Thursday, 11 June 2020

Previous Questions Part- 9

1. ഇന്ത്യയിലെ ആദ്യത്തെ ആധുനിക സർവകലാശാല (കൽക്കട്ട) രൂപംകൊണ്ട വർഷം- 1857


2. ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവകലാശാല (എസ്.എൻ.ഡി.ടി.) രൂപംകൊണ്ട് വർഷം- 1916


3. ഇന്ത്യ ആദ്യമായി ഒളിമ്പിക്സ് ഹോക്കിയിൽ മെഡൽ (സ്വർണം) നേടിയ വർഷം- 1928 
  • ഇന്ത്യ അവസാനമായി ഒളിമ്പിക്സ് ഹോക്കിയിൽ സ്വർണം നേടിയ വർഷം- 1980 
4. സാധുജനപരിപാലന സംഘം രൂപംകൊണ്ട് വർഷം- 1907  
  • അയ്യങ്കാളിയുടെ നേതൃത്വത്തിലാണ് സാധുജനപരിപാലനസംഘം രൂപംകൊണ്ടത്. 
  • ടി.ടി. കേശവൻ ശാസ്ത്രിയുടെ നേതൃത്വത്തിൽ സമസ്ത തിരുവിതാംകൂർ പുലയർ മഹാസഭ രൂപംകൊണ്ട വർഷം- 1942
5. ബ്രഹ്മപ്രത്യക്ഷ സാധുജനപരിപാലനസംഘത്തിന്റെ  രൂപവത്കരണത്തിന് (1912) നേതൃത്വം നൽകിയത്- കാവാരിക്കുളം കണ്ടൻ കുമാരൻ  
  • പ്രത്യക്ഷ രക്ഷാദൈവസഭയുടെ സ്ഥാപകൻ (1909)- പൊയ്കയിൽ യോഹന്നാൻ
6. ലോകത്തിലെ ഏറ്റവും വലിയ പക്ഷിക്ക് 2018- ൽ ശാസ്ത്രലോകം നൽകിയ പേര്- വൊറോംബ് ടൈറ്റൻ 
  • ആയിരം വർഷംമുൻപ് വംശനാശം സംഭവിച്ച ഈ പക്ഷിക്ക് 860 കിലോഗ്രാം ഭാരവും മൂന്നുമീറ്ററിലധികം ഉയരവും ഉണ്ടായിരുന്നു. 
  • മഡഗാസ്കറിലാണ് ഇവ ജീവിച്ചിരുന്നത്. 
  • ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ പക്ഷി ഒട്ടകപ്പക്ഷിയാണ് 
7. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായ ആദ്യ ആഫ്രിക്കൻ വംശജൻ- കോഫി അന്നൻ (1997)  
  • ഘാന സ്വദേശിയാണ് അന്നൻ.  
  • ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായ ആദ്യ ഏഷ്യക്കാരൻ (1961)- യു താൻറ് (മ്യാൻമാർ)
  • യു താൻറ് കപ്പ് ടെന്നീസുമായി ബന്ധപ്പെട്ടിരിക്കുന്നു. 
8. 'തീയരുടെ ബൈബിൾ' എന്ന് വിളിക്കപ്പെട്ട പത്രമേത്- മിതവാദി  
  • 'ഈഴവ ഗസറ്റ്' എന്ന് വിളിക്കപ്പെട്ട പ്രസിദ്ധീകരണമാണ്- വിവേകോദയം.
9. ടി.കെ. മാധവൻ ദേശാഭിമാനി പത്രം ആരംഭിച്ച വർഷം- 1915
  • ടി.കെ. മാധവനും കെ.പി. കയ്യാലയ്ക്കലും ഉടമസ്ഥരായി ടി.കെ. നാരായണന്റെ പത്രാധിപത്യത്തിൽ കൊല്ലം ആസ്ഥാനമായി ആരംഭിച്ച ദേശാഭിമാനിയുടെ പ്രസിദ്ധീകരണം 1930- ൽ ടി.കെ. മാധവൻ അന്തരിച്ചതോടെ നിലച്ചു. 
  • ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി കേരള ഘടകത്തിന്റെ മുഖപത്രമായി ദേശാഭിമാനി ആരംഭിച്ചത് 1942- ൽ കോഴിക്കോട്ടുനിന്നാണ്. 
10. ദേശാഭിമാനിയുടെ ആദ്യ പത്രാധിപർ- എം.എസ്. ദേവദാസ്  
  • കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിനുശേഷം (1964) സി.പി.എമ്മിന്റെ നിയന്ത്രണത്തിലായ ദേശാഭിമാനിയുടെ ആദ്യ പത്രാധിപർ- പി. ഗോവിന്ദപ്പിള്ള 
  • ഓഫ്സെറ്റ് സംവിധാനം നടപ്പാക്കിയ ആദ്യ മലയാള പത്രമാണ് ദേശാഭിമാനി (1979)
11. ഇന്ത്യയിലെ ആദ്യത്തെ ടി.വി. സീരിയൽ- ഹം ലോഗ് (1984)  
  • മലയാളത്തിലെ ആദ്യത്തെ ടി.വി. സീരിയൽ- ഒരു പൂ വിരിയുന്നു (1990)
12. ഒളിമ്പിക് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത- കർണം മല്ലേശ്വരി 
  • സിഡ്നി (2000) ഒളിമ്പിക്സിൽ ഭാരദ്വഹനത്തിലാണ് കർണം മല്ലേശ്വരി വെങ്കലം നേടി 
  • ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത പി.വി. സിന്ധു. 2016- ലെ റിയോ ഒളിമ്പിക്സിൽ ബാഡ്മിന്റണിലാണ് സിന്ധു വെള്ളി നേടിയത്. 
13. ഏത് രാജ്യത്തെ സ്വകാര്യ ബഹിരാകാശ കമ്പനിയാണ് സ്പേസ് എക്സ്- യു.എസ്.എ.  
  • അമേരിക്കൻ ബഹിരാകാശ ഏജൻസി- നാസ
  • എലോൺ മസ്കാണ് സ്പേസ് എക്സിന്റെ മേധാവി. 
14. ആദ്യത്തെ ആധുനിക ഒളിമ്പിക്സ് നടന്ന വർഷം- 1896 (ആതൻസ്)  
  • ഇന്ത്യ ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്ത വർഷം- 1900  
  • ആദ്യത്തെ കോമൺവെൽത്ത് ഗെയിംസ് നടന്ന വർഷം- 1930 (ഹാമിൽട്ടൺ)
  • ഇന്ത്യ ആദ്യമായി കോമൺ വെൽത്ത് ഗെയിംസിൽ പങ്കെടുത്ത വർഷം-1934
15. സ്വതന്ത്ര ഇന്ത്യ ആദ്യമായി ഒളിമ്പിക്സിൽ മെഡൽ നേടിയ വർഷം- 1948 (ഹോക്കി)
  • സ്വതന്ത്ര ഇന്ത്യ ആദ്യമായി ഒളിമ്പിക്സസിൽ വ്യക്തിഗത മെഡൽ നേടിയ വർഷം- 1952 (ഹെൽസിങ്കി). ഖഷബ ജാദവ് ആണ് ഗുസ്തി യിൽ വെങ്കലം നേടിയത്.  
  • ഒളിമ്പിക്സിൽ വ്യക്തിഗത സ്വർണം നേടിയ ആദ്യ ഇന്ത്യക്കാരൻ അഭിനവ് ബിന്ദ്രയാണ് (2008- ഷൂ ട്ടിങ്).
16. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ്മാസ്റ്റർ- സെർഗയ് കർജാക്കിൻ (12 വയസ്സും 7 മാസവും) 
  • യുക്രനാണ് സെർഗയ്കർ ജാക്കിന്റെ  സ്വദേശം.
  • ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ്മാസ്റ്റർ- ഡി. ഗുകേഷ് (12- വർഷവും 7- മാസവും). പ്രഗ്നാനന്ദയുടെ (12- വയസ്സും 10- മാസവും) റെക്കോഡാണ് ഗുകേഷ് മറികടന്നത്. 
  • കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്റർ- നിഹാൽ സരിൻ (14)
17. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയതാര്- രോഹിത് ശർമ (264) 
  • കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ 2014- ൽ ശ്രീലങ്ക യ്ക്ക് എതിരേയാണ് രോഹിത് ശർമ 264 റൺസ് നേടിയത്.  
  • അന്താരാഷ്ട്ര ഏകദിനത്തിൽ ആദ്യമായി ഡബിൾ സെഞ്ച്വറി നേടിയത് സച്ചിൻ തെണ്ടുൽക്കറാണ് (2010). ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഗ്വാളിയോറിലെ ക്യാപ്റ്റൻ രൂപ്സിങ് സ്റ്റേഡിയത്തിൽവെച്ചായിരുന്നു നേട്ടം. 
  • ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയത് ബ്രയാൻ ലാറ (400). വെസ്റ്റിൻഡീസ് താരമായ അദ്ദേഹം ഇംഗ്ലണ്ടുമായുള്ള മത്സരത്തിലാണ് നേട്ടം കൈവരിച്ചത് (2004) 
18. അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ ലോകത്ത് ആദ്യമായി ഒരു ഇന്നിങ്സിൽ 10- വിക്കറ്റ് നേടിയത്- ജിം ലേക്കർ (1956)  
  • ഇംഗ്ലണ്ടുകാരനാണ് ജിം ലേക്കർ.  
  • ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യക്കാരൻ അനിൽ കുംബ്ലെയാണ് (1999).
  • പാകിസ്താനെതിരെയാണ് കുംബ്ലെ ഈ നേട്ടം കൈവരിച്ചത്. 
19. ഇന്ത്യയിൽ ക്യാബിനറ്റ് റാങ്കോടെ വിദേശകാര്യ മന്ത്രിയായ ആദ്യ വനിത:-ഇന്ദിരാ ഗാന്ധി 
  • വിദേശകാര്യ സഹ മന്ത്രിയായ ആദ്യ വനിതാ- ലക്ഷ്മി എൻ. മേനോൻ
20. പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരൻ- ജെ.ആർ.ഡി. ടാറ്റ (1929) 
  • ഇന്ത്യയിലെ ആഭ്യന്തര വ്യോമയാനത്തിന്റെ പിതാവ് ജെ. ആർ.ഡി. ടാറ്റയാണ്
  • പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യൻ വനിത- ഊർമിള കെ. പരീഖ് (1932)
21. ഇന്ത്യയിലെ ആദ്യ വനിതാ കൊമേഴ്സ്യൽ പൈലറ്റ്- പ്രേം മാത്തൂർ (1947) 
  • ഡെക്കാൺ എയർവേയ്സിലാണ് പ്രേം മാത്തൂർ സേവനം അനുഷ്ഠിച്ചത്.
  • ഇന്ത്യൻ എയർലൈൻസിലെ ആദ്യ വനിതാ കൊമേഴ്സ്യൽ പൈലറ്റ്- ദുർബാ ബാനർജി (1956) 
22. ജെറ്റ് എഞ്ചിൻ എയർക്രാഫ്റ്റ് നിയന്ത്രിച്ച ആദ്യ ഇന്ത്യൻ വനിത- സൗദാമിനി ദേശ്മുഖ് (1988)  
  • എയർബസ് എ 320 പറത്തിയ ആദ്യ ഇന്ത്യൻ വനിതയും സൗദാമിനി ദേശ്മുഖ്‌ ആണ്.
  • യുദ്ധവിമാനം പറത്തിയ ആദ്യ ഇന്ത്യൻ വനിത- അവനി ചതുർ വേദി (2018) 
23. ഇന്ത്യയുടെ ആദ്യത്തെ വനിതാ എയർ മാർഷൽ- പദ്മ ബന്ദോപാധ്യായ 
  • ഇന്ത്യയുടെ ആദ്യത്തെ വനിതാ ലഫ്റ്റനന്റ് ജനറൽ- പുനീത അറോറ 
  • ഇന്ത്യൻ സായുധസേനകളിൽ ത്രീസ്റ്റാർ റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ആദ്യ വനിത പുനീത അറോറയും രണ്ടാമത്തെയാൾ പദ്മ ബന്ദോപാധ്യായയുമാണ്. 
24. പദവിയിലിരിക്കെ അന്തരിച്ച ആദ്യ രാഷ്ട്രപതി- സക്കീർ ഹുസൈൻ (1969) 
  • പദവിയിലിരിക്കെ അന്തരിച്ച് ആദ്യ ഉപരാഷ്ട്രപതി- കൃഷൻ കാന്ത് (2002)
25. ഒരു മൂലകത്തിന്റെ എല്ലാ ഗുണങ്ങളുമുള്ള ഏറ്റവും ചെറിയ കണിക- ആറ്റം 
  • ഒരു പദാർഥത്തിന്റെ എല്ലാ ഗുണങ്ങളുമുള്ള ഏറ്റവും ചെറിയ കണിക- തന്മാത്ര 
26. അലക്കുകാരത്തിന്റെ രാസനാമം- സോഡിയം കാർബണേറ്റ്  
  • അപ്പക്കാരം- സോഡിയം ബൈ കാർബണേറ്റ് 
27. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള അലസ വാതകം- ആർഗൺ 
  • അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം- നൈട്രജൻ 
28. ലോഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്- സ്വർണം  
  • ധാതുക്കളുടെ രാജാവ് എന്നറിയപ്പെടുന്നതും സ്വർണമാണ്. 
  • രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത് സൽഫ്യുരിക് ആസിഡ്. 
  • വിഷങ്ങളുടെ രാജാവ്- ആഴ്സനിക്
29. രാജാക്കൻമാരുടെ വിഷം എന്നറിയപ്പെടുന്നത്- ആഴ്സനിക്  
  • രാജാക്കൻമാർക്ക് ചതിയിൽ ഭക്ഷണത്തിലൂടെ ആഴ്സനിക് നൽകി സംശയംവരാത്ത രീതിയിൽ മരണത്തിനിടയാക്കിയിരുന്നതിനലാണ് ആഴ്സനിക്കിനെ രാജാക്കൻമാരുടെ വിഷം എന്നു വിളിക്കുന്നത്. 
30. ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്നത്- സൽഫ്യൂരിക് ആസിഡ് 
  • ഏറ്റവും കൂടുതൽ വ്യാവസായികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ആസിഡാണിത്.  
  • മ്യുരിയാറ്റിക് ആസിഡ് എന്നറിയപ്പെടുന്നത്- ഹൈഡ്രോക്ലോറിക് ആസിഡ്. 
31. ഗാന്ധി സമാധാന പുരസ്കാരത്തിന് അർഹനായ ആദ്യ ഇന്ത്യക്കാരൻ- ബാബാ ആംതെ (1999) 
  • ആദ്യ ഗാന്ധി സമാധാന സമ്മാനത്തിന് അർഹനായത്- ജൂലിയസ് നേരേര (1995) 
  • ഇന്ത്യയിൽ ആദ്യമായി ഗാന്ധി സമാധാന പുരസ്കാരം ലഭിച്ചത് രാമകൃഷ്ണ മിഷനാണ് (1998)
32. ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ ലഭിച്ച ആദ്യ ഇന്ത്യൻ ബാങ്ക്- കനറ ബാങ്ക് 
  • ഓവർസീസ് ശാഖകൾ ആരംഭിച്ച ആദ്യ ഇന്ത്യൻ ബാങ്ക്- ബാങ്ക് ഓഫ് ഇന്ത്യ
  • ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ ബാങ്ക്- ഐ.സി.ഐ. സി.ഐ. ബാങ്ക് 
33. ഇന്ത്യയിൽ ആദ്യമായി മ്യൂച്വൽ ഫണ്ട് അവതരിപ്പിച്ച ബാങ്ക്- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 
  • ഇന്ത്യയിൽ ആദ്യമായി മസാല ബോണ്ട് അവതരിപ്പിച്ച ബാങ്ക്- എച്ച്.ഡി.എഫ്.സി. (ഹൗസിങ് ഡവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ) 
34. ഇന്ത്യയിൽ ആദ്യമായി സംസാരിക്കുന്ന എ.ടി.എം. (ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ) സ്ഥാപിച്ചത്- യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
  • ഇന്ത്യയിൽ ആദ്യമായി ആധാർ അടിസ്ഥാനമാക്കിയുള്ള എ.ടി.എം. സ്ഥാപിച്ചത്- ഡി.സി.ബി. ബാങ്ക് (ഡവലപ്മെന്റ് ക്രെഡിറ്റ് ബാങ്ക്) 
35. ഇന്ത്യയിൽ ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ച ആദ്യ ബാങ്ക്- സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 
  • ഇന്ത്യയിൽ നെറ്റ് ബാങ്കിങ് ആദ്യമായി തുടങ്ങിയത്- ഐ.സി.ഐ.സി.ഐ. ബാങ്ക് 
  • ഇന്ത്യയിൽ ചെക്ക് സമ്പ്രദായം ആരംഭിച്ച ആദ്യ ബാങ്ക്- ബാങ്ക് ഓഫ് ബംഗാൾ 
  • ഇന്ത്യയിൽ എ.ടി.എം. ആരംഭിച്ച ആദ്യ ബാങ്ക്- എച്ച്.എസ്.ബി.സി. (ഹോങ് കോങ് ഷാങ്ഹായി ബിസിനസ് കോർപ്പറേഷൻ) 
36. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ രക്തദാന പഞ്ചായത്ത്- മടികൈ (കാസർകോട്) 
  • ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ നേത്രദാന ഗ്രാമം- ചെറുകുളത്തൂർ (കോഴിക്കോട്) 
37. 1936- ലെ ക്ഷേത്രപ്രവേശന വിളംബരത്തെ ആധുനികകാലത്തെ  ഏറ്റവും അഹിംസാത്മകവും രക്തരഹിതവുമായ വിപ്ലവം എന്നു വിലയിരുത്തിയത്- സി. രാജഗോപാലാചാരി  
  • ആധുനികകാലത്തെ അദ്ഭുത സംഭവം എന്ന് ക്ഷേത്രപ്രവേശന വിളംബരത്തെ വിശേഷിപ്പിച്ചത്- മഹാത്മാഗാന്ധി 
38. ക്ഷേത്രപ്രവേശനവിളംബര സമയത്തെ (1936 നവംബർ 12) തിരുവിതാംകൂർ രാജാവ്- ചിത്തിര തിരുനാൾ  
  • ക്ഷേത്രപ്രവേശനവിളംബര സമയത്ത് ദിവാനായിരുന്നത് സി.പി. രാമസ്വാമി അയ്യർ. 
39. ചൗധരി ചരൺസിങ് ഇന്റർനാഷണൽ എയർപോർട്ട് എവിടെയാണ്- ലഖ്നൗ 
  • ലാൽ ബഹാദൂർ ശാസ്ത്രി ഇന്റർനാഷണൽ എയർപോർട്ട് വാരാണസിയിലാണ്
40. മനുഷ്യൻ ആദ്യമായി ചന്ദ്രനിലെത്തിയപ്പോൾ (1969 ജൂലായ്) അപ്പോളോ 11- ലെ യാത്രികർ കാൽകുത്തിയ സ്ഥലം- സീ ഓഫ് ട്രാൻക്വിലിറ്റി
  • ചന്ദ്രനിൽ മനുഷ്യരെ രണ്ടാമതെത്തിച്ച (1969 നവംബർ) അപ്പോളോ 12- ലെ യാത്രികർ കാൽകുത്തിയ സ്ഥലം- ഓഷ്യൻ ഓഫ് സ്റ്റോംസ് 
41. പുരോഗമന സാഹിത്യസംഘത്തിന്റെ  മുൻഗാമി- ജീവത് സാഹിത്യസംഘം 
  • 1937- ൽ രൂപം കൊണ്ടു.
42. കേരള സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ മുൻഗാമി- കേരള ഗ്രന്ഥശാലാ സംഘം


43. മലയാളത്തിലെ ആദ്യത്തെ നിശ്ശബ്ദ സിനിമയായ വിഗതകുമാരന്റെ സംവിധായകൻ (1938)- ജെ.സി. ഡാനിയൽ 
  • മലയാളത്തിലെ ആദ്യത്ത ശബ്ദസിനിമയായ ബാലൻ സംവിധാനം ചെയ്തത് (1938)- എസ്. നൊട്ടാണി 
44. ഇന്ത്യ ചാന്ദ്രയാൻ- 1 വിക്ഷേപിച്ച തീയതി- 2008 ഒക്ടോബർ 22  
  • ചാന്ദ്രയാൻ-II വിക്ഷേപിച്ച തീയതി- 2019 ജൂലായ് 22 
  • ഇന്ത്യ മംഗൾയാൻ വിക്ഷേപിച്ച തീയതി- 2013 നവംബർ 5
45. കൊച്ചിയിലെ ആദ്യത്തെ ജനകീയ മന്ത്രി- അമ്പാട്ട് ശിവരാമമേനാൻ  
  • കൊച്ചിരാജ്യത്തെ രണ്ട് രാഷ്ട്രീയകക്ഷികളായിരുന്നു കൊച്ചിൻ കോൺഗ്രസും കൊച്ചിൻ സ്റ്റേറ്റ് കോൺഗ്രസും. 
  • 1938 ജൂൺ 17- ന് കൊച്ചിയിലെ ആദ്യത്തെ മന്ത്രിയായത് കൊച്ചിൻ കോൺഗ്രസിലെ അമ്പാട്ട് ശിവരാമേനോനായിരുന്നു. ഗ്രാ മോദ്ധാരണ വകുപ്പിന്റെ ചുമതലയായിരുന്നു അദ്ദേഹത്തിന്.
  • കൊച്ചിൻ സ്റ്റേറ്റ് കോൺഗ്രസിന്റെ  സ്ഥാപകൻ- ടി.കെ. നായർ
46. ഇന്ത്യയുടെ മിസൈൽമാൻ എന്ന് അറിയപ്പെടുന്നത്- എ.പി.ജെ. അബ്ദുൾ കലാം 
  • ഇന്ത്യൻ മിസൈൽ പദ്ധതിയുടെ പിതാവ്- എ.പി.ജെ. അബ്ദുൾ കലാം 
  • മിസൈൽ വിമൻ ഓഫ് ഇന്ത്യ- ടെസ്സി തോമസ്
47. ഇന്ത്യൻ ബഹിരാകാശശാസ്ത്രത്തിന്റെ പിതാവ്- വിക്രം സാരാഭായ്  
  • ഇന്ത്യൻ ആണവ പദ്ധതിയുടെ പിതാവ്- ഹോമി ജഹാംഗീർ ഭാഭ. 
48. 1941- ൽ രൂപംകൊണ്ട് കൊച്ചി രാജ്യപ്രജാമണ്ഡലത്തിന്റെ ആദ്യ പ്രസിഡൻറ്- എസ്. നീലകണ്ഠ അയ്യർ 
  • ആദ്യ ജനറൽ സെക്രട്ടറി വി.ആർ. കൃഷ്ണനെഴുത്തച്ഛൻ. 
  • പ്രജാമണ്ഡലം സ്ഥാപിക്കുന്നതിന് മുൻകൈയെടുത്തത് വി.ആർ. കൃഷ്ണൺനെഴുത്തച്ഛനാണ്. 
49. മുല്ലപ്പെരിയാർ നദീജല തർക്കം ഏതൊക്കെ സംസ്ഥാനങ്ങൾ തമ്മിലാണ്- കേരളവും തമിഴ്നാടും  
  • കാവേരി നദീജല തർക്കം മുഖ്യമായും കർണാടകവും തമിഴ്നാടും തമ്മിലാണ്

No comments:

Post a Comment