Saturday, 10 August 2024

Current Affairs- 10-08-2024

1. 2024 ജൂലൈയിൽ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്- ഹേമന്ത് സോറൻ


2. Global Liveability Index 2024-ൽ ഒന്നാം സ്ഥാനത്തുള്ള നഗരം വിയന്ന- (ഓസ്ട്രിയ)


3. 2024- ൽ പ്രവർത്തനം അവസാനിച്ച ഇന്ത്യൻ സോഷ്യൽ മീഡിയ ആപ്പ്- കു ആപ്പ് (Koo App)


4. 2024- ൽ സൗരയുഥത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതമായ ഒളിമ്പസ് മോൺസിന്റെ ചിത്രം പകർത്തിയ നാസയുടെ ഓർബിറ്റർ- മാർസ് ഒഡീസി


5. 2024 ജൂലൈയിൽ നടന്ന നോമാഡിക് എലിഫന്റ് സൈനികാഭ്യാസത്തിന്റെ വേദി- മേഘാലയ


6. 2024- ൽ ഹാലോ ഓർബിറ്റിൽ ആദ്യ ഭ്രമണം പൂർത്തിയാക്കിയ ഇന്ത്യയുടെ സൗരദൗത്യം- ആദിത്യ എൽ 1


7. 2024 ജൂലൈയിൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് പ്രകാരം കേരളത്തിലെ ഏറ്റവും മലിനമായ നദി- കല്ലായി പുഴ (കോഴിക്കോട്)

  • രണ്ടാം സ്ഥാനം- കരമനയാർ (തിരുവനന്തപുരം)
  • National Water Quality Monitoring Programme (NWMP)- ന്റെ കണക്കിന്റെ അടിസ്ഥാനത്തിൽ 


8. 2024 ജൂലൈയിൽ റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ 'Order of St. Andrew the Apostle’ ലഭിച്ചത്- നരേന്ദ്രമോദി


9. സംസ്ഥാന സർക്കാർ വകുപ്പുകളുടെ ഉടമസ്ഥതയിലുള്ള തരിശുഭൂമിയിൽ കൃഷിയിറക്കാൻ കൃഷിവകുപ്പ് ആരംഭിക്കാൻ ഒരുങ്ങുന്ന പദ്ധതി- നവോത്ഥാൻ

  • പൂർണ്ണരൂപം- ന്യൂ അഗ്രികൾച്ചറൽ വെൽത്ത് ഓപ്പർച്യുനിറ്റീസ്- ഡ്രൈവിംഗ് ഹോർട്ടികൾച്ചറൽ ആന്റ് അഗ്രിബിസിനസ് നെറ്റ്വർക്കിങ് 


10. 2024 ജൂലൈയിൽ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം മുഖ്യപരിശീലകനായി നിയമിതനായത്- ഗൗതം ഗംഭീർ

  • രാഹുൽ ദ്രാവിഡ് സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നായിരുന്നു നിയമനം


11. 2024 ജൂലൈയിൽ ഇന്ത്യ തദ്ദേശീയമായി നിർമിച്ച ഭാരം കുറഞ്ഞ യുദ്ധ ടാങ്ക്- Zorawar


12. 2024 ജൂലൈയിൽ വൻ ഉരുൾപൊട്ടൽ ഉണ്ടായ വയനാട്ടിലെ സ്ഥലങ്ങൾ- മുണ്ടക്കൈ, ചൂരൽമല


13. ഇന്ത്യയിലെ ആദ്യ ആർട്ടിസ്റ്റ് ഡാറ്റ ബാങ്ക് അവതരിപ്പിച്ചത്- കേരള സംഗീത നാടക അക്കാദമി


14. രാജ്യത്ത് ആദ്യമായി സംരംഭകത്വ സൂചിക പ്രഖ്യാപിക്കുന്ന സംസ്ഥാനം- കേരളം


15. 2024 പാരിസ് ഒളിമ്പിക്സിൽ 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീമിനത്തിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ സഖ്യം- മനു ഭാക്കർ, സര്ജോത് സിങ്

  • ഒരു ഒളിമ്പിക്സിൽ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് മനു ഭാക്കർ


16. സംസ്ഥാന വനംവകുപ്പ് സംഘടിപ്പിച്ച രാജ്യാന്തര പരിസ്ഥിതി ചലച്ചിത്രോത്സവവേദി- തിരുവനന്തപുരം


17. അയ്യങ്കാളിയുടെ ജീവിതത്തെ ആസ്പദമാക്കി നിർമിക്കുന്ന ചലച്ചിത്രം- കതിരവൻ


18. 2023-24 സീസൺ ഫുട്ബോൾ താരത്തിനുള്ള ഫുട്ബോൾ പ്ലെയേഴ്സ് അസോസിയേഷൻ പുരസ്കാരം നേടിയത്- ലാലിയൻസുവാല ചാങ്തെ


19. ആഗോള ഇന്ത്യ A1 ഉച്ചകോടിയുടെ വേദി- ന്യൂഡൽഹി


20. രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ വാർഡ് ആകാൻ തയ്യാറെടുക്കുന്നത്- ലാലൂർ (തൃശൂർ)


21. യു.എസിനും റഷ്യക്കും ശേഷം ലോകത്തിലെ മൂന്നാമത്തെ ഭവാമ ശക്തിയായി മാറിയത്- ഇന്ത്യ


22. പുതുതായി നിലവിൽ വന്ന ഭാരതീയ നിയമസംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യ FIR രജിസ്റ്റർ ചെയ്തത്- മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ


23. 2024 ജൂലൈയിൽ യൂണിസെഫിന്റെ ധനസഹായം ലഭിച്ച കേരള സർക്കാർ പദ്ധതി- ലിറ്റിൽ കൈറ്റ്സ്


24. പാരീസ് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങളുടെ മെന്ററായി തിരഞ്ഞെടുത്തത്- പ്രകാശ് പദുക്കോൺ


25. ലോകത്ത് ആദ്യമായി കണ്ണാടിയിലൂടെ മാത്രം വായിക്കാൻ കഴിയുന്ന കണ്ണാടി നോവൽ- അക്ഷരമുഖി- അത്ഭുതകണ്ണാടിയിലെ അക്ഷരങ്ങൾ, എഴുത്തുകാരൻ- ആറ്റൂർ സന്തോഷ്കുമാർ


26. യൂറോ കപ്പ് ഫുട്ബോൾ മത്സരത്തിൽ ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്- ഇംഗ്ലണ്ട് & സ്പെയിൻ


27. വിവാഹമോചിതയായ മുസ്ലിം സ്ത്രീക്ക് ക്രിമിനൽ നടപടി 125 വകുപ്പ് പ്രകാരം ജീവനാംശത്തിന് പരാതി നൽകാമെന്ന് വിധിച്ചത്- സുപ്രീംകോടതി


28. 2023- ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയിക്കുന്നതിനുള്ള ജൂറി ചെയർമാനായി തെരഞ്ഞെടുത്തത്- സുധീർ മിശ്ര


29. 41 വർഷത്തിനുശേഷം ഓസ്ട്രിയ സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി- നരേന്ദ്രമോദി


30. ഒളിമ്പിക്സ് പുരുഷ ലോങ്ജമ്പിലെ 56 വർഷം പഴക്കമുള്ള റെക്കോർഡ് ആരുടെ പേരിലാണ്- ബോബ് ബിയമൻ

No comments:

Post a Comment