Saturday 7 September 2019

Expected Questions Set.11

1. മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ അവാർഡ് ആദ്യമായി നേടിയതാര്- ഷീല

2. ഇന്ത്യയും പാകിസ്താനും താഷ്കെന്റ് കരാറിൽ ഒപ്പുവെച്ച് വർഷം- 1966

 3. ഏത് വിപ്ലവവുമായി ബന്ധപ്പെട്ടുണ്ടായ പ്രധാന സംഭവങ്ങൾളിൽ ഒന്നായിരുന്നു 'ടെന്നീസ് കോർട്ട് പ്രതിജ്ഞ'- ഫ്രഞ്ച് വിപ്ലവം

4. 'വെല്ലിങ്ടൺ ദ്വീപിലെ റോബിൻസൺ ക്രൂസോ' എന്നറി യപ്പെട്ടത് ആരാണ്- റോബർട്ട് ബ്രിസ്റ്റോ (കൊച്ചി - തുറമുഖ ശിൽപ്പി) 

5. പ്രകൃതിദുരന്തങ്ങളിൽ പെടുന്നവർക്ക് അടിയന്തരസഹായം ലഭ്യമാക്കാനായി ആരംഭിച്ച സർക്കാർ പദ്ധതി- ആപ്തമിത്രം

6. സമാധാനത്തിന്റെ ചിഹ്നമായി പ്രാവിനെ അവതരിപ്പിച്ച ചിത്രകാരൻ- പാബ്ലോ പിക്കാസോ

7. കൊതുക് മനുഷ്യസാമീപ്യം അറിയുന്നത് വിയർപ്പിലെ ഏത് ഘടകത്തിലൂടെയാണ്- ലാക്ടിക്ക് അമ്ലം

8. ശ്വാനവർഗത്തിലെ ഏറ്റവും വലുപ്പമുള്ള ജീവിയേത്- ചെന്നായ

9. ഇന്ത്യയിലെ ആദ്യത്ത  കണ്ടൽവനഗവേഷണ കേന്ദ്രം ഏത് ജില്ലയിലാണ്- കൊല്ലം

10. കേരളത്തിലെ ഏറ്റവും ദൈർഘ്യമുള്ള വള്ളംകളി മത്സരം ഏത്- പായിപ്പാട്ട് വള്ളംകളി

11. ടാഗോറിന്റെ ഗീതാജ്ഞലിയുടെ ഇംഗ്ലീഷ് വിവർത്തനത്തിന് അവതാരിക എഴുതിയതാര്-  വൈ.ബി.യേറ്റ്സ്

12. എക്സിമ രോഗം ശരീരത്തിന്റെ ഏത് ഭാഗത്തെ ബാധിക്കുന്നതാണ്- ത്വക്ക് 

13. ഏത് പോഷകത്തിന്റെ അഭാ വത്താലാണ് തെങ്ങോലകൾ മഞ്ഞളിക്കുന്നത്- നൈട്രജൻ

14. മലയാളത്തിലെ ആദ്യത്തെ സാഹിത്യ മ്യൂസിയം സ്ഥിതി ചെയ്യുന്നതെവിടെ- തിരൂർ

15, തമിഴ്നാട്ടിലെ കോയമ്പത്തൂർ - നഗരത്തിന് കുടിവെള്ളം ലഭ്യമാക്കുന്ന കേരളത്തിലെ അണക്കെട്ടേത്- ശിരുവാണി

16. സ്വതന്ത്ര ഇന്ത്യയിൽ ഗാന്ധിജി എത്ര ദിവസമാണ് ജീവിച്ചത്- 168 ദിവസം

17. 'കാച്ചിക്കെട്ട്' എന്നറിയപ്പെടുന്ന വാദ്യമേളം ഏത് കലാരൂപവുമായി ബന്ധപ്പെട്ടതാണ്- പടയണി

18. കേരളത്തിലെ പ്രഥമ സഹക രണവകുപ്പ് മന്ത്രി ആരായിരുന്നു- ജോസഫ് മുണ്ടശ്ശേരി

19. ഭൂമുഖത്തുനിന്ന് നിർമാർ ജനം ചെയ്തതായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച ആദ്യത്തെ രോഗമേത്- വസൂരി

20. മലബാറിൽ ഐക്യനാണയ സംഘം സ്ഥാപിച്ചതാര്- വാഗ്ഭടാനന്ദൻ

21. പെട്രോളിയം കത്തുമ്പോൾ കൂടുതലായി പുറന്തള്ളപ്പെടുന്ന വാതകമേത്- കാർബൺ ഡൈ ഓക്സൈഡ്

22. കസ്തൂരി രംഗൻ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ച വർഷമേത്- 2013 ഏപ്രിൽ

23. ഡൽഹി സുൽത്താന്മാരിൽ ഏറ്റവും വിസ്തൃതമായ രാജ്യമുണ്ടായിരുന്ന ഭരണാധികാരി ആര്- മുഹമ്മദ് ബിൻ തുഗ്ലഖ്

24. അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഏക സ്വതന്ത്ര സ്ഥാനാർഥി- ജോർജ് വാഷിങ്ടൺ

25. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനം ഏത്- ഉത്തർപ്രദേശ് 

26. ഇന്ത്യയിൽ ജനസംഖ്യ കുറഞ്ഞ സംസ്ഥാനം- സിക്കിം 

27. ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനം- ബിഹാർ 

28. ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള സംസ്ഥാനം - അരുണാചൽ പ്രദേശ്

29. ഇന്ത്യയുടെ തെക്കേ അറ്റത്തെ സംസ്ഥാനം- തമിഴ്നാട്  

30. ജനസാന്ദ്രതയിൽ രണ്ടാംസ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം- പശ്ചിമബംഗാൾ 

31. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റോഡ് ദൈർഘ്യ മുള്ള സംസ്ഥാനം- മഹാരാഷ്ട്ര 

32. ഇന്ത്യയിൽ സ്വകാര്യ മേഖലയിലായിരുന്ന ബാങ്കുകളെ ആദ്യമായി ദേശസാത്കരിച്ച വർഷം- 1969

33. ഒന്നാംഘട്ട ബാങ്ക് ദേശസാത്കരണ സമയത്തെ ധനകാര്യമന്ത്രി- ഇന്ദിരാഗാന്ധി 

34. ഒന്നാംഘട്ട ബാങ്ക് ദേശസാത്കരണം നടന്നത്- 1969 ജൂലായ് 19 (14 ബാങ്കുകൾ) 

35. രണ്ടാംഘട്ട ബാങ്ക് ദേശസാത്കരണം നടന്നത്- 1980 ഏപ്രിൽ 15 (6 ബാങ്കുകൾ) 

36. ഇന്ത്യയിലെ ദേശസാത്കൃത ബാങ്കുകളുടെ എണ്ണം- 17 (2019 ഏപ്രിൽ 1 മുതൽ) 

37. ഇന്ത്യയിൽ സാമ്പത്തിക ഉദാരവത്കരണം ആരംഭിച്ച വർഷം- 1991 

38. നരസിംഹറാവു ഗവൺമെന്റ് പുത്തൻ സാമ്പത്തിക പരിഷ്കാരം (New Economic policy) നടപ്പിലാക്കിയത്- എട്ടാം പഞ്ചവത്സര പദ്ധതിക്കാലത്താണ്.

39. ‘മൻമോഹൻ മോഡൽ' എന്നറിയപ്പെട്ട പദ്ധതി- എട്ടാം പഞ്ചവത്സര പദ്ധതിയാണ് 

40. പഞ്ചവത്സര പദ്ധതികൾക്ക് അംഗീകാരം നൽകിയിരുന്നത്- ദേശീയ വികസന കൗൺസിൽ  

41. ദേശീയ വികസന കൗൺസിൽ രൂപംകൊണ്ടത്- 1952 ഓഗസ്റ്റ് 6 

42. ദേശീയ വികസന കൗൺസിലിന്റെ അധ്യക്ഷൻ- പ്രധാനമന്ത്രി

43. കുടുംബശ്രീ പദ്ധതി ആരംഭിച്ച പഞ്ചവത്സര പദ്ധതി- 9 

44. ഇന്ത്യയെയും ശ്രീലങ്കയെയും വേർതിരിക്കുന്ന കടലിടുക്ക് ഏത്- പാക്ക് കടലിടുക്ക് 

45. ലോകത്തിലെ ഏറ്റവും നീളംകൂടിയ കടലിടുക്ക്- മലാക്ക കടലിടുക്ക് 

46. ലോകത്തിലെ ഏറ്റവും വീതിയേറിയ കടലിടുക്ക്- ഡേവിസ് കടലിടുക്ക് 

47. പാക്ക് കടലിടുക്കിനെ മാന്നാർ ഉൾക്കടലിൽനിന്ന് വേർതിരിക്കുന്ന മണൽത്തിട്ട്- ആദംസ് ബ്രിഡ്ജ് (രാമസേതു) 

48. പാക്ക് കടലിടുക്കിന്റെ ആഴം വർധിപ്പിച്ച് വിപുലമായ കപ്പൽ കനാൽ നിർമിക്കാനുള്ള പദ്ധതി- സേതുസമുദ്രം 

49. പദ്ധതി ലോകത്തിലെ ഏറ്റവും നീളം കൂടിയ മനുഷ്യനിർമിത കനാൽ- ഗ്രാന്റ് കനാൽ (ചൈന) 1776 km 

50. ഇന്ത്യയിൽ വില നിയന്ത്രണവും കമ്പോള നിയന്ത്രണവും ഏർപ്പെടുത്തിയ ഭരണാധികാരി ആര്- അലാവുദ്ദീൻ ഖിൽജി

51. ഖിൽജി വംശത്തിലെ പ്രമുഖ ഭരണാധികാരി- അലാവുദ്ദീൻ ഖിൽജി (1296-1316) 

52. അലാവുദ്ദീൻ ഖിൽജിയുടെ യഥാർഥ പേര്- അലി ഗർഷെർപ്പ് 

53. രണ്ടാം അലക്സാണ്ടർ എന്ന് സ്വയം വിശേഷിപ്പിച്ച ഭരണാധികാരി- അലാവുദ്ദീൻ ഖിൽജി 

54. ഇന്ത്യയുടെ തത്ത എന്നറിയപ്പെടുന്നത്- അമീർ ഖുസു 

55. ഉറുദുഭാഷയുടെ പിതാവ്- അമീർ ഖുസു

56. ദൈവത്തിന്റെ പ്രതിപുരുഷൻ എന്ന് സ്വയം വിശേഷിപ്പിച്ച ഭരണാധികാരി- ബാൽബൻ 

57. 'നിണവും ഇരുമ്പും' എന്ന നയം സ്വീകരിച്ച അടിമവംശ സുൽത്താൻ- ബാൽബൻ 

58. കാക്രപ്പാർ ആണവനിലയം ഏത് സംസ്ഥാനത്താണ്-  ഗുജറാത്ത് 

59. ഗുജറാത്തിന്റെ വാണിജ്യ തലസ്ഥാനം- സൂറത്ത്

60. ഭാരതീയ റിസർവ് ബാങ്കിന്റെ ധർമമല്ലാത്തത് ഏത്- 
(a) നോട്ട് അച്ചടിച്ചിറക്കൽ  
(b) നിക്ഷേപം സ്വീകരിക്കൽ 
(c) ബാങ്കുകളുടെ ബാങ്ക് 
(d) വായ്പ നിയന്ത്രിക്കൽ 
Ans: (b) 

61. ഇന്ത്യയുടെ കേന്ദ്ര ബാങ്കാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിസർവ് ബാങ്ക് ആക്ട് പാസായ വർഷം- 1934 

62. ഇന്ത്യയിൽ റിസർവ് ബാങ്ക് പ്രവർത്തനം ആരംഭിച്ചത്- 1935 ഏപ്രിൽ 1 

63. ബാങ്കുകളുടെ ബാങ്ക്, വായ്പകളുടെ നിയന്ത്രകൻ, വിദേശനാണയത്തിന്റെ സൂക്ഷിപ്പുകാരൻ എന്നൊക്കെ അറിയപ്പെടുന്നത്- റിസർവ് ബാങ്ക്

64. റിസർവ് ബാങ്ക് ചിഹ്നത്തിലുള്ള മൃഗം- കടുവ 

65. RBI രൂപവത്കരണവുമായി ബന്ധപ്പെട്ട കമ്മിഷൻ- ഹിൽട്ടൺ യങ് കമ്മിഷൻ (1926) 

66. ഇന്ത്യയിൽ വ്യക്തിത്വപദവി ലഭിച്ച നദി ഏത്- ഗംഗ

67. ഐ.ടി. നിയമം ഇന്ത്യയിൽ നടപ്പാക്കിയ വർഷം- 2000 

68. ഇന്ത്യയിൽ ആദ്യമായി നിലവിൽവന്ന സൈബർ നിയമം- ഐ.ടി. ആക്ട് 2000

69. ഇന്ത്യയിൽ ഐ.ടി. ആക്ട് പാസായത്- 2000 ജൂൺ 9

70. ഐ.ടി. ആക്ട് 2000 നിലവിൽ വന്നത്- 2000 ഒക്ടോബർ 17 

71. ഐ.ടി. ആക്ട് ഭേദഗതിചെയ്ത വർഷം- 2008

72. സൈബർ നിയമം പ്രാബല്യത്തിൽ വന്ന ആദ്യ ദക്ഷിണേഷ്യൻ രാജ്യം- ഇന്ത്യ 

73. സൈബർ നിയമം നിലവിൽവന്ന ആദ്യ ഏഷ്യൻ രാജ്യം- സിംഗപ്പൂർ

74. റൗലറ്റ് നിയമ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന സുപ്രധാന സംഭവം- ജാലിയൻവാലാ ബാഗ് കൂട്ടക്കൊല

75. 1907 സെപ്റ്റംബർ 27-ന് ലയൽപുർ ജില്ലയിലെ ബങ്ക (ഇപ്പോൾ പാകിസ്താൻ) എന്ന സ്ഥലത്ത് ജനിച്ച ഇന്ത്യൻ ദേശീയ വിപ്ലവകാരി ആര്- ഭഗത്സിങ് 

76. പഞ്ചാബിലെ നൗജവാൻ ഭാരതസഭയ്ക്ക് രൂപം നൽകിയത്- ഭഗത്സിങ് 

77. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ സംഘടനയുടെ മുഖ്യ നേതാവ്- ഭഗത്സിങ് 

78. Why I am an Atheist എന്ന കൃതി രചിച്ചത്- ഭഗത്സിങ് 

79. രക്തസാക്ഷികളുടെ രാജകുമാരൻ, ഷഹിദ്- ഇ അസം എന്നറിയപ്പെട്ടത്- ഭഗത്സിങ് 

80. ബ്രിട്ടീഷ് ഓഫീസറായ സാന്റേഴ്സിനെ ലഹോറിൽവെച്ച് വധിച്ചത്- ഭഗത്സിങ്, സുഖ്ദേവ്, രാജ്ഗുരു

81. ലോകത്തിലെ ഏറ്റവും നീളം കൂടിയ കടലിടുക്ക്- ടാർടാർ 

82. മുസ്ലിം പള്ളികളുടെ നഗരം എന്നറിയപ്പെടുന്നത്- ധാക്ക 

83. ആദ്യമായി ഇന്ത്യയിൽനിന്ന് വേർപിരിക്കപ്പെട്ട ഭൂവിഭാഗം- ബർമ 

84. ഏറ്റവും വലിയ അമേരിക്കൻ സംസ്ഥാനം- അലാസ്ക 

85. പി.വി. നാരായണൻ നായരുടെ തൂലികാനാമം- പവനൻ 

86. ഏത് രാജ്യത്തിന്റെ പിതാവായാണ് ഹോചിമിൻ അറിയപ്പെടുന്നത്- വിയറ്റ്നാം 

87. 2006-ൽ കോമൺവെൽത്തിൽനിന്ന് പുറത്തായ രാജ്യം- ഫിജി

88. ലോകത്തിന്റെ പഞ്ചസാരക്കിണ്ണം- ക്യൂബ 

89. രാജ്യങ്ങളില്ലാത്ത ഭൂഖണ്ഡം- അന്റാർട്ടിക്ക

90. അറ്റ്ലാന്റിക് സമുദ്രത്തെയും പസിഫിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്ന കനാൽ- പനാമ 

91. നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്ന രോഗം- സ്കർവി  

92. ഡൽഹി, ആഗ്ര എന്നീ പട്ടണങ്ങൾ സ്ഥിതിചെയ്യുന്ന നദീതീരം- യമുന 

93. ഇറ്റലിയിലെ പ്രശസ്തമായ കാർനിർമാണ കമ്പനി- ഫിയറ്റ് 

94. ഗോവയുടെ തലസ്ഥാനം- പനാജി

No comments:

Post a Comment