Sunday, 28 June 2020

General Knowledge Part- 17

1. മുഗൾവംശത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്നത് ആര്- ബാബർ 


2. 1526- ൽ നടന്ന ഏത് യുദ്ധമാണ് മുഗൾ സാമ്രാജ്യത്തിന് അടിത്തറപാകിയത്- ഒന്നാം പാനിപ്പത്ത് യുദ്ധം 


3. ഇന്ത്യയിൽ ആദ്യമായി യുദ്ധരംഗത്ത് പീരങ്കി ഉപയോഗിച്ചത് ആരാണ്- ബാബർ


4. ബാബറിന്റെ അന്ത്യവിശ്രമസ്ഥലം എവിടെയാണ്- കാബൂൾ 


5. ആത്മകഥയെഴുതിയ ആദ്യത്തെ മുഗൾ ഭരണാധികാരി ആരായിരുന്നു- ബാബർ 


6. ബാബറിന്റെ ആത്മകഥയായ 'ബാബർനാമ' എഴുതിയിരിക്കുന്നത് ഏത് ഭാഷയിലാണ്?- ചഗതായി (തുർക്കി


7. രണ്ടാമത്തെ മുഗൾചക്രവർത്തി ആരായിരുന്നു- ഹുമയൂൺ 

8. മുഗൾ ഭരണത്തിന് താത്കാലിക വിരാമം ഉണ്ടാവാൻ കാരണമായ യുദ്ധം ഏതായിരുന്നു- 1539- ലെ ചൗസായുദ്ധം 


9. ചൗസായുദ്ധത്തിൽ ഹുമയൂണിനെ തോൽപ്പിച്ച് ഡൽഹിയുടെ ഭരണം പിടിച്ചെടുത്തത് ആര്- ഷേർഷാ സൂരി 


10. പ്രസിദ്ധമായ 'ഗ്രാൻഡ് ട്രങ്ക് റോഡ്' പണികഴിപ്പിച്ച ഭരണാധികാരി ആര്- ഷേർഷാ സൂരി 


11. ഹുമയൂണിന്റെ അന്ത്യവിശ്രമസ്ഥാനം എവിടെയാണ്- ഡൽഹി 


12. ഇന്ത്യയിൽ മുഗൾഭരണം പുനഃസ്ഥാപിക്കാൻ കാരണമായ രണ്ടാം പാനിപ്പത്ത് യുദ്ധം നടന്ന വർഷമേത്- 1556


13. ഏത് മുഗൾ ചക്രവർത്തിയുടെ സദസ്സിനെയാണ് 'നവരത്നങ്ങൾ' അലങ്കരിച്ചത്- അക്ബറുടെ


14. മതനികുതിയായ 'ജസിയ' നിർത്തലാക്കിയ മുഗൾ  ഭരണാധികാരി ആര്- അക്ബർ   


15. അക്ബറുടെ തലസ്ഥാനനഗരം ഏതായിരുന്നു- ഫത്തേപ്പൂർ സിക്രി 


16. അക്ബർ സ്ഥാപിച്ച പുതിയ വിശ്വാസസംവിധാനത്തിന്റെ പേരെന്തായിരുന്നു- ദിൻ ഇലാഹി 


17. നിരക്ഷരനായിരുന്നുവെന്ന് കരുതപ്പെടുന്ന മുഗൾ ചക്രവർത്തി ആരാണ്- അക്ബർ 


18. വിഖ്യാത സംഗീതജ്ഞനായിരുന്ന താൻസൻ ആരുടെ സദസ്സിനെയാണ് അലങ്കരിച്ചിരുന്നത്- അക്ബറുടെ 

19. നീതിച്ചങ്ങല അഥവാ ആവലാതിച്ചങ്ങല സ്ഥാപിച്ച മുഗൾ ചക്രവർത്തി ആരായിരുന്നു- ജഹാംഗീർ 


20.താജ്മഹലിന്റെ നിർമാണത്തിന് കാരണക്കാരനായ മുഗൾ ചക്രവർത്തി ആരായിരുന്നു- ഷാജഹാൻ 


21. 'ജസിയ' എന്ന മതനികുതി പുനഃസ്ഥാപിച്ച മുഗൾ ചക്രവർത്തി ആരായിരുന്നു- ഔറംഗസീബ് 


22. അവസാനത്തെ മുഗൾ ചക്രവർത്തിയായി അറിയപ്പെടുന്നത് ആര്- ഔറംഗസീബ് 


23. അവസാനത്തെ മുഗൾ ഭരണാധികാരി ആരായിരുന്നു- ബഹദൂർഷാ സഫർ 


24. പത്നിയായ റാബിയാ ദുരാനിയുടെ സ്മരണാർഥം ഔറംഗസീബ് പണികഴിപ്പിച്ച ഏത് സ്മാരകമാണ് 'പാവങ്ങളുടെ താജ്മഹൽ' എന്നറിയപ്പെടുന്നത്- ബീബീ കാ മക്ബറാ

25. ഏത് നദിയുടെ തീരത്താണ് താജ്മഹൽ സ്ഥിതി ചെയ്യുന്നത്- യമുന


26. കണ്ണൂരിലെ സെന്റ് ആഞ്ജലോസ് കോട്ട പണി കഴിപ്പിച്ച വിദേശികളാര്- പോർച്ചുഗീസുകാർ 


27. കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കൽ കോട്ട സ്ഥിതിചെയ്യുന്ന ജില്ലയേത്- കാസർകോട് 


28. 'കോട്ടകളുടെ നാട്' എന്ന് വിളിക്കപ്പെടുന്നത് ഇന്ത്യയിലെ ഏത് സംസ്ഥാനമാണ്- രാജസ്ഥാൻ  


29. ഡൽഹിയിലെ ചുവപ്പുകോട്ട ഏത് ഭരണാധികാരിയാണ് പണികഴിപ്പിച്ചത്- ഷാജഹാൻ 


30. ആഗ്രാകോട്ട പണികഴിപ്പിച്ച മുഗൾ ചക്രവർത്തി ആര്- അക്ബർ 

31. ടിപ്പുവിന്റെ പടയോട്ടം തടയാനായി നെടുങ്കോട്ട പണികഴിപ്പിച്ച തിരുവിതാംകൂറിലെ മഹാരാജാവാര്- ധർമരാജാവ് 


32. ഇന്ത്യയിലെ ഏറ്റവും വലിയ കോട്ടയായി അറിയപ്പെടുന്നതേത്- രാജസ്ഥാനിലെ ചിത്തോർഗഢ് കോട്ട 


33. സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി ദേശീയപതാക ഉയർത്തുന്നത് ഏത് കോട്ടയുടെ മുൻപിലാണ്- ചെങ്കോട്ട 

34. ചെങ്കോട്ട സ്ഥിതിചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്- യമുനയുടെ
 

35. 'ഇന്ത്യൻ കോട്ടകളിലെ മുത്ത്' എന്നറിയപ്പെട്ട കോട്ടയേത്- ഗോളിയാർ കോട്ട 


36. ബേക്കൽ കോട്ട നിർമിച്ച ഭരണാധികാരി ആരാണ്- ശിവപ്പനായ്ക്കർ 

37. ഇന്ത്യയിലെ ചരിത്രപ്രസിദ്ധങ്ങളായ കോട്ടകളുടെ സംരക്ഷണച്ചുമതല നിർവഹിക്കുന്ന സ്ഥാപനമേത്- ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ 


38. 'പ്രകൃതി തീർത്ത കോട്ട, നിത്യഹരിത കോട്ട' എന്നിങ്ങനെ അറിയപ്പെടുന്ന ഇന്ത്യയിലെ പ്രമുഖ മലനിര ഏത്- പശ്ചിമഘട്ടം


39. ഇന്ത്യയിലെ ഏത് നഗരത്തിലാണ് പ്രശസ്തമായ സെന്റ് ജോർജ് കോട്ട- ചെന്നൈ 

40. തിരുവനന്തപുരത്തെ കിഴക്കേകോട്ട പണികഴിപ്പിച്ച തിരുവിതാംകൂർ ഭരണാധികാരി ആര്- മാർത്താണ്ഡവർമ


41. കേരളത്തിലെ ഏത് കോട്ടയാണ് ഇന്ത്യയിൽ യൂറോപ്യന്മാർ പണികഴിപ്പിച്ച ഏറ്റവും പഴക്കമുള്ള കോട്ട- പള്ളിപ്പുറം കോട്ട 


42. പള്ളിപ്പുറം കോട്ട പണികഴിപ്പിച്ച വിദേശികൾ ആര്- പോർച്ചുഗീസുകാർ 

43. 'ട്രാവൻകൂർ ലെൻസ്' എന്നും അറിയപ്പെട്ടിരുന്ന കോട്ട ഏത്- നെടുങ്കോട്ട


44. പാലക്കാട് കോട്ട പണികഴിപ്പിച്ച മൈസൂർ ഭരണാധികാരി ആരായിരുന്നു- ഹൈദരാലി 


45. ആറ്റിങ്ങലിനടുത്തുള്ള അഞ്ചുതെങ്ങ് കോട്ട പണികഴിപ്പിച്ച വിദേശികൾ ആര്- ഇംഗ്ലീഷുകാർ 

46. ത്രികൂട മലനിരകളിൽ സ്ഥിതിചെയ്യുന്ന രാജസ്ഥാനിലെ പ്രസിദ്ധമായ കോട്ടയേത്- ജയ്സാൽമീർ കോട്ട 



47. ഏത് കോട്ടയിലെ തടവറയിൽ കഴിയുമ്പോഴാണ് ജവഹർലാൽ നെഹ്റു 'ഇന്ത്യയെ കണ്ടെത്തൽ'
രചിച്ചത്- അഹമ്മദ്നഗർ കോട്ട 


48. ഒന്നാം സ്വാതന്ത്ര്യസമരത്തിൽ (1857) പ്രധാന പങ്കുവഹിച്ച ആഗ്രയിലെ കോട്ടയേത്- ചുവപ്പുകോട്ട 

49. പോർച്ചുഗീസുകാരെ തോൽപ്പിച്ച് കുഞ്ഞാലിമരയ്ക്കാർ മൂന്നാമൻ പിടിച്ചെടുത്ത കോട്ടയേത്- ചാലിയം കോട്ട 

50. ഏത് കോട്ടയിൽവെച്ചാണ് ശിവജിയുടെ കിരീടധാരണം നടന്നത്- റായ്ഗഢ് കോട്ട

No comments:

Post a Comment