Thursday 2 January 2020

Current Affairs- 04/01/2020

സാംസ്കാരിക വകുപ്പിന്റെ തകഴി സ്മാരക സമിതി ഏർപ്പെടുത്തിയ തകഴി പുരസ്കാരത്തിന് അടുത്തിടെ അർഹനായ വ്യക്തി- ശ്രീകുമാരൻ തമ്പി (50,000 രൂപ) 

2019- ൽ ഏറ്റവും മികച്ച ഭിന്നശേഷി ശാക്തീകരണ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്ക്കാരം നേടിയ സംസ്ഥാനം- കേരളം 


ISRO- യുടെ അടുത്ത ചെയർമാനായി നിയമിതനാകുന്ന മലയാളി- ഡോ.എസ്. സോമനാഥ് (നിലവിലെ VSSC ഡയറക്ടർ) 

റെയിൽവേ മന്ത്രാലയം രാജ്യവ്യാപകമായി നടപ്പിലാക്കുന്ന പദ്ധതി- മേഘദൂത് 
  • (അന്തരീക്ഷത്തിലെ ഈർപ്പത്തിൽ നിന്നും ശുദ്ധജലമാക്കുന്ന പദ്ധതിയാണ് മേഘദൂത്) 
അടുത്തിടെ പ്രൈം മിനിസ്റ്റേഴ്സ് റിസർച്ച് ഫെലോഷിപ്പ് നേടിയ മലയാളി- ജോബിൻ വർഗ്ഗീസ് 
  •  രാജ്യത്തെ ഏറ്റവും ഉയർന്ന ഗവേഷണ ഫലോഷിപ്പാണിത്  
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ പുറത്തിറക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ- MANI APP (Mobile Aided Note Identifier App) 
  •  (കാഴ്ചയിൽ വെല്ലുവിളി നേരിടുന്നവർക്ക് കറൻസി നോട്ടുകൾ തിരിച്ചറിയാനാണ് ഈ ആപ്ലിക്കേഷൻ)
2019- ലെ India state of Forest Report (ISFR) അനുസരിച്ച് ഏറ്റവും കുടുതൽ വന വിസ്തൃതിയുള്ള സംസ്ഥാനം- മധ്യപ്രദേശ് 
  • രണ്ടാം സ്ഥാനം- അരുണാചൽപ്രദേശ് 
  • ശതമാനാടിസ്ഥാനത്തിൽ- മിസോറാം
CRPF- ന്റെ ഡയറക്ടർ ജനറൽ എന്ന അധിക ചുമതല അടുത്തിടെ ലഭിച്ച വ്യക്തി- എസ്.എസ്. ദേശ് വാൾ

ESPN Cricinfo- യുടെ ODI and T-20 team of the decade- ന്റെ നായകനായി തിരഞ്ഞെടുക്കപ്പെട്ടത്- എം.എസ്.ധോണി
  • (ടെസ്റ്റ് നായകനായി തിരഞ്ഞെടുക്കപ്പെട്ടത്- വിരാട് കോഹ്‌ലി) 
രണ്ടാമത് ലോക കേരള സഭയുടെ (2020) ഉദ്ഘാടനം നിർവഹിച്ചത്- ആരിഫ് മുഹമ്മദ് ഖാൻ  

കേരളത്തിൽ സമ്പൂർണ്ണ നികുതി സമാഹരണ ജില്ലയാകുന്നത്- എറണാകുളം 

വായുവിൽ നിന്ന് നേരിട്ട് കുടിവെള്ളം ലഭ്യമാക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ആരംഭിച്ച പദ്ധതി- മേഘദൂത് (സെക്കന്ദരാബാദ് സ്റ്റേഷൻ, തെലങ്കാന) 

കാഴ്ച പരിമിതിയുള്ളവർക്ക് കറൻസി നോട്ടുകൾ തിരിച്ചറിയുന്നതിനുവേണ്ടി RBI ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- MANI (Mobile Aided Note Identifier) 

3-ാമത് Khelo India Youth Games 2020- ന്റെ വേദി- ഗുവാഹത്തി (അസം)
  • (Cycling- നെ ഗെയിംസിൽ ആദ്യമായി ഉൾപ്പെടുത്താൻ തീരുമാനിച്ചു) 
പരിസ്ഥിതിയും ജൈവവൈവിധ്യവും സംരക്ഷിക്കാനും വിദ്യാർത്ഥികളെ പ്രകൃതിയുടെ സംരക്ഷകരാക്കാനും ലക്ഷ്യമിട്ട് ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ ആരംഭിച്ച പദ്ധതി- തണൽ 2020  

യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന Center for Economics and Business Research (CEBR)- ന്റെ റിപ്പോർട്ട് അനുസരിച്ച് 2026 ഓടുകൂടി ജർമ്മനിയെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സാമ്പത്തിക ശക്തിയാകുന്ന രാജ്യം- ഇന്ത്യ  

2019 ഡിസംബറിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന സംസ്കൃത ശിലാലിഖിതം കണ്ടെത്തിയ സംസ്ഥാനം- ആന്ധ്രാപ്രദേശ്

കേരളത്തിലെ ആദ്യ സ്മാർട്ട് പോലീസ് സ്റ്റേഷൻ- തമ്പാനൂർ പോലീസ് സ്റ്റേഷൻ (തിരുവനന്തപുരം)

മൂന്നാം വട്ടവും ബംഗ്ലാദേശ് പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത് ആരെ- ഷെയ്ക്ക് ഹസീന 

T-20 ക്രിക്കറ്റിൽ 100 വിക്കറ്റുകൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റർ എന്ന റെക്കോർഡ് സ്വന്തമാക്കിയത്- മുജീബ്-ഉർ-റഹ്മാൻ (അഫ്ഗാനിസ്ഥാൻ) 

Walmart India-യുടെ അടുത്ത CEO ആയി തെരഞ്ഞെടുത്തത്- സമീർ അഗർവാൾ

പൗരത്വഭേദഗതി നിയമത്തിനെതിരെ നിയമസഭയിൽ ആദ്യമായി പ്രമേയം പാസ്സാക്കിയ സംസ്ഥാനം- കേരളം  

അൾജീരിയയുടെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത് ആരെ- Abdelziz Djerad

റവന്യ വകുപ്പുമായി ബന്ധപെട്ടുള്ള പരാതികൾ ഓൺലൈൻ വഴി കൈകാര്യം ചെയ്യുന്നതിനായി കേരള സർക്കാർ ആരംഭിച്ച വെബ്സൈറ്റ്- റവന്യൂ മിത്രം

തകഴി സ്മാരക സമിതി ഏർപ്പെടുത്തിയ 2019- ലെ തകഴി പുരസ്കാരം ലഭിച്ച വ്യക്തി- ശ്രീകുമാരൻ തമ്പി 

Central Board of Indirect Tax and Customs (CBIC)- ന്റെ ചെയർമാനായി നിയമിതനായ മലയാളി- ഡോ. ജോൺ ജോസഫ് 

ചെറു റോക്കറ്റുകളുടെ വിക്ഷേപണത്തിനായുള്ള പുതിയ ബഹിരാകാശ വിക്ഷേപണ കേന്ദ്രം സ്ഥാപിതമാകുന്ന സ്ഥലം- തൂത്തുക്കുടി (തമിഴ്നാട്) 

ഓയൂർ നാട്യശാസ്ത്രയുടെ 2019- ലെ സിൽവർ ജൂബിലി അവാർഡ് ജേതാവ് - നെടുമുടി വേണു 

വ്യോമ സേന അഡ്മിനിസ്ട്രേഷൻ വിഭാഗം മേധാവിയായി നിയമിതനായ മലയാളി- എയർ മാർഷൽ എം. എസ്. ജി. മേനോൻ 

തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായി നിയമിതനായ വ്യക്തി- ബൽറാം കുമാർ ഉപാധ്യായ 

കേരളത്തിൽ ദക്ഷിണ മേഖലാ ഐ. ജി- യായി നിയമിതയായ വനിത- ഹർഷിത അട്ടല്ലൂരി

2019-ലെ 69-ാമത് ലോക സുന്ദരിപ്പട്ടം (Miss World) നേടിയത് ആര്- Toni Annsingh 
  • ജമൈക്കക്കാരിയായ ടോണി (23)- യുടെ അച്ഛൻ ബ്രഡ്ഷാസിങ് ഇന്ത്യൻ വംശജനാണ്. 
  • 2018- ലെ ലോക സുന്ദരിയായ മെക്സിക്കോക്കാരി വനേസ Gnomo mu (Vanessa Ponce) ആണ് പുതിയ ലോകസുന്ദരിയെ കിരീടമണിയിച്ചത്. 2019 ഡിസംബർ 14- ന് ലണ്ടനിൽ വെച്ചായിരുന്നു മത്സരം. 
  • ദഫെലി ഫെസിനോ (ഫ്രാൻസ്), സുമൻ റാവു (ഇന്ത്യ) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. 
  • 2019- ലെ വിശ്വസുന്ദരിപ്പട്ടം (Miss Universe) നേടിയത് സോബിനി ആൻസി (ദക്ഷിണാഫ്രിക്ക) ആണ്. 
സ്വന്തം ജീവനക്കാർക്കായി വൈവാഹിക പോർട്ടൽ ആരംഭിച്ച അർധസൈനിക വിഭാഗം- ഇന്താ- ടിബറ്റൻ ബോർഡർ
പോലീസ് (ഐ.ടി.ബി.പി) 
  • 1962- ലെ ഇന്തോ -ചൈനാ യുദ്ധകാലത്താണ് ഐ.ടി.ബി.പി. രൂപംകൊണ്ടത്. (1962 ഒക്ടോബർ 24- ന്) ആസ്ഥാനം- ന്യൂഡൽഹി 
  • 1962 ഒക്ടോബർ 20 മുതൽ നവംബർ 21 വരെയാണ് ഇന്തോ -ചൈനാ യുദ്ധം നടന്നത്.  
  • മലയാളികൂടിയായ വി.കെ. കൃഷ്ണ മേനോനായിരുന്നു അന്ന് കേന്ദ്ര പ്രതിരോധമന്ത്രി. എന്നാൽ യുദ്ധ പരാജയത്തെത്തുടർന്ന് 1962 ഒക്ടോബർ 31- ന് അദ്ദേഹത്തിന് രാജിവെക്കേണ്ടിവന്നു.
  • ഗോവൻ വിമോചനകാലത്ത (1961 ഡിസംബർ 18-19) പ്രതിരോധ മന്ത്രിയും കൃഷ്ണമേനോനായിരുന്നു. 
ഗംഗാനദിയുടെ ശുചീകരണത്തിനുള്ള പദ്ധതി ഏത്- നമാമി ഗംഗ (Namami Ganga) 

നിർഭയ കേസിലെ കുറ്റവാളികളെ തൂക്കിലേറ്റാൻ തയ്യാറാണെന്നറിയിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തെഴുതിയ അന്താരാഷ്ട്ര വനിതാ ഷൂട്ടിങ് താരം- വർത്തികാ സിങ് 

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ മികച്ച പ്രവർത്തനത്തിനുള്ള ദേശീയ പുരസ്കാരം നേടിയ കേരളത്തിലെ ഗ്രാമപഞ്ചായത്ത്- ആറാട്ടുപുഴ (ആലപ്പുഴ) 

'അമൃത് പദ്ധതി' യുടെ മുഴുവൻ പേര്- Atal Mission for Rejuvenation and Urban Transformation 
  • നഗരങ്ങളുടെ അടിസ്ഥാന വികസനത്തിനുള്ള കേന്ദ്രപദ്ധതി ആണിത്
  • 2015 ജൂൺ 24- നാണ് പദ്ധതി ആരംഭിച്ചത്
2019- ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ നേടിയ മലയാളികൾ ആരെല്ലാമാണ്- വി. മധുസൂദനൻ നായർ, ശശി തരൂർ  
  • മധുസൂദനൻ നായരുടെ 'അച്ഛൻ പിറന്ന വീട്' എന്ന കവിതാസമാഹാ രവും ശശി തരൂരിന്റെ 'ആൻ ഇറ ഓഫ് ഡാർക്ക്നെസ്' എന്ന ലേഖന സമാഹാരവുമാണ് പുരസ്കാരങ്ങൾക്ക് അർഹമായത്.

No comments:

Post a Comment