Friday 27 September 2019

Current Affairs- 27/09/2019

തദ്ദേശീയ ലഘുയുദ്ധ വിമാനമായ തേജസ്സിൽ യാത ചെയ്ത ആദ്യ പ്രതിരോധ മന്ത്രി- രാജ്നാഥ് സിങ് 


പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് സ്വീകരണം നൽകാൻ അമേരിക്കയിലെ ഇന്ത്യൻ സമൂഹം നടത്തിയ ഹൗഡി മോദി പരിപാടി നടന്നതെവിടെ- ഹൂസ്റ്റൺ 

അറബ് രാജ്യങ്ങളിലെ മുല്ലപ്പൂ വിപ്ലവത്തിന് കാരണക്കാരനായ അടുത്തിടെ അന്തരിച്ച ടുണീഷ്യൻ മുൻ ഏകാധിപതി.- സൈനുലാബ്ദീൻ ബെൻ അലി


ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി നിയമിതനാകുന്നത്- ആർ.കെ.എസ്. ബദൗരിയ 


ഹിമാലയൻ ഒഡീസി എന്ന പുസ്തകത്തിന്റെ രചയിതാവ്- എം.പി. വീരേന്ദ്രകുമാർ 


'ഓള്' എന്ന മലയാള ചലച്ചിത്രത്തിന്റെ സംവിധായകൻ- ഷാജി.എൻ.കരുൺ


അടുത്തിടെ വനിത ജീവനക്കാർ മാത്രം ജോലി ചെയ്യുന്ന തപാൽ ഓഫീസ് ആരംഭിച്ച സംസ്ഥാനം- ബീഹാർ 


Singapore ഗ്രാന്റ് പ്രിക്സ് കാറോട്ട മത്സര വിജയി- Sebastian Vettel  


World Wrestling Championship- ൽ ഇന്ത്യ നേടിയ മെഡലുകളുടെ എണ്ണം- 5
  • (ഇന്ത്യയുടെ Wrestling ചരിത്രത്തിലെ ഏറ്റവും വലിയ മെഡൽ നേട്ടം) 
Central Board of Direct Taxes- ന്റെ  National e-Assessment Centre സ്ഥാപിതമാകുന്ന സ്ഥലം- New Delhi

  
ചൈനീസ് ഓപ്പൺ ബാഡ്മിന്റൻ വിജയികൾ
  • പുരുഷ വിഭാഗം- കെന്റോ മൊമോട്ട 
  • വനിത വിഭാഗം- കരോളിന മരിൻ  
മധ്യപ്രദേശിന്റെ ബ്രാൻഡ് അംബാസഡർ ആയി നിയമിതനായ ബോളീവുഡ് നടൻ- Govinda 


പ്രഥമ Gauri Lankesh Memorial Award- ന് അർഹനായ മാധ്യമ പ്രവർത്തകൻ- Ravish Kumar


Abhaneri എന്ന സാംസ്കാരിക ഉത്സവം ആഘോഷിക്കുന്ന ഇന്ത്യൻ സംസ്ഥാനം- രാജസ്ഥാൻ


SASTRA രാമാനുജൻ പുരസ്കാരം 2019- ൽ കരസ്ഥമാക്കിയത്- ആഡം ഹാർപ്പർ 


പത്രപ്രവർത്തനത്തിനുള്ള പ്രഥമ ഗൗരി ലങ്കേഷ് പുരസ്കാരം നേടിയത്- രവീഷ് കുമാർ


2019- ലെ അന്താരാഷ്ട്ര ആംഗ്യ ഭാഷാ ദിനത്തിന്റെ (സെപ്തംബർ 23) പ്രമേയം- Sign Language Rights for all 


വള്ളത്തോൾ സാഹിത്യസമിതി നൽകുന്ന കീർത്തി മുദ പുരസ്കാരത്തിന് 2019- ൽ അർഹനായത്- കെ.ജി. ചന്ദ്രശേഖരൻ നായർ 


ഇന്തോ- ഇംഗ്ലീഷ് എഴുത്തുകാരിയായ ഖയറുന്നീസയുടെ അടുത്തിടെ പുറത്തിറങ്ങിയ പുസ്തകം- ടങ് ഇൻ ചീക്ക് - ദി ഫണ്ണി സൈഡ് ഓഫ് ലൈഫ് 


പി. ഭാസ്കരൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മിസ് കുമാരി പുരസ്കാരം 2019- ൽ നേടിയത്- പാർവതി തിരുവോത്ത്


കള്ളപ്പണ നിരോധന ട്രൈബ്യൂണൽ അദ്ധ്യക്ഷനായി നിയമിതനായത്- ജസ്റ്റിസ്. സുനിൽ കൗർ 


യൂറോപ്പിലെ മികച്ച ഫുട്ബോൾ താരത്തിനുള്ള യുവേഫ പുരസ്കാരത്തിന് 2019- ൽ അർഹനായത്- വിർജിൽ വാൻദെയ്ക്ക്


കേരള ഹൈക്കോടതിയുടെ പുതിയ ആക്ടിങ് ചീഫ് ജസ്റ്റിസ്- സി.കെ. അബ്ദുൾ റഹീം 


2019- ലെ ഡോ. കലാം സ്മൃതി അന്താരാഷ്ട്ര ശ്രേഷ്ഠ പുരസ്കാരത്തിനർഹയായത്- ഷെയ്ക്ക് ഹസീന 


സ്വച്ഛ് ഭാരത് ലോക സർവകലാശാല ഇന്ത്യയിൽ എവിടെയാണ് പണികഴിപ്പിക്കുന്നത്- വാർധ


2019 അന്താരാഷ്ട്ര സമാധാന ദിനത്തിന്റെ (സെപ്തംബർ 21) പ്രമേയം- Climate Action for peace


ഫിഫ അവാർഡ് 2019
  • മികച്ച താരം- ലയണൽ മെസ്സി  
  • മികച്ച വനിതാതാരം- മേഗൻ റാപ്പിനോ 
  • മികച്ച ഗോൾകീപ്പർ- അലിസൺ ബെക്കർ 
  • മികച്ച ഗോൾ (പുസ്കാസ് പുരസ്കാരം)- ഡാനിയർ സോറി 
  • മികച്ച പരിശീലകൻ- യർഗൻ ക്ലോപ്പ് (ലിവർപൂൾ)
2020- നെ Artificial Intelligence വർഷമായി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം- തെലങ്കാന 


തോഴി എന്ന പേരിൽ പ്രത്യേക പോലീസ് സേന രൂപ വത്ക്കരിച്ച സംസ്ഥാനം- തമിഴ്നാട് (ചെന്നൈ) 


ലോക അൽഷിമേഴ്സ് ദിനം 2019- ന്റെ (സെപ്തംബർ 21) പ്രമേയം- Raising awareness and Challenging Stigma


Mann Bairagi എന്നത് ആരുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ചലച്ചിത്രമാണ്- നരേന്ദ്രമോദി 


2019 മുതൽ എല്ലാ വർഷവും ലോക രോഗീസുരക്ഷാ ദിനമായി ആചരിക്കാൻ WHO തീരുമാനിച്ച ദിനം- സെപ്തംബർ 17 


2020- ലെ ഓസ്കാർ നോമിനേഷനിൽ ഇടം നേടിയ ഇന്ത്യൻ ഡോക്യുമെന്ററി- Moti Bagh 


2022- ലെ വിന്റർ ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം (Mascot)- Bing Dwen Dwen 


നാഷണൽ തെർമൽ പവർ കോർപ്പറേഷൻ രാജ്യത്ത് നിർമ്മിക്കുന്ന ഏറ്റവും വലിയ സോളാർ പാർക്ക് നിലവിൽ വരുന്നത്- ഗുജറാത്ത്


അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ഒരു വർഷത്തേയ്ക്ക് ബൗളിങ് വിലക്ക് അടുത്തിടെ ലഭിച്ച ശ്രീലങ്കൻ താരം- അഖില ധനഞ്ജയ


അമൃതകീർത്തി പുരസ്കാരം 2019 ന്റെ ജേതാക്കൾ- വട്ടപ്പറമ്പിൽ ഗോപിനാഥപിള്ള, കെ.ബി. ശ്രീദേവി 


മികച്ച പരസ്യ പ്രചാരണ പരിപാടിയ്ക്കുള്ള പാറ്റാ ഗോൾഡൻ പുരസ്കാരം കരസ്ഥമാക്കിയ കേരളത്തിന്റെ പരസ്യപ്രചാരണ പരിപാടി- കം ഔൗട്ട് ആൻഡ് പ്ലേ 


ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ മത്സരിച്ച ആദ്യ ഇന്ത്യൻ താരം- അമിത് പംഗൽ 
  • (52 കി.ഗ്രാം ഫളെ വെയറ്റ് വിഭാഗത്തിലാണ് അമിത് പംഗൽ മത്സരിച്ചത്. ഫൈനലിൽ ഉസ്ബെക്കിസ്താന്റെ ഷാഖോബിദിനോട് പരാജയപ്പെട്ട് വെള്ളി മെഡൽ കരസ്ഥമാക്കി) 
ന്യൂയോർക്കിലെ യു.എൻ. ആസ്ഥാനത്തിന്റെ മേൽക്കൂരയിൽ ഇന്ത്യ പണികഴിപ്പിച്ച സൗരോർജ പാർക്കിന് ആരുടെ പേരാണ് നൽകിയിട്ടുള്ളത്- മഹാത്മാഗാന്ധി 


ഗാന്ധി പീസ് ഗാർഡൻ അടുത്തിടെ ഉദ്ഘാടനം നിർവ്വഹിച്ചതെവിടെ- ന്യൂയോർക്ക് സ്റ്റേറ്റ് സർവ്വകലാശാല 


ശ്രീചിത്തിര തിരുനാൾ ദേശീയ പുരസ്കാരം 2019- ന് അർഹനായത്- ഡോ. കെ. ശിവൻ (ഐ.എസ്.ആർ.ഒ. ചെയർമാൻ)


2019 സെപ്തംബറിൽ കമ്മീഷൻ ചെയ്യുന്ന ഇന്ത്യയുടെ രണ്ടാമത്തെ സ്കോർപീൻ ക്ലാസ് മുങ്ങിക്കപ്പൽ- ഐ.എൻ.എസ്. ഖന്ദേരി 


ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ ഗ്ലോബൽ ഗോൾകീപ്പർ പുരസ്കാരം 2019- ൽ കരസ്ഥമാക്കിയത്- നരേന്ദ്രമോദി. 


യു.എൻ.ആസ്ഥാനത്ത് നടക്കുന്ന പ്രഥമയുവജന കാലാവസ്ഥാ ഉച്ചകോടിയ്ക്ക് പങ്കെടുക്കാൻ അവസരം ലഭിച്ച ഏക ഇന്ത്യാക്കാരനും മലയാളിയുമായ വ്യക്തി- പി.ആർ. വിഷ്ണ 


കേന്ദ്ര സർക്കാരിന്റെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ദീൻദയാൽ ഉപാദ്ധ്യായ സശാക്തീകരൺ പുരസ്കാരം ലഭിച്ച ജില്ലാ പഞ്ചായത്ത്- തിരുവനന്തപുരം 


സുപ്രീം കോടതിയിൽ പുതുതായി 4 ജഡ്ജിമാരെ നിയമിച്ചതിനെ തുടർന്ന് ആകെ ജഡ്ജിമാരുടെ എണ്ണം- 34 


യു.എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിതനായത്- റോബർട്ട് ഒബ്രിയൻ


അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീടം 2019- ൽ നേടിയത്- ഇന്ത്യ 
  • (ഫൈനലിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി) 
അർബുദ നിയന്ത്രണ പരിപാടികൾക്ക് ഏത് രാജ്യത്തിനാണ് കേരള സർക്കാർ സഹായം നൽകാൻ തീരുമാനിച്ചത് - മാലദ്വീപ് 


ആർ.എസ്.എസിന്റെ പിന്തുണയോടെ വിശ്വഹിന്ദുപരിഷത്ത് സ്ഥാപിക്കുന്ന ആദ്യ സർവകലാശാല സ്ഥിതി ചെയ്യുന്നത്- ഗുരുഗ്രാം 


2019- ൽ നടന്ന ആഷസ് ടെസ്റ്റ് പരമ്പരയിൽ മാൻ ഓഫ് ദ സീരിസ് ആയി തെരഞ്ഞെടുത്തത്- സ്റ്റീവൻ സ്മിത്ത് 
  • (പരമ്പര 2-2 സമനിലയിൽ അവസാനിച്ചു) 
അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റിൽ തുടർച്ചയായി 12 വിജയങ്ങൾ നേടി റെക്കോർഡ് കരസ്ഥമാക്കിയ രാജ്യം- അഫ്ഗാനിസ്ഥാൻ 


71-ാമത് എമ്മി പുരസ്കാരം കരസ്ഥമാക്കിയ ബഹിരാകാശ ഏജൻസി- നാസ  
  • (പ്രേക്ഷകരുമായി ഫലപ്രദമായി സമ്പർക്കം നടത്തിയതിനാണ് പുരസ്കാരം

No comments:

Post a Comment