Tuesday, 30 June 2020

Current Affairs- 01/07/2020

1. നേപ്പാളിൽ നടന്ന Old Monk International Film Festival 2020- ൽ മികച്ച ചിത്രം, മികച്ച സംവിധാനം എന്നീ പുരസ്കാരങ്ങൾ നേടിയ മലയാള സിനിമ- ജലസമാധി 
  • സംവിധാനം- വേണു നായർ
2. കേരളത്തിൽ മത്സ്യം കേടുവരാതെ സൂക്ഷിക്കുന്നതിനായി 'Reefer Container' നിലവിൽ വന്നത്- തങ്കശ്ശേരി തുറമുഖം (കൊല്ലം)


3. കേരള സംസ്ഥാന ബാലാവകാശ കമ്മീഷന്റെ പുതിയ അധ്യക്ഷൻ- കെ. വി. മനോജ്കുമാർ


4. COVID- 19 വ്യാപനം തടയുന്നത് ലക്ഷ്യമാക്കി തൃശ്ശൂർ സിറ്റി പോലീസ് ആരംഭിച്ച നടപടി- ഓപ്പറേഷൻ ഷീൽഡ്


5. 2019-ലെ National TB Elimination Programme- ൽ ഒന്നാമതെത്തിയ സംസ്ഥാനങ്ങൾ- 
  • നാഗാലാന്റ്, ത്രിപുര (ചെറിയ സംസ്ഥാനങ്ങൾ)  
  • ഗുജറാത്ത്, ആന്ധ്രാപ്രദേശ്, ഹിമാചൽപ്രദേശ് (വലിയ സംസ്ഥാനങ്ങൾ)
6. ഇന്ത്യയുടെ ബഹിരാകാശ പ്രവർത്തനങ്ങളിൽ സ്വകാര്യ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി ISRO ആരംഭിക്കുന്ന പുതിയ സ്ഥാപനം- IN-SPACe 
  • (Indian National Space Promotion and Authorisation Centre)
7. മാലിയിൽ 500MW Solar Park നിർമ്മിക്കുന്നതിനായി മാലി സർക്കാരുമായി ധാരണയിലേർപ്പെട്ട ഇന്ത്യൻ സ്ഥാപനം- NTPC(National Thermal Power Corporation)


8. ഇന്ത്യയിലെ അർബൻ സഹകരണ ബാങ്കുകൾ, സംസ്ഥാന സഹകരണ ബാങ്കുകൾ എന്നിവയുടെ നിയന്ത്രണം റിസർവ്വ് ബാങ്കിന്റെ കീഴിലാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.


9. ഗർഭിണികൾ, മുലയൂട്ടുന്ന സ്ത്രീകൾ തുടങ്ങിയവർക്ക് പോഷകാഹാരകിറ്റുകൾ ലഭ്യമാക്കുന്നതിനായി 'Mukhyamantri Matru Pushti Upahar' പദ്ധതി ആരംഭിച്ച സംസ്ഥാനം- ത്രിപുര


10. COVID- 19 വ്യാപനം തടയുന്നതിനു വേണ്ടി പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളെകുറിച്ച് ജനങ്ങളെ ബോധവാൻമാരാക്കുന്നതിനായി NITI Aayog ആരംഭിച്ച് Behaviour Change Campaign- Navigating the New Normal


11. COVID- 19 പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെട്ട ഉത്തർപ്രദേശിലെ കുടിയേറ്റ തൊഴിലാളികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ച 125- ദിന പദ്ധതി- Atma Nirbhar Uttar Pradesh Rojgar Abhiyan 


12. International Day of Tropics, National Statistics Day- June 29 


13. ഗുജറാത്ത് സർക്കാർ ടെക്സ്റ്റൈൽ വ്യവസായ മേഖലയ്ക്കും Micro, Small and Medium Enterprises മേഖലയ്ക്കുമായി ആരംഭിച്ച ഓൺലൈൻ പദ്ധതി- At One Click 


14. പഞ്ചാബിന്റെ ആദ്യ വനിത ചീഫ് സെക്രട്ടറി- വിനി മഹാജൻ 


15. അയർലന്റിന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതല ഏറ്റത്- മൈക്കിൾ മാർട്ടിൻ 


16. രാജ്യത്തെ ആദ്യ ലൈക്കൺ പാർക്ക് സ്ഥാപിതമാകുന്നത്- ഉത്തരാഖണ്ഡ് 


17. മലാവിയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്- Lazarus Chakwera


18. അടുത്തിടെ അന്തരിച്ച കന്നഡ നോവലിസ്റ്റായ വനിത- ഗീത നാഗഭൂഷൺ 


19. ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യ S- 400 മിസലുകൾ വാങ്ങുന്നത്- റഷ്യ 


20. 1993- ലെ മുംബൈ സ്ഫോടന പരമ്പര കേസിലെ പ്രതി യൂസഫ് മേമൻ ഏത് ജയിലിൽ വച്ചാണ് അന്തരിച്ചത്- നാസിക് ജയിൽ 


21. യു.എസിൽ ദേശീയ സ്മാരകങ്ങൾ നശിപ്പിക്കുന്നവർക്ക് എത്ര വർഷം തടവ് നൽകാനുള്ള നിയമമാണ് രൂപീകരിച്ചത്- 10 വർഷം


22. 2020- ലെ 'ബഷീർ അമ്മ മലയാളം' പുരസ്കാരം ലഭിച്ചത്- ഡോ.വി.പി.ഗംഗാധരൻ 
  • ബഷീർ ബാല്യകാലസഖി പുരസ്കാരം ലഭിച്ചത്- പെരുമ്പടവം ശ്രീധരൻ 
23. വിവിധ തരം വെല്ലുവിളികൾ നേരിടുന്ന അമ്മമാർക്ക് ധനസഹായം നൽകുന്നതിനുള്ള കേരള സർക്കാർ പദ്ധതി- മാതൃജ്യോതി

24. June 29- National Statistics Day

  • International Day of Tropics  
25. 2023 വനിത ലോകകപ്പ് ഫുട്ബോളിന് സംയുക്ത ആതിഥേയരാവുന്ന രാജ്യങ്ങൾ- ആസ്ട്രേലിയ, ന്യസിലാൻഡ്  


26. കുട്ടികളുടെ അശ്ലീല ദൃശ്യ പ്രചരണവുമായി ബന്ധപ്പെട്ട് കേരള പോലീസ് നടത്തിയ സൈബർ ഓപ്പറേഷൻ അറിയപ്പെടുന്നത്- ഓപ്പറേഷൻ.പി.ഹണ്ട് 


27. Wisden India നടത്തിയ തിരഞ്ഞെടുപ്പിൽ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്സ്മാൻ ആയി തിരഞ്ഞെടുക്കപ്പെട്ടത്- രാഹുൽ ദ്രാവിഡ് 


28. Federation of Indian export organisations ( FIEO)- ന്റെ പുതിയ പ്രസിഡന്റ്- Sarad Kumar 


29. 'Inclusion and Education : All means All'? എന്ന പേരിൽ ഒരു റിപ്പോർട്ട് അടുത്തിടെ പുറത്തിറക്കിയ അന്താരാഷ്ട്ര സംഘടന- UNESCO 


30. കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ e-panchayat Puraskar- 2020 നേടിയ സംസ്ഥാനം- ഹിമാചൽ പ്രദേശ്  


31. നാസയുടെ ആസ്ഥാനമന്ദിരത്തെ ആരുടെ പേരിലാണ് അടുത്തിടെ നാമകരണം ചെയ്തത്- Mary.W.Jackson 
  • നാസയുടെ ആദ്യ ആഫ്രിക്കൻ- അമേരിക്കൻ വനിതാ എഞ്ചിനീയർ
32. മഹാരാഷ്ട്ര സർക്കാരിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിതനായ വ്യക്തി- സഞ്ജയ് കുമാർ


33. വെട്ടുകിളി നിയന്ത്രണത്തിനായി Drone Mounted ULV Sprayer ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യ രാജ്യം- ഇന്ത്യ 


34. ലോകസഭ ടിവിയും രാജ്യസഭ ടിവിയും ലയിപ്പിച്ച് പുതിയതായി നിലവിൽ വരുന്നത്- സൻസദ് ടി വി 


35. 2020- ൽ നാനാജി ദേശ് മുഖ് രാഷ്ട്രീയ ഗൗരവ് ഗ്രാമസഭ പുരസ്കാരം നേടിയ പഞ്ചായത്ത്- മാറാഞ്ചരി (മലപ്പുറം) 

No comments:

Post a Comment