Sunday 18 August 2024

Current Affairs- 17-08-2024

1. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനാകുന്നത്- നിതിൻ ജാംദാർ


2. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺണായി നിയമിതനാകുന്നത്- അലക്സാണ്ടർ തോമസ്


3. റഷ്യയിൽ നിരോധനം ഏർപ്പെടുത്തിയ ഓൺലൈൻ ദിനപത്രം- മോസ്കോ ടൈംസ്


4. കെ.സി.എ. സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡർ- മോഹൻലാൽ


5. ലോകത്തെ ആദ്യ മിറർ നോവലായ അക്ഷരമുഖി- അത്ഭുത കണ്ണാടിയിലെ അക്ഷരങ്ങളുടെ രചയിതാവ്- ആറ്റൂർ സന്തോഷ് കുമാർ


6. മരച്ചീനികൃഷി നശിപ്പിക്കുന്ന മൊസൈക് രോഗത്തെ പ്രതിരോധിക്കുന്ന മരച്ചീനിയിനം ശ്രീശക്തി വികസിപ്പിച്ചത്- കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം


7. കേന്ദ്ര സർക്കാർ ‘സംവിധാൻഹത്യാ' ദിനമായി പ്രഖ്യാപിച്ചത്- ജൂൺ 25


8. നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ (എസ്. ഡി.ജി. സൂചികയിൽ (2023 - 24) ഒന്നാം സ്ഥാനം നിലനിർത്തിയത്- കേരളം


9. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഇംഗ്ലണ്ട് പേസ് ബൗളർ- ജെയിംസ് ആൻഡേഴ്സൺ


10. ചരിത്ര പ്രാധാന്യമുള്ള രേഖകൾ നശിപ്പിച്ചാൽ 5 വർഷം തടവും 25000 രൂപ പിഴയും വരെ ശിക്ഷ ലഭിച്ചേക്കാവുന്ന പൊതുരേഖാ ബിൽ അവതരിപ്പിച്ച സംസ്ഥാനം- കേരളം


11. ലോകത്തിലെ ഏറ്റവും വലിയ രാമായണ ക്ഷേത്രം നിലവിൽ വരുന്നത്- ബീഹാർ


12. ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് അരങ്ങേറ്റത്തിന്റെ 50-ാം വർഷം ആചരിക്കുന്നത്- 2024 ജൂലൈ 13


13. എം.ടി.വാസുദേവൻ നായർ തിരക്കഥ എഴുതിയ ഒൻപത് സിനിമകളുടെ സമാഹാരമായി പുറത്തിറങ്ങുന്ന ആന്തോളജി സീരീസ്- മനോരഥങ്ങൾ


14. 2024 ജൂലൈയിൽ കേന്ദ്ര വിദേശകാര്യ സെക്രട്ടറിയായി സ്ഥാനമേറ്റത്- വിക്രം മിസ്രി 


15. വിഴിഞ്ഞം തുറമുഖത്ത് എത്തിയ രണ്ടാമത്തെ കണ്ടെയ്നർ കപ്പൽ- KMARIN AZUR

  • വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യ ഫീഡർ കപ്പൽ 70-ാമത് (2024) 


16. നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം- തോണി തുഴയുന്ന നീലപൊന്മാൻ (Kingfisher Rowing a Canoe)

  • നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത് പുന്നമട കായലിലാണ്


17. 2024 ജൂലൈയിൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച ജർമൻ ഫുട്ബോൾ താരം- തോമസ് മുള്ളർ


18. 2024- ൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി  തെരഞ്ഞെടുത്തത്- ഡൊണാൾഡ് ട്രംപ്


19. 2024 ജൂലൈയിൽ അന്തരിച്ച കാംലിൻ സ്ഥാപകൻ- സുഭാഷ് ദണ്ഡേക്കർ


20. ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ 22,000 പാഠപുസ്തകങ്ങൾ 5 വർഷത്തിനുള്ളിൽ ഇന്ത്യൻ ഭാഷകളിലാക്കാൻ യു.ജി.സി ആരംഭിച്ച പദ്ധതി- അസ്മിത


21. 2024 ജൂലൈയിൽ ക്ലബ് മാഡ്രിഡിന്റെ താരമായ ഫ്രഞ്ച് ഫുട്ബോളർ- കിലിയൻ എംബാപ


22. കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് പ്രകാരം കേരളത്തിലെ ഏറ്റവും മലിനമായ നദി- കല്ലായി പുഴ (കോഴിക്കോട്


23. ധനകാര്യ കമ്മീഷന്റെ ഉപദേശക സമിതിയുടെ കൺവീനറായി നിയമിതനായത്- പനം ഗുപ്ത


24. ഓർമ്മക്കുറിപ്പുകളുടെ സമാഹാരമായ 'മായാത്ത ഓർമ്മകൾ' എന്ന പുസ്തകം ആരെക്കുറിച്ചുള്ളതാണ്- പി.കെ. വാര്യർ


25. പ്രമുഖ റിസർച്ച് സ്ഥാപനമായ സാവിൽസ് നടത്തിയ പഠനങ്ങൾ പ്രകാരം ലോകത്ത് അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടികയിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യൻ നഗരം- ബംഗളുരു


26. ഐ.സി.സി.യുടെ ജൂണിലെ മികച്ച പുരുഷതാരത്തിനുള്ള പുരസ്കാരം നേടിയത്- ജസ്പ്രീത് ബുംറ


27. ആദ്യ മിസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കിരീടം നേടിയത്- കെൻസ ലെസ്ലി (മൊറൊക്കോ)


28. ചാറ്റ് ജിപിറ്റി ഉപയോഗിച്ചുള്ള കുറ്റകൃത്യവുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയ രാജ്യം- ചൈന 


29. 2024 ജൂലായിൽ ഏത് ആകാശ ഗോളത്തിലാണ് വാസയോഗ്യമായ ഗുഹ ഉണ്ടെന്ന് ശാസ്ത്രജ്ഞർ സ്ഥിതീകരിച്ചത്- ചന്ദ്രൻ


30. പാരീസ് ഒളിമ്പിക്സിൽ പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീ സ്റ്റൈൽ ഗുസ്തിയിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ താരം- അമൻ ഷെറാവത്ത് (ഹരിയാന സ്വദേശി)

No comments:

Post a Comment