Monday, 2 September 2024

Current Affairs- 01-09-2024

1. 46th യുനെസ്കോ വേൾഡ് ഹെറിറ്റേജ് കമ്മിറ്റി മീറ്റിംഗ് വേദി- ന്യൂഡൽഹി (ഭാരത് മണ്ഡപം)


2. 70 -ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ (2024) ഭാഗ്യചിഹ്നം- നീലു (കളിവള്ളം തുഴയുന്ന പൊന്മാൻ)


3. AIFF (All India Football Federation) ന്റെ പുതിയ സെക്രട്ടറി- ജനറൽ പി. അനിൽ കുമാർ


4. ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻചാണ്ടി പുരസ്കാരം നേടിയത്- രാഹുൽ ഗാന്ധി


5. പാരീസ് ഒളിംപിക്സിൽ പങ്കെടുത്ത തങ്ങളുടെ അത്ലറ്റുകൾക്ക് ഐക്യദാർഢ്യമറിയിച്ചുകൊണ്ട് പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം- യുക്രെയ്ൻ


6. മോദിയെ കുറിച്ചുളള 'Power Within' എന്ന പുസ്തകം എഴുതിയത്- ആർ. ബാലസുബ്രഹ്മണ്യം


7. തുടർച്ചയായി ഏറ്റവും കൂടുതൽ കാലം കേരളത്തിലെ മന്ത്രിയായിരുന്ന വ്യക്തി- എ.കെ ശശീന്ദ്രൻ


8. പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗികവും വ്യക്തിപരവുമായ പ്രശ്നപരിഹാരത്തിനായി ആരംഭിക്കുന്ന പദ്ധതി- കാവൽ കരുതൽ


9. അടുത്തിടെ ന്യൂകാസിൽ രോഗം പടർന്നു പിടിച്ചതിനെ തുടർന്ന് മൃഗങ്ങളുടെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം- ബ്രസീൽ


10. 2024 പാരീസ് ഒളിംപിക്സിനുളള ഇന്ത്യൻ സംഘത്തിൽ ഉൾപ്പെട്ട മത്സരാർത്ഥികളിൽ ഏറ്റവും കൂടുതൽ പേർ ഏത് സംസ്ഥാനത്ത് നിന്നാണ്- ഹരിയാന (24 പേർ)


11. അടുത്തിടെ അരുണാചൽ പ്രദേശിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം സസ്യം- Phlogacanthus sudhansusekharii


12. ലോകത്ത് ആദ്യമായി സംയോജിത ബയോമെട്രിക് സ്മാർട്ട് ട്രാവൽ രീതി നടപ്പിലാക്കിയ അന്താരാഷ്ട്ര വിമാനത്താവളം- അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളം


13. 16 -ാം ധനകാര്യ കമ്മീഷൻ ഉപദേശക സമിതിയുടെ കൺവിനർ- പൂനം ഗുപ്ത


14. 2024 ജൂലൈയിൽ നീതി ആയോഗിന്റെ Ex-officio അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടവർ- നിർമല സീതാരാമൻ (ധനമന്ത്രി), അമിത്ഷാ (ആഭ്യന്തരമന്ത്രി), രാജ്നാഥ് സിംഗ് (പ്രതിരോധമന്ത്രി), ശിവരാജ് സിംഗ് ചൗഹാൻ (കൃഷിമന്ത്രി)

  • അദ്ധ്യക്ഷൻ- നരേന്ദ്രമോദി
  • ഉപാദ്ധ്യക്ഷൻ- സുമൻ ബെറി

15. സംസ്ഥാനത്ത് ആദ്യമായി സർക്കാർ ആശുപത്രിയിൽ കുട്ടികളുടെ കരൾമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ മെഡിക്കൽ കോളേജ്- കോട്ടയം മെഡിക്കൽ കോളേജ്


16. ഹ്രസ്വകാല സേവനത്തിനുശേഷം സൈന്യത്തിൽ നിന്ന് വിരമിക്കുന്ന അഗ്നിവീറുകൾക്ക് അർദ്ധസേനകളിൽ എത്ര ശതമാനം സംവരണമാണ് അനുവദിച്ചത്- 10%


17. ഭൂചലനത്തെ പറ്റി മുന്നറിയിപ്പ് നൽകുന്ന ആപ്പ്- ഭുവ് ദേവ് (ഐ.ഐ.ടി റൂർക്കി)


18. ഇലോൺ മസ്ക് സ്ഥാപിച്ച മസ്തിഷ്ക സാങ്കേതികവിദ്യ സംരംഭം- ന്യൂറാ ലിങ്ക്


19. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ബ്രൂസല്ലോസിസിനു കാരണമാകുന്ന രോഗാണു- ബാക്റ്റീരിയ


20. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി നിയമിതനാകുന്നത്- ജസ്റ്റിസ് അലക്സാണ്ടർ തോമസ്


21. കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രൊഫഷണൽ ക്രിക്കറ്റ് ലീഗായ കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസിഡർ- മോഹൻലാൽ


22. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1975ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂൺ 25 എന്തായി ആചരിക്കാനാണ് കേന്ദ്ര സർക്കാർ വിഞ്ഞാപനം ഇറക്കിയത്- ഭരണഘടന ഹത്വാ ദിനം


23. നീതി ആയോഗിന്റെ സുസ്ഥിരവികസന ലക്ഷ്യസൂചികയിൽ ഒന്നാമതെത്തിയത്- കേരളം (കേരളത്തോടൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടത്- ഉത്തരാഖണ്ഡ്) 


24. കേരള ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്- നിതിൻ ജംദാർ


25. മത്സ്യകൃഷിയിൽ മികച്ച ജില്ലയായി തിരഞ്ഞെടുത്തത്- തിരുവനന്തപുരം  


26. കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളുടെ പിന്നാക്ക അവസ്ഥ പഠിക്കാൻ നിയോഗിച്ച കമ്മീഷൻ- ജസ്റ്റിസ്. കെ. ബി. കോശി കമ്മീഷൻ


27. റിസർവ് ബാങ്കിന്റെ അനുമതികൾ വളരെ വേഗത്തിൽ ലഭ്യമാക്കുന്ന ഓൺലൈൻ പോർട്ടൽ- പ്രവാഹ്


28. ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ തൊഴിലാളിക്ക് വേണ്ടിയുള്ള തിരച്ചിൽ സഹായത്തിന് എത്തിയ റോബോട്ട്- ബാൻഡിക്കൂട്ട്


29. ലോക പൈതൃക സമിതിയുടെ 46-ാമത് സമ്മേളന വേദി- ഡൽഹി


30. സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ തദ്ദേശീയർക്ക് സംവരണം ചെയ്ത് ബിൽ അവതരിപ്പിച്ച സംസ്ഥാനം- കർണാടക

No comments:

Post a Comment