Tuesday, 27 August 2024

Current Affairs- 27-08-2024

1. 2024 ജൂലൈയിൽ ഇന്ത്യൻ കരസേനാ ഉപമേധാവിയായി ചുമതലയേറ്റത്- എൻ.എസ്. രാജ സുബ്രഹ്മണി


2. വിഴിഞ്ഞം തുറമുഖത്തിന്റെ ലൊക്കേഷൻ കോഡ്- IN NYY 1


3. FIDE ലോക ചെസ് ചാമ്പ്യൻഷിപ്പ് 2024- ന്റെ വേദി- സിംഗപ്പൂർ


4. 2024 ജൂലൈയിൽ IAFന്റെ വെപ്പൺ സിസ്റ്റംസ് സ്കൂൾ സ്ഥാപിതമായത്- ഹൈദരാബാദ്


5. പുതിയ ഇറാൻ പ്രസിഡന്റായി നിയമിതനായത്- മസൂദ് പെസഷ്കിയാൻ


6. ലഡാക്ക് പർവ്വത പ്രദേശത്ത് വിന്യസിക്കുന്ന, തദ്ദേശീയമായി വികസിപ്പിച്ച യുദ്ധ ടാങ്ക്- സോവാർ


7. വിവരാവകാശ കമ്മീഷൻ ഉത്തരവ് പ്രകാരം പുറത്തിറക്കിയ റിപ്പോർട്ട്- ഹേമകമ്മീഷൻ റിപ്പോർട്ട്


8. അഗ്നിവീറുകൾക്ക് 10 ശതമാനം സംവരണം പ്രഖ്യാപിച്ച സംസ്ഥാനം- ഹരിയാന


9. രൂപമാറ്റം വരുത്തിയ വാഹനങ്ങൾ പിടികൂടാൻ മോട്ടോർ വാഹന വകുപ്പ് നടത്തിയ ഓപ്പറേഷൻ- ഓപ്പറേഷൻ ഥാർ


10. എച്ച്. ഐ. വി. തടയാനുള്ള കുത്തിവെപ്പ് മരുന്ന്- ലെനാകപവീർ


11. ഇന്ത്യയിലെ ആദ്യ Integrated Agri-Export സംവിധാനത്തിന് 2024 ജൂലൈയിൽ അംഗീകാരം ലഭിച്ച തുറമുഖം- ജവഹർലാൽ നെഹ്റു തുറമുഖം (മുംബൈ)


12. 2024 ജൂലൈയിൽ UNESCO പൈതൃക പട്ടികയിൽ ഇടംനേടിയ 'സാഡോ സ്വർണ്ണഖനി' എവിടെയാണ്- ജപ്പാൻ


13. 2024 ഓഗസ്റ്റിൽ UPSC- യുടെ ചെയർ പേഴ്‌സൺ ആയി നിയമിതയായത്- പ്രീതി സുധൻ

  • റോസ് മില്ലിയൻ ബാത്യുവിന് ശേഷം ഈ പദവിയിലെത്തുന്ന വനിതയാണ് പ്രീതി സുധൻ

14. 2024 ഓഗസ്റ്റിൽ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ISS) ഇന്ത്യ-യു.എസ്.എ ദൗത്യമായ ആക്സിയം മിഷൻ- 4- ന്റെ പ്രാഥമിക ബഹിരാകാശ യാത്രികനായി ISHRO തിരഞ്ഞെടുത്ത ഇന്ത്യക്കാരൻ- Shubhanshu Shukla

  • രാകേഷ് ശർമ്മയ്ക്ക് ശേഷം ബഹിരാകാശത്തേക്ക് യാത്ര നടത്താൻ ഒരുങ്ങുന്ന ഇന്ത്യക്കാരനാണ്
  • ബാക്കപ്പ് പൈലറ്റായി പ്രശാന്ത് ബാലകൃഷ്ണൻ നായരെയും തിരഞ്ഞെടുത്തു

15. 2024 ഓഗസ്റ്റിൽ അന്തരിച്ച പണ്ഡിതനും കവിയും വിവർത്തകനുമായ വ്യക്തി- പ്രൊ.സി.ജി. രാജഗോപാൽ

  • തുളസിദാസിന്റെ ശ്രീരാമചരിതമാനസം ഹിന്ദിയിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്തതിനു 2019- ലെ കേന്ദ സാഹിത്യ അക്കാദമി വിവർത്തന പുരസ്കാരം ലഭിച്ചു

16. ISRO പുറത്തിറക്കിയ ലാൻഡ് സ്ലൈഡ് അറ്റ്ലസിൽ രാജ്യത്ത് ഉരുൾപൊട്ടൽ ദുരന്തം ഉണ്ടാകുന്ന 19 സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തിന്റെ സ്ഥാനം- 6 


17. കരസേന മെഡിക്കൽ സർവീസിലെ ആദ്യ വനിതാ ഡയറക്ടർ ജനറലായി നിയമിതയായത്- ലെഫ്റ്റനന്റ് ജനറൽ സാധന സക്സേന നായർ


18. കോടതി നടപടികളുടെ ലൈവ് സ്ട്രീമിങ്ങിന് വേണ്ടി സ്വന്തമായ പ്ലാറ്റ്ഫോം വികസിപ്പിച്ചത്- കേരള ഹൈക്കോടതി


19. അർബൻ ദുരന്തനിവാരണ അതോറിറ്റി നിലവിൽ വരുന്ന കേരളത്തിലെ നഗരങ്ങൾ- തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ (6 കോർപ്പറേഷൻ)


20. 2024 ജൂലൈ 31-ന് അന്തരിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പരിശീലകനുമായ വ്യക്തി- അൻഷുമാൻ ഗെയ്ക്വാദ്


21. ഒളിമ്പിക്സ് വിജയികൾക്ക് ക്യാഷ് അവാർഡ് നൽകുന്ന ആദ്യ ഒളിമ്പിക്സ്- പാരിസ് ഒളിമ്പിക്സ് 2024


22. ഒളിമ്പിക്സിൽ ടേബിൾ ടെന്നീസിൽ പ്രീക്വാർട്ടറിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം- മണിക ബത്ര 


23. അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെയുള്ള ജീവൻ രക്ഷാ മരുന്ന്- മിൽറ്റിഫോസിൻ


24. ഇന്ത്യയുടെ ഗഗൻയാൻ യാത്രികരിൽ നിന്നും ആദ്യ ബഹിരാകാശ യാത്ര നടത്താൻ തിരഞ്ഞെടുത്ത വ്യക്തി- ശുഭാംശു ശുക്ല


25. 2024- ലെ എസ്.കെ. പൊറ്റക്കാട് കവിത പുരസ്കാരം നേടിയത്- ജിഷ പി നായർ


26. ഒളിമ്പിക്സ് ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി സെമിഫൈനലിൽ എത്തിയ ടീം- മൊറോക്കോ


27. 2024 പാരിസ് ഒളിമ്പിക്സിൽ മത്സരിച്ച നിഷാന്ത് ദേവ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ബോക്സിംഗ്


28. ഒളിമ്പിക്സ് പുരുഷ ബാഡ്മിൻറ്റൻ മത്സരത്തിൽ സെമിഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം- ലക്ഷ്യാസെൻ


29. വയനാട്ടിലെ ചൂരൽമലയെയും മുണ്ടുകയ്യെയും ബന്ധിപ്പിക്കാൻ വേണ്ടി നിർമ്മിച്ച ബേയ്ലി പാല നിർമാണത്തിന് നേതൃത്വം നൽകിയ വ്യക്തി- വി ടി മാത്യു


30. 2024 പാരിസ് ഒളിമ്പിക്സിൽ 4-400 മീറ്റർ മിക്സഡ് റിലയിൽ ലോക റെക്കോർഡ് നേടിയത്- യു.എസ്

No comments:

Post a Comment