Sunday 15 September 2024

Current Affairs- 15-09-2024

1. ഒളിമ്പിക്സിൽ പോൾ വാൾട്ടിൽ ലോക റെക്കോർഡോടെ സ്വർണ്ണം കരസ്ഥമാക്കിയ സ്വീഡൻ താരം- അർമാൻഡ് ഡ്യൂപ്ലന്റിസ്


2. ഗ്രീക്ക് മുൻനിര ഫുട്ബോൾ ക്ലബ്ബായ പാവോക്ക് തെസ്സലേനിക്കയുമായി കരാറിലൊപ്പിട്ട ഇന്ത്യൻ വനിതാ ഫുട്ബോൾ താരം- മനീഷ കല്ല്യാൺ


3. മിസ് യൂണിവേഴ്സൽ പെറ്റീറ്റ് മത്സരത്തിൽ കിരീടം ചൂടിയത്- ഡോ. ശ്രുതി ഹെഗ്ഡെ


4. ഗുജറാത്തിൽ പടർന്ന പിടിക്കുന്ന അതിമാരകമായ വൈറസ് വൈറസ്- ചാന്ദിപുര വൈറസ്


5. ഗൾഫ് രാജ്യങ്ങളിലാദ്യമായ് ആദായ നികുതി ഏർപ്പെടുത്തുന്നത്- ഒമാൻ


6. വിദേശത്ത് തുറന്ന ആദ്യ ജൻ ഔഷധി കേന്ദ്രം- മൗറീഷ്യസ്


7. 2024 ലോക ജൂനിയർ സ്ക്വാഷ് ചാമ്പൻഷിപ്പിൽ വെങ്കല മെഡൽ നേടിയത്- ശൗര്യ ബാവ


8. ഫിഫ ഒന്നാം റാങ്ക് നിലനിർത്തിയത്- അർജന്റീന


9. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റായി തുടർച്ചയായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടത്- ഉർസല വോൺ ഡെർ ലിയെൻ


10. ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമ്മുവിന്റെ തിരഞ്ഞെടുത്ത 75 പ്രസംഗങ്ങൾ സമാഹരിച്ച പുസ്തകം- Wings to Our Hopes


11. 2024 ജൂലൈയിൽ അന്തരിച്ച ലോക പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ദ്ധൻ- ഡോ.എം.എസ് വല്യത്താൻ


12. കേന്ദ്രഭവന നഗരകാര്യ മന്ത്രാലയത്തിന്റെ സംസ്ഥാനം 2023-24- ലെ സ്പാർക്ക് റാങ്കിംഗിൽ ഒന്നാമതെത്തിയ സംസ്ഥാനം- കേരളം

  • ദേശീയ നഗര ഉപജീവന ദൗത്യം നടപ്പാക്കിയതിനാണ് പുരസ്കാരം 

13. റെയിൽവേ സ്റ്റേഷൻ പരിസരത്തും ട്രെയിനുകളിലും മറ്റും ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തുന്ന കുട്ടികളെ രക്ഷിക്കുന്ന പദ്ധതി- Nanhe Farishte


14. സൗരയൂഥത്തിന് പുറത്ത് സ്ഥിതി ചെയ്യുന്ന എക്സോ പ്ലാനറ്റുകളെ കണ്ടെത്തിയ നാസയുടെ ദൗത്യം- TESS (Transiting Exoplanet Survey Satelites)


15. കേന്ദ്രസർക്കാരിന്റെ ആദ്യ ദേശീയ ലഹരി വിരുദ്ധ ടോൾഫ്രീ നമ്പർ- 1933


16. 2024 ജൂലൈയിൽ National Quality Assurance Standards- ന്റെ അംഗീകാരം നേടിയ കേരളത്തിലെ ആശുപ്രതികൾ-

  1. കൊല്ലം കരവാളൂർ കുടുംബാരോഗ്യ കേന്ദ്രം

  2. തൃശ്ശൂർ ദേശമംഗലം കുടുംബാരോഗ്യ കേന്ദ്രം 


17. രാജ്യത്തിന്റെ 78 -ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ പ്രമേയമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്- വികസിത ഭാരതം


18. 2024 ജൂലൈ 20 ന് 100-ാം വാർഷികം ആഘോഷിക്കുന്ന അന്താരാഷ്ട്ര സംഘടന- FIDE (International Chess Federation/Fédération Internationale des Échecs)

  • ആസ്ഥാനം : Lausanne, Switzerland
  • 1924 ജൂലൈ 20- ന് ഫ്രാൻസിലെ പാരീസിലാണ് FIDE പിറവിയെടുക്കുന്നത്
  • 1966 മുതലാണ് UNESCO ലോക ചെസ് ദിനമായി ജൂലൈ 20 ആചരിക്കാൻ തുടങ്ങിയത്.

19. 2024 ജൂലൈയിൽ അന്തരിച്ച വിയറ്റ്നാം രാഷ്ട്രീയത്തിലെ അതികായനും വിയറ്റ്നാമിന്റെ മുൻ പ്രസിഡന്റുമായ വ്യക്തി- Nguyen Phu Trong


20. രാജ്യത്തെ ആദ്യ മഴമാപിനി വെബ്സൈറ്റ്- ഡിഎം സ്റ്റുട്ട്


21. നൂതന പ്രചരണങ്ങളിലൂടെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ 2024 ലെ ഗോൾഡ് അവാർഡ് നേടിയത്- കേരള ടൂറിസം


22. 2024 ജൂലൈയിൽ റെയിൽവേ സുരക്ഷാ കമ്മീഷന്റെ പുതിയ ആസ്ഥാനമായി തെരഞ്ഞെടുത്തത്- ന്യൂഡൽഹി

  • മുൻപ് ലഖ്നൗ ആയിരുന്നു

23. 2024 ജൂലായിൽ അന്തരിച്ച മലയാളിയായ ഹൃദയശസ്ത്രക്രിയ രംഗത്തെ ഡോക്ടർ- ഡോ. മാർത്താണ്ഡവർമ്മ ശങ്കരൻ വല്യത്താൻ


24. തമിഴ്നാട് തീരം മുതൽ ശ്രീലങ്കൻ തീരം വരെയുള്ള 29 കിലോമീറ്റർ നീളമുള്ള ചുണ്ണാമ്പ് കല്ലുകളുടെ ശൃംഖല- രാമസേതു


25. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനായി ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച ആപ്ലിക്കേഷൻ- ക്യൂ ഫീൽഡ


26. ചൊവ്വാഗ്രഹത്തിൽ ആദ്യമായി ശുദ്ധമായ സൾഫർ സാന്നിധ്യം കണ്ടെത്തിയത്- നാസ

27. കാർഗിൽ വിജയത്തിന്റെ എത്രാമത്തെ വാർഷികാഘോഷമാണ് 2024 ജൂലൈയിൽ ആഘോഷിക്കുന്നത് - 25

28. പാരീസ് ഒളിമ്പിക്സ് സമാപന ചടങ്ങിൽ യൂറോപ്യൻ രാജ്യമായ ലിൻസ്റ്റൈന്റെ പതാക പിടിക്കുന്ന മലയാളി വനിത- ഗായത്രി നാരായണൻ (ഒളിമ്പിക്സ് വളണ്ടിയർ)


29. ഫുട്ബോൾ പ്ലെയേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ അവാർഡ്സ് 2024- മികച്ച ഇന്ത്യൻ പുരുഷ താരം- Lallianzuala Chhangte (തുടർച്ചയായി രണ്ടാം തവണ)

  • മികച്ച ഇന്ത്യൻ വനിത താരം- Dalima Chibber 
  • മികച്ച യുവ പുരുഷ താരം- Isak Vanlalruatfela 
  • മികച്ച യുവ വനിത താരം- Lynda Kom
  • മികച്ച പരിശീലകൻ- Manolo Marquez

30. ഉരുൾപൊട്ടൽ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ഇന്ത്യൻ കരസേന ചൂരൽമലയിൽ നിന്ന് മുണ്ടക്കൈയിലെത്താൻ നിർമ്മിച്ച താത്കാലിക പാലം- ബെയ്ലി പാലം

No comments:

Post a Comment