Tuesday 3 September 2024

Current Affairs- 02-09-2024

1. സംസ്ഥാനത്തെ പുതിയ ലോകായുക്തയായി നിയമിതനായത്- എൻ. അനിൽ കുമാർ


2. പാരീസിലെ വിൻ മ്യൂസിയം, സ്വർണനാണയങ്ങളിൽ ചിത്രം പതിപ്പിച്ച് ആദരിച്ച ആദ്യ ഇന്ത്യൻ ചലച്ചിത്ര നടൻ- ഷാരൂഖ് ഖാൻ


3. രാജ്യത്തെ ഏത് പ്രദേശവും അടയാളപ്പെടുത്തുന്നതിനായി തപാൽ വകുപ്പ് അവതരിപ്പിക്കാനൊരുങ്ങുന്ന സംവിധാനം- ഡിജി പിൻ (ഡിജിറ്റൽ പോസ്റ്റൽ ഇൻഡക്സ് നമ്പർ)


4. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയിലെ അംഗമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരി- നിത അംബാനി


5. ആരോഗ്യ സംരക്ഷണത്തിനുതകുന്ന പ്രകൃതിദത്ത പോഷകങ്ങളുടെ ഉത്പന്നങ്ങൾ വിക സിപ്പിക്കാൻ സെന്റർ ഫോർ എക്സലൻസ് ഇൻ ന്യൂട്രാസ്യൂട്ടിക്കൽസ് സ്ഥാപിതമാകുന്നത്- തിരുവനന്തപുരം


6. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ പുതിയ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്- അലക്സാണ്ടർ തോമസ്


7. 2024 ജൂലൈയിൽ യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് സൈറ്റിൽ ഉൾപ്പെട്ട അസമിൽ നിന്നുള്ള ചരിത്ര സ്മാരകം- Charaideo Moidam


8. കുട്ടികളുടെ ഭാവി സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ കേന്ദ്രഗവൺമെന്റ് തയ്യാറാക്കുന്ന പദ്ധതി- എൻ.പി.എസ് വാത്സല


9. 2024- ലെ കേരള സ്കൂൾ ഒളിംപിക്സിന്റെ വേദി- കൊച്ചി


10. സ്വാസ്ഥ്യ നഗരം പദ്ധതിക്ക് കീഴിൽ ക്ഷയരോഗ വിമുക്ത മുനിസിപ്പാലിറ്റികൾക്കായി സവിശേഷ മാതൃക പുറത്തിറക്കിയ സംസ്ഥാനം- തെലങ്കാന


11. 2024- ജൂലൈയിൽ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- അജിങ്ക്യ നായിക് 


12. അടുത്തിടെ ഡാർക്ക് ഓക്സിജൻ കണ്ടെത്തപ്പെട്ട സമുദ്രം- പസഫിക് സമുദ്രം


13. 2024 ജൂലൈയിൽ നിപ വൈറസ് സ്ഥിരീകരിച്ച ജില്ല- മലപ്പുറം

  • അഞ്ചാം തവണയാണ് കേരളത്തിൽ നിപ റിപ്പോർട്ട് ചെയ്യുന്നത്.
  • 2018, 2021, 2023 വർഷങ്ങളിൽ കോഴിക്കോട്ടും 2019- ൽ എറണാകുളത്തും റിപ്പോർട്ട് ചെയ്തിരുന്നു.


14. ജൂലൈയിൽ രാജിവെച്ച UPSC ചെയർമാൻ- മനോജ് സോണി


15. 2020- ലെ ഗാന്ധി-മണ്ഡേല പുരസ്കാര ജേതാക്കൾ- Victor Gonzalez Torres (Mexico), Rigoberta Menchú Tum (Guatemala) 

  • 2024 ജൂലൈയിലാണ് പുരസ്കാരം സമ്മാനിച്ചത്

16. 2024 ജൂലൈയിൽ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിതനായത്- Manolo Marquez


17. 2024 ജൂലൈയിൽ All India Football Federation (AIFF) സെക്രട്ടറി ജനറലായി നിയമിതനായ മലയാളി- പി.അനിൽ കുമാർ


18. അമീബിക് മസ്തിഷ്ക ജ്വരം രോഗത്തിനെതിരെ 2024 ജൂലൈയിൽ മാർഗരേഖ പുറത്തിറക്കിയ ആദ്യ സംസ്ഥാനം- കേരളം

  • രാജ്യത്ത് ആദ്യമായാണ് അമീബിക് മസ്തിഷ്ക ജ്വരം രോഗത്തിനെതിരെ മാർഗരേഖ പുറത്തിറക്കുന്നത്

19. 2024 ജൂലൈയിൽ International Tennis Hall of Fame ൽ ഉൾപ്പെട്ട ഇന്ത്യൻ താരങ്ങൾ- ലിയാൻഡർ പേസ്, വിജയ് അമൃത് രാജ് 

  • ഏഷ്യയിൽ നിന്ന് ഈ ബഹുമതി ലഭിക്കുന്ന ആദ്യ താരങ്ങൾ

20. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മന്ത്രിപദത്തിലെത്തുന്ന (മുഖ്യമന്ത്രി ഒഴികെ) വ്യക്തി- എ.കെ.ശശീന്ദ്രൻ


21. 2024 ജൂലൈയിൽ മുംബൈ ഡോക്ക്യാഡിൽ വച്ച് തീപിടിച്ച നാവികസേനയുടെ യുദ്ധക്കപ്പൽ- INS ബ്രഹ്മപുത്ര


22. 2024 ജൂലൈയിൽ ഫെഡറൽ ബാങ്കിന്റെ CEO ആയി തെരഞ്ഞെടുക്കപ്പെട്ടത്- സുബ്രഹ്മണ്യൻ


23. ദക്ഷിണേന്ത്യയിൽ ആദ്യ ഡബിൾ ഡക്കർ പാലം 2024 ജൂലൈയിൽ നിലവിൽ വന്നത്- ബംഗളൂരു


24. 2024- ലെ ആസിയാൻ ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം- ലാവോസ്


25. രാജ്യത്ത് ആദ്യമായി സ്കൂൾ ഒളിമ്പിക്സ് സംഘടിപ്പിക്കുന്ന സംസ്ഥാനം- കേരളം


26. ഗൂഗിളിന്റെ സെർച്ച് എഞ്ചിനു ബദലായി ഓപ്പൺ AI വികസിപ്പിച്ച സെർച്ച് എൻജിൻ- സർച്ച് ജി.പി.ടി.


27. പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വേണ്ടി ആദ്യമെഡൽ നേടിയത്- മനു ഭക്കർ (ഷൂട്ടിംഗ്)


28. പെൺകുട്ടികളുടെ വിവാഹപ്രായം 9 വയസ്സാക്കി കുറയ്ക്കാനുള്ള നിയമം കൊണ്ടുവരാൻ ഒരുങ്ങുന്ന രാജ്യം- ഇറാഖ്


29. പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണറായി നിയമിതനായത്- കെ കൈലാഷ് നാഥൻ


30. യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമാക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്- കമല ഹാരിസ്

No comments:

Post a Comment