Sunday 28 August 2022

Current Affairs- 28-08-2022

1. Sports and travel പ്ലാറ്റ്ഫോം ആയ ഡ്രീം സൈറ്റ് ഗോ (DSG)- യുടെ ബ്രാൻഡ് അംബാസഡറായി നിയമിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ- സൗരവ് ഗാംഗുലി


2. ഇന്ത്യയിലെ ആദ്യ neutral shared RAN (Radio Access Network) solution ആരംഭിച്ച റെയിൽവേ സ്റ്റേഷൻ- മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ


3. ചെറുകിട സംരംഭകർക്ക് (MSMEs) സഹായമായി ക്രെഡിറ്റ് ഗ്യാരന്റി സ്കീം ആരംഭിച്ച സംസ്ഥാനം- തമിഴ്നാട് 


4. Institute of Directors for occupational health and safety- യുടെ Golden Peacock അവാർഡ് 2022 ലഭിച്ച സ്ഥാപനം NTPC- കായംകുളം


5. ഓരോ കുടുംബത്തിനും ഒരു ID നൽകുന്നതിനായി "പരിവാർ കല്യാൺ കാർഡ് സ്കീം' ആരംഭിച്ച സംസ്ഥാനം- ഉത്തർപ്രദേശ്


6. 2022 ആഗസ്റ്റിൽ Ma-on ഉഷ്ണമേഖലാ ചുഴലിക്കാറ്റ് വീശിയടിച്ച രാജ്യം- ഫിലിപ്പെൻസ്


7. ബുദ്ധി പരിമിതി-ഭിന്നശേഷിയുള്ള 10- നും 16- നും മദ്ധ്യേ പ്രായമുള്ള കുട്ടികൾക്ക് ബോക്സിങ്, ഗുസ്തി എന്നിവയിൽ പരിശീലനം നൽകി ദേശീയ നിലവാരമുള്ള ടീം രൂപീകരിക്കാൻ ആസൂത്രണം ചെയ്യുന്ന പദ്ധതി- നവയുർജം 


8. സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി (എം.പി.ഇ.ഡി.എ.) ചെയർമാനായി ചുമതലയേറ്റത്- ഡി.വി.സ്വാമി 


9. ജി.എസ്.ടി. ഇന്റലിജൻസ് അഡീഷണൽ ഡയറക്ടർ ജനറലായി ചുമതലയേറ്റത്- ഗിരിധർ ജി.കെ. 


10. ചട്ടമ്പി സ്വാമി ജയന്തി പുരസ്കാര ജേതാവ്- കണ്ഠരര് രാജീവര് 


11. ഐക്യരാഷ്ട്രസഭയുടെ ഇന്റർനെറ്റ് ഭരണസമിതിയായ ഐ.ജി.എഫിന്റെ നേത്യസമിതിയിലേയ്ക്ക് നിയമിതനായ കേന്ദ്ര ഇലക്ട്രോണിക്സ് ഐ.ടി. മന്ത്രാലയ സെക്രട്ടറി- അൽക്കേഷ് കുമാർ ശർമ 


12. ഓസ്ട്രേലിയയിൽ നടക്കുന്ന ബഹുരാഷ്ട്ര വ്യോമാഭ്യാസം- പിച്ച് ബ്ലാക്ക് 


13. കിഴക്കൻ റഷ്യയിൽ നടക്കുന്ന ബഹുരാഷ്ട്ര സൈനികാഭ്യാസം- വോസ്റ്റേക് (ഈസ്റ്റ്) 2022 


14. രാജ്യത്തെ ആദ്യത്തെ ഇരുനില വൈദ്യുതി ബസ് പുറത്തിറക്കിയ കമ്പനി- സ്വിച്ച് മൊബിലിറ്റി (അശോക് ലെയ് ലാൻഡിന്റെ ഉപകമ്പനി) 


15. ഏഷ്യാകപ്പ് ട്വന്റി- 20 ക്രിക്കറ്റിന്റെ യോഗ്യതാ മത്സരം കളിക്കുന്ന യു.എ.ഇ. ടീമിനെ നയിക്കുന്ന മലയാളി- സി.പി.റിസ്വാൻ


16. 2022- ലെ India International Seafood Show (IISS)- യ്ക്ക് വേദിയാകുന്ന ഇന്ത്യൻ  നഗരം- കൊൽക്കത്ത


17. 2022- ലെ ഡ്യൂറന്റ് കപ്പ് ഫുട്ബോളിന് വേദിയാകുന്ന ഇന്ത്യൻ നഗരം- കൊൽക്കത്തെ


18. 2022 ഓഗസിൽ അരുണാചൽ പ്രദേശിൽ നിലവിൽ വന്ന എയർപോർട്ട്- Doni Polo Airport


19. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള single Arch Railway Bridge നിർമിച്ചത് ഇന്ത്യയിലെ ഏത് നദിയ്ക്ക് കുറുകെയാണ്- ചെനാബ് (ജമ്മു കാശ്മീർ)


20. തൊഴിലിടങ്ങളിൽ ജാതി, മതം, വംശപരമ്പര, ലിംഗഭേദം, പ്രായം തുടങ്ങിയ വിവേചനങ്ങൾക്ക് വിലക്കേർപ്പെടുത്തിയ കമ്പനി- Apple


21. മതമില്ലാതെ ജീവിക്കുന്നവരെ പ്രോത്സാഹിപ്പിക്കണം എന്ന നിരീക്ഷണം നടത്തിയ ഇന്ത്യയിലെ ഹൈകോടതി- കേരള ഹൈകോടതി


22. 2022-2023 സാമ്പത്തിക വർഷം ഏത് വർഷമായാണ് കേരള സർക്കാർ പ്രഖ്യാപിച്ചത്- സംരംഭങ്ങളുടെ വർഷം


23. 2022 ആഗസ്റ്റിൽ അന്തരിച്ച 'ഇന്ത്യയുടെ വാറൻ ബഫറ്റ്' എന്നറിയപ്പെടുന്ന വ്യക്തി- രാകേഷ് ജുൻജുൻവാല

  • രാകേഷ് ജുൻജുൻവാല ആരംഭിച്ച വിമാനക്കമ്പനി- ആകാശ എയർ സർവീസ്

24. 2022 ആഗസ്റ്റ് 15- ന് ഇന്ത്യയിൽ നിന്നും എത്ര ഇടങ്ങളാണ് റാംസർ പട്ടികയിൽ ഉൾപ്പെടുത്തിയത്- 11 

  • ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷികത്തിലാണ് റാംസർ പട്ടികയിൽ ഉൾപ്പെട്ട ഇടങ്ങളുടെ എണ്ണം 75 ആക്കിയത്.


25. ശിശുമരണനിരക്ക് കുറയ്ക്കാനായി ആരംഭിക്കുന്ന ദേശീയ ക്യാമ്പയിൻ- പാലൻ 1000


26. 2022 ആഗസ്റ്റിൽ കെനിയയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തത്-  വില്യം റൂട്ടോ


27. 2022 ആഗസ്റ്റിൽ ശ്രീലങ്കൻ നാവികസേനക്ക് ഏത് വിമാനമാണ് ഇന്ത്യ നൽകിയത്- Schalke

ഡോർണിയർ 228


28. 2022 ആഗസ്റ്റിൽ ലോക ചെസ് ഫെഡറേഷന്റെ ഇന്റർനാഷണൽ ആർബിറ്റർ പദവി നേടിയ മലയാളി- ജിമോൻ മാത്യു 


29. 2022- ലെ യുവേഫ സൂപ്പർ കപ്പ് കിരീടം നേടിയത്- റയൽ മാഡ്രിഡ്


30. തൊഴിലിടങ്ങളിൽ ശിശു പരിപാലന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനായി ശിശു വികസന വകുപ്പ് ആരംഭിച്ച പദ്ധതി- ക്രഷ്


31. 44ആം ചെസ്സ് ഒളിമ്പ്യാടിലെ ഏറ്റവും പ്രായം കൂടിയ താരത്തിന്റെ പേരെന്താണ്- ജൂലിയ ലൈബൽ അരിയാസ്സ്


32. ഏതു സംസ്ഥാനത്താണ് ഗിഫ്റ്റ് സിറ്റി സ്ഥിതി ചെയ്യുന്നത്- ഗുജറാത്ത്


33. കുടുംബങ്ങളെ ബന്ധിപ്പിക്കാനായി നിലവിൽ വന്ന സമൂഹ മാധ്യമത്തിന്റെ പേരെന്താണ്- കിൻട്രീ


34. എന്താണ് ഹെൽഫയർ ആർഎക്സ്- യു എസ് നിർമ്മിത മിസൈൽ 

  • “നിൻജ ബോംബെന്നും അറിയപ്പെടുന്ന ഈ മിസലുപയോഗിച്ചാണ് അൽ ഖാഇദ തലവൻ സവാഹിരീയെ വധിച്ചത്


35. 2022 കോമൺവെൽത്ത് ഗെയിംസിൽ ഹൈജമ്പിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേടിയത്- തേജസ്വിൻ ശങ്കർ 

  • ഹൈജമ്പിൽ വെങ്കല മെഡൽ ആണ് നേടിയത് 
  • ആദ്യമായാണ് പുരുഷ ഹൈജംപിൽ ഒരു ഇന്ത്യൻ താരം മെഡൽ നേടുന്നത്


36. കോമൺ വൽത്ത് ഗെയിംസ് ലോങ് ജംപിൽ വെള്ളി മെഡൽ നേടിയത് ആര്- എം. ശ്രീശങ്കർ 

  • പുരുഷ ലോങ് ജംപിൽ ഇന്ത്യ ആദ്യമായിട്ടാണ് വള്ളി മെഡൽ നേടുന്നത്  


37. ഏതു ദേശീയ ഉദ്യാനത്തിലാണ് 'മോദി സർക്യൂട്ട് 'ടൂറിസം പദ്ധതി തുടങ്ങുവാൻ പോവുന്നത്- ജിം കോർബറ്റ് ദേശിയോദ്യാനം


38. ഏതു രാജ്യത്തിന്റെ ചാന്ദ്രദൗത്വം ആണ് ദനുരി- സൗത്ത് കൊറിയ 

  • ചന്ദ്രനിലേക്കുള്ള ദൗത്യം വിക്ഷേപിക്കുന്ന ലോകത്തിലെ ഏഴാമത്തെ രാജ്യം 
  • ദക്ഷിണ കൊറിയയുടെ ആദ്യ ചാന്ദ്രദൗത്യമാണ് ദനുരി


39. 2022 ഓഗസ്റ്റ് ആദ്യവാരം ബംഗളൂരു സന്ദർശന വേളയിൽ വ്യാമസന മേധാവി പറത്തിയ സ്വദേശീയ വിമാനങ്ങൾ ഏതാണ്- Tejas, Light Combat Helicopter(LCH) & HTT-40


40. ലഡാക്കിലെ പരമോന്നത സിവിലിയൻ ബഹുമതിയായ 'dPal rNgam Duston' 05 ആഗസ്റ്റ് 2022- ന് ആർക്കാണ് ലഭിച്ചത്- ദലൈലാമ 


41. ലഡാക്ക് ഓട്ടണോമസ് ഹിൽ ഡെവലപ്മെന്റ് കൗൺസിൽ (LAHDC) ആണ് ആറാമത്ത അവാർഡ് നൽകിയത്


42. തുടർച്ചയായി മൂന്ന് കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണം നേടിയ ആദ്യ ഇന്ത്യൻ വനിത ഗുസ്തിക്കാരി ആരാണ്- വിനഷ് 

  • വനിതകളുടെ 53 കിലോ വിഭാഗത്തിലാണ് വിനേഷ് മത്സരിച്ചത് 
  • ശ്രീലങ്കയുടെ ചമോദ്യ കശനി മധുരാഡ്മാഗെ ഡോണിനെ പരാജയപ്പെടുത്തി.

43. കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ട്രിപ്പിൾ ജംപിൽ സ്വർണ്ണം നേടിയത്- എൽ ദാസ് പോൾ 

  • പുരുഷന്മാരുടെ ട്രിപ്പിൾ ജംപിൽ ഇന്ത്യക്കായി സ്വർണമെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് എൽദോസ്, വെള്ളി- അബ്ദുള്ള അബൂബക്കർ


44. സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ കുടുംബശ്രീ അംഗങ്ങളെ പോലീസുമായി സഹകരിച്ച് രൂപീകരിക്കുന്ന പ്രത്യേകസംഘം- സ്ത്രീ കർമ്മ സേന 


45. ചരിത്രത്തിൽ ആദ്യമായി വനിതാ ജഡ്മിമാർ മാത്രമടങ്ങുന്ന ബെഞ്ച് സിറ്റിംഗ് നടത്തിയ ഇന്ത്യയിലെ ആദ്യത്തെ ഹൈക്കോടതി- കേരള ഹൈക്കോടതി 


46. 2023- ൽ നൂറാം വാർഷികം ആഘോഷിക്കുന്ന മലയാള ദിനപത്രം- മാതൃഭൂമി 


47. മാലദ്വീപിന്റെ 2022- ലെ സ്പോർട്ട് ഐക്കൺ പുരസ്കാരം നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരം- സുരേഷ് റെയ്ന . 


48. മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ശുചിത്വമിഷന്റെ പുതിയ മൊബൈൽ ആപ്പ്- ഹരിത മിത്രം 


49. കോടതികളുടെ എല്ലാവിധ ഔദ്യോഗിക ചടങ്ങുകളിലും ബി ആർ അംബേറ്റ്ലറുടെ ഛായാചിത്രം പ്രദർശിപ്പിക്കണമെന്ന പ്രമേയം പാസാക്കിയ കോടതി- കർണാടക ഹൈക്കോടതി


50. ക്ഷയരോഗ നിവാരണത്തിനുള്ള ദേശീയ പുരസ്കാരം നേടിയ ഇന്ത്യൻ സംസ്ഥാനം- കേരളം 

No comments:

Post a Comment