Thursday 25 August 2022

Current Affairs- 25-08-2022

1. 2022 ആഗസ്റ്റിൽ Indian Council of Agriculture Research (ICAR)- ന്റെ പുതിയ ഡയറക്ടർ ജനറലായി നിയമിതനായത്- Dr. Himanshu Pathak


2. സ്വാതന്ത്ര്യത്തിന്റെ 75th വാർഷികത്തിൽ 'ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം' എന്ന പേരിൽ e-book പുറത്തിറക്കിയ സ്ഥാപനം- കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്


3. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിലെ തിരഞ്ഞെടുത്ത 75 മുൻസിപ്പാലിറ്റികളെ ഭിക്ഷാടന മുക്തമാക്കാനായി സാമൂഹ്യനീതി മന്ത്രാലയം ആരംഭിച്ച സംരംഭം- SMILE 75


4. ദേശീയ ഗെയിംസിൽ പങ്കെടുത്ത കേരള ടീമിന്റെ സംഘത്തലവനായി കേരള ഒളിംപിക് അസോസിയേഷൻ നിയമിച്ച മുൻ ബാഡ്മിന്റൺ താരം- വി. ദിജു


5. 2022 ആഗസ്റ്റിൽ പ്രഖ്യാപിച്ച തമിഴ്നാടിന്റെ 5 -ാമത് ആന സംരക്ഷണ കേന്ദ്രം- അഗസ്ത്യമല


6. ധീരതയ്ക്കുള്ള കീർത്തിചക്ര പുരസ്കാരം ലഭിച്ചത്- നായിക് ദേവേന്ദ്ര പ്രതാപ് സിങ്, സുദീപ് സർക്കാർ, പവിൻസാത് ഗിതെ


7. സായുധവിപ്ലവത്തിൽ നിന്ന് അത്മീയതയിലേക്കു വഴിമാറി സഞ്ചരിച്ച മഹർഷി അരബിന്ദോയുടെ 150-ാം ജന്മവാർഷികം- 2022 ഓഗസ്റ്റ് 15


8. ഫിഷറീസ്,മൃഗസംരക്ഷണ വകുപ്പ് മന്ത്രി പർഷോത്തം രൂപാല പുറത്തിറക്കിയ

ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ പുസ്തകം- Fish and Seafood 


9. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി നിയമിതനായത്- ഡോ. എം. സത്യൻ 


10. UN റിപ്പോർട്ട് പ്രകാരം 2021- ൽ ഡിജിറ്റൽ കറൻസി ഉപയോഗത്തിൽ ഇന്ത്യയുടെ സ്ഥാനം- 7 (1st- ഉക്രൈൻ) 


11. ഏഷ്യൻ സ്പിൻറ് റാണി എന്ന് വിശേഷിപ്പിക്കുന്ന അന്തരിച്ച ഫിലിപ്പീൻസ് ഇതിഹാസതാരം- ലിഡിയ ഡി വേഗ 

  • 1980- ലെ ഏഷ്യയിലെ വേഗമേറിയ വനിതാതാരം ആയിരുന്നു ലിഡിയ 

12. 2022 ഓഗസ്റ്റ് 16- ന് മുഖ്യമന്ത്രി പിണറായി വിജയൻ ലോഞ്ച് ചെയ്യുന്ന 'ലക്കി ബിൽ ആപ്പ്’ ലക്ഷ്യം- ജിഎസ്ടി വെട്ടിപ്പ് തടയൽ 


13. 2022 ആഗസ്റ്റിൽ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കു പടരുന്ന ലാംഗ്വ ഹെനിപാ വൈറസ് (Langya henipavirus) കണ്ടെത്തിയത് ഏത് രാജ്യത്തിലാണ്- ചൈന 


14. 2022- ലെ പി. കെ. കാളൻ പുരസ്കാരം നേടിയ 'നെല്ലച്ഛൻ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്തി- ചെറുവയൽ രാമൻ


15. 600 ടി20 മത്സരങ്ങൾ കളിക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കിയത്- കീറോൺ പൊള്ളാർഡ്


16. 2022- ൽ ഫ്രഞ്ച് സർക്കാറിന്റെ പരമോന്നത ബഹുമതിയായ ഷെവലിയാർ (Chevalier de la Legion d'Honneur) പുരസ്കാരം നേടിയ ഇന്ത്യക്കാരൻ- ശശി തരൂർ


17. യു.എൻ.സി.ടി.എ.ഡിയുടെ റിപ്പോർട്ട് പ്രകാരം 2021- ൽ ഏറ്റവും കൂടുതൽ ക്രിപ്റ്റോ കറൻസികൾ കൈകാര്യം ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമത് എത്തിയത്- യുക്രൈൻ (പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം- 7)


18. 2022 ആഗസ്റ്റിൽ ഏത് സംസ്ഥാനത്തിന്റെ ഭാഗമായ അഗസ്ത്യമല കാടുകളെയാണ് ആന സംരക്ഷണ മേഖലയായി പ്രഖ്യാപിച്ചത്- തമിഴ്നാട്


19. 'നെയ്ൽ ഉപ്പ് എന്ന പേരിൽ സ്വന്തം ബ്രാൻഡ് പുറത്തിറക്കിയ സംസ്ഥാനം- തമിഴ്നാട്


20. സി.ബി.ഐ. കേസെടുത്തതിനെത്തുടർന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടി വന്നതാർക്കാണ്- ഡോ. നരീന്ദർ ധ്രുവ് ബത്ര 


21. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ആക്ടിങ് പ്രസിഡന്റായി നിയമിതനായതാര്- അനിൽ ഖന്ന 


22. 2022- ൽ ലോകകപ്പ് ഫുട്ബോളിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം- ഖത്തർ 


23. 2022 ഫിഫ അണ്ടർ- 17 വനിതാലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം- ഇന്ത്യ 


24. 2022- ലെ ഐ.പി.എൽ. ക്രിക്കറ്റിൽ റണ്ണേഴ്സ് അപ്പായ രാജസ്ഥാൻ റോയൽസ് ടീമിനെ നയിച്ച മലയാളിതാരം- സഞ്ജു സാംസൺ 


25. 2021- ൽ മേജർ ധ്യാൻചന്ദ് ഖേൽരത്ന നേടിയ ക്രിക്കറ്റ് താരം- മിതാലി രാജ് 


26. 2023- ൽ ഫിഫ വനിതാലോകകപ്പിന് രണ്ട് രാജ്യങ്ങൾ സംയുക്തമായാണ് ആതിഥേയത്വം വഹിക്കുന്നത്. അതിലൊന്ന് ഓസ്ട്രേലിയയാണ്. രണ്ടാമത്തെ രാജ്യമേത്- ന്യൂസിലൻഡ് 


27. 2021-22 സീസണിൽ ഇന്ത്യൻ സൂപ്പർലീഗ് ഫുട്ബോൾ കിരീടം ഏത് ക്ലബ്ബിനാണ് ലഭിച്ചത്- ഹൈദരാബാദ് എഫ്.സി.


28. 2021- ൽ ഒളിമ്പിക്സിന് വേദിയായ നഗരം- ടോക്യോ (ജപ്പാൻ) 


29. 2024- ൽ ഒളിമ്പിക്സിന് വേദിയാകുന്ന നഗരം- പാരീസ് 


30. 2022- ൽ ഏഷ്യൻ ഗെയിംസ് നടക്കുന്ന നഗരം- ഹാങ്ഷൗ (ചൈന) 


31. ഫ്രഞ്ച് പ്രസിഡന്റായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ട ഇമ്മാനുവൽ മാക്രോൺ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയകക്ഷി- എൻ മാർച്ചെ (En Marche) 

  • 20 വർഷത്തിനുശേഷം ഫ്രാൻസിൽ തുടർ ഭരണം നേടുന്ന ആദ്യ പ്രസിഡൻകൂടിയാണ് 44- കാരനായ മാക്രോൺ 
  • ത്രീവ്ര വലതുപക്ഷ പാർട്ടിയായ നാഷണൽ റാലി പാർട്ടി സ്ഥാനാർഥിയായ ലെപെൻ ആയിരുന്നു പ്രധാന എതിരാളി
  • അഞ്ചുവർഷമാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ കാലാവധി. 

32. ദേശിയ പട്ടികജാതി കമ്മിഷൻ (NCSC) അധ്യക്ഷനായി വീണ്ടും ചുമതലയേറ്റത്- വിജയ് സാംപ് ല   

  • സംസ്ഥാന എസ്. സി/എസ്ടി. കമ്മിഷൻ ചെയർമാൻ ബി.എസ്. മാവോജിയാണ്. 

33. അടുത്തിടെ അന്തരിച്ച ഡോ. എം. വിജയൻ (81) ഏത് രംഗത്തെ വിദഗ്ധനായിരുന്നു- ജീവശാസ്ത്രം

  • മൈക്രോ ബാക്ടിരിയൽ പ്രോട്ടിനുകളുടെ ഘടന, അവയുടെ പരസ്പര ഇടപെടലുകൾ, വൻ തന്മാത്രകളുടെ കൂട്ടങ്ങൾ തുടങ്ങിയ മേഖലകളിൽ നവീനമായ കണ്ടെത്തലുകൾ നടത്തിയിട്ടുണ്ട്. 
  • തൃശ്ശൂർ ചേർപ്പ് സ്വദേശിയാണ്. 

34. 'നാസ'യുടെ നാല് ബഹിരാകാശ യാത്രികരെ സ്പേസ് എക്സിന്റെ ഡ്രാഗൺ ഫ്രിഡം പേടകത്തിലുടെ ഫാൽക്കൻ ഒൻപത് റോക്കറ്റ് അടുത്തിടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിച്ചു. യാത്രികർ- ജെസിക്ക വാറ്റ്കിൻസ്, റോബർട്ട് ഐൻസ്, ജെൽ ലിൻഡ് ഗ്രൈൻ, സാമന്ത ക്രിസ്റ്റോ ഫൊറെറ്റി. 

  • ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെത്തിയ ആദ്യ കറുത്തവർഗക്കാരിയായ വനിതകൂടിയാണ് ജെസിക്ക വാറ്റ്കിൻസ്. 
  • നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. 

35. 2022 ഏപ്രിൽ 19- ന് അന്തരിച്ച ജപ്പാൻകാരിയായ കെയ്ൻ ടനാകയുടെ (Karne Tanaka) പ്രാധാന്യം എന്താണ്- ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി

  • 119 വർഷവും 107 ദിവസവും പിന്നിട്ടശേ ഷമാണ് ഫുക്കുവോക്ക നഗരത്തിൽവെച്ച് ലോകമുത്തശ്ശി അന്തരിച്ചത്. 1903 ജനുവരി 2- നായിരുന്നു ജനനം. 
  • ജറന്റോളജി ഗവേഷണസം ഘടനയുടെ കണക്ക് പ്രകാരം 118 വയസ്സുള്ള ഫ്രഞ്ചുകാരി ലൂസിൽ റാൻഡനാണ് നിലവിൽ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി

No comments:

Post a Comment