഥാനത്തിന്റെ സംരംഭമാണ്- അസം (ലക്ഷ്യം- ഒരു മാസത്തിനകം വിദ്യാർത്ഥികൾക്ക് ഡിജിറ്റലൈസ്ഡ് ജാതി സർട്ടിഫിക്കറ്റ് നൽകുക)


19. ഇന്ത്യയുടെ എത്രാമത്തെ ഉപരാഷ്ട്രപതിയായാണ് ജഗദീപ് ദൻക്ർ ചുമതലയേറ്റത്- 14


20. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം- കർണാടക (2nd- കേരളം, 3rd- തമിഴ്നാട്) 


21. ലോകത്തിലെ ഏറ്റവും കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്നത്- ബ്രസീൽ (ഇന്ത്യ- 7)  


22. ഏത് ഇന്ത്യൻ സായുധ സേനയാണ് 'ഹിം ഡാൺ-എ- തോൺ' പ്രോഗ്രാം ആരംഭിച്ചത്- ഇന്ത്യൻ ആർമി 


23. ഏത് വന്യജീവി വിഭാഗത്തിലെ ആറ് സംരക്ഷിത പ്രദേശങ്ങളിലാണ് ഒരേസമയം ഹെർപെറ്റോഫൗണ (ഉഭയജീവികളും ഉരഗങ്ങളും) സർവേ നടത്തിയത്- മൂന്നാർ വന്യജീവി വിഭാഗം 


24. 'AlphaFold' Al . ടൂൾ വികസിപ്പിച്ച ഡീപമൈൻഡ് ടെക്നോളജീസിന്റെ മാത്യ കമ്പനി ഏതാണ്- അക്ഷരമാല


25. ഇന്ത്യയുടെ 75-ാമത് ചെസ് ഗ്രാൻഡ് മാസ്റ്റർ- വി. പ്രണവ്


26. 2022- ലെ ചെസ് ഒളിമ്പ്യാഡിൽ വനിതാ വിഭാഗത്തിൽ സ്വർണ്ണം നേടിയത്- യുക്രൈൻ


27. 2022- ലെ ചെസ് ഒളിമ്പ്യാഡിൽ ഓപ്പൺ വിഭാഗത്തിൽ സ്വർണ്ണം നേടിയത്- ഉസ്ബക്കിസ്ഥാൻ


28. 2022- ലെ ചെസ് ഒളിമ്പ്യാഡിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയ ഇന്ത്യൻ താരങ്ങൾ- നിഹാൽ സരിൻ (മലയാളി), ഡി. ഗുകേഷ്


29. ഹോങ്കോങ് ജൂനിയർ ചേമ്പർ ഇൻറർനാഷണലിന്റെ 2022- ലെ ലോക വനിതാ സംരംഭക പുരസ്കാരം നേടിയ മലയാളി- സംഗീത അഭയൻ

  • ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ ആധാരമാക്കിയാണ് പുരസ്കാരം നൽകുന്നത്

30. മികച്ച തെങ്ങ് കർഷകനുള്ള കേരകേസരി പുരസ്കാരം ലഭിച്ച വ്യക്തി- സച്ചിദാനന്ദ ഗോപാലകൃഷ്ണൻ 


31. രാജ്യത്തെ ആദ്യത്തെ സെമി കണ്ടക്ടർ ഫാബ്രിക്കേഷൻ യൂണിറ്റ് ആരംഭിക്കുന്നത് എവിടെയാണ്- മൈസൂരു (കർണാടക) 

  • ഇലക്ട്രോണിക് ഉപകരണങ്ങളിലും വാഹനങ്ങളിലും ഉപയോഗിക്കുന്ന മൈക്രോ ചിപ്പുകളുടെ അവശ്യഘടകമാണ് സെമികണ്ടക്ടർ 

32. 2022 മേയ് മൂന്നിന് 75-ാം പിറന്നാൾ ആഘോഷിച്ച തൊഴിലാളി സംഘടന- ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് (INTUC) 

  • 1947 മേയ് മൂന്നിനാണ് INTUC രൂപം കൊണ്ടത്. 

33. മലപ്പുറം മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡി യത്തിൽ 2022 മേയ് മൂന്നിന് നടന്ന 75-ാം സന്തോഷ് ട്രോഫി ടൂർണമെന്റിൽ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്- ജിജോ ജോസഫ് (കേരള ടീം ക്യാപ്റ്റൻ)

  • ടോപ് സ്കോററായി ടി.കെ, ജസിനും (കേരളം) മികച്ച ഗോൾകീപ്പറായി പ്രിയന്ത്കുമാർസിങ്ങും (ബംഗാൾ) തിരഞ്ഞടുക്കപ്പെട്ടു. 
  • പെനാൽട്ടി ഷൂട്ടൗട്ടിൽ ബംഗാളിനെ 5-4-ന് തോല്പിച്ച് കേരളം ഏഴാം കിരീടം നേടി, 

34. 2022- ലെ ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ (World Press Freedom Index) ഇന്ത്യയുടെ സ്ഥാനം എത്രയാണ്- 180 രാജ്യങ്ങളുടെ സൂചികയിൽ 150-ാമത്.

  • പാരിസ് ആസ്ഥാനമായുള്ള ആഗോള മാധ്യമ നിരിക്ഷണ സംഘടനയായ Reporters Without Borders (RSF) men സൂചിക തയ്യാറാക്കിയത്.
  • നോർവയാണ് ഒന്നാം സ്ഥാനത്ത്. ഡെൻമാർക്ക്, സ്വീഡൻ എന്നിവ തൊട്ടു പിന്നിൽ. 
  • 2021- ൽ 142 -ാം സ്ഥാനത്തായിരുന്നു ഇന്ത്യ
  • ലോക പത്ര സ്വാതന്ത്ര്യദിന (മേയ് മൂന്ന്)- ത്തോടനുബന്ധിച്ചാണ് സൂചികാ റിപ്പോർട്ട് RSF പ്രസിദ്ധികരിച്ചത് 
  • സുചികയിൽ പാകിസ്താൻ (157), ശ്രിലങ്ക (146), ബംഗ്ലാദേശ് (162), മ്യാൻമാർ (176) എന്നിങ്ങനെയാണ് അയൽരാജ്യങ്ങളുടെ സ്ഥാനം

35. വിഖ്യാത അമേരിക്കൻ ചിത്രകാരൻ ആൻഡി വാർഹോൾ വരച്ച ഒരു ഛായാചിത്രത്തിന് ലേലത്തിൽ 1507 കോടി രൂപ മൂല്യം ലഭിച്ചു. ആരുടെ ചിത്രമായിരുന്നു ഇത്- ഹോളിവുഡ് സുന്ദരി മറിലിൻ മൺറോയുടെ

  •  'Shot Sage Blue Marilyn' എന്ന ചിത്രം 1964- ലാണ് വാർഹോൾ (1928 -1987) വരച്ചത്. 
  • ഒരു അമേരിക്കൻ കലാസൃഷ്ടിക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. 
  • ചിത്രകാരൻ എന്നതിനുപുറമേ ചലച്ചിത്ര നിർമാതാവ്, സംവിധായകൻ എന്നി നിലകളിലും പ്രസിദ്ധനാണ്

No comments:

Post a Comment