Tuesday 10 September 2019

Current Affairs- 10/09/2019

ഇന്ത്യയിലെ ആദ്യത്തെ FunZone ഉദ്ഘാടനം ചെയ്തതെവിടെ? വിശാഖപട്ടണം. റെയിൽവേ സ്റ്റേഷൻ (ആന്ധാപ്രദേശ്) 

 അടുത്തിടെ അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും നിയമജ്ഞനുമായിരുന്ന വ്യക്തി? രാംജേഠ് മലാനി



2019 US Open വനിതാ വിഭാഗം വിജയി? ബിയാൻക ആൻഡ്രിസ്കു  വനേസ (കാനഡ)
  • (റണ്ണറപ്പ് - സെറീന വില്യംസ്)

2019 US Open പുരുഷ വിഭാഗം വിജയി- റാഫേൽ നദാൽ (സ്പെയിൻ)
  • (റണ്ണറപ്പ്- ഡാനിയേൽ മെദ്വദേവ്) 

2019 ആഷസ് കിരീടം നേടിയ ടീം? ഓസ്ട്രേലിയ 


കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിക്ക് യു.എസിലെ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ നൽകുന്ന പുരസ്കാരം നേടിയത്? നരേന്ദ്രമോദി 


അടുത്തിടെ അന്തരിച്ച് ബോളിവുഡ് താരവും, പ്രശസ്ത കഥക് നർത്തകനുമായ വ്യക്തി? വീരു കൃഷ്ണൻ


Make in India project- ലൂടെ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ Metro Coach- ന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തതെവിടെ? മഹാരാഷ്ട്ര 


ഇന്ത്യ - ശ്രീലങ്ക സംയുക്ത നാവികാഭ്യാസമായ SLINEX 2019- ന്റെ വേദി? വിശാഖപട്ടണം 


ഒറ്റ കൊമ്പൻ കാണ്ടാമൃഗത്തിന്റെ സംരക്ഷണത്തിനായി WWF India- യും Animal Planet- മായി ചേർന്ന് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം? രോഹിത് ശർമ്മ (പദ്ധതി Rohit 4 Rhinos)


ലോക ടൂറിസം ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം? 34


ഇന്ത്യയുടെ ആദ്യ മെഗാഫുഡ് പാർക്ക് സ്ഥാപിച്ച സംസ്ഥാനം? തെലുങ്കാന 


സ്കൂൾ കുട്ടികളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകളെക്കുറിച്ച് പഠിപ്പിക്കാൻ CBSE- യുമായി കൈകോർത്ത കമ്പനി? മൈക്രോസോഫ്റ്റ് 


2019- ലെ IT Excellence Award നേടിയത്? ഒഡീഷ സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (OSDMA)


2019- ലെ മാഗ്സസെ അവാർ ഡ് നേടിയ ഇന്ത്യക്കാരനായ മാധ്യമപ്രവർത്തകൻ? രവിഷ് കുമാർ 


മുൻപ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ പ്രതിമ അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തത് എവിടെയാണ്? ലാൽ ബഹാദൂർ ശാസ്ത്രി ഇൻറർ നാഷണൽ എയർപോർട്ട്, വാരാണസി (യു.പി.) 


നാഷണൽ ക്രിക്കറ്റ് അക്കാദമി (എൻ.സി.എ.)- യുടെ മേധാവിയായി നിയമിക്കപ്പെട്ട മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ? രാഹുൽ ദ്രാവിഡ് 


ആനകൾക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ പുനരധിവാസകേന്ദ്രം ആരംഭിക്കുന്നത് കേരളത്തിൽ എവിടെയാണ്? കോട്ടൂർ, തിരുവനന്തപുരം 


ലോകാരോഗ്യ സംഘടന ഏത് രാജ്യത്തെയാണ് 'അഞ്ചാം പനി മുക്ത (Measles free) രാജ്യമായി പ്രഖ്യാപിച്ചത്? ശ്രീലങ്ക 


ലോക പൈതൃക കമ്മിറ്റിയുടെ 2020- ലെ സെഷന് ആതിഥ്യം വഹിക്കുന്ന രാജ്യം? ചൈന 


തമിഴ്നാട്ടിൽ പുതുതായി രൂപം കൊള്ളുന്ന രണ്ട് ജില്ലകൾ? തിരുപ്പത്തൂർ, റാണിപ്പേട്ട് 


ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ബോറിസ് ജോൺസൺ ഏത് രാഷ്ട്രീയകക്ഷിയെയാണ് പ്രതിനിധാനം ചെയ്യുന്നത്? കൺസർവേറ്റീവ് പാർട്ടി 


സെൻറ് പീറ്റേഴ്സ് ബർഗിൽ നടന്ന റഷ്യൻ നാവികദിനപരേഡിൽ പങ്കെടുത്ത ഇന്ത്യൻ നാവികസേനാ കപ്പൽ? ഐ.എൻ.എസ്. ടർക്കാഷ് (Tarkash)


സ്നാന യാത്ര (Snana Yathra) എന്ന ആഘോഷം നടക്കുന്ന സംസ്ഥാനം? ഒഡിഷ 


ഏത് തമിഴ് നോവലിസ്റ്റിൻറ കൃതിയെ ആധാരമാക്കിയാണ് ആറ്റൂർ രവിവർമ 'ജെ.ജെ. ചില കുറിപ്പുകൾ' എന്ന നോവൽ പരിഭാഷ നിർമിച്ചത്? സുന്ദര രാമസ്വാമി 


1999- ൽ കാർഗിൽ യുദ്ധത്തിനുശേഷം നിയോഗിച്ച് ഏത് കമ്മിറ്റിയുടെ ശുപാർശ പ്രാകാരമാണ് കര, നാവിക, വ്യോമസേനകളെ ഏകോ പിച്ചുകൊണ്ടുള്ള സംയുക്ത പ്രതിരോധ സേനാ തലവനെ (ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് സി.ഡി.എസ്.) നിയമിക്കാൻ പോകുന്നത്? കെ. സുബ്രഹ്മണ്യം കമ്മിറ്റി 


പ്രധാനമന്ത്രി നരേന്ദ്ര മോദിയു മൊത്ത് ബ്രിട്ടീഷ് സാഹസിക സഞ്ചാരിയായ ബെയർഗ്രിൻസ് നടത്തിയ ഡിസ്കവറി ചാനലിലെ 'മാൻ വേഴ്സസ് വൈൽഡ് എന്ന പരിപാടിയുടെ പശ്ചാത്തലം ഏത് പാർക്കിലെ വനമാണ്? ജിം കോർബെറ്റ് ദേശീയ പാർക്ക് (ഉത്തരാഖണ്ഡ്) 


ആനന്ദി ബെൻ പട്ടേൽ ഏത് സംസ്ഥാനത്തെ ഗവർണറാണ്? ഉത്തർപ്രദേശ് 


തമിഴിലെ ഏത് മുൻകാല ചലച്ചിത്ര നടിയുടെ ജീവിതത്ത ആധാരമാക്കിയ തെലുഗ് സിനിമയിലെ അഭിനയത്തിനാണ് 'മഹാനടി' യിലൂടെ കീർത്തി സുരേഷിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചത്? സാവിത്രി 


കേരളത്തിൻറെ പുതിയ ഗവർണർ? ആരിഫ് മുഹമ്മദ് ഖാൻ

No comments:

Post a Comment