Tuesday, 10 September 2024

Current Affairs- 10-09-2024

1. ഓണത്തിനായി പൂവ്, പച്ചക്കറി കൃഷി ചെയ്യുന്ന കുടുംബശ്രീ പദ്ധതി- നിറപ്പൊലിമ 2024

 

2. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റായി നിയമിതനാകുന്നത്- AC മുഹ്സിൻ നഖ്വി


3. പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയർമാനാകുന്നത്- കെ.സി വേണുഗോപാൽ


4. വിവരശേഖരണത്തിനും, ഡാറ്റ കൈകാര്യം ചെയ്യുന്നതിനും എൻ.ഐ.ടി കാലിക്കറ്റ് ആരംഭിച്ച വെബ് പോർട്ടൽ- നിവാഹിക


5. 'ദേഹം' എന്ന നോവലിന്റെ രചയിതാവ്- അജയ് പി. മങ്ങാട്ട്


6. 2024 പാരീസ് ഒളിംപിക്സിലെ ഏറ്റവും വേഗമേറിയ താരം- നോഹ ലൈൽസ് (യു.എസ്.എ)


7. സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ചെയർമാനായി നിയമിതനാകുന്നത്- ജസ്റ്റിസ് ബി. സുധീന്ദ്ര കുമാർ


8. മണിപ്പൂർ സംഘർഷത്തെ തുടർന്നുണ്ടായ മനുഷ്യാവകാശ പ്രശ്നങ്ങൾ പരിശോധിക്കാൻ രൂപീകരിച്ച കമ്മിറ്റി- ഗീതാമിത്തൽ കമ്മിറ്റി


9. ജനകീയ കലാപത്തെ തുടർന്ന് രാജിവെച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി- ഷെയ്ഖ് ഹസിന


10. ലോകത്തിലെ ആദ്യത്തെ എക്കോ സിറ്റി നിലവിൽ വരുന്നത്- നിയോം (സൗദി അറേബ്യ) 


11. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ശിലാ ലിഖിതങ്ങളിൽ പഠനം നടക്കുന്ന ക്ഷേത്രം- തളീശ്വരാർ ക്ഷേത്രം


12. 2024 പാരീസ് ഒളിംപിക്സിൽ പോൾവോൾട്ടിൽ 6.25 മീറ്റർ ഉയരം താണ്ടി ലോക റെക്കോർഡിട്ട താരം- അർമാൻഡ് ഡുപ്ലന്റിസ് (സ്വീഡൻ)


13. ഒളിമ്പിക്സ് ചരിത്രത്തിൽ ഷൂട്ടിംഗ് ഇനത്തിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത- മനു ഭാക്കർ (ഹരിയാന)

  • 2024 പാരീസ് ഒളിമ്പിക്സിൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിലാണ് വെങ്കല മെഡൽ നേടിയത്.
  • 2024 പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ മെഡലാണിത്.

14. 2024 ജൂലൈയിൽ പുതുച്ചേരിയുടെ ലഫ്.ഗവർണറായി നിയമിതനായ മലയാളി- കെ.കൈലാഷ് നാഥൻ


15. 2024 വനിത ഏഷ്യാകപ്പ് ക്രിക്കറ്റ് ജേതാക്കൾ- ശ്രീലങ്ക

  • ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തി

16. 2024 ജൂലൈയിൽ മഹാത്മാഗാന്ധിയുടെ പ്രതിമ ജപ്പാനിലെ ടോക്യോയിൽ അനാച്ഛാദനം ചെയ്തത്- എസ്.ജയശങ്കർ


17. 'അനന്തപുരിയുടെ രാജശില്പികൾ' എന്ന പുസ്തകത്തിന്റെ രചയിതാവ്- വി. പ്രഭാകരൻ നായർ


18. 2024 ജൂലൈയിൽ വെനസ്വേല പ്രസിഡന്റായി മൂന്നാം വട്ടവും അധികാരത്തിലേറിയത്- നിക്കോളാസ് മഡുറോ


19. 2024 ജൂലൈയിൽ SEBI ഉപഭോക്താക്കൾക്കായി അവതരിപ്പിച്ച AI ചാറ്റ് ബോട്ട്- SEVA (Sebi's Virtual Assistant)


20. 2024 ബെൽജിയം ഗ്രാന്റ് പ്രിക്സ് വിജയി- ലൂയിസ് ഹാമിൽട്ടൺ


21. 2024 പാരിസ് സിൽ വച്ച് വിരമിച്ച ഇന്ത്യൻ ടെന്നീസ് താരം- രോഹൻ ബൊപ്പണ്ണ


22. പാരിസ് ഒളിമ്പിക്സ് 2024 സ്ട്രീറ്റ് സ്കേറ്റ് ബോർഡിങ്ങിൽ സ്വർണം നേടിയ 14 വയസുകാരി- കൊക്കോ യോഷിസാവ (ജപ്പാൻ)


23. 2024 ജൂലൈയിൽ അന്തരിച്ച ഐറിഷ് എഴുത്തുകാരി- Edna O' Brien


24. ഇന്ത്യയിൽ ഈ വർഷം ജനപ്രീതി നേടിയ 10 സിനിമകളുടെ ഇന്റർനെറ്റ് മൂവി ഡാറ്റാബേസ് പട്ടികയിൽ ഒന്നാമത് എത്തിയ ചിത്രം- കൽക്കി 2898 എഡി


25. പാരിസ് ഒളിമ്പിക്സ് അത്ലറ്റിക്സ് റിലേ 4*100 വിഭാഗം വനിത റിലേയിൽ സ്വർണ്ണം നേടിയത്- അമേരിക്ക


26. 2024 പാരിസ് ഒളിമ്പിക്സ് പുരുഷ ഫുട്ബോൾ ജേതാക്കൾ- സ്പെയിൻ


27. സംസ്ഥാന ബിവറേജസ് കോർപ്പറേഷന്റെ തലപ്പത്ത് എത്തുന്ന ആദ്യവനിത- ഹർഷിത അത്തല്ലൂരി IPS


28. 2024 കായകൽപ പുരസ്കാരം ജില്ലാതല ആശുപത്രികളിൽ ഒന്നാം സ്ഥാനം നേടിയത്- പൊന്നാനി വനിതാ-ശിശു ആശുപത്രി


29. വയനാട് ദുരന്ത ബാധിത മേഖലയിൽ യുവാക്കൾക്ക് സൗജന്യമായി നൈപുണ്യ പരിശീലനം നൽകാൻ രാജ്യാന്തര സ്കിൽ സെന്റർ സ്ഥാപിക്കുന്നത്- ജെയിൻ യൂണിവേഴ്സിറ്റി


30. അന്തരീക്ഷവായു വലിച്ചെടുത്ത് കുതിക്കുവാൻ ശേഷിയുള്ള സ്ക്രാംജെറ്റ് റോക്കറ്റ് എൻജിൻ പരീക്ഷണത്തിന് ഐ.എസ്.ആർ.ഒ ഉപയോഗിച്ച റോക്കറ്റ്- രോഹിണി 560

No comments:

Post a Comment