1. ജിമെയിലിന്റെ എത്രാമത് വാർഷികമാണ് 2024 ഏപ്രിലിൽ ആചരിച്ചത്- 20-ാം മത്
2. പുരുഷ ടെന്നീസിൽ പ്രായമേറിയ ഒന്നാം റാങ്കുകാരൻ എന്ന റെക്കോർഡ് നേടിയത്- നോവക് ജോകൊവിച്ച്
3. രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ അത്ലീറ്റ്സ് കമ്മിറ്റി അധ്യക്ഷനാകുന്ന ആദ്യ ഇന്ത്യൻ താരം- പി ആർ ശ്രീജേഷ്
4. 2024- ൽ അന്താരാഷ്ട്ര സർഫിങ് ഫെസ്റ്റിവലിന് വേദിയാകുന്നത്- വർക്കല
5. 2024 മാർച്ചിൽ അന്തരിച്ച തമിഴ് ചലച്ചിത്ര നടൻ- ഡാനിയൽ ബാലാജി
6. 2024- ലെ ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ സ്റ്റാർട്ടപ്പ് ഫോറത്തിന് വേദിയാകുന്ന നഗരം- ന്യൂഡൽഹി
7. 2024 മാർച്ചിൽ അന്തരിച്ച ലോകപ്രശസ്ത മനശാസ്ത്ര വിദഗ്ധനും 2022- ലെ സാമ്പത്തിക നോബൽ പ്രൈസ് ജേതാവുമായ വ്യക്തി- ഡാനിയൽ കാനിമാൻ
8. 2024- ലെ മാധവിക്കുട്ടി സാഹിത്യ പുരസ്കാരത്തിന് അർഹയായത്- കെ ആർ മീര
9. 2024- ലെ G7 ഉച്ചകോടിക്ക് വേദിയായ രാജ്യം- ഇറ്റലി
10. കഴിഞ്ഞ വർഷത്തെ മികച്ച ഇന്ത്യൻ ഗോൾകീപ്പർക്കുള്ള ഹോക്കി ഇന്ത്യ പുരസ്കാരം നേടിയ മലയാളി- പി ആർ ശ്രീജേഷ്
11. ഇംഗ്ലീഷ് ഭാഷയിലേക്കുള്ള വിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി 'പെൻ അമേരിക്ക' നൽകുന്ന സാഹിത്യ അവാർഡിന് അർഹയായ മലയാളി- ഡോ വൃന്ദ വർമ്മ
12. 2024- ലെ മയാമി ഓപ്പൺ ടെന്നീസ് പുരുഷ ഡബിൾസിൽ കിരീടം നേടിയത്- രോഹൻ ബൊപ്പണ്ണ - മാത്യു എബൂൻ സഖ്യം
13. 2024 മാർച്ചിൽ അന്തരിച്ച കലാമണ്ഡലം കേശവദേവ് ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു- കഥകളി
14. പാക്കിസ്ഥാൻ ഏകദിന, ട്വന്റി20 ക്രിക്കറ്റ് ടീമുകളുടെ കാപ്റ്റനായി നിയമിതനായത്- ബാബർ അസം
15. ഏറ്റവും വേഗത്തിൽ 50 കോടി രൂപ കളക്ഷൻ നേടുന്ന മലയാള സിനിമ- ആടുജീവിതം
16. രാജ്യത്തെ ആദ്യ സമ്പൂർണ ദാരിദ്ര്യ നിർമാർജ്ജന നഗരസഭയാകുന്നത്- കൊട്ടാരക്കര, കൊല്ലം
17. 2024- ലെ ഫോർബ്സ് ലോക സമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുളളത്- ബെർണാഡ് അർനോൾട്ട്
- രണ്ടാം സ്ഥാനം- എലോൺ മസ്ക്
- മൂന്നാം സ്ഥാനം- ജെഫ് ബെസോസ്
- പട്ടികയിൽ ആദ്യ പത്തിൽ ഇന്ത്യയിൽ നിന്ന് ഉൾപ്പെട്ടത്- മുകേഷ് അംബാനി
18. പ്രസ് ഇൻഫോർമേഷൻ ബ്യൂറോയുടെ പ്രിൻസിപ്പൽ ഡയറക്ടർ ജനറലായി അടുത്തിടെ നിയമിതയായത്- ഷെയ്പാലി ബി. ശരൺ
19. അടുത്തിടെ ഏഷ്യൻ അത്ലറ്റിക് കൗൺസിലിന്റെ അത്ലറ്റ്സ് കമ്മീഷൻ അംഗമായി നിയമിതയായ മലയാളി- ഷൈനി വിൽസൻ
20. അടുത്തിടെ പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം പല്ലി- Cnemaspis Vangoghi
21. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ പുതിയ പ്രധാനമന്ത്രിയായി നിയമിതയായത്- Judith Suminwa Tuluka
22. 2024 ഏപ്രിലിൽ അന്തരിച്ച പാലിയത്ത് രവിയച്ചൻ ഏതു കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ക്രിക്കറ്റ്
23. ഏഷ്യൻ അത്ലറ്റിക്സ് കൗൺസിലിന്റെ അത്ലറ്റ്സ് കമ്മീഷൻ അംഗമായി 2024 മാർച്ചിൽ നിയമിതയായത്- ഷൈനി വിൽസൺ
- ഇന്ത്യയിൽ നിന്നുമുള്ള ഏക അംഗം
- സമിതി അധ്യക്ഷൻ- മുഹമ്മദ് സുലൈമാൻ
- ആകെ അംഗങ്ങൾ- 8
- ആസ്ഥാനം : തായ്ലൻഡ്
24. 2024 മാർച്ചിൽ 700 വർഷം പഴക്കമുള്ള വട്ടെഴുത്ത് ലിഖിതം തിയ ജില്ല- പാലക്കാട്
25. 2024 മാർച്ച് അവസാനവാരം മുതൽ മേയ് അവസാനവാരം വരെ പൊതുവിദ്യാലയങ്ങളിലെ 1, 2 ക്ലാസ്സുകളിലെ കുട്ടികളുടെ സ്വതന്ത്രവായന പരിപോഷണത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരള വിഭാവനം ചെയ്യുന്ന പദ്ധതി- മലയാളമധുരം
26. ലോക ബാങ്കിന്റെ ദ്വൈവാർഷിക റിപ്പോർട്ട് പ്രകാരം ഒരുകോടി പേർ ദാരിദ്ര്യത്തിന്റെ വക്കിലുള്ള ഏഷ്യൻ രാജ്യം- പാകിസ്ഥാൻ
27. ഏത് അമേരിക്കൻ സംസ്ഥാനമാണ് പ്ലൂട്ടോയെ സംസ്ഥാന ഗ്രഹമായി പ്രഖ്യാപിച്ചത്- Arizona
28. അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറ നിരോധിക്കുവാൻ തീരുമാനിച്ച രാജ്യം- ഇസ്രായേൽ
29. ലോകത്തെ ഏറ്റവും പ്രായമേറിയ പുരുഷനെന്ന ഗിന്നസ് റെക്കോഡിന് ഉടമയായ വെനസ്വേലക്കാരൻ ഹുവാൻ വിൻസെന്റ് പെരസ് മോറ അന്തരിച്ചു അദ്ദേഹം അന്തരിക്കുമ്പോൾ എത്ര വയസ്സായിരുന്നു- 114 വയസ്സ്
30. 2024 ഏപ്രിലിൽ സ്വവർഗ്ഗ വിവാഹം നിയമ വിധേയമാക്കുന്ന ബിൽ പാസാക്കുന്ന തെക്കു കിഴക്കൻ ഏഷ്യൻ രാജ്യമായി മാറിയത്- തായ്ലാൻഡ്
ഹോക്കി ഇന്ത്യ അവാർഡ് 2023
- മികച്ച പുരുഷ താരം- ഹാർദിക്സിംഗ്
- മികച്ച വനിതാ താരം- സലിമ ടെറ്റെ
- മേജർ ധ്യാൻചന്ദ് അവാർഡ് (ലൈഫ് ടൈം അച്ചീവ്മെന്റ്)- അശോക് കുമാർ
- ബൽജിത് സിംഗ് അവാർഡ് (മികച്ച ഗോൾകീപ്പർ)- പി.ആർ. ശ്രീജേഷ്
No comments:
Post a Comment