Friday, 12 April 2024

Current Affairs- 11-04-2024

1. ഇന്ത്യയിലെ ആദ്യത്തെ അന്തർവാഹിനി വിനോദ സഞ്ചാരം (Submarine Tourism) ആരംഭിക്കുന്നത് എവിടെയാണ്- ദ്വാരക (ഗുജറാത്ത്)

  • പൗരാണിക നഗരമായ ദ്വാരകയുടെ തീരത്തുള്ള ചെറുദ്വീപായ ബെറ്റ് ദ്വാരകയിലാണ് ഗുജറാത്ത് സർക്കാരും മസഗോൺ ഡോക് ലിമിറ്റഡും (MDL) ചേർന്ന് വിനോദ സഞ്ചാര പദ്ധതി നടപ്പാക്കുന്നത്. 
  • സമുദ്രത്തിന്റെ 100 മീറ്റർ അടിത്തട്ടിൽ വരെ ഒരു യാത്ര ചെയ്യാൻ സാധിക്കും. 30 യാത്രികരെ വരെ വഹിക്കാനാകും. 2024 ദീപാവലിക്ക് മുൻപായി പദ്ധതി ഉദ്ഘാടനം ചെയ്യാനാണ് തീരുമാനം.

2. ഇന്ത്യൻ നാവികസേനയുടെ ബഹുരാഷ്ട്ര അഭ്യാസമായ മിലാൻ 24 (MILAN)- ന്റെ വേദി- വിശാഖപട്ടണം (ആന്ധ്രാപ്രദേശ്) 

  • ഇൻഡൊനീഷ്യ, സിംഗപ്പൂർ, ശ്രീലങ്ക, തായ്ലാൻഡ് എന്നീ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ 1995- ൽ ആരംഭിച്ച ദ്വിവത്സര നാവികാഭ്യാസത്തിന്റെ 12-ാമത് എഡിഷനാണ് ഫെബ്രുവരി 19 മുതൽ 27 വരെ നടക്കുന്നത്.
  • Multilateral Naval Exercise agm മിലാന്റെ പൂർണരൂപം. മിലാൻ 24- ൽ 57 സൗഹൃദ വിദേശ രാജ്യങ്ങളുടെ പങ്കാളിത്തമുണ്ടാകും.

3. നിപ (Nipah) വൈറസിനെതിരേയുള്ള മനുഷ്യരിലെ ആദ്യ വാക്സിൻ പരീക്ഷണം നടന്നത് എവിടെയാണ്- ഓക്സ്ഫഡ് സർവകലാശാലയിൽ (യു.കെ.) 

  • 1998- ൽ നിപാവൈറസിനെ തിരിച്ചറിഞ്ഞുവെങ്കിലും വിനാശകാരിയായ ഇതിനെതിരെ അംഗീകൃത വാക്സിനുകളോ ചികിത്സയോ ഇതുവരെ കണ്ടെത്തിയിട്ടില്ല. 

4. 2023- ലെ ഫിഫയുടെ മികച്ച പുരുഷതാരമായി തിരഞ്ഞെടുക്കപ്പെട്ടത്- ലയണൽ മെസ്സി (അർജന്റീന) 

  • അമേരിക്കൻ ക്ലബ്ബായ ഇന്റർമിയാമിയുടെ കളിക്കാരൻ കൂടിയായ മെസ്സി 8-ാം തവണയാണ് ഈ പുരസ്ക്കാരം നേടുന്നത്. 
  • ബാഴ്സലോണയുടെ സ്പാനിഷ് താരം ഐറ്റാന ബോൺമതിയാണ് മികച്ച വനിതാതാരം.

മറ്റ് പുരസ്കാരങ്ങൾ

  • മികച്ച പുരുഷടീം പരിശീലകൻ- പെപ്ഗാർഡിയോള (മാഞ്ചസ്റ്റർസിറ്റി ക്ലബ്ബ്)
  • മികച്ച വനിതാ ടീം പരിശീലക- സറീനാ വിഗ്മാൻ (ഇംഗ്ലണ്ട്)
  • മികച്ച പുരുഷ ഗോൾകീപ്പർ- എഡേഴ്സൺ (മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ ഗോളി) 
  • മികച്ച വനിതാ ഗോൾകീപ്പർ- മേരി ഏർപ്സ് (മാഞ്ചസ്റ്റർ യുണൈറ്റഡ്) 
  • മികച്ച ഗോളിനുള്ള പുസ്കാസ് പുരസ്കാരം ബ്രസീലിയൻ ക്ലബ്ബായ ബോട്ടഫോഗോയുടെ ഗില്ലർമെ മദ്രുഗ നേടി.
  • സ്പോർട്സ്മാൻ സ്പിരിറ്റിനുള്ള ഫെയർ പുരസ്ക്കാരം ബ്രസീലിയൻ പുരുഷ ദേശീയ ടീം നേടി.

5. മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവണയുടെ ആത്മകഥയുടെ പേര്- ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി

  • രാജ്യരക്ഷാ- വിദേശകാര്യവകുപ്പുകളുടെ അനുമതി ലഭിക്കാത്തതിനാൽ പുസ്തകത്തിന്റെ പ്രസിദ്ധീകരണം തത്കാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

6. 2024 ജനുവരി 15- ന് അന്തരിച്ച ചലച്ചിത്ര സംഗീതസംവിധായകൻ കെ.ജെ. ജോയ് (77) 

  • ഹാർമോണിയത്തിന് പകരം കീബോർഡും അക്കോഡിയനും ഉൾപ്പെടെയുള്ള സംഗീതോപകരണങ്ങൾ ഉപയോഗിച്ച് നവീന ഈണങ്ങൾ സൃഷ്ടിച്ച സംഗീത സംവിധായകനാണ്.
  • മലയാളത്തിലെ ആദ്യത്തെ 'ടെക്നോ മ്യൂസിഷ്യൻ' എന്ന് വിശേഷിപ്പിക്കപ്പെട്ടു. ആദ്യ സിനിമ ലറ്റർ (1975), അവസാന ചിത്രം ദാദാ (1994).

7. ഭാവിയിലെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്താനിടയുള്ള രാഷ്ട്രങ്ങളുടെ സൂചിക (Future possibilities index- 2024)- യിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ്- 35

  • യു.കെയാണ് ഒന്നാം സ്ഥാനത്ത്. 
  • ഡെൻമാർക്ക്, യു.എസ്, നെതർലൻഡ്സ്, ജർമനി എന്നിവയാണ് യു.കെയ്ക്ക് തൊട്ട് പിന്നിൽ.
  • ജപ്പാൻ (7) ചൈന (19) ദക്ഷിണാഫ്രിക്ക (50) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളുടെ സ്ഥാനം.
  • ന്യൂസ് വീക്ക് വാന്റേജും ഹൊറൈസൺ ഗ്രൂപ്പും ചേർന്നാണ് ഭാവി സാധ്യതാസൂചിക പുറത്തിറക്കിയത്.
  • ആധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യ കൾ, ആരോഗ്യമേഖല, കാർബൺ പുറ തള്ളൽ ലഘൂകരണം, പ്ലാസ്റ്റിക്കിന്റെയും മറ്റും പുനരുപയോഗം, ഭക്ഷ്യ-കാർഷിക മേഖലയിലെ നൂതന കണ്ടെത്തലുകൾ തുടങ്ങിയവ വിലയിരുത്തിയാണ് സൂചിക തയ്യാറാക്കിയത്. 70 രാജ്യങ്ങൾ ഇതിനായി പരിഗണിക്കപ്പെട്ടു.

8. അടുത്തിടെ അന്തരിച്ച എഴുത്തുകാരി കെ.ബി. ശ്രീദേവി (83) യുടെ പ്രധാന ക്രിതികൾ- യജ്ഞം, അഗ്നിഹോത്രം, ദശരഥം (നോവലുകൾ), കുട്ടിത്തിരുമേനി, കൃഷ്ണാനുരാഗം (കഥാസമാഹാരങ്ങൾ), കുറൂരമ്മ (നാടകം) 

  • 1975- ൽ നിറമാല എന്ന സിനിമയുടെ തിര കഥയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു.

9. ഏത് ക്ഷേത്രവുമായി ബന്ധപ്പെട്ട പൈതൃക ഇടനാഴിയാണ് അടുത്തിടെ ഉദ്ഘാടനം ചെയ്യപ്പെട്ടത്- പുരി ജഗന്നാഥക്ഷേത്രം (ഒഡിഷ) 

  • ശ്രീമന്ദിർ പരിക്രമ പ്രകൽപ (Jagannath Temple Heritage Corridor) എന്ന പദ്ധതിയുടെ ചെലവ് 800 കോടി രൂപയായിരുന്നു. 

10. ചിത്രകലാരംഗത്ത് സമഗ്രസംഭാവന നൽകിയ പ്രതിഭകൾക്ക് സംസ്ഥാന സാം സ്ക്കാരിക വകുപ്പ് നൽകുന്ന പരമോന്നത ബഹുമതിയായ രാജാരവിവർമ പുരസ്കാരം (2022) ലഭിച്ചത്- സുരേന്ദ്രൻ നായർ

  • മൂന്നുലക്ഷം രൂപയാണ് സമ്മാനത്തുക.

11. 77-ാമത് കാൻസ് ചലച്ചിത്രമേളയിൽ ഓണററി പാം ഡി ഓർ പുരസ്കാരത്തിന് അർഹനായത്- ജോർജ് ലൂക്കാസ്


12.  യു.എസ് പ്രസിഡന്റിന്റെ ഗോൾഡ് വൊളന്റിയർ സർവീസ് ബഹുമതിക്ക് അർഹനായ ഇന്ത്യയിലെ ജൈന ആത്മീയാചാര്യൻ- ലോകേഷ് മുനി


13. ഇന്ത്യൻ വനിതാ ഹോക്കി ടീം പരിശീലകനായി അടുത്തിടെ നിയമിതനായത്- ഹരേന്ദ്ര സിംഗ്


14. അടുത്തിടെ 5,200 വർഷം പഴക്കമുള്ള ഹാരപ്പൻ സംസ്കാര ശേഷിപ്പുകൾ കണ്ടെത്തപ്പെട്ടത്- ഗുജറാത്ത്


15. അന്താരാഷ്ട്ര നാർക്കോട്ടിക് കൺട്രോൾ ബോർഡിലേക്ക് അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജ- Jagjit Pavadia


16. ഒളിമ്പിക്സിൽ സമ്മാനത്തുക നൽകുന്ന ആദ്യ കായിക സംഘടന- വേൾഡ് അത്ലറ്റിക്സ് ഫെഡറേഷൻ


17. ഐ.പി.എല്ലിൽ 100 ക്യാച്ച്, 100 വിക്കറ്റ്, 1000 റൺസ് എന്നീ മൂന്ന് നേട്ടങ്ങളും സ്വന്തമാക്കിയ ഏക താരം- രവീന്ദ്ര ജഡേജ


18. 2014- ൽ അക്ഷയശ്രീ പുരസ്കാരത്തിന് അർഹനായത്- സെബാസ്റ്റ്യൻ പി. അഗസ്റ്റിൻ


19. അടുത്തിടെ യു.കെ യിൽ വീശിയ കൊടുങ്കാറ്റ്- Kathleen


20. ജനങ്ങൾക്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്നതിന് പഞ്ചാബിൽ ആരംഭിച്ച പോർട്ടൽ- Booth Raabta


21. അടുത്തിടെ ടാലി വാലി വന്യജീവി സങ്കേതത്തിൽ നിന്നും കണ്ടെത്തിയ അപൂർവ്വ ഇനം ചിത്രശലഭം- നെപ്റ്റിസ് ഫിലിറ


22. 'സോംബി' മയക്കുമരുന്ന് പ്രതിസന്ധിയെ തുടർന്ന് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം- സിയറ ലിയോൺ


23. 2024 ഏപ്രിലിൽ അന്തരിച്ച, 2013 ലെ ഭൗതിക ശാസ്ത്ര നൊബേൽ ജേതാവ്- പീറ്റർ ഡബ്ല്യൂ. ഹിഗ്സ് (ഇംഗ്ലണ്ട്)

  • അടിസ്ഥാന കണികയായ ഹിഗ്സ് ബോസോണിന്റെ സാധ്യത പ്രവചിച്ചത് ഇദ്ദേഹമാണ്.
  • ദ്രവ്യത്തിന് പിണ്ഡം എന്ന ഗുണം നൽകുന്ന ഹിഗ്സ് ബോസോൺ എന്ന ദൈവകണത്തെക്കുറിച്ചുള്ള പഠനത്തിനാണ് Peter W. Higgs, François Englert (ബെൽജിയം) എന്നിവർക്ക് 2013- ലെ ഭൗതികശാസ്ത്ര നൊബേൽ ലഭിച്ചത്.

24. 2024 ഏപ്രിലിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് അക്വാട്ടിക് സെന്റർ ഉദ്ഘാടനം ചെയ്തത് എവിടെ- രാമേശ്വരം (തമിഴ്നാട്)


25. ഐക്യരാഷ്ട്ര സംഘടനയിൽ ഇന്റർനാഷണൽ നാർകോട്ടിക്സ് കൺട്രോൾ ബോർഡിലേക്ക് മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ പ്രതിനിധി- ജഗ്ജിത് പാവ്ദിയ


26. 2024 കാൻ ഫിലിം ഫെസ്റ്റിവലിൽ Palme d'Or ലഭിച്ച ഹോളിവുഡ് സംവിധായകൻ- ജോർജ് ലൂക്കാസ്


27. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ലോകത്ത് ഏറ്റവുമധികം ഹെപ്പറ്റൈറ്റിസ് ബി, സി വൈറസ് ബാധിതരുള്ള രാജ്യം- ചൈന 

  • രണ്ടാമത്- ഇന്ത്യ

28. 2024- ലെ പാരീസ് ഒളിമ്പിക്സിൽ സ്വർണം നേടുന്നവർക്ക് ലോക അത്ലറ്റിക്സ് ഫെഡറേഷൻ പ്രഖ്യാപിച്ച സമ്മാനത്തുക- 50000 യു എസ് ഡോളർ

  • ലോക അത്ലറ്റിക്സ് ഫെഡറേഷൻ പ്രസിഡന്റ്- സെബാസ്റ്റ്യൻ കോ

29. അടുത്തിടെ 2000 വർഷം പഴക്കമുളള ചേര നാണയം കണ്ടെത്തിയ രാജ്യം- ഈജിപ്ത് 


30. 2024 ഏപ്രിലിൽ, ആഗോള എയർലൈൻ രംഗത്ത് വിപണി മൂല്യത്തിൽ മൂന്നാം സ്ഥാനത്തെത്തിയ എയർലൈൻസ്- ഇൻഡിഗോ

No comments:

Post a Comment