ലോക അഭയാർത്ഥി ദിനം- ജൂൺ 20 Theme- 'Every Action Counts'
ജർമൻ ബുക്ക് ട്രേഡിന്റെ 2020- ലെ സമാധാന പുരസ്കാരത്തിന് അർഹനായ വ്യക്തി- അമർത്യസെൻ
കോവിഡ് 19 പരിശോധനയ്ക്കായുള്ള ഇന്ത്യയിലെ ആദ്യ മൊബൈൽ ലാബ് ഉദ്ഘാടനം ചെയ്തത്- Dr. Harsh Vardhan
6th International Yoga Day UN Theme 2020- Yoga For Health-Yoga At Home
- Theme 2020 (by india)- Yoga at home and Yoga with family
ഗ്രാമീണ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് കേന്ദ്ര സർക്കാർ അവതരിപ്പിച്ച പദ്ധതി- ഗരീബ് കല്യാൺ റോസ് ഗാർ അഭിയാൻ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി ചെയർമാനായി നിയമിതനായത്- ഉർജിത് പട്ടേൽ
നാഷണൽ ഹൈഡാളജി പ്രോജക്ട് റാങ്കിങ്ങിൽ കേരളത്തിന്റെ സ്ഥാനം- രണ്ട്
- ഒന്നാമത്- ദാമോദർ വാലി കോർപ്പറേഷൻ
2020 ജൂണിൽ NIPFP (National Institute of Public Finance and Policy)- യുടെ ചെയർമാനായി നിയമിതനായത്- ഊർജിത് പട്ടേൽ
2020 ജൂണിൽ മലയാളിയായ കെ.സി. വേണുഗോപാൽ ഏത് സംസ്ഥാനത്ത് നിന്നാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്- രാജസ്ഥാൻ
കോവിഡ്- 19 പശ്ചാത്തലത്തിൽ പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ഭക്ഷ്യവിഭവങ്ങൾ കിറ്റുകളായി നൽകുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം- കേരളം
മാസ്ക് ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുന്നതിനായി ജൂൺ 18 'മാസ്ക് ഡേ' ആയി ആചരിച്ച സംസ്ഥാനം- കർണ്ണാടക
കേരളം ആസ്ഥാനമായ സി.എസ് .ബി ബാങ്കിന്റെ പ്രസിഡന്റായി നിയമിതനാകുന്ന വ്യക്തി- പ്രളയ് മണ്ഡൽ
പത്മശ്രീക്ക് ശുപാർശ ചെയ്യപ്പെട്ട കേരളത്തിൽ നിന്നുള്ള മുൻ ഇന്ത്യൻ ഫുട്ബോൾ താരമാര്- ഐ.എം. വിജയൻ
രാജ്യത്തെ ആദ്യ സമ്പൂർണ ബാധ്യത രഹിത കമ്പനി- റിലയൻസ് ഇൻഡസ്ട്രീസ്
കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം പൂർണമായും ഹൈടെക്കായ സാഹചര്യത്തിൽ സംസ്കൃത പഠനത്തിന് കൂടുതൽ മികവ് കൈവരിക്കുക എന്ന ലക്ഷ്യത്തോടെ SCERT, സി- ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെ വികസിപ്പിച്ച ഇന്ററാക്ടീവ് ഡി.വി.ഡി- മധുവാണി
സംസ്ഥാനത്തെ ആദ്യ വിർച്വൽ കോടതി പ്രവർത്തനം ആരംഭിച്ചത്- എറണാകുളം
2020 ജൂണിൽ കിഫ്ബിയിൽ സ്വതന്ത്ര അംഗമായി നിയമിതനായ വ്യക്തി - ടി. എസ്. വിജയൻ
ഇന്ത്യ - ചൈന തർക്കഭൂമിയായ അക്സായ് ചിൻ മേഖലയിൽ ഉത്ഭവിച്ച് ലഡാക്കിലേക്ക് ഒഴുകുന്ന നദി- ഗൽവാൻ
ഗൽവാൻ നദി കണ്ടെത്തിയ വ്യക്തി- ഗുലാം റസൂൽ ഗൽവാൻ (1899)
ഗുലാം റസൂൽ ഗൽവാന്റെ ആത്മകഥ- 'സെർവന്റ് ഓഫ് സാഹിബ്സ് എ ബുക്ക് ടു ബീ റീഡ് എലൗഡ് '
ഖേലോ ഇന്ത്യ പദ്ധതിയുടെ മികവിന്റെ കേന്ദ്രമായി കേന്ദ്ര കായിക മന്ത്രാലയം തെരഞ്ഞെടുത്ത സ്ഥാപനങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നും ഉൾപ്പെട്ടത്- ജി. വി. രാജ സ്പോർട്സ് സ്കൂൾ, തിരുവനന്തപുരം
4-ാമത് Asian Youth Para Games - 2021- ന്റെ വേദി- Bahrain
'Klara and the Sun' എന്ന നോവലിന്റെ രചയിതാവ്- Kazuo Ishiguro
2020 ജൂണിൽ UNICEF- വുമായി സഹകരിച്ചുകൊണ്ട് പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ദരിദ്ര രാജ്യങ്ങൾക്കായി ഏത് രോഗത്തിനുള്ള പ്രതിരോധ വാക്സിനാണ് ചെറിയ തുക ഈടാക്കി ലഭ്യമാക്കുന്നത്- ന്യൂമോണിയ
No comments:
Post a Comment