Sunday, 7 June 2020

General Knowledge in Malayalam Literature Part- 5

1. താഴെ തന്നിരിക്കുന്നവയിൽ മേയനാമത്തിന് ഉദാഹരണം ഏത്?
(എ) രാമൻ
(ബി) അഗ്നി 
(സി) കുരുവികൾ 
(ഡി) അവൻ 
Ans: b

2. 'പക്ഷി' എന്ന പദത്തിന്റെ എതിർലിംഗം 
(എ) പാക്ഷി
(ബി) പക്ഷികൾ 
(സി) പക്ഷിണി
(ഡി) പാക്ഷിണി 
Ans: c

3. നീ ഉടൻതന്നെ വരണം. അടിവരയിട്ട പദം ഏതുതരം പ്രകാരത്തിന് ഉദാഹരണമാണ്? 
(എ) വിധായകപ്രകാരം 
(ബി) അനുജ്ഞായകപ്രകാരം
(സി) നിയോജകപകാരം 
(ഡി) നിർദ്ദേശകപ്രകാരം 
Ans: a

4. ഇന്നേയ്ക്ക് അഞ്ചാമത്തെ ദിവസമാണ് രമണിയുടെ വിവാഹം. അടിവരയിട്ട പദം ഏതുതരം തദ്ധിതത്തിന് ഉദാഹരണമാണ്? 
(എ) സംഖ്യാതദ്ധിതം 
(ബി)തദ്വത്ത് തദ്ധിതം
(സി) പൂരണിതദ്ധിതം 
(ഡി) തന്മാത്രാതദ്ധിതം 
Ans: c

5. രാവണൻ രാമനാൽ കൊല്ലപ്പെട്ടു. അടിവരയിട്ട പദം ഏതു തരം വിഭക്തിക്ക് ഉദാഹരണമാണ്? 
(എ) സംബന്ധിക 
(ബി) പ്രതിഗ്രാഹിക 
(സി) സംയോജിക
(ഡി) പയോജിക 
Ans: d

6. മന്ത്രി കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി. അടിവരയിട്ട പദം ഏതുതരം കാരകത്തിന് ഉദാഹരണമാണ്. 
(എ) കരണകാരകം 
(ബി) കർത്തൃകാരകം
(സി) സ്വാമികാരകം 
(ഡി) സാക്ഷികാരകം 
Ans: c

7. (:) ഏതുതരം ചിഹ്നമാണ്?
(എ) അർദ്ധവിരാമം 
(ബി) അപൂർണ്ണവിരാമം
(സി) ലുപ്തചിഹ്നം 
(ഡി) സ്തോഭചിഹ്നം 
Ans: b

8. നാളെ ആരെങ്കിലും വരുമോ? ഏതുതരം വാക്യമാണിത്
(എ) ആനുയോഗിക വാക്യം 
(ബി) വ്യാക്ഷേപക വാക്യം
(സി) നിർദ്ദേശക വാക്യം 
(ഡി) ആഭിലാഷിക വാക്യം 
Ans: a

9. തന്നിരിക്കുന്നവയിൽ 'രൂപം' എന്ന പദത്തിന്റെ തത്ഭവം ഏതാണ്? 
(എ) ആകാരം
(ബി) രൂഭം 
(സി) ഉരുവം
(ഡി) ഉരുഭം 
Ans: c

10. 'വിദ്യാർത്ഥി' ഏതുതരം സമാസമാണ്?
(എ) തത്പുരുഷൻ 
(ബി) ബഹുവ്രീഹി
(സി) കർമ്മധാരയൻ 
(ഡി) അവ്യയീഭാവൻ 
Ans: b

11. 'ഉയർച്ച ആഗ്രഹിക്കുന്നവൻ'- ഒറ്റപ്പദം ഏതാണ്?
(എ) ഉൽപതിഷ്ണു  
(ബി) യാഥാസ്ഥികൻ
(സി) താർക്കികൻ 
(ഡി) ക്രാന്തദർശി 
Ans: a

12. 'പറയുന്ന ആൾ'- ഒറ്റപ്പദം ഏതാണ്? 
(എ) ശ്രോതാവ്
(ബി) വക്താവ്
(സി) പ്രേക്ഷകൻ
(ഡി) ഹന്താവ് 
Ans: b

13. വിപരീതപദങ്ങളിൽ തെറ്റായത് ഏത്?
(എ) അഗ്രജൻ X അവരജൻ 
(ബി) അത്താഴം X മുത്താഴം
(സി) വിഷമം X സമം 
(ഡി) ദുഷ്കരം X ഊഷരം 
Ans: d

14. 'താമര'യുടെ പര്യായപദം തന്നിരിക്കുന്നവയിൽ ഏതാണ്? 
(എ) മല്ലിക
(ബി) പിപ്പലം 
(സി) മലയജം
(ഡി) രാജീവം 
Ans: d

15. ശരിയായ അർത്ഥമേത്- 'ആമ' 
(എ) നക്രം 
(ബി) കമഠം 
(സി) അരവം
(ഡി) ശക്വരം 
Ans: b

16. 'ഏട്ടിലെ പശു' എന്ന ശൈലിയുടെ അർത്ഥമെന്ത്?
(എ) ആദായകരമായത് 
(ബി) പക്ഷപാതം കാട്ടുക
(സി) പ്രയോജനശൂന്യമായത് 
(ഡി) മഹാഭാഗ്യം 
Ans: c 

17. 'അഴകിയ രാവണൻ' എന്ന ശൈലിയുടെ അർത്ഥമെന്ത്? 
(എ) അഹങ്കാരി
(ബി) നിഷ്കളങ്കൻ 
(സി) ഏഷണിക്കാരൻ 
(ഡി) പച്ചശൃംഗാരി 
Ans: d

18. തെറ്റായ പദം ഏതാണ്? 
(എ) അധ:കൃതൻ 
(ബി) കൈയക്ഷരം
(സി) യുധിഷ്ഠിരൻ 
(ഡി) യതാതഥം 
Ans: d

19. 'സജ്ജനം' എന്ന പദം ഏത് സന്ധിക്ക് ഉദാഹരണമാണ്?
(എ) ആദേശസന്ധി 
(ബി) ദ്വിത്വസന്ധി
(സി) ലോപസന്ധി 
(ഡി) ഗുണസന്ധി 
Ans: a

20. വിദ്യ + അഭ്യാസം = വിദ്യാഭ്യാസം. ഏതുതരം സന്ധിക്ക് ഉദാഹരണമാണ്? 
(എ) സ്വരസന്ധി 
(ബി) വ്യഞ്ജനസന്ധി
(സി) യൺസന്ധി 
(ഡി) ഗുണസന്ധി 
Ans: a

21. 'The court set aside the verdict of the jury" എന്ന വാക്യത്തിന്റെ ശരിയായ മലയാള പരിഭാഷ ഏതാണ്? 
(എ) കോടതി, ജൂറിയുടെ വിധി അംഗീകരിച്ചു 
(ബി) ജൂറിയുടെ വിധി കോടതി അംഗീകരിച്ചു. 
(സി) കോടതി ജൂറിയുടെ വിധി ദുർബലപ്പെടുത്തി 
(ഡി) കോടതി, ജൂറിയുടെ വിധി തീർപ്പുകൽപ്പിക്കാനായി മാറ്റിവെച്ചു. 
Ans: c

22. 'The cow is a hoofed animal' എന്നതിന്റെ ശരിയായ മലയാള പരിഭാഷ: 
(എ) പശു ഒരു വളർത്തുമൃഗമാണ് 
(ബി) പശു കുളമ്പുള്ള മൃഗമാണ് 
(സി) പശു നല്ല ഇണക്കമുള്ള മൃഗമാണ്
(ഡി) പശു പാൽതരുന്ന മൃഗമാണ് 
Ans: b

23. 'A little knowledge is a dangerous thing' എന്ന ശൈലി യുടെ അർത്ഥം: 
(എ) അജ്ഞാനം അപകടകരമാണ് 
(ബി) അല്പ ജ്ഞാനം അപകടകരമാണ് 
(സി) അമിത ജ്ഞാനം അപകടകരമാണ്
(ഡി) തെറ്റായ ജ്ഞാനം അപകടകരമാണ് 
Ans: b

24. കേരള വാല്മീകി എന്ന വിശേഷണമുള്ളത്?
(എ) വള്ളത്തോൾ നാരായണമേനോൻ 
(ബി) കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ 
(സി) കേരളവർമ്മ വലിയകോയിത്തമ്പുരാൻ
(ഡി) എൻ കൃഷ്ണപിള്ള 
Ans: a

25. ശ്രേഷ്ഠഭാഷാ ദിനമായി ആചരിക്കുന്നത്?
(എ) നവംബർ 26 
(ബി) നവംബർ 1
(സി) ജനുവരി 26 
(ഡി) ജൂൺ 19 
Ans: b

26. 'മാതൃത്വത്തിന്റെ കവയിത്രി' എന്നറിയപ്പെടുന്നത്
(എ) സുഗതകുമാരി 
(ബി) ബാലാമണിയമ്മ
(സി) പി വത്സല 
(ഡി) ലളിതാംബിക അന്തർജനം 
Ans: b 

27. 'ജീവിത സമരം' ആരുടെ ആത്മകഥയാണ്?
(എ) എ കെ ഗോപാലൻ 
(ബി) സി കേശവൻ
(സി) ഇ വി കൃഷ്ണ പിള്ള 
(ഡി) കെ സി മാമ്മൻമാപ്പിള 
Ans: b

28. 'കവിത ചാട്ടവാറാക്കിയ കവി' എന്ന വിശേഷണമുള്ളത്
(എ) കുഞ്ചൻനമ്പ്യാർ 
(ബി) വള്ളത്തോൾ
(സി) കുമാരനാശാൻ 
(ഡി) ചെറുശ്ശേരി 
Ans: a

29. 'ബർലിൻ ഡയറി' ആരുടെ യാത്രാവിവരണ ഗ്രന്ഥമാണ്?
(എ) ഇ എം എസ് 
(ബി) കെ ആർ ഗൗരിയമ്മ
(സി) സന്തോഷ് ജോർജ് കുളങ്ങര 
(ഡി) സക്കറിയ 
Ans: a

30. 'പറയാനുള്ള ആഗ്രഹം'- ഒറ്റവാക്ക് ഏത്? 
(എ) ജിജ്ഞാസ
(ബി) വിവക്ഷ 
(സി) പിപഠിഷ
(ഡി) ബുഭുക്ഷ 
Ans: b

31. പ്രാരാബ്ധം- വൈഷമ്യം; പ്രാരബ്ധം______? 
(എ) വ്യത്യാസം 
(ബി) പ്രയോജനം 
(സി) അടയാളം
(ഡി) ആരംഭിക്കപ്പെട്ടത് 
Ans: d

32. 'To grease the palm' എന്നതിന്റെ ശരിയായ വിവർത്തനം?
(എ) കൈയിൽ എണ്ണ പുരട്ടുക 
(ബി) കെ നനയാതെ മീൻപിടിക്കുക
(സി) ഉപേക്ഷിക്കുക 
(ഡി) കൈക്കൂലി കൊടുക്കുക 
Ans: d

33. 'ഓമനേ നീയുറങ്ങ്'______ എന്ന പ്രശസ്തമായ താരാട്ടു പാട്ട് രചിച്ചത്? 
(എ) ജി ശങ്കരക്കുറുപ്പ് 
(ബി) ഉള്ളൂർ എസ്. പരമേശ്വരയ്യർ 
(സി) പൂന്താനം
(ഡി) എഴുത്തച്ഛൻ 
Ans: b

34. കുമാരനാശാൻ സ്മാരകം സ്ഥിതിചെയ്യുന്നത്?
(എ) തോന്നയ്ക്കൽ 
(ബി) കായിക്കര 
(സി) ചെമ്പഴന്തി 
(ഡി) വർക്കല 
Ans: a 

35. 'മകളുടെ മകൾ' ഒറ്റ പദം ഏതാണ്? 
(എ) പൗത്രി
(ബി) സ്നുഷാ  
(സി) ദൗഹിത്രി
(ഡി) പ്രസ്നുഷ  
Ans: c 

36. 'സർവഥാ' എന്ന പദത്തിന്റെ അർത്ഥം
(എ) എല്ലാപേരും 
(ബി) എല്ലാ വിധത്തിലും
(സി) എല്ലായ്പ്പോഴും 
(ഡി) യഥാസമയം 
Ans: b

37. 'Where there is life there is hope' എന്നതിന്റെ ശരിയായ വിവർത്തനം 
(എ) ജീവനുള്ളിടത്തോളം കാലം പ്രതീക്ഷയ്ക്ക് വകയുണ്ട് 
(ബി) എവിടെയാണോ ജീവിതം അവിടെയാണ് പ്രതീക്ഷ 
(സി) എവിടെ ജീവനുണ്ടോ അവിടെ പ്രതീക്ഷയുണ്ട്
(ഡി) ജീവിതം തുടങ്ങുമ്പോൾ പ്രതീക്ഷയും തുടങ്ങുന്നു 
Ans: a

38. 'ഗളഹസ്തം ചെയ്യുക' എന്ന ശൈലികൊണ്ട് അർത്ഥമാക്കുന്നതെന്ത്? 
(എ) ഹസ്തദാനംചെയ്യുക 
(ബി) ആലിംഗനം ചെയ്യുക 
(സി) പുറത്താക്കുക 
(ഡി) അവഗണിക്കുക 
Ans: c

39. ശരിയായ പദമേത്? 
(എ) വിമ്മിട്ടം
(ബി) വിമ്മിഷ്ടം 
(സി) വിമ്മിഷ്ഠം 
(ഡി) വിമ്മിഷ്ട്ടം 
Ans: a

40. ശരിയായ പദം ഏതാണ്?
(എ) ക്രിസ്ത്വാബ്ധം  
(ബി) ക്രിസ്ത്വബ്ധം 
(സി) ക്രിസ്ത്വബ്ദം 
(ഡി) ക്രിസ്ത്വാബ്ദം 
Ans: c

41. ശരിയായ വാക്യം ഏതാണ്?
(എ) ഞാൻ ചോദിച്ചതിനെല്ലാം ഉരുളയ്ക്കുപ്പേരിപോലെ ചുട്ട മറുപടി കൊടുത്തു 
(ബി) പതിനായിരം രൂപ പ്രതിമാസം വച്ച് അടച്ചാൽ കടം തീരും 
(സി) അഞ്ച് പുസ്തകം അയാൾ എഴുതി
(ഡി) ഇന്നു മുതൽക്ക് നീ വരണ്ട 
Ans: c

42. ഇ+അൻ= ഇവൻ-സന്ധി ഏത്? 
(എ) ആഗമസന്ധി
(ബി) ആദേശസന്ധി
(സി) ലോപസന്ധി 
(ഡി) ദ്വിത്വസന്ധി 
Ans: a

43. ചവിട്ടുപടിയിൽ യാത്ര അരുത്. അടിവരയിട്ട പദം ഏതു തരം വിഭക്തിയ്ക്കുദാഹരണമാണ്? 
(എ) ഉദ്ദേശിക
(ബി) നിർദ്ദേശിക 
(സി) പ്രയോജിക 
(ഡി) ആധാരിക 
Ans: d

44. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത ധീരവനിതകൾ നിരവധിയാണ്. അടിവരയിട്ട പദം ഏത് വിഭാഗത്തിൽപ്പെടുന്ന ഭേദകമാണ്? 
(എ) വിഭാവകം
(ബി) ശുദ്ധം
(സി) ക്രിയാംഗജം 
(ഡി) നാമാംഗജം 
Ans: a

45. 'ഹാജർ' എന്ന മലയാള പദം ഏതു ഭാഷയിൽ നിന്നും കടംകൊണ്ടതാണ്? 
(എ) ഹിന്ദി
(ബി) അറബി 
(സി) പേർഷ്യൻ
(ഡി) സംസ്കൃതം 
Ans: b

46. 'ഗുരുഭൂതർ' എന്ന പദം ഏത് ബഹുവചനരൂപമാണ്
(എ) സലിംഗ ബഹുവചനം 
(ബി) സാമാന്യലിംഗ ബഹുവചനം 
(സി) നപുംസക ബഹുവചനം
(ഡി) പൂജക ബഹുവചനം 
Ans: d

47. നാമത്തിന് പകരം നിൽക്കുന്ന നാമമാണ്
(എ) സംജ്ഞാനാമം 
(ബി) സർവ്വനാമം
(സി) സാമാന്യനാമം 
(ഡി) മേയനാമം 
Ans: b

48. വിഭക്തി പ്രത്യയം ഇല്ലാത്ത വിഭക്തി ഏത്? 
(എ) പ്രയോജിക 
(ബി) സംബന്ധിക
(സി) സംയോജിക 
(ഡി) നിർദ്ദേശിക 
Ans: d

49. വരിക വരിക സഹജരേ സഹനസമര സമയമായ്- ആരുടെ വരികളാണ്? 
(എ) പന്തം കെ പി 
(ബി) ഉള്ളൂർ
(സി) അംശി നാരായണപിള്ള 
(ഡി) അയ്യപ്പപ്പണിക്കർ 
Ans: c

50. 'കുഴിവെട്ടി മൂടുക വേദനകൾ' കുതികൊൾക ശക്തിയിലേക്കു നമ്മൾ- ആരുടെ വരികളാണിത്? 
(എ) കുമാരനാശാൻ 
(ബി) ഇടശ്ശേരി 
(സി) അക്കിത്തം 
(ഡി) ഒ എൻ വി കുറുപ്പ്
Ans: b

No comments:

Post a Comment