Tuesday, 23 June 2020

Current Affairs- 24/06/2020

യു.എസിലെ നാഷണൽ സയൻസ് ഫൗണ്ടേഷന്റെ ഡയറക്ടർ ആയി നിയമിതനായ ഇന്ത്യൻ വംശജൻ- ഡോ. സേതുരാമൻ പഞ്ചനാഥൻ  

2020- ലെ ആദ്യ വലയ സൂര്യഗ്രഹണം ദൃശ്യമായത്- 2020 ജൂൺ 21 


നാഷണൽ ഹൈഡ്രോളജി പ്രാജക്ടിന്റെ പുതിയ റാങ്കിങ്ങിൽ കേരളത്തിന്റെ സ്ഥാനം- 2 
  • ഒന്നാംസ്ഥാനം- ദാമോദർവാലി കോർപറേഷൻ
മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കും കടൽരക്ഷാ പ്രവർത്തനങ്ങൾക്കുമായി നിർമിച്ച കേരളത്തിലെ ആദ്യ മറൈൻ ആംബുലൻസ്- പ്രതീക്ഷ 

Kerala Shipping and Inland Navigation Corporation- ന്റെ ചെയർമാനായി നിയമിതനായത്- ടോം ജോസ് 

2020 ജൂണിൽ കേന്ദ്ര ഗവൺമെന്റിന്റെ ദീൻദയാൽ ഉപാധ്യായ പഞ്ചായത്ത് സശക്തീകരൺ പുരസ്കാരം നേടിയ ബ്ലോക്ക് പഞ്ചായത്ത്- നെടുമങ്ങാട് 

2020 ജൂണിൽ ഒഡീഷയിലെ നയാഗഡ് പ്രദേശത്ത് മഹാനദിയുടെ തീരത്ത് നിന്നും കണ്ടെത്തിയ 500 വർഷം പഴക്കമുള്ള വൈഷ്ണവ ക്ഷേത്രം- Gopinath Dev Temple

2020- ലെ എമ്മി പുരസ്കാര ദാന ചടങ്ങിന്റെ നിർമ്മാതാവും അവതാരകനുമായ വ്യക്തി- ജിമ്മി കിമ്മൽ 

ലോകത്തിലെ ഏറ്റവും വലിയ temporary Covid- 19 Care facility നിലവിൽ വരുന്നത്- Radha Soami Spiritual Centre (Delhi) 

കോവിഡിനെ ചെറുത്തുനിർത്തുന്നതിനായി അടുത്തിടെ ഇന്ത്യ ഏത് രാജ്യവുമായാണ് 1709 കോടി രൂപയുടെ സാമ്പത്തിക കരാറിൽ ഒപ്പ് വച്ചത്- ഫ്രാൻസ് 

JSW Cements- ന്റെ ബ്രാൻഡ് അംബാസിഡറായി നിയമിതരായ വ്യക്തികൾ- സൗരവ് ഗാംഗുലി, ആനിൽ ചേത്രി 

അടുത്തിടെ രാജപർബ ഉത്സവം (Festival of Womanhood and sustainable development) ആഘോഷിച്ച ഇന്ത്യൻ സംസ്ഥാനം- ഒഡീഷ 

ഏത് സംസ്ഥാനത്തു നിന്നാണ് ജ്യോതിരാദിത്യ സിന്ധ്യ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്- മധ്യപ്രദേശ് 

അടുത്തിടെ അന്തരിച്ച പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ- ബി.പി.ആർ. വിത്തൽ 

2020 ജൂണിൽ അരുണാചൽ പ്രദേശിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം മത്സ്യം- Schizothorax Sikusirumensis 

കോവിഡ് 19- ന്റെ പശ്ചാത്തലത്തിൽ നിലവിലുള്ള ഓൺലൻ പഠനത്തിന് പിന്തുണ നൽകുന്നതിനായി കെ.എസ്.എഫ്.ഇ. നടപ്പാക്കുന്ന പദ്ധതി- വിദ്യാസഹായി

ജൂൺ 12 ഏത് ദിനമായാണ് ആചരിക്കപ്പെട്ടത്- ബാലവേല വിരുദ്ധദിനം (World Day Against Child Labour)

  • Anti Child Labour Day (ACLD) എന്നും ഈ ദിനം അറിയപ്പെടുന്നു.
  • അന്താരാഷ്ട്ര തൊഴിൽ സംഘടന (ILO)- യുടെ ആഭിമുഖ്യത്തിൽ 2002 മുതൽ ദിനാചരണം നടന്നുവരുന്നു.
  • 'COVID-19 Protect Children from Child labour now, more than ever' എന്നതാണ് 2020- ലെ ബാലവേല വിരുദ്ധദിനാചരണത്തിന്റെ വിഷയം.
91-ാം വയസ്സിൽ അന്തരിച്ച പ്രസിദ്ധ മനുഷ്യാവകാശ പോരാളി- ഹോസ്ബറ്റ് സുരേഷ് (എച്ച്. സുരേഷ്) 

  • കർണാടക സ്വദേശിയായ ഇദ്ദേഹം മുംബെ ഹൈക്കോടതി അഭിഭാഷകനായും ജഡിയായും പ്രവർത്തിച്ചിരുന്നു. 
ഇന്ത്യയുടെ അറ്റോർണി ജനറലിന്റെ കാലാവധി ഒരുവർഷം കൂടി കേന്ദ്രസർക്കാർ ദീർഘിപ്പിച്ചു. മലയാളികൂടിയായ അദ്ദേഹത്തിന്റെ  പേര്- കെ.കെ. വേണുഗോപാൽ 

  • കാഞ്ഞങ്ങാട് (കാസർകോട്) സ്വദേശിയാണ്. 
  • ഈ പദവി വഹിക്കുന്ന ആദ്യത്തെ മലയാളിയാണ്. 
  • ജൂൺ 30- ന് മൂന്നുവർഷത്ത ഔദ്യോഗിക കാലാവധി തീരുന്ന മുറയ്ക്കാണ് ഒരുവർഷംകൂടി നീട്ടിക്കൊടുക്കുന്നത്. 
  • തുഷാർ മേത്തയാണ് ഇന്ത്യയുടെ ഇപ്പോഴത്തെ സോളിസിറ്റർ ജനറൽ
ലോകരക്തദാനദിനം (World Blood Donor Day) എന്നായിരുന്നു- ജൂൺ 14 
  • പ്രസിദ്ധ ഓസ്ട്രിയൻ ജീവശാസ്ത്രജ്ഞനായ കാൾ ലാൻഡ് സ്റ്റെയ്നയുടെ (Karl Landsteiner) ജന്മവാർഷികദിനമായ ജൂൺ 14-നാണ് ലോക രക്തദാനദിനം ആചരിക്കുന്നത്.  
  • 1900- ൽ A, B, O രക്തഗ്രൂ പ്പുകളെ കണ്ടുപിടിക്കുകവഴി രക്തം മാറ്റിവെക്കൽ സുരക്ഷിതമാക്കിയത് കാൾ ലാൻഡ് സ്റ്റെയ്നറാണ്. 1909- ൽ പോളിയോ വൈറസ് കണ്ടത്തിയതും അദ്ദേഹമാണ്. 1930- ൽ വൈദ്യശാസ്ത്ര നൊബേലും ലഭിച്ചു. 
  • 2020- ലെ രക്തദാനദിനത്തിന്റെ വിഷയം 'Safe Blood Saves Life' എന്നതാണ്.
  • 2005 മുതൽ ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിൽ ദിനാചരണം നടന്നുവരുന്നു.  
കോവിഡ് ബാധിച്ച് മരിച്ച മലയാളിയായ മുൻ ഫുട്ബോൾ താരം- ഇ. ഹംസക്കോയ


2020- ലെ ലോക ഭക്ഷ്യസമ്മാനം (World Food Prize) നേടിയ ഇന്ത്യൻ-അമേരിക്കൻ കൃഷി ശാസ്ത്രജ്ഞൻ- ഡോ. രത്തൻലാൽ 
  • 'കാർഷിക മേഖലയിലെ നൊബേൽ' എന്നറിയപ്പെടുന്ന ഈ പുരസ്കാരം 1987- ൽ ആദ്യമായി നേടിയത് മലയാളി കൂടിയായ കൃഷി ശാസ്ത്രജ്ഞൻ ഡോ. എം.എസ്. സ്വാമിനാഥനാണ്. 
  • രണ്ടുകോടി രൂപയാണ് സമ്മാനത്തുക 
  • 1989- ൽ ഡോ. വർഗീസ് കുര്യനും ഈ പുരസ്കാരം നേടി.  
  • അമേരിക്കൻ കൃഷിശാസ്ത്രജ്ഞനും നൊബേൽ സമാധാന സമ്മാന (1970) ജേതാവുമായ നോർമൻ ബോർലോഗ് (Norman Borlaug) 1986- ൽ സ്ഥാപിച്ച യു.എസിലെ വേൾഡ് ഫുഡ് പ്രൈസ് ഫൗണ്ടേഷനാണ് പുരസ്കാരം നൽകിവരുന്നത്.  
  • 'ഹരിതവിപ്ലവത്തിന്റെ പിതാവ്' (Father of the Green Revolution) എന്നറിയപ്പെടുന്നത് നോർമൻ ബോർലോഗാണ്.

No comments:

Post a Comment