2. 2024 പാരീസ് ഒളിംപിക്സിൽ ഇന്ത്യക്കായി ആദ്യ മെഡൽ നേടിയത്- മനു ഭാക്കർ (വനിതകളുടെ 10 എയർ പിസ്റ്റളിൽ വെങ്കലം)
3. 2024 ലോക്മാന്യ തിലക് നാഷണൽ അവാർഡിന് അർഹയായത്- സുധാ മൂർത്തി
4. കർണാടകയിലെ രാമനഗര ജില്ലയുടെ പുതിയ പേര്- ബംഗളൂരു സൗത്ത്
5. ഇന്ത്യയിലാദ്യമായി ആർട്ടിസ്റ്റ് ഡാറ്റാ ബാങ്ക് പുറത്തിറക്കിയത്- കേരള സംഗീത നാടക അക്കാദമി
6. സമ്പൂർണ്ണ ശുചിത്വ കേരളം പ്രഖ്യാപനം നടത്താൻ ഉദ്ദേശിക്കുന്നത്- 2025 മാർച്ച് 30
7. പാരീസ് ഒളിംപിക്സിനുള്ള ഇന്ത്യൻ സംഘത്തെ നയിക്കുന്നത് (ഷെഫ് ഡി മിഷൻ)- ഗഗൻ നരംഗ്
8. ഹത്രാസ് ദുരന്തം അന്വേഷിക്കാൻ നിയമിച്ച ജുഡീഷ്യൽ കമ്മീഷൻ ചെയർമാൻ- ജസ്റ്റിസ് ബ്രിജേഷ് കുമാർ ശ്രീവാസ്തവ
9. 2024- നാറ്റോ ഉച്ചകോടിയുടെ വേദി- വാഷിംഗ്ടൺ
10. പ്രവാസി വ്യവസായികളുടെ നേതൃത്വത്തിൽ കേരളം ആസ്ഥാനമായി ആരംഭിക്കുന്ന വിമാന കമ്പനി- എയർ കേരള
11. അടുത്തിടെ മൈക്ക ഖനികൾ ബാലവേല വിമുക്തമായി പ്രഖ്യാപിച്ച സംസ്ഥാനം- ജാർഖണ്ഡ്
12. സപ്ലൈകോ സി.എം.ഡി.യായി നിയമിതനായത്- പി.ബി. നൂഹ്
13. ഹീമോഫീലിയ രോഗത്തിനെതിരെ എമിസിസുമാബ് മരുന്ന് സൗജന്യമായി നൽകാൻ തീരുമാനിച്ച രാജ്യത്തെ ആദ്യ സംസ്ഥാനം- കേരളം
- ഹീമോഫീലിയ ബാധിതരായ 18 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ഈ മരുന്ന് സൗജന്യമായി ലഭിക്കും.
14. 2024 ജൂലൈയിൽ UNESCO പൈതൃക പട്ടികയിൽ ഇടംനേടിയ അസമിലെ പിരമിഡ് മാതൃകയിലുള്ള ശവകുടീരങ്ങൾ- Charaideo Maidam
- വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും ഈ പട്ടികയിൽ ഉൾപ്പെട്ട ആദ്യ ചരിത്ര സ്മാരകം.
15. 2024 ഡൂറന്റ് ഫുട്ബോൾ കപ്പ് വേദികൾ- കൊൽക്കത്ത, ജംഷഡ്പൂർ, ഷില്ലോങ്, കൊകാജാർ
16. 2024 ജൂലൈയിൽ ഇന്ത്യയുമായി സാംസ്കാരിക സ്വത്തവകാശ ഉടമ്പടിയിൽ ഒപ്പുവച്ച രാജ്യം- USA
17. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ പരമോന്നത പുരസ്കാരമായ ഒളിമ്പിക് ഓർഡറിന് അർഹനായ ഇന്ത്യൻ ഷൂട്ടിംഗ് താരം- അഭിനവ് ബിന്ദ്ര
18. 2024 ജൂലായിൽ തീപ്പിടിത്തം ഉണ്ടായ നാവികസേനയുടെ യുദ്ധക്കപ്പൽ- ഐ.എൻ.എസ്. ബ്രഹ്മപുത്ര
19. 'പവിഴപുറ്റുകൾ കടലിലെ മഴക്കാടുകൾ' എന്ന പുസ്തകം എഴുതിയതാര്- അരുൺ അലോഷ്യസ്
20. ലോകത്ത് ആദ്യമായി വിമാനത്താവളത്തിൽ ബയോമെട്രിക് സ്മാർട്ട് ട്രാവൽ രീതി നടപ്പിലാക്കിയത്- സായിദ് അന്താരാഷ്ട്ര വിമാനത്താവളം (അബുദാബി)
21. 2024- ലെ പാരിസ് ഒളിമ്പിക്സിന് ശേഷം വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ ഹോക്കി താരം- പി.ആർ. ശ്രീജേഷ്
22. സംസ്ഥാനത്തെ ഇ-സ്റ്റാമ്പിങ് പരീക്ഷണം ആദ്യമായി നടത്തിയത്- സബ് രജിസ്ട്രാർ ഓഫീസ്, മുരുക്കുംപുഴ
23. ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസവും, മലയാളഭാഷ പഠനവും ഉറപ്പാക്കുന്നതിനായി എറണാകുളം ജില്ലയിൽ ആരംഭിച്ച പദ്ധതി- റോഷ്നി
24. 2024 ജൂലൈയിൽ നീറ്റിലിറക്കിയ, ഗോവ ഷിപ്പിയാർഡ് തദ്ദേശീയമായി നിർമിച്ച ആദ്യത്തെ അഡ്വാൻസ്ഡ് മിസൈൽ സ്റ്റീൽത് യുദ്ധക്കപ്പൽ- ഐ.എൻ.എസ്. ത്രിപുട്
25. 2024- ലെ കേന്ദ്ര ബജറ്റിൽ, കുട്ടികൾക്കുവേണ്ടിയുള്ള ദീർഘകാല സമ്പാദ്യം പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് പ്രഖ്യാപിച്ച പദ്ധതി- എൻ.പി.എസ്. വാത്സല്യ
26. 2024 -ലെ കേന്ദ്ര ബജറ്റിൽ,ഗോത്രമേഖലയിലെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി പ്രഖ്യാപിച്ച പദ്ധതി- പ്രധാൻമന്ത്രി ജൻജാതീയ ഉന്നത് ഗ്രാം അഭിയാൻ
27. ഊർജമേഖലയുടെ വികസനത്തിന് സ്വകാര്യ മേഖലയുമായി ചേർന്ന് രാജ്യത്ത് സ്ഥാപിക്കാൻ ഒരുങ്ങുന്ന ആണവ റിയാക്ടറുകൾ അറിയപ്പെടുന്നത്- ഭാരത് സ്മോൾ റിയാക്ടറുകൾ
29. അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ രാജ്യത്താദ്യമായി മാർഗരേഖ പുറത്തിറങ്ങിയ സംസ്ഥാനം- കേരളം
30. എയർ ബ്രീത്തിങ് പ്രൊപ്പൽഷൻ സിസ്റ്റം റോക്കറ്റ് (അന്തരീക്ഷ ഓക്സിജൻ ശ്വസിച്ച് പറക്കുന്ന റോക്കറ്റ്) വിജയിപ്പിക്കുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ- 4
No comments:
Post a Comment