Tuesday, 23 April 2024

Current Affairs- 23-04-2024

1. യു.എസ്സിന്റെ നേതൃത്വത്തിലുള്ള നാറ്റോ സൈനികസഖ്യത്തിൽ (North Atlantic Treaty Organization) സ്വീഡൻ എത്രാമത്തെ അംഗമായാണ് ചേർന്നത് (2024 മാർച്ച് 7-ന്)- 32

  • യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ 2022 മേയിലാണ് നിഷ്പക്ഷ സൈനികനയം ഉപേക്ഷിച്ച് സ്വീഡനും ഫിൻലൻഡും നാറ്റോ പ്രവേശനത്തിന് അപേക്ഷ നൽകിയത്. 2023 ഏപ്രിലിൽ ഫിൻലൻഡിന് അംഗത്വം ലഭിച്ചിരുന്നു.

2. രാജ്യത്തെ ആദ്യ അണ്ടർവാട്ടർ മെട്രോ ടണൽ ഉദ്ഘാടനം ചെയ്തത് എവിടെയാണ്- കൊൽക്കത്ത

  • കൊൽക്കത്ത മെട്രോയുടെ ഭാഗമായി ഹുഗ്ലി നദിക്കുള്ളിലൂടെയാണ് തുരങ്ക പാത നിർമിച്ചിരിക്കുന്നത്.
  • രാജ്യത്തെ ഒരു പ്രധാന നദിക്കുള്ളിലൂടെ നിർമിക്കപ്പെടുന്ന ആദ്യ പൊതു ഗതാഗത തുരങ്കപാത കൂടിയാണിത്.
  • ഹൗറ മൈതാൻ മെട്രോ മുതൽ എസ്പ്ളേനേഡ് വരെ നീളുന്നതാണ് അണ്ടർ വാട്ടർ മെട്രോ പാത, പാതയുടെ ദൈർഘ്യം 165 കിലോമീറ്റർ. പാതയുടെ 10.8 കിലോമീറ്റർ ജലത്തിനടിയിലും 5.75 കി.മീറ്റർ പ്രത്യേക പാലം ഉപയോഗിച്ച് ഉയർത്തിയ നിലയിലുമാണ്. 
  • ഇന്ത്യയിൽ ആദ്യമായി മെട്രോ പ്രവർത്തിച്ചുതുടങ്ങിയ നഗരം എന്നതിനൊപ്പം ആദ്യമായി അണ്ടർവാട്ടർ മെട്രോ നിലവിൽവന്ന നഗരം എന്ന നിലയിലും കൊൽക്കത്ത അറിയപ്പെടും.

3. 2014 ഏപ്രിൽ 17- ന് അന്തരിച്ച ഏത് എഴുത്തുകാരന്റെ അവസാന നോവലാണ് (അൺടിൽ ഓഗസ്റ്റ്) 2024 മാർച്ച് 6- ന് അദ്ദേഹത്തിന്റെ 97-ാം പിറന്നാൾ ദിനത്തിൽ പ്രസിദ്ധീകരിച്ചത്- ഗബ്രിയേൽ ഗാർസിയ മാർക്കേസ് 

  • സ്പാനിഷ് ഭാഷയിലാണ് നോവൽ രചിച്ചിട്ടുള്ളത്. 
  • സാഹിത്യ നൊബേൽ (1982) സമ്മാനം നേടിയ ഏകാന്തതയുടെ നൂറുവർഷങ്ങൾ, കോളറ കാലത്തെ പ്രണയം, കുലപതിയു ടെ ശരൽക്കാലം തുടങ്ങിയ നോവലുകൾ രചിച്ച മാർക്കേസ് 1927- ൽ കൊളംബിയയിലാണ് ജനിച്ചത്.

4. അന്താരാഷ്ട്ര വനിതാ ദിനം എന്നാണ്- മാർച്ച് 8

  • Invest in women: Accelerate progress എന്നതാണ് 2024- ലെ വനിതാ ദിനാചരണ വിഷയം.

5. നാസയുടെ ചന്ദ്രയാത്രാ ദൗത്യമായ ആർട്ടെ മിസിൽ പങ്കാളികളാകാനുള്ള പരിശീലനം പൂർത്തിയാക്കിയ 10 സഞ്ചാരികളുടെ പട്ടികയിൽ കേരളത്തിൽ കുടുംബവേരുകളുള്ള ഒരു വ്യക്തിയുമുണ്ട്. പേര്- ഡോ. അനിൽമേനോൻ  

  • മലബാറിൽ നിന്ന് യു.എസ്സിലേക്ക് കുടിയേറിയ ശങ്കരൻ മേനോന്റെ മകനാണ് യു.എസ്. വ്യോമസേനയിൽ ഡോക്ടർ കൂടിയായ അനിൽ മേനോൻ,
  • യുക്രൈൻ വംശജയാണ് മാതാവ്. 

6. 2024- ലെ ഇറാസ്മസ് (Erasmus) പുരസ്ക്കാരം നേടിയ ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരൻ- അമിതാവ് ഘോഷ് 

  • 1956- ൽ കൊൽക്കത്തയിൽ ജനിച്ച ഘോഷ് ഓക്സ്ഫഡിൽ നിന്ന് സാമൂഹിക നരവംശശാസ്ത്രപഠനം പൂർത്തിയാക്കിയ ശേഷമാണ് സാഹിത്യലോകത്ത് എത്തിയത്. 
  • ദ നട്മെഗ്സ് കഴ്സ്, ദ ഹംഗറി-ടൈഡ്, റിവർ ഓഫ് സ്മോക്ക്, ദ ഷാഡോലൈൻസ് തുടങ്ങിയ നോവലുകളുടെ രചിയിതാവാണ്. 2018- ൽ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു. 
  • നെതർലൻഡ്സ് രാജാവ് രക്ഷാധികാരിയായ ഇറാസ്മിയാനം ഫൗണ്ടേഷനാണ് പുരസ്കാരം നൽകുന്നത്. 1.5 ലക്ഷം യൂറോ (135 കോടി രൂപ)- യാണ് പുരസ്കാരത്തുക. 
  • നവോത്ഥാനകാലത്ത് ജീവിച്ചിരുന്ന ഡച്ച് മാനവികതാവാദിയും സാമൂഹിക വിമർശകനുമായ ഡെസിഡിറിയസ് ഇറാ സ്മസിന്റെ (1466-1536) പേരിലുള്ളതാണ് പുരസ്കാരം. ഭോഷത്തത്തിന്റെ സ്തുതി (The Praise of Folly) അദ്ദേഹത്തിന്റെ വിഖ്യാത കൃതിയാണ്.

7. ഏത് ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രിയാണ് 27 വർഷത്തെ രാഷ്ട്രീയപ്രവർത്തനം അടുത്തിടെ അവസാനിപ്പിച്ചത്- തെരേസാ മേയ് (67)

  • 2016-19 കാലത്ത് ബ്രിട്ടന്റെ പ്രധാനമന്ത്രിയായിരുന്നു. ബ്രെക്സിറ്റ് നടപ്പാക്കാൻ സ്വീകരിച്ച നടപടികളുടെ പേരിൽ കൺസർവേറ്റീവ് എം.പി.മാരുടെ പിന്തുണ നഷ്ടപ്പെട്ടതോടെ രാജിവെച്ചു. ഏഴുതവണ എം.പി. യായിരുന്നു.

8. ദേശീയ പട്ടികജാതി കമ്മിഷന്റെ അധ്യക്ഷൻ-  കിഷോർ മഖ്വാന


9. ജപ്പാനിലെ ജനപ്രിയ ആനിമേഷൻ കോമിക് പരമ്പരയായ ഡ്രാഗൺബോളിന്റെ സ്രഷ്ടാവ് അന്തരിച്ചു. പേര്- അകിര ടൊറിയാമ (68)


10. കൊച്ചി മെട്രോയുടെ ഒന്നാംഘട്ടത്തിലെ അവസാനത്തെ സ്റ്റേഷൻ മാർച്ച് 6- ന് എവിടെയാണ് ഉദ്ഘാടനംചെയ്തത്- തൃപ്പൂണിത്തുറ

  • ഇതോടെ ആലുവ മുതൽ തൃപ്പൂണിത്തുറ വരെ 25 സ്റ്റേഷനുകളിലായി 28.125 കിലോമീറ്റർ ആദ്യഘട്ടത്തിൽ പൂർത്തിയായി. 
  • ഒന്നാംഘട്ട നിർമാണച്ചെലവ് 7377 കോടി രൂപയാണ്.

11. സംസ്ഥാന വനിത-ശിശു ക്ഷേമ വകുപ്പിന്റെ വനിതാരത്ന പുരസ്കാര ജേതാക്കൾ- ട്രീസാ ജോളി (കായികം), വിജി പെൺ കൂട്ട് (സാമൂഹിക സേവനം), അന്നപൂർണി സുബ്രഹ്മണ്യം (വിദ്യാഭ്യാസ ശാസ്ത്ര സാങ്കേതികം)

  • പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിതവിജയം നേടിയ വനിതാ വിഭാഗത്തിൽ ജിലുമോൾ മാരിയറ്റ് തോമസ് പുരസ്ക്കാരം നേടി. ജന്മനാ ഇരുകൈകളുമില്ലാതിരുന്നിട്ടും ഡ്രൈവിങ് ലൈസൻസ് നേടിയെടുത്ത ഏഷ്യയിലെ ആദ്യ വനിത കൂടിയാണ് ജിലുമോൾ.

12. ലോകത്തിലെ ഏറ്റവും ദൈർഘ്യമുള്ള ഇരട്ട വരി തുരങ്കപാതയായ സെലാ ടണൽ (Sela Tunnel) ഉദ്ഘാടനം ചെയ്തത് ഏത് സംസ്ഥാനത്താണ്- അരുണാചൽ പ്രദേശ്

  • സമുദ്രനിരപ്പിൽനിന്ന് 13,000 അടി ഉയരത്തിലാണ് പാത നിർമിച്ചിട്ടുള്ളത്.
  • രണ്ട് തുരങ്കങ്ങളാണ് പാതയിലുള്ളത്. 1003 മീറ്റർ നീളമുള്ള സിംഗിൾ ട്യൂബ് ടണലും അടിയന്തരഘട്ടങ്ങളിൽ പുറത്തുകടക്കാനുള്ള രക്ഷാക്കുഴലുമുൾപ്പെടുന്ന 1595 മീറ്റർ നീളമുള്ള മറ്റൊരു ടണലും.
  • ന്യൂ ഓസ്ട്രേലിയൻ ടണലിങ് മെത്തേഡ് (NATM) ഉപയോഗിച്ച് 825 കോടി രൂപ ചെലവഴിച്ചാണ് പാത നിർമിച്ചിട്ടുള്ളത്. 

13. പാകിസ്താന്റെ എത്രാമത്തെ പ്രസിഡന്റാണ് ആസിഫ് അലി സർദാരി- 14-ാമത്തെ

  • 2008 മുതൽ 2013 വരെ പാക് പ്രസിഡന്റ് പദവി വഹിച്ചിരുന്നു.
  • മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാർട്ടിയായ പി.എം.എൽ.എന്നിന്റെയും പി.പി.പി.യുടെയും നേതൃത്വത്തിലുള്ള സഖ്യ സ്ഥാനാർഥിയായാണ് മത്സരിച്ച് ജയിച്ചത്. 
  • 2007 ഡിസംബർ 27- ന് കൊല്ലപ്പെട്ട മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ ഭാര്യയാണ്. 

14. 2024- ലെ 71-ാം ലോക സുന്ദരിപ്പട്ടം (Miss World) നേടിയത്- ക്രിസ്റ്റ്യാന പികോവ (ചെക് റിപ്പബ്ലിക്) 

  • ലെബനനിൽനിന്നുള്ള യാസ്മിന സെയ്ടുണാണ് ഫസ്റ്റ് റണ്ണറപ്പ്.
  • ഇന്ത്യയെ പ്രതിനിധാനം ചെയ്ത് മത്സരിച്ച സിനി ഷെട്ടി (22) ഫൈനൽ റൗണ്ടിൽ ഇടം പിടിച്ചില്ല. മുംബൈയായിരുന്നു മത്സരവേദി. 

15. ലോകത്തിലെ ആദ്യ വേദ ഘടികാരം (Vedic Cock) സ്ഥാപിതമായത് എവിടെയാണ്- ഉജ്ജയിൻ (മധ്യപ്രദേശ്)

  • ഉജ്ജയിനിലെ ജന്തർ മന്തറിലെ 85 അടി ഉയരമുള്ള ടവറിലാണ് വിക്രമാദിത്യ വേദ ഘടികാരം സ്ഥാപിച്ചിരിക്കുന്നത്. 
  • ഗ്രഹങ്ങളുടെ സ്ഥാനം, വൈദിക പഞ്ചാംഗം, ഇന്ത്യൻ സ്റ്റാൻഡേഡ് സമയം, ഗ്രീൻവിച്ച് സമയം, സൂര്യഗ്രഹണം, ചന്ദ്രഗ്ര ഹണം തുടങ്ങിയവ ക്ലോക് പ്രദർശിപ്പിക്കും.

16. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളെപ്പറ്റി വ്യക്തമായ ധാരണ നൽകാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ ആപ്പ്- നോ യുവർ കാൻഡിഡേറ്റ് (KYC)


17. പാമ്പുകടിയേറ്റ വ്യക്തികൾക്ക് സഹായവും, പൊതുസമൂഹത്തിന് മാർഗനിർദേശങ്ങളും നൽകാൻ കേന്ദ്രസർക്കാർ ആരംഭിച്ച ഹെൽപ്പ് ലൈൻ നമ്പർ- 15400


18. 2024- ലെ സംഗീത കലാനിധി പുരസ്ക്കാരം നേടിയ കർണാടക സംഗീതജ്ഞൻ- ടി.എം. കൃഷ്ണ


19. 2024- ലെ ഖേലോ ഇന്ത്യ വിന്റർ ഗെയിംസിന്റെ വേദിയായത്- ലേ, ലഡാക്ക്, ഗുൽമാർഗ് (ജമ്മു ആൻഡ് കശ്മീർ)


20. 2024- ലെ ലോക ജലദിനത്തിന്റെ പ്രമേയം- ജലം സമാധാനത്തിന് (Water for Peace) 


21. ഡോക്ടർമാരിലും മെഡിക്കൽ വിദ്യാർഥികളിലും വ്യാപകമാവുന്ന ആത്മഹത്യാപ്രവണതയെ പ്രതിരോധിക്കാൻ ഐ.എം.എ നടപ്പിലാക്കുന്ന ടെലി ഹെൽപ്പ്ലൈൻ പദ്ധതി- ഹെൽപ്പി ങ് ഹാൻഡ്സ്


22. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് തദ്ദേശീയമായി വികസിപ്പിച്ച യുദ്ധവിമാനം- തേജസ് മാർക്ക് വൺ എ


23. മുംബൈ സെൻട്രൽ റെയിൽവേസ്റ്റേഷന്റെ പുതിയ പേര്- നാനാ ജഗന്നാഥ് ശങ്കർ സേത് സ്റ്റേഷൻ.


24. ഏത് വാർത്താ സ്ഥാപനമാണ് ഇന്ത്യയിലെ ന്യൂസ് റൂം പ്രവർത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്- ബി.ബി.സി.


25. 2024- ലെ ഫോർമുലവൺ ചൈനീസ് ഗ്രാൻപ്രിയിൽ കിരീടം നേടിയത്- മാക്സ് വെസ്റ്റപ്പൻ


26. 2024- ലെ കാൻറിഡേറ്റ്സ് ചെസ്റ്റ് ടൂർണമെന്റിൽ ജേതാവായത്- ഡി ഗുകേഷ്


27. ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകാവുന്ന തരം മരുന്നുകളുടെ നിയന്ത്രണം സംബന്ധിച്ച് പരിശോധിക്കാൻ കേന്ദ്രസർക്കാർ നിയമിച്ച സമിതി- അതുൽ ഗോയൽ കമ്മിറ്റി


28. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയും ചാറ്റ് ജി പി ടിയുടെ സൃഷ്ടാവായ ഓപ്പൺ എ ഐയുടെ ഇന്ത്യയിലെ ആദ്യ ജീവനക്കാരി- പ്രഗ്യ മിശ്ര


29. 2024 ഏപ്രിലിൽ 'ഹസാൽ-1ra3', 'പോൾജി-1-2' എന്നീ അത്യാധുനിക മിസൈലുകൾ വിജയകരമായി പരീക്ഷിച്ച രാജ്യം- ഉത്തരകൊറിയ


30. 2024 ഏപ്രിലിൽ ആശാൻ യുവകവി പുരസ്കാരത്തിന് അർഹനായത്- സുബിൻ അമ്പിത്തറയിൽ

No comments:

Post a Comment