3. അന്തരീക്ഷത്തിൽ നടക്കുന്ന താപ വ്യാപന പ്രക്രിയകൾ എന്തെല്ലാം- താപ ചാലനം, സംവഹനം, അഭിവഹനം ഭൗമവികിരണം
4. ചൂടുപിടിച്ച ഭൗമോമോപരിതലത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന അന്തരീക്ഷഭാഗത്തേക്ക് താപം പകരുന്ന പ്രക്രിയയാണ്- താപചാലനം
5. താപചാലനം വഴി ചൂടുപിടിച്ച വായു വികസിച്ച് ഉയരുന്ന പ്രക്രിയയാണ്- സംവഹനം
6. കാറ്റിലൂടെ തിരശ്ചീനതലത്തിൽ താപം വ്യാപിക്കുന്നതാണ്- അഭിവഹനം
7. ദീർഘതരംഗരൂപത്തിൽ ഭൗമോപരിതലത്തിൽനിന്ന് ശൂന്യാകാശത്തേക്ക് താപം മടങ്ങിപ്പോകുന്ന പ്രക്രിയയാണ്- ഭൗമവികിരണം (Terrestrial radiation)
8. അന്തരീക്ഷം കൂടുതൽ ചൂടാകുന്നത് ഏത് പ്രക്രിയയുടെ ഫലമായാണ്- ഭൗമവികിരണം
9. സൗരതാപനവും ഭൗമവികിരണവും തമ്മിലുള്ള സന്തുലനത്തെ വിളിക്കുന്ന പേരെന്ത്- ഹീറ്റ് ബജറ്റ്
10. ഒരുദിവസത്തെ കൂടിയ താപനിലയും കുറഞ്ഞ താപനിലയും തമ്മിലുള്ള വ്യത്യാസം- ദൈനിക ശരാശരി താപനില (Daily mean Temperature)
- ഒരു ദിവസത്തെ കുറഞ്ഞ താപനില കണക്കാക്കുന്നത് സൂര്യോദയത്തിന് തൊട്ടുമുൻപും കൂടിയ താപനില കണക്കാക്കുന്നത് ഉച്ചയ്ക്ക് രണ്ടുമണിക്കുമാണ്.
12. സമുദ്രനിരപ്പിൽ ഒരേ അന്തരീക്ഷ താപനിലയുള്ള പ്രദേശങ്ങളെ യോജിപ്പിച്ചുകൊണ്ട് വരയ്ക്കുന്ന സാങ്കല്പികരേഖകളാണ്- സമതാപരേഖകൾ (Isotherms)
13. ഭൂമിയിൽ ഏറ്റവും ഉയർന്ന താപനിലയുള്ള പ്രദേശങ്ങളെ യോജിപ്പിച്ച് സമതാപരേഖ വരച്ചാൽ അത് ഭൂമധ്യരേഖയ്ക്ക് സമീപമായിരിക്കും കടന്നുപോവുന്നത്. അതു കൊണ്ട് ഈ സാങ്കല്പികരേഖയെ വിളിക്കുന്ന പേരെന്ത്- താപീയ മധ്യരേഖ (Thermal Equator)
14. ഭൂമിയിൽ ഓരോ പ്രദേശത്തും താപനിലയിൽ അന്തരമുണ്ടാക്കുന്ന ഘടകങ്ങൾ എന്തെല്ലാം- അക്ഷാംശസ്ഥാനം, ഉയരം, സമുദ്രസാമീപ്യം, കാറ്റുകൾ
15. അന്തരീക്ഷത്തിലെ ജലാംശത്തെ വിളിക്കുന്നതെന്ത്- ആർദ്രത (Humidity)
16. പ്രഭാതങ്ങളിൽ പുൽക്കൊടികളിലും മറ്റും പറ്റിയിരിക്കുന്ന ജല കണികകളാണ്- തുഷാരം (Dew)
- രാത്രികാലങ്ങളിൽ ഭൗമോപരിതലം തണുക്കുന്നു. അപ്പോൾ അന്തരീക്ഷത്തിലെ നീരാവി ഘനീഭവിച്ച് വെള്ളത്തുള്ളിയായി മാറുന്നു. ഇതാണ് തുഷാരം
18. അന്തരീക്ഷം തണുക്കുന്നതിലൂടെ ഘനീഭവിച്ചുണ്ടാകുന്ന നേർത്ത ജലകണങ്ങൾ അന്തരീക്ഷത്തിൽ തന്നെ തങ്ങി നിൽക്കുമ്പോഴുണ്ടാകുന്ന പ്രതിഭാസമാണ്- മൂടൽമഞ്ഞ്
- കനത്ത മൂടൽമഞ്ഞ് FOG എന്നും നേർത്ത മൂടൽമഞ്ഞ് MIST എന്നും അറിയപ്പെടുന്നു.
- വ്യാവസായിക മേഖലകളിൽ പുകയും മൂടൽമഞ്ഞും ചേർന്ന് സൃഷ്ടിക്കുന്ന പ്രതിഭാസമാണ് SMOG (Smoke+Fog)
20. രൂപത്തിന്റെ അടിസ്ഥാനത്തിൽ മേഘങ്ങളെ നാലായി തരംതിരിച്ചിരിക്കുന്നു. അവ ഏതെല്ലാം- സിറസ്, സ്ട്രാറ്റസ്, ക്യൂമുലസ്, നിംബസ്
21. തെളിഞ്ഞ ദിനാന്തരീക്ഷസ്ഥിതിയിൽ വളരെ ഉയരെ നേർത്ത് തൂവൽക്കെട്ടുകൾ പോലെ കാണപ്പെടുന്ന മേഘങ്ങൾ ഏത്- സിറസ്
22. അന്തരീക്ഷത്തിന്റെ താഴ്ന്ന വിതാനങ്ങളിൽ കനത്ത പാളികളായി കാണപ്പെടുന്ന മേഘങ്ങൾ ഏത്- സ്ട്രാറ്റസ്
23. ലംബദിശയിൽ തൂവൽക്കെട്ടുകൾ പോലെ വ്യാപിച്ചിരിക്കുന്ന മേഘങ്ങൾ ഏത്- ക്യൂമുലസ്
24. താഴ്ന്ന വിതാനത്തിൽ കാണുന്ന ഇരുണ്ട മഴമേഘങ്ങൾ ഏതുപേരിലറിയപ്പെടുന്നു- നിംബസ്
25. തുടർച്ചയായി നടക്കുന്ന ഘനീകരണം മേഘങ്ങളിലെ ജലകണികകളുടെ വലുപ്പം____- കൂട്ടുന്നു.
26. മേഘങ്ങളിലെ ജലകണികകൾ മോചിക്കപ്പെടുകയും വിവിധ രൂപങ്ങളിൽ ഭൂമിയിലേക്ക് പതിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയുടെ പേരെന്ത്- വർഷണം (Precipitation)
27. വർഷണത്തിന്റെ വിവിധ രൂപങ്ങൾ എന്തെല്ലാം-
- മഴ (Rainfall)
- മഞ്ഞുവീഴ്ച (Snowfall)
- ആലിപ്പഴം (Hailstones)
29. ചിലപ്പോൾ മേഘങ്ങളിൽ നിന്നുള്ള ജലകണങ്ങൾ തണുത്തുറഞ്ഞ് മഞ്ഞുകട്ടകളായി ഭൂമിയിലേക്ക് വർഷിക്കപ്പെടുന്നു. ഈ വർഷണത്തിന്റെ പേരെന്ത്- ആലിപ്പഴം
30. പർവതങ്ങളുടെ, കാറ്റിന് പ്രതിമുഖമായ വശങ്ങളിൽ സ്ഥിതിചെയ്യുന്നതും മഴ ലഭിക്കുന്നതുമായ പ്രദേശങ്ങൾ ഏതുപേരിലറിയപ്പെടുന്നു- മഴനിഴൽ പ്രദേശങ്ങൾ (Rain Shadow Regions)
31. അന്തരീക്ഷതാപത്താൽ വികസിച്ച് മുകളിലേക്ക് ഉയരുന്ന വായു തണുത്ത് ഘനീഭവിച്ചുണ്ടാകുന്ന മേഘങ്ങൾ ഏത്- ക്യൂമുലസ്
- ഇടിയോടുകൂടിയ മഴയ്ക്ക് കാരണമാകുന്നത് ക്യൂമുലസ് മേഘങ്ങളാണ്.
- ഇത്തരത്തിലുണ്ടാകുന്ന മഴയെ സംവഹന മഴ എന്ന് വിളിക്കുന്നു.
- സംവഹന മഴ ഉഷ്ണമേഖലയിലെ ഒരു പ്രതിഭാസമാണ്
No comments:
Post a Comment